Current Date

Search
Close this search box.
Search
Close this search box.

പ്രഫ. ഖുര്‍ശിദ് അഹ്മദ്

kurshid.jpg

ഖുര്‍ശിദ് അഹ്മദ് 1932 ല്‍ ഡല്‍ഹിയില്‍ ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് നാസിര്‍ അഹ്മദ് സമ്പനായ ബിസിനസുകാരനായിരുന്നു. ഡല്‍ഹിയില്‍ മുസ്‌ലിം ലീഗിന്റെ കൗസിലറായിരുന്നു അദ്ദേഹം. ചെറുപ്പത്തില്‍ തന്നെ പരമ്പരാഗത മതപഠനവും മികച്ച സ്‌കൂള്‍ വിദ്യാഭ്യാസവും ലഭിച്ച ഖുര്‍ശിദ് അഹ്മദിന്റെ പിതാവ് പാകിസ്താന്‍ വാദത്തില്‍ ആകൃഷ്ടനായി. വിഭജനാനന്തരം കുടംബം പാകിസ്താനിലേക്ക് താമസം മാറി. കറാച്ചി ഗവ. കോളേജില്‍ സാമ്പത്തിക ശാസ്ത്രപഠനം. 1949 ല്‍ പാകിസ്താന്‍ ബജറ്റിനെകുറിച്ച് ‘മുസ്‌ലിം എക്കണോമിസ്റ്റി’ല്‍ തന്റെ ആദ്യത്തെ ലേഖനം എഴുതി. പിതാവിന്റെ സാന്നിദ്ധ്യത്തില്‍ നിത്യ സന്ദര്‍ശകനായ അബുല്‍ അഅ്‌ലാ മൗദൂദി അദ്ദേഹത്തെ വളരെയധികം സ്വാധീനിക്കുകയുണ്ടായി. മുഹമ്മദ് അസദും ഡോ. മുഹമ്മദ് ഇഖ്ബാലും അദ്ദേഹത്തെ സ്വാധീനിച്ചവരില്‍ പ്രധാനികളാണ്.

കോളേജ് പഠനകാലത്ത് തന്നെ ഇസ്‌ലാമി ജംഇയ്യത്തുത്വലബയില്‍ അംഗമായിരുന്നു. 1953 മുതല്‍ 1955 വരെ അദ്ദേഹം ഓള്‍ പാകിസ്താന്‍ ഇസ്‌ലാമിക് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റായിരുന്നു. അസോസിയേഷന്റെ കീഴില്‍ താന്‍ ആരംഭിച്ച ‘ദ സ്റ്റുഡന്റ്‌സ് വോയ്‌സ്’ എന്ന പാക്ഷികത്തില്‍ ഇസ്‌ലാം, മുതലാളിത്തം, സോഷ്യലിസം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് അദ്ദേഹം എഴുതാറുണ്ടായിരുന്നു. 1953 ല്‍ കൊമേഴ്‌സില്‍ ബിരുദവും 1955 ല്‍ സാമ്പത്തികശാസ്ത്രത്തില്‍ എം.എയും 1958 ല്‍ എം.എല്‍.ബിയും 1964 ല്‍ ഇസ്‌ലാമിക് സ്റ്റഡീസില്‍ എം. എയും ഉതമായ നിലയി

Related Articles