ഇസ്‌ലാമിക പണ്ഡിതനും, പ്രഭാഷകനുമാണ്. 1961 ഓഗസ്റ്റ് 17 ന് മലപ്പുറം എടക്കര നാരോക്കാവിൽ ജനനം. പിതാവ്: ഇബ്രാഹിം. മാതാവ്: ഖജീദ. സാമൂഹിക പ്രവർത്തകൻ, സംഘാടകൻ, അധ്യാപകൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. തിരൂർക്കാട് ഇലാഹിയ കോളജിൽ നിന്ന് അഫ്ദലുൽ ഉലമ പഠനം പൂർത്തിയാക്കി. തിരൂര്‍ക്കാട് ഇലാഹിയ കോളജ്, പറപ്പൂര്‍ ഇസ്‌ലാമിയ കോളജ്, വണ്ടൂര്‍ വനിതാ ഇസ്‌ലാമിയ കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായും പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചു. ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ നാസിം, മേഖലാ നാസിം, സംസ്ഥാന ഉപാധ്യക്ഷൻ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. 1990 ൽ ജമാഅത്തെ ഇസ്ലാമിയിൽ അംഗമായി.1994 മുതൽ ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൂടിയാലോചനാ സമിതി അംഗമാണ്. എസ്.ഐ.ഒ വിലൂടെയാണ് സംഘടനാ പ്രവർത്തന രംഗത്തേക്ക് കടന്നുവരുന്നത്. 1989-93 കാലയളവില്‍ എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റും ദേശീയ ഉപദേശക സമിതി അംഗവുമായിരുന്നു. 2015 മുതല്‍ ജമാഅത്തെ ഇസ്‌ലാമി കേരളയുടെ സംസ്ഥാന അധ്യക്ഷനാണ്. 1994 മുതല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ദേശീയ പ്രതിനിധീ സഭാംഗമായും സംസ്ഥാന കൂടിയാലോചനാ സമിതി അംഗമായും തുടരുന്നു.
സമകാലിക വിഷയങ്ങളെ സംബന്ധിച്ച് ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. സൗദി അറേബ്യ, ഖത്തര്‍, യു എ ഇ, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
സ്‌കൂള്‍ പ്രധാനധ്യാപികയായ മലപ്പുറം കാരക്കുന്ന് സ്വദേശി ഷഹര്‍ബാനുവാണ് ഭാര്യ. അനസ് മന്‍സൂര്‍, അസ്‌ലാം തൗഫീഖ്, അസ്മ ഹിബത്തുല്ല, അമീന്‍ അഹ്‌സന്‍, അഷ്ഫാഖ് അഹമ്മദ് എന്നിവർ മക്കളുമാണ്.