Current Date

Search
Close this search box.
Search
Close this search box.

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍

shihab.jpg

1975 സെപ്റ്റംബര്‍ ഒന്നു മുതല്‍ മുസ്‌ലിം ലീഗിന്റെ സംസ്ഥാന പ്രസിഡണ്ടായിരുന്നു. പിതാവായിരുന്ന പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മരണശേഷമാണ് ഇദ്ദേഹം ഈ പദവിയിലേക്ക് നിയമിതനായത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാനപ്രസിഡന്റായി ഏറ്റവും കൂടുതല്‍ കാലം പൂര്‍ത്തിയാക്കുന്ന റെക്കോര്‍ഡ് ശിഹാബ് തങ്ങള്‍ക്കാണ്. 1936 മെയ് 4ന് പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂത്തമകനായി ജനിച്ചു. ഭാര്യ: മര്‍ഹൂം സയ്യിദ ശരീഫ ഫാത്വിമ മക്കള്‍: സുഹ്‌റ ബീവി, ബഷീറലി ശിഹാബ് തങ്ങള്‍, ഫൈറുസ ബീവി, സമീറ ബീവി, അഹമദ് മുനവ്വറലി.

1953-ല്‍ കോഴിക്കോട് എം.എം. ഹൈസ്‌കളില്‍നിന്നും എസ്.എസ്.എല്‍.സി. വിജയിച്ചു. ശേഷം രണ്ടു വര്‍ഷം തിരൂരിനടുത്ത് തലക്കടത്തൂരില്‍ ദര്‍സ് പഠനം. 1958-ല്‍ ഉപരിപഠനാര്‍ത്ഥം ഈജിപ്തില്‍ പോയി. 1958 മുതല്‍ 1961 വരെ അല്‍ അസ്ഹറില്‍ പഠിച്ചു. തുടര്‍ന്ന് 1966 വരെ കെയ്‌റോ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ച് ലിസാന്‍ അറബിക് ലിറ്ററേച്ചര്‍ ബിരുദം നേടി.

1975 സെപ്റ്റംബര്‍ 1 മുതല്‍ മരണം വരെ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ കേരളസംസ്ഥാന അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ചു. സി.എച്ച്. മുഹമ്മദ്‌കോയ മുഹമ്മദലി ശിഹാബ് തങ്ങളെ അധ്യക്ഷനായി നാമനിര്‍ദേശം ചെയ്യുമ്പോള്‍ അദ്ദേഹത്തിന് 31 വയസ്സായിരുന്നു. മതസാംസ്‌കാരികസാമൂഹികവിദ്യഭ്യസ മണ്ഡലങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. വിവിധ പ്രദേശങ്ങളില്‍ ഖാസിയായും, യതീംഖാനകളുടെ അദ്ധ്യക്ഷനായും സേവനം അനുഷ്ടിച്ചു. നിരവധി വിദ്യാലയങ്ങള്‍ക്കും ഇദ്ദേഹം മേല്‍നോട്ടം വഹിച്ചിരുന്നു.

2009 ഓഗസ്റ്റ് 1ന് ദേഹാസ്വാസ്ഥ്യം മൂലം മലപ്പുറത്തെ കെ.പി.എം. ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടെ വച്ച് മരണമടയുകയും ചെയ്തു.

Related Articles