Series

പ്രവാചകനെ തിരുത്താന്‍ ഖുര്‍ആന്‍ സ്വീകരിച്ച രീതി- 2

പ്രവാചകന്‍(സ) എല്ലാവരോടും സനേഹത്തിലും കാരുണ്യത്തിലുമാണ് വര്‍ത്തിച്ചിരുന്നത്. കുടുംബത്തോട് പ്രത്യേകിച്ചും. പ്രവാചകന്‍(സ) ഓരോരുത്തരുടെയും സന്തോഷത്തില്‍ സന്തോഷിക്കുകയും, അവരിലെ തെറ്റുകളെ എല്ലാ മാര്‍ഗവും ഉപയോഗിച്ച് ശരിപ്പെടുത്തുകയാണ് ചെയ്തിരുന്നത്. ഇതിനെ മുന്നില്‍വെച്ച് കൊണ്ട് പ്രവാചകന്‍ തേനും അതിന്റെ വ്യത്യസ്തമായ ഇനങ്ങളും നിഷിദ്ധമാക്കിയിതിനെ നാം വിശകലന വിധേയമാക്കേണ്ടതുണ്ട്. തേന്‍ കഴിക്കുന്നത് നിഷിദ്ധമാക്കിയത് പ്രവാചകന്‍(സ) വ്യക്തിപരമായ തീരുമാനവുമായി ബന്ധപ്പെട്ടുനില്‍ക്കുന്നതാണ്. ഇത് മറ്റുള്ളവര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നില്ല. ഇവിടെ പ്രവാചകന്‍ തേന്‍ നിഷിദ്ധമാക്കിയത് ചില പത്‌നിമാരെ സന്തോഷിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു. ഈ വിഷയം പ്രവാചകനുമായി ബന്ധപ്പെട്ട വിഷയമായിട്ടും വിശുദ്ധ ഖുര്‍ആന്‍ വളരെ സൂക്ഷമതയോടെയാണ് ഇതിനെ കൈകാര്യം ചെയ്യുന്നത്. അതിനുള്ള കാരണങ്ങള്‍ താഴെ പറയുന്നവയാണ്:-

ഒന്ന്: പ്രവാചകന്‍(സ)യുടെ വാക്ക്, പ്രവര്‍ത്തനം, മൗനാനുവാദം തുടങ്ങിയവ മുസ്‌ലിം സമൂഹത്തിന് പ്രവര്‍ത്തിക്കല്‍ നിര്‍ബന്ധമാകുന്ന കാര്യമാണ്. ഇനി, പ്രവാചകന്‍(സ) എന്തെങ്കിലും ഒഴുവാക്കുകയാണെങ്കില്‍ അതും മുസ്‌ലിം സമൂഹത്തിന് നിഷിദ്ധമാകുന്നു. അങ്ങനെ ജനങ്ങളുടെ തൃപ്തി കണക്കിലെടുത്ത് അനുവദനീയമായത് നിഷിദ്ധമാക്കുകയും, നിഷിദ്ധമാക്കിയത് അനുവദനീയമാക്കുകയും ചെയ്യുന്നത് ശരിയല്ല. അങ്ങനെ പ്രവാചകനില്‍ നിന്ന് സംഭവിക്കുന്നതെല്ലാം അല്ലാഹുവിന് ഇബാദത്ത് ചെയ്യലാണെന്ന് ജനങ്ങള്‍ മനസ്സിലാക്കുന്നു. അതുകൊണ്ട് ഈ കാര്യത്തില്‍ വ്യക്തതയും കൃത്യതയും വരുത്തേണ്ടതുണ്ട്.

രണ്ട്: പ്രവാചക സ്ഥാനമെന്നത് ഉന്നതമായ സ്ഥാനമാണ്. പ്രവാചകന്(സ) പൊതുവായി മുസ്‌ലിം സമൂഹത്തോടും, പ്രത്യേകിച്ച് കുടുംബത്തോടും സ്‌നേഹവും ബഹുമാനവുമായിരുന്നു. ഇവ വശ്വാസികളിലും ഉണ്ടായിരിക്കേണ്ടതുണ്ട്. പ്രവാചനോട് നല്ല രീതിയില്‍ വര്‍ത്തിക്കണമെന്നും, പ്രവാചക സ്ഥാനത്തെ ബഹുമാനിക്കണമെന്നും അല്ലാഹു വിശ്വാസികശളോട് ആവശ്യപ്പെടുന്നു. ‘സത്യവിശ്വാസികളെ, നിങ്ങളുടെ ശബ്ദങ്ങള്‍ പ്രവാചകന്റെ ശബ്ദത്തിന് മീതെ ഉയര്‍ത്തരുത്. അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ നിങ്ങള്‍ അന്യോന്യം ഒച്ചയിടുന്നതുപോലെ ഒച്ചയിടുകയും ചെയ്യരുത്. നിങ്ങളറിയാതെ തന്നെ നിങ്ങളുടെ കര്‍മങ്ങള്‍ നിഷ്ഫലമായി പോകാതിരിക്കാന്‍ വേണ്ടി.’ (അല്‍ഹുജറാത്ത്: 2). പ്രവാചക സ്ഥാനത്തിന് മഹത്വം കല്‍പിക്കാതെ അപമര്യാദയോടെ പെരുമാറിയാല്‍ അത് ചെയ്ത പ്രവര്‍ത്തനത്തെ നിഷ്ഫലമാക്കുന്നതാണ്. ‘സത്യവിശ്വാസികളെ, നിങ്ങള്‍ റസൂലുമായി രഹസ്യസംഭാഷണം നടത്തുകയാണെങ്കില്‍ നിങ്ങളുടെ സംഭാഷണത്തിന്റെ മുമ്പായി എന്തെങ്കിലുമൊരു ദാനം നിങ്ങള്‍ അര്‍പ്പിക്കുക. അതാണ് നിങ്ങള്‍ക്കു ഉത്തമവും കൂടുതല്‍ പരിശുദ്ധവുമായിട്ടുള്ളത്. ഇനി, നിങ്ങള്‍ക്ക് (ദാനം ചെയ്യാന്‍) ഒന്നും കിട്ടിയില്ലെങ്കില്‍ തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.’ (അല്‍മുജാദില: 12).

പ്രവാചകനെ മഹമ്മദ്, അബുല്‍ഖാസിം എന്ന് നേരിട്ട് പേരുവിളിക്കാന്‍ പാടില്ലെന്ന് വിശുദ്ധ ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നു. മറിച്ച് ‘നബിയുല്ല'(അല്ലാഹുവിന്റെ നബി), ‘റസൂലുല്ല’ (അല്ലാഹുവിന്റെ റസൂല്‍) എന്നിങ്ങനെയാണ് അഭിസംബോധന ചെയ്യേണ്ടത്. ‘നിങ്ങള്‍ക്കിടയില്‍ റസൂലിന്റെ വിളിയെ നിങ്ങളില്‍ ചിലര്‍ ചിലരെ വിളിക്കുന്നതുപോലെ ആക്കിതീര്‍ക്കരുത്.’ (അന്നൂര്‍: 63). അതുപോലെ പ്രവാചക വീട്ടിലേക്ക് പ്രവേശിക്കുമ്പോള്‍ അനുവാദം ചോദിക്കണമെന്ന് വിശുദ്ധ ഖുര്‍ആന്‍ അനുചരന്മാരെ അറിയിച്ചു. ‘സത്യവിശ്വാസികളെ, ഭക്ഷണത്തിന് (നിങ്ങളെ ക്ഷണിക്കുകയും) നിങ്ങള്‍ക്ക് സമ്മതം കിട്ടുകയും ചെയ്താലല്ലാതെ നബിയുടെ വീടുകളില്‍ നിങ്ങള്‍ കടന്നു ചെല്ലരുത്. അത് (ഭക്ഷണം) പാകമാകുന്നത് നിങ്ങള്‍ നോക്കിയിരിക്കുന്നവരാകരുത്. പക്ഷേ നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ കടന്നു ചെല്ലുക. നിങ്ങള്‍ ഭക്ഷണം കഴിച്ചാല്‍ പരിഞ്ഞുപോകുകയും ചെയ്യുക. നിങ്ങള്‍ വര്‍ത്തമാനം പറഞ്ഞ് രസിച്ചിരിക്കുന്നവരാവുകയും അരുത്. തീര്‍ച്ചയായും അതൊക്കെ നബിയെ ശല്യപ്പെടുത്തുന്നതാകുന്നു. എന്നാല്‍ നിങ്ങളോട് (അത് പറയാന്‍) അദ്ദേഹത്തിന് ലജ്ജ തോന്നുന്നു. സത്യത്തിന്റെ കാര്യത്തില്‍ അല്ലാഹുവിന് ലജ്ജ തോന്നുന്നുകയില്ല.’ (അല്‍അഹ്‌സാബ്: 53).

മൂന്ന്: ഓരോ പദത്തിനും ഇസ്‌ലാം അതിന്റെ മൂല്യവും സ്ഥാനവും നല്‍കുന്നു. അതുകൊണ്ട് ഓരോ പദവും ഉച്ചരിക്കേണ്ടത് ആ പദത്തിന്റെ ഉദ്ദേശം മനസ്സിലാക്കികൊണ്ടായിരിക്കണം. പ്രവാചകന്‍(സ) തേന്‍ കഴുക്കുന്നത് നിഷിദ്ധമാക്കിയത് ഭാര്യമാരെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയായിരുന്നു. തുടര്‍ന്ന് അല്ലാഹു ഈ വിഷയത്തില്‍ ഇടപ്പെട്ട് നിഷിദ്ധമെന്ന ആ പ്രയോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ പ്രവാചകനോട് കല്‍പിച്ചു. ശപഥത്തിന്റെ രൂപത്തിലായാലും, ഒരു കാര്യം ഉറപ്പിച്ച് പറഞ്ഞാലും ന•-യിലേക്ക് മടങ്ങാനാണ് അല്ലാഹു പ്രവാചകനെ ഉപദേശിക്കുന്നത്. ‘അല്ലാഹുവെ- അവന്റെ പേരില്‍ നിങ്ങള്‍ ശപഥം ചെയ്തുപോയി എന്ന കാരണത്താല്‍- നന്മ ചെയ്യുന്നതിനോ, ധര്‍മം പാലിക്കുന്നതിനോ, ജനങ്ങള്‍ക്കിടയില്‍ രജ്ഞിപ്പുണ്ടാക്കുന്നതിനോ നിങ്ങള്‍ ഒരു തടസ്സമാക്കി വെക്കരുത്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.’ (അല്‍ബഖറ: 224). നബി(സ) പറയുന്നു: ‘ഒരു കാര്യത്തില്‍ ശപഥമെടുക്കുകയും തുടര്‍ന്ന് അതിനേക്കാള്‍ നല്ലത് കാണുകയും ചെയ്യതാല്‍ അവന്‍ അതിന് പ്രായശ്ചിത്തം ചെയ്യേണ്ടതുണ്ട്. അങ്ങനെ നയുണ്ടാവുകയും ചെയ്യട്ടെ.’ നന്മയോട് എപ്പോഴും ചേര്‍ന്നുനില്‍ക്കുക എന്നതാണ് വിശ്വാസികള്‍ക്കുള്ള ദൈവിക കല്‍പന.

നാല്: തേന്‍ കഴുക്കുന്നത് നിഷിദ്ധമാക്കിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്തുന്നതിന് മുമ്പ് രണ്ട് വിഷയങ്ങള്‍ വ്യക്തമാക്കേണ്ടതുണ്ട്. ഒന്ന് അല്ലാഹുവിന്റെ പ്രവാചകന്റെ ഇജ്തിഹാദാണെങ്കില്‍ മറ്റൊന്ന് ആ ഇജ്തിഹാദ് നടത്തിയത് മുഖേന പ്രവാചകനെ അല്ലാഹു തിരുത്തിയതാണ് (العتاب). പ്രമാണമില്ലാത്ത വിഷയങ്ങളില്‍ അല്ലാഹുവിന്റെ പ്രവാചകന്‍ ഇജ്തിഹാദ് ചെയ്യുന്നു. അതില്‍ ഏതെങ്കിലും തരത്തില്‍ തിരുത്തല്‍ ആവശ്യമാണെങ്കില്‍ അല്ലാഹു അത് തിരുത്തുകയും ഒരു തിരുത്തലും ആവശ്യമില്ലെങ്കില്‍ അത് അപ്രകാരം നിയമമായി തുടരുകയുമാണ് ചെയ്യുന്നത്. ‘നിങ്ങള്‍ക്ക് റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വലിക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴുഞ്ഞ് നില്‍ക്കുകയും ചെയ്യുക.’ (അല്‍ഹശ്ര്‍: 7).

തേന്‍ കഴുക്കുന്നത് അനുവദനീയമാണെന്ന് അറിഞ്ഞിരിക്കെ തന്നെയാണ് പ്രവാചന്‍ അത് വേണ്ടെന്നുവെക്കുന്നത്. അഥവാ ഇത് പ്രവാചകന്‍(സ)യുമായി ബന്ധപ്പെട്ട നില്‍ക്കുന്ന വിഷയം മാത്രമാണ്. വ്യക്തിയെന്ന നിലയില്‍ പ്രവാചകന്‍ തേന്‍ കഴിക്കുന്നതില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. എന്നാല്‍, പ്രവാചകന്‍(സ)യുടെ പൊതുവായ ജീവിതവും വ്യക്തി ജീവിതവും, അതിനെ തിരുത്തികൊണ്ട് ദിവ്യവെളിപാട് വരാതിരിക്കുകയും ചെയ്യാതിരിക്കുന്ന കാലത്തോളം മുസ്‌ലിം സമൂഹത്തിന് അനുധാവനം ചെയ്യല്‍ അനിവാര്യമായ കാര്യമാണത്. ഇപ്രകാരത്തില്‍ ബനൂ ഇസ്രായീലരില്‍ നമുക്ക് ഉദാഹരണം കണ്ടെത്താന്‍ കഴിയുന്നു. ഒട്ടകത്തിന്റെ മാംസവും പാലും കഴിക്കുന്നത് കാരണമായി അസുഖമുണ്ടാകുന്നത് കൊണ്ട് യഅകൂബ്(അ) അത് നിഷിദ്ധമാക്കി. ശരീഅത്ത് നിയമമാക്കിയതുകൊണ്ടല്ല യഅകൂബ്(അ) ഇത് നിഷിദ്ധമാക്കിയത്. മറിച്ച്, രോഗമുണ്ടാകരുതെന്ന് ഉദ്ദേശത്തെ മുന്‍നിര്‍ത്തിയാണ്. ‘എല്ലാ ആഹാരപദാര്‍ഥവും ഇസ്രായീല്‍ സന്തതിള്‍ക്ക് അനുവദനീയമായിരുന്നു. തൗറാത്ത് അവതരിപ്പിക്കപ്പെടുന്നതിന് മുമ്പായി ഇസ്രായീല്‍ (യഅ്കൂബ് നബി) തന്റെ കാര്യത്തില്‍ നിഷിദ്ധമാക്കിയതൊഴികെ. (നബിയെ) പറയുക; നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍ തൗറാത്ത് കൊണ്ടുവന്നു അതൊന്ന് വായിച്ചുകേള്‍പിക്കുക.’ (ആലുഇംറാന്‍: 73).

(കഴിഞ്ഞു)

അവലംബം: islamonline.net

 

Facebook Comments
Related Articles

Check Also

Close
Close
Close