Current Date

Search
Close this search box.
Search
Close this search box.

മുറാദ് ഹോഫ്മാന്‍

murad.jpg

1931 ജൂലൈ 6ന് ജര്‍മനിയിലെ കത്തോലിക്കാ കുടുംബത്തില്‍ ജനനം. ജര്‍മന്‍ നിയമങ്ങളില്‍ ഡോക്ടറേറ്റ്, അമേരിക്കന്‍ നിയമങ്ങളില്‍ മാസ്റ്റര്‍ ബിരുദം. ന്യൂയോര്‍ക്ക് സര്‍വ്വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദം. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് അമേരിക്കന്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. ആള്‍ജീരിയ, മൊറോക്കോ എന്നിവിടങ്ങളില്‍ ജര്‍മന്‍ അംബാസിഡര്‍. 1961 മുതല്‍ 1994 വരെ ജര്‍മ്മന്‍ ഫോറിന്‍ സര്‍വ്വീസില്‍ സേവനമനുഷ്ഠിച്ചു ഹോഫ്മാന്‍. ന്യൂക്ലിയര്‍ പ്രതിരോധവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലെ പ്രത്യേക വിദഗ്ദന്‍ എന്ന നിലയില്‍ അള്‍ജീരിയയിലാണ് അദ്ദേഹം ആദ്യം ജോലിചെയ്തത്. 1983 മുതല്‍ 1987 വരെ ബ്രസ്സല്‍സിലെ നാറ്റോയുടെ ഡയറക്ടര്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ ആയി സേവനം ചെയ്തിട്ടുണ്ട് ഇദ്ദേഹം. 1987 മുതല്‍ 1990 വരെ അള്‍ജീരിയയില്‍ അംബാസഡറായിരുന്നു. 1990 മുതല 1994 വരെ മൊറോക്കൊയിലും അംബാസഡറായി സേവനമനുഷ്ഠിച്ചു. 1980ല്‍ ഇസ്‌ലാം സ്വീകരിച്ചു. 92ല്‍ ഹജ്ജ് നിര്‍വ്വഹിച്ചു. എസ്.ഐ.ഒ ദക്ഷിണ കേരള സമ്മേളനത്തിന്റെ ഭാഗമായി കേരളത്തിലെത്തിയിട്ടുണ്ട്. തുര്‍ക്കി വനിതയെ വിവാഹം ചെയ്ത അദ്ദേഹം ഇപ്പോള്‍ തുര്‍ക്കിയിലെ ഇസ്തംബൂളില്‍ താമസിക്കുന്നു. ജര്‍മ്മനിയിലെ സെന്‍ട്രല്‍ കൗസില്‍ ഓഫ് മുസ്‌ലിം എന്ന സംഘടനയിലെ ഹോണററി അംഗവും ഉപദേശകനുമാണ് ഡോ. ഹോഫ്മാന്‍.

പുരസ്‌കാരങ്ങള്‍: ജര്‍മ്മനിയുടെ ഫെഡറല്‍ ക്രോസ്സ് ഓഫ് മെറിറ്റ്, ഇറ്റലിയുടെ കമ്മാണ്ടര്‍ ഓഫ് ദ മെറിറ്റ്, ഈജിപ്തിലെ ഓര്‍ഡര്‍ ഓഫ് മെറിറ്റ് ഇന്‍ ദ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് ഫസ്റ്റ് ക്ലാസ്, ഗ്രാന്‍ഡ് കോര്‍ഡന്‍, ദുബൈ അന്തര്‍ദേശീയ ഹോളി ഖുര്‍ആന്‍ കമ്മറ്റിയുടെ ഇസ്‌ലാമിക് പേഴ്‌സനാലിറ്റി അവാര്‍ഡ്.

85-ല്‍ ‘ Diary of a German Muslim’ (മുറാദ് ഹോഫ്മാന്റെ ഡയറിക്കുറിപ്പുകള്‍) ഐ.പി.എച്ച് പ്രസിദ്ധീകരിച്ചു. 1992-ലെഴുതിയ ‘ Islam: The Alternative’ വളരെ യധികം ചര്‍ച്ച ചെയ്യപ്പെട്ടു. ’96-ല്‍ ‘ Islam 2000’ എന്ന ഗ്രന്ഥം. ‘ Journey to Mecca’ (തീര്‍ത്ഥാടകന്റെ കനവുകള്‍) ഐ.പി.എച്ച്. പ്രസിദ്ധീകരിച്ചു.

 

 

 

Related Articles