Current Date

Search
Close this search box.
Search
Close this search box.

യൂസഫ് ഇസ്‌ലാം

Yousuf Islam.jpg

1948 ജൂലൈ 21ന് ലണ്ടനില്‍ ജനനം. പ്രശസ്ത പോപ് ഗായകനും ഗാനരചയിതാവും വിദ്യാഭ്യാസ പ്രവര്‍ത്തകനും മനുഷ്യസ്‌നേഹിയുമാണ്. 1960 കളുടെ ഒടുവിലായി കാറ്റ് സ്റ്റീവന്‍സിന്റെ അറുപത് മില്ല്യന്‍ സംഗീത ആല്‍ബം ലോകം മുഴുവന്‍ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. ഇദ്ദേഹം പില്‍ക്കാലത്ത് ഇസ്‌ലാം മതം സ്വീകരിച്ചിരുന്നു. ഇപ്പോള്‍ ലണ്ടനില്‍ ഭാര്യയും കുട്ടികളുമായി താമസിക്കുന്ന കാറ്റ് സ്റ്റീവന്‍സ് വര്‍ഷത്തില്‍ കുറച്ച് കാലം ദുബായിലും ചെലവിടുന്നു.

‘ടീ ഫോര്‍ ദ ടില്ലര്‍മാന്‍’, ‘ടീസര്‍ ആന്‍ഡ് ഫയര്‍കാറ്റ്’, ‘കാച് ബുള്‍ അറ്റ് ഫോര്‍’, ‘ദ ഫസ്റ്റ് കട്ട്‌ ഈസ് ദ ഡീപ്പസ്റ്റ്’ എന്നിവ കാറ്റ്സ്റ്റീവന്‍സിന്റെ പ്രശസ്തിയാര്‍ജ്ജിച്ച് സംഗീത ആല്‍ബങ്ങളാണ്.

ചെറുപ്പത്തിലേ ഗിറ്റാറും പിയാനൊയും താല്‍പര്യപര്യപൂര്‍വ്വം വായിച്ചു തുടങ്ങിയ കാറ്റ് സ്റ്റീവന്‍സിന് ചിത്രകലയോടും പ്രതിപത്തിയുണ്ടായിരുന്നു. കോഫിഹൗസിലും പബ്ബിലും സംഗീതപരിപാടികള്‍ നടത്തി വന്ന ജോര്‍ജിയൊ, തന്റെ സ്‌റ്റേജ് നാമം എന്ന നിലക്കാണ് കാറ്റ്സ്റ്റീവന്‍സ് എന്ന നാമം സ്വീകരിക്കുന്നത്. 1970 മുതലുള്ള സംഗീത കാലഘട്ടത്തിലാണ് സ്റ്റീവന്‍സ് ലോകത്തില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.

സംഗീത രംഗത്ത് കത്തി നില്‍ക്കുന്ന 1977 കാലഘട്ടത്തിലാണ് കാറ്റ് സ്റ്റീവന്‍സ് ഇസ്‌ലാം സ്വീകരിക്കുന്നത്. യൂസഫ് ഇസ്‌ലാം എന്ന പേരും സ്വീകരിച്ചു. ഇപ്പോള്‍ യൂസഫ് എന്ന ഒറ്റപ്പേരിലാണ് കാറ്റ് സ്റ്റീവന്‍സ് അറിയപ്പെടുത്. ഇസ്‌ലാം സ്വീകരിച്ച ആദ്യ കാലഘട്ടത്തില്‍ സംഗീത പരിപാടികളില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുനിന്നെങ്കിലും പിന്നീട് സംഗീത രംഗത്തേക്ക് തിരിച്ചു വരികയായിരുന്നു. 2005 ഏപ്രില്‍ 5 ന് അബുദാബിയില്‍ വെച്ചു നടന്ന പ്രവാചകനുസ്മരണ പരിപാടിയില്‍ യൂസഫ് ഇസ്‌ലാം പറഞ്ഞു: ‘ഇസ്‌ലാമിനെ കുറിച്ച് ഇന്ന് ലോകത്തില്‍ വലിയ അജ്ഞതയാണുള്ളത്. പ്രസംഗം പോലുള്ള പരിപാടികളേക്കാള്‍ കൂടുതല്‍ ശുദ്ധീകരിക്കപ്പെട്ട പരിപാടികള്‍കൊണ്ട് ആശയവിനിമയം ചെയ്യാന്‍ കഴിയുമൊണ് ഞങ്ങള്‍ കരുതുത്. യുവാക്കളെയും മറ്റും കുറേക്കൂടി നല്ല ശബ്ദത്തിലൂടെയുള്ള ഖര്‍ആന്‍ അവതരണത്തിലൂടെയും മറ്റും ആകര്‍ഷിക്കാന്‍ കഴിയും. സംഗീത ഉപകരണങ്ങളെ കുറിച്ചുള്ള പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങളോ അതുമായി ബന്ധപ്പെട്ട ബിസിനസ്സ് വിഷയങ്ങളോ ഖുര്‍ആനില്‍ ഇല്ലെങ്കിലും ആദ്യമായി ഗിറ്റാര്‍ മൂറിഷ് സ്‌പൈനിലേക്ക് കൊണ്ടുവത് മുസ്‌ലിം സഞ്ചാരികളായിരുന്നു. ആരോഗ്യകരമായ ആഘോഷങ്ങളെ പരിമിതികള്‍ക്കത്ത് നിന്നുകൊണ്ടാണങ്കിലും ഇസ്‌ലാം അംഗീകരിച്ചിട്ടുണ്ട്.

2005ല്‍ ഒരു പത്രക്കുറിപ്പില്‍ യൂസഫ് ഇസ്‌ലാം ഇങ്ങനെ പ്രതികരിച്ചു: ‘ഇസ്‌ലാം മതം സ്വീകരിച്ചതിന് ശേഷം പലരും എന്നോട് സംഗീത പരിപാടികള്‍ പുന:രാരംഭിക്കാന്‍ പറഞ്ഞു. പക്ഷേ ഞാന്‍ മടിച്ചു നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ എനിക്ക് കുറേ കാര്യങ്ങള്‍ മനസ്സിലാക്കാനായി.

2004 ലെ സുനാമി ബാധിതരെ സഹായിക്കുതിനായി ‘ഇന്ത്യന്‍ ഓഷ്യന്‍’ എന്ന തലക്കെട്ടില്‍ എ.ആര്‍. റഹ്‌മാനെയും മറ്റു പ്രഗല്ഭരേയും ഉള്‍പ്പെടുത്തി ഒരു ഗാനം പുറത്തിറക്കുകയുണ്ടായി. 2005 മെയ് 28 ന് ലാന്‍ഡ്‌മൈന്‍ നീക്കം ചെയ്യുതിനും അതിനായി അവബോധം സൃഷ്ടിക്കുതിനും രൂപം നല്‍കിയ പോള്‍മക്കാര്‍ട്ടിന്റെ ‘അഡോപ്റ്റ് എ മൈന്‍ഫീല്‍ഡ്’ എന്ന സംരംഭത്തിനായി യൂസുഫ് ഇസ്‌ലാം പരിപാടി അവതരിപ്പിച്ചിരുന്നു. 2007 ല്‍ ജര്‍മ്മനിയില്‍ വച്ച് ആര്‍ച്ച് ബിഷപ്പ് ടെസ്മണ്ട് ടുട്ടുവിന്റെ പീസ് സെന്ററിന് വേണ്ടിയും സംഗീത പരിപാടി നടത്തുകയുണ്ടായി. 2009 ജനുവരിയില്‍ ഗാസയിലെ കുഞ്ഞുങ്ങളെ സഹായിക്കുന്നതിനായി ഒരു ചാരിറ്റി ഗാനവും ഇറക്കി.

പുരസ്‌കാരങ്ങള്‍ : യുദ്ധ ഇരകള്‍ക്കും കുട്ടികള്‍ക്കും സേവനം ചെയ്യുന്നവര്‍ക്കായുള്ള 2003 ലെ ‘വേള്‍ഡ് അവാര്‍ഡ്’. സമാധാന പ്രവര്‍ത്തനങ്ങള്‍ക്കും ഭീകരതെക്കതിരായ പോരാട്ടത്തിനുമായി 2004 ല്‍ ‘മാന്‍ ഫോര്‍ പീസ്’ പുരസ്‌കാരം മിഖായില്‍ ഗോര്‍ബച്ചേവ് ഇറ്റലിയില്‍ വെച്ചു നടന്ന പരിപാടിയില്‍ സമ്മാനിച്ചു. ഈ പരിപാടിയില്‍ അഞ്ച് നോബല്‍ സമ്മാന ജേതാക്കള്‍ പങ്കെടുത്തിരുന്നു. മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങള്‍ക്കും ഇസ്‌ലാമും പാശ്ചാത്യ സംസ്‌കാരവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തലിനും 2007 ജൂലൈ 10ന് യൂനിവേഴ്‌സിറ്റി ഓഫ് എക്‌സ്റ്റീറിയറിന്റെ ഹോണററി ഡോക്‌ട്രേറ്റ്.

 

Related Articles