Current Date

Search
Close this search box.
Search
Close this search box.

അലി മാണിക്‌ഫാൻ

സമുദ്രഗവേഷകനും കൃഷിശാസ്ത്രജ്ഞനുമാണ്. ബഹുഭാഷാപണ്ഡിതൻ, കപ്പൽനിർമ്മാതാവ് എന്നീ നിലകളിലും പ്രശസ്തനാണ്. മൂസ മാണിക്ഫാന്റേയും ഫാത്തിമ മാണിക്കയുടേയും മകനായി മിനിക്കോയ് ദ്വീപിൽ 1938 മാർച്ച് 16ന് ജനിച്ചു.

ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടില്ല. മാതൃഭാഷയായ ദിവേഹിക്കുപുറമെ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, അറബിക്, ലാറ്റിൻ, ഫ്രഞ്ച്, പേർഷ്യൻ, സംസ്കൃതം തുടങ്ങി പതിനഞ്ചോളം ഭാഷകളിൽ അദ്ദേഹം പ്രാവീണ്യം നേടിയിട്ടുണ്ട്. തുടർന്ന് സമുദ്രജീവിശാസ്ത്രം, ജ്യോതിശാസ്ത്രം, ഭൂമിശാസ്ത്രം, സാമൂഹ്യശാസ്ത്രം, ദ്വീപിന്റെ തനതു സമ്പത്തായ കപ്പൽനിർമ്മാണം തുടങ്ങിയ വിഷയങ്ങളിൽ അറിവ് സമ്പാദിച്ചു. 1956ൽ അദ്ധ്യാപകനായും തുടർന്ന് ഇന്ത്യ ഗവർമെന്റിന്റെ ചീഫ് സിവിൽ ഒഫീഷ്യലിന്റെ ഓഫീസിലും ജോലി ചെയ്തു.എന്നാൽ സമുദ്ര ഗവേഷണത്തോടുള്ള താത്പര്യം മൂലം 1960ൽ ഫിഷറീസ് വകുപ്പിൽ ഗവേഷകനായി ചേർന്നു.

മുറാദ് ഗണ്ടവറു അലി മണിക്‌ഫാൻ എന്നാണ് മണിക്ഫാന്റെ മുഴുവൻ പേര്. ഗണ്ടവറു എന്നത് വീട്ടുപേരാണ്. കൊട്ടാരത്തിൽ എന്നാണ് ഈ പദത്തിന്റെ അർഥം. മണിക്ഫാൻ എന്നാൽ ഉദ്യോഗസ്ഥൻ എന്നാണ് മഹൽ ഭാഷയിൽ അർഥം.

ലളിതമായ വേഷവിധാനവും പരിസ്ഥിതിക്കിണങ്ങിയ ജീവിത ശൈലിയും ഭക്ഷണശീലങ്ങളുമാണ് അദ്ദേഹത്തിന്റെത്. സ്വന്തം വീട്ടിലെ വൈദ്യൂതോപകരണങ്ങളും വൈദ്യുതോർജ്ജം വരെ സ്വന്തമായാണ് വികസിപ്പിച്ചതാണ്. അലി മണിക്ഫാന്റെ പേരിൽ അബൂഡഫ്ഡഫ് മണിക്ഫാനി എന്ന പേരിൽ ഒരു മത്സ്യ വർഗം തന്നെ അറിയപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി 2021-ലെ പത്മശ്രീ പുരസ്കാരവും ലഭിച്ചു.

 

Related Articles