Current Date

Search
Close this search box.
Search
Close this search box.

സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി

സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി 1964-ല്‍ കോഴിക്കോട് ജില്ലയിലെ കടലുണ്ടിയില്‍ ജനിച്ചു. പിതാവ് സയ്യിദ് അഹ്മദ് ബുഖാരിയില്‍ നിന്നും പ്രാഥമിക മതവിദ്യാഭ്യാസം നേടി. പിന്നീട് തമിഴ്‌നാട്ടിലെ വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തില്‍ നിന്നും രണ്ടം റാങ്കോടെ പഠനം പൂര്‍ത്തീകരിച്ചു.

1997 ലാണ് മഅ്ദിൻ എന്ന പേരിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഖലീലുൽ ബുഖാരി തുടക്കം കുറിക്കുന്നത്. ഇപ്പോൾ പ്രൈമറി തലം മുതൽ ബിരുദാനന്തര തലം വരെയുള്ള വിവിധങ്ങളായ 30 തോളം സ്ഥാപനങ്ങളിൽ 21000 ലധികം വിദ്യാർത്ഥികൾ പഠനം നടത്തുന്ന മഅ്ദിന്‍ അക്കാദമിയുടെ ചെയര്‍മാനുമാണ്. അനാഥാലയം, തൊഴിൽ പരിശീലന കേന്ദ്രം, ഇസ്ലാമിക്ക് സയൻസ് സ്റ്റഡി സെന്ററുകൾ, ഖുർആൻ പഠന കേന്ദ്രം, പോളി ടെക്നിക്ക് കോളേജ്, അറബി-സ്പാനിഷ്- ജർമൻ- ടർകിഷ് – ഇംഗ്ലീഷ്- തുടങ്ങീ ഭാഷാപഠന കേന്ദ്രങ്ങൾ, വനിതാ വിദ്യാഭ്യാസ കേന്ദ്രങ്ങൾ ആതുര സേവനത്തിനായി സാന്ത്വന പ്രവർത്തനങ്ങൾ തുടങ്ങി നിരവധി സംരംഭങ്ങൾ മഅ്ദിൻ അക്കാദമിയിൽ ഉൾപെടുന്നുണ്ട്.

ഇന്ത്യാ ഗവൺമെന്റിന്റെ മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള പെൺകുട്ടികളുടെ വിദ്യാഭ്യാസ വികസന ഫൌണ്ടേഷൻ വൈസ് ചെയർമാൻ, സുന്നി യുവജനസംഘം സുപ്രീം കൗൺസിൽ അംഗം, ഇസ്ലാമിക് എജ്യുക്കേഷണൽ ബോർഡ് ഓഫ് ഗവേണിംഗ് കൗൺസിൽ അംഗം ന്യൂഡൽഹി, ഐഡിയൽ അസോസിയേഷൻ ഫോർ മൈനോറിറ്റി എജുക്കേഷന് സ്ഥാപനങ്ങളുടെ രക്ഷാധികാരി എന്നിങ്ങനെയുള്ളള ഉത്തരവാദിത്തങ്ങളും നിർവഹിക്കുന്നു.

 കേരളത്തിലെ അറിയപ്പെടുന്ന മുസ്‌ലിം നേതാക്കളില്‍ ഒരാളായ ഖലീലുല്‍ ബുഖാരി മുപ്പതിലേറെ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

Related Articles