Current Date

Search
Close this search box.
Search
Close this search box.

ഒ. അബ്ദുറഹ്‌മാൻ

പത്രപ്രവർത്തകൻ, പ്രഭാഷകൻ, ഇസ് ലാമിക പണ്ഡിതൻ, വിദ്യാഭ്യാസ പ്രവർത്തകൻ, രാഷ്ട്രീയ നിരീക്ഷകൻ എന്നീ നിലകളിൽ പ്രശസ്തനാണ്. 1944 ഒക്ടോബർ 27-ന് കോഴിക്കോട് ജില്ലയിലെ ചേന്ദമംഗലൂരിൽ ജനനം. പിതാവ്: ഒടുങ്ങാട്ട് മോയിൻ മുസ്‌ലിയാർ. മാതാവ്: ഫാത്വിമ. ഭാര്യ പുതിയോട്ടിൽ ആയിഷ. മൂന്ന് പെൺ‌മക്കളുൾപ്പെടെ അഞ്ചു മക്കൾ.

ചേന്ദംഗലൂർ ഗവണ്മെന്റ് മാപ്പിള സ്കൂൾ, ശാന്തപുരം എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. 1960-64 വരെ ചേന്ദമംഗലൂർ ഇസ്‌ലാഹിയ കോളേജിലും 1964-72 വരെ പ്രബോധനം പത്രാധിപരായും സേവനമനുഷ്ടിച്ചു. 1972-74 വരെ ഖത്തർ അൽ മഅ്ഹദുദ്ദീനിയിൽ ഉപരിപഠനം നടത്തി. ഖത്തറിലെ പഠനാനന്തരം ദോഹ ഇന്ത്യൻ എംബസിയിലും ഖത്തർ മതകാര്യ വകുപ്പിലും ജോലി ചെയ്തു. ചേന്ദമംഗലൂർ ഇസ്‌ലാഹിയ കോളേജിന്റെ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1987-ൽ മാധ്യമം ദിനപത്രം ആരംഭിച്ചതോടെ എഡിറ്റർ ഇൻ ചാർജ് ആയി ചുമതലയേറ്റു. ഇപ്പോള്‍ മീഡിയ വണ്‍ ചാനല്‍ അടക്കം ‘മാധ്യമം’ പ്രസിദ്ധീകരണങ്ങളുടെ ഗ്രൂപ്പ് എഡിറ്ററാണ്. ആനുകാലികങ്ങളിൽ എ.ആർ. എന്ന ചുരുക്കപ്പേരിലും എഴുതാറുണ്ട്.

കേരള സർക്കാറിന്റെ അറബിക് ടെക്സ്റ്റ് ബുക്ക് എക്സ്പെർട്ട് കമ്മിറ്റി അംഗം, ഏഴാംതരം സാമൂഹിക പാഠപുസ്തകം വിവാദമായതിനെ തുടർന്ന് സർക്കാർ നിയോഗിച്ച ഡോ.കെ.എൻ പണിക്കരുടെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ പാഠ്യപദ്ധതി വിദഗ്ദ്ധ സമിതി അംഗം, ചേന്ദംഗലൂർ ഹൈസ്കൂളിന്റെ മാനേജർ, ഫോറം ഫോർ ഡമോക്രസി ആൻഡ് കമ്മ്യൂണൽ അമിറ്റിയുടെ (FDCA) കേരള ചാപ്റ്റർ സെക്രട്ടറി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഓൾ ഇന്ത്യ കോൺഫെഡറേഷൻ ഓഫ് എസ്.സി എസ്.ടി ഓർഗനൈസേഷൻെറ അംബേദ്കർ നാഷനൽ എക്സലൻസ് പുരസ്കാരം , അച്ചടി മാധ്യമരംഗത്ത് അതുല്യ സംഭാവനകൾ നൽകിയ വ്യക്തിക്കുള്ള അവാർഡും ലഭിച്ചിട്ടുണ്ട്.

ഗ്രന്ഥങ്ങൾ
. യുക്തിവാദികളും ഇസ്ലാമും
. മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശം
. ശരീഅത്തും ഏക സിവിൽകോഡും
. ഖബ്റാരാധന
. മത രാഷ്ട്രവാദവും ഇസ് ലാമിക പ്രസ്ഥാനവും
. ഇസ്ലാം, ഇസ്ലാമിക പ്രസ്ഥാനം:ചോദ്യങ്ങൾക്ക് മറുപടി.
. അനുഭവങ്ങൾ, അനുസ്മരണങ്ങൾ
. ഖുർആൻ സന്ദേശസാരം

Related Articles