Current Date

Search
Close this search box.
Search
Close this search box.

ഡോ. ഹുസൈന്‍ രണ്ടത്താണി

മലപ്പുറം ജില്ലയിലെ രണ്ടത്താണി സ്വദേശി. മറാക്കര വി.വി.എം. ഹൈസ്‌കൂൾ, തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ്, അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി, കോഴിക്കോട് സർവ്വകലാശാല, ജാമിയ മില്ലിയ ഇസ്ലാമിയ എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി. അലീഗഢില്‍ നിന്ന് ചരിത്രത്തില്‍ ഉന്നത ബിരുദവും കരസ്ഥമാക്കി. ചരിത്രത്തിൽ ഡോക്ടറേറ്റ് ( Ph.D in History, University of Calicut, Subject : “The Social and Cultural Life of Mapplia Muslim of Malabar (1800-1921)” 1998 ) കരസ്ഥമാക്കി. പശ്ചിമേഷ്യൻ പഠനത്തിൽ ഡിപ്ലോമ. അറബി, ഉറുദു, പേർഷ്യൻ ഭാഷകളിൽ സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്. കൊല്ലം ടി കെ എം കോളജ്, മണ്ണാര്‍ക്കാട് കല്ലടി കോളജ്, കലിക്കറ്റ് യൂനിവേഴ്‌സിറ്റി, കുഞ്ഞാലി മരക്കാര്‍ സെന്റര്‍ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. പത്ത് വര്‍ഷത്തോളം വളാഞ്ചേരി എം ഇ എസ് കോളജില്‍ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചു. മുപ്പതിലധികം ദേശീയ അന്തര്‍ ദേശീയ സെമിനാറുകളില്‍ പ്രബന്ധങ്ങളവതരിപ്പിച്ചു. വിവിധ യൂനിവേഴ്‌സിറ്റികളിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു.

എഴുത്തുകാരൻ, ചരിത്രകാരൻ എന്നീ നിലകളിലും അറിയപ്പെടുന്നു. അലീഗഢിലെ പഠന കാലത്ത് എഴുതിയ സ്വാതന്ത്ര്യം വിഭജനത്തില്‍ എന്ന റഫറന്‍സ് ഗ്രന്ഥം, ഇന്ത്യാ ചരിത്രത്തിലെ മുസ്‌ലിം സാന്നിധ്യം, അറിയപ്പെടാത്ത ഇന്ത്യ, മാപ്പിള മലബാര്‍, മുസ്‌ലിംകളും ഇടതുപക്ഷവും എന്നിവയാണ് പ്രധാന രചനകള്‍. ഇംഗ്ലീഷിലും മലയാളത്തിലുമായി ഇരുപത് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.

മലപ്പുറം മഅ്ദിന്‍ അക്കാദമിയുടെ അക്കാദമിക് ഡയറക്ടറാണിപ്പോൾ. അല്‍ ഇര്‍ഫാദ് മാസികയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്നു. തുടക്കം മുതല്‍ പൂങ്കാവനം ട്രസ്റ്റിന്റെ സെക്രട്ടറിയും മാസികയുടെ ചീഫ് എഡിറ്ററുമാണ്.

Related Articles