Current Date

Search
Close this search box.
Search
Close this search box.

നജ്മുദ്ദീന്‍ അര്‍ബകാന്‍

najmudhin erbankan.jpg

മുന്‍ തുര്‍ക്കി പ്രധാനമന്ത്രിയും ഇസ്‌ലാമികാഭിമുഖ്യമുളള റഫാഹ് പാര്‍ട്ടിയുടെ അധ്യക്ഷനുമായ നജ്മുദ്ദീന്‍ അര്‍ബകാന്‍ 1926ല്‍ സിനോപിയില്‍ ജനിച്ചു. ക്രിമനല്‍ കോടതിയില്‍ അവകാഹം നേടിയ അറിയപ്പെടുന്ന പണ്ഡിതനുമായ മുഹമ്മദ് സ്വബ്‌രി ബക് ആണ് പിതാവ്. ട്രാബ്‌സനിലെ പ്രാഥമിക പഠനത്തിനു ശേഷം 1928ല്‍ ഇസ്താംബൂള്‍ ടെക്‌നിക്കല്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും മെക്കാനിക്കല്‍ എന്‍ഞ്ചീനീയറിങ്ങില്‍ ബിരുദം നേടി. പിന്നീട് ഉപരിപഠനത്തിനായി ജര്‍മനിയിലേക്കുപോയ അദ്ദേഹം ജര്‍മനിയിലെ ആച്ചന്‍ സര്‍വകലാശാലയില്‍ നിന്നും ഓട്ടോമേഷന്‍, തെര്‍മോഡൈനമിക്ക് എന്നിവയുമായി ബന്ധപ്പെട്ട വിശയത്തില്‍ ഡോക്റ്ററേറ്റ് നേടി. കുറച്ചുകാലം ജര്‍മനിയിലെ ചില വാഹന കമ്പനിയില്‍ ജോലിചെയ്തു. അക്കാലത്ത് യുദ്ധടാങ്കുകളുമായിബന്ധപ്പെട്ട ചില കണ്ടുപിടത്തങ്ങള്‍ നടത്തി. പിന്നീട് നാട്ടില്‍ തിരിച്ചെത്തിയ അര്‍ബകാന്‍ 1965ല്‍ പ്രൊഫസറായി.

1969 ല്‍ അദ്ധ്യാപക ജോലി രാജിവെച്ച് മുഴുസമയ രാഷട്രീയ പ്രവര്‍ത്തകനായി. തന്റെ സുഹൃത്തുക്കളുടെയും രാജ്യത്തെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍മാരുടെയും അഭിപ്രായമാരാഞ്ഞശേഷം 1970 ഫെബ്രുവരി 8ന് മില്ലി നിളാം പാര്‍ട്ടി എന്നപേരില്‍ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കി. എന്നാല്‍ പിന്നീട് സൈനിക ഗവണ്‍മെന്റ് പാര്‍ട്ടിയെ നിരോധിക്കുകയും സ്വത്തുകള്‍ മരവിപ്പിക്കുകയും ചെയ്തു. അര്‍ബകാന്‍ സ്വിറ്റ്‌സര്‍ലാന്റില്‍ അഭയംതേടി. 1972ന് സുലൈമാന്‍ ആരിഫിന്റെ നേതൃത്വത്തില്‍ മില്ലി സലാമത്ത് എന്നപേരില്‍ സഘടന പുനരുജ്ജീവിക്കപ്പെട്ടു. 1973ല്‍ പെതുതെരഞ്ഞെടുപ്പില്‍ പങ്കെടുത്ത സലാമത്ത് പാര്‍ട്ടിക്ക് ദേശീയ അസംബ്ലിയില്‍ 48 സീറ്റ് ലഭിച്ചു. നാട്ടില്‍ തിരിചെത്തിയ അര്‍ബകാന്‍ പാര്‍ട്ടിയുടെ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്തു. 1980ലെ സൈനിക അട്ടിമറിയില്‍ മറ്റുപാര്‍ട്ടികളോടൊപ്പം മില്ലി സലാമത്ത് പാര്‍ട്ടിയെയും നിരോധിച്ചു. 1983ല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സഘടനാ സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ റഫാഅ് പാര്‍ട്ടി എന്ന പേരില്‍ സംഘടന രൂപീകരിച്ചു. ഈ പാര്‍ട്ടി തുര്‍ക്കിരാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയായി വളര്‍ന്നു. 1996 ല്‍ ട്രൂപാത്ത് പാട്ടിയോടൊപ്പം സഖ്യം ചേര്‍ന്ന് മന്ത്രിസഭരൂപീകരിച്ചു. അര്‍ബകാന്‍ പ്രധാമന്ത്രി സ്ഥാനം വഹിച്ചു.

പാശ്ചാത്യ മുതലാളിത്തം, കമ്മ്യൂണിസം തുടങ്ങിയ പ്രത്യയശാസ്ത്രങ്ങള്‍ക്കെതിരെ ബോധവത്കരണം നടത്തി തുര്‍ക്കിയിലെ സാമാന്യജനങ്ങളില്‍ ഇസ്‌ലാമികാഭിമുഖ്യം വളര്‍ത്തുന്നതില്‍ അര്‍ബകാന്‍ നേതൃത്വപരമായ പങ്ക്‌വഹിച്ചിട്ടുണ്ട്. സാമൂഹിക സമത്വം ഉറപ്പുവരുത്തുന്നതും അഴിമതി മുക്തവുമായ ഭരണം കാഴിച്ചവെക്കാന്‍ അര്‍ബകാന്റെ പര്‍ട്ടിക്ക് സാധിച്ചട്ടുണ്ട്. നല്ല സഘാടകനും വാഗ്മിയും സാങ്കേതിക വിദഗ്ധനുമായ അര്‍ബകാന്‍ മില്ലി ഗുറൂശ്, ഇസ്‌ലാം വ കദീന്‍, സനായി ദാ വാമീസ് തൂടങ്ങിയ ഗ്രന്ധങ്ങളും രചിച്ചിട്ടുണ്ട്. 2011 ഫെബ്രുവരി 27ന്‌ അദ്ദേഹം മരണപ്പെട്ടു.

Related Articles