Current Date

Search
Close this search box.
Search
Close this search box.

ഐ എസ് എം

ISM.jpg

1967-ല്‍ പാലക്കാട് പുതുപ്പള്ളി തെരുവ് മദ്‌റസത്തുല്‍ മുജാഹിദീനില്‍ വെച്ച് നടന്ന മുജാഹിദ് പ്രതിനിധി സമ്മേളനത്തില്‍നിന്നാണ് ഇസ്‌ലാഹീ പ്രസ്ഥാനത്തിനൊരു യുവഘടകമെന്ന ആശയം ഉദയം ചെയ്തത്. പാലക്കാട്ടുകാരനായ കെ എ സുലൈമാന്‍ സാഹിബിനെപ്പോലെയുള്ളവരുടെ നിസ്സീമമായ പ്രയത്‌നത്തിന്റെ ഫലമായി ഐ എസ് എം രൂപീകരിക്കപ്പെട്ടു. ഇന്ന് ഐ എസ് എം അതിന്റെ കര്‍മപഥത്തില്‍ 40 വയസ്സ് പിന്നിട്ടുകഴിഞ്ഞു.

ഐ എസ് എം അതിന്റെ കഴിഞ്ഞ നാളുകളില്‍ ശ്രദ്ധേയമായ പലപരിപാടികളും ആവിഷ്‌കരിച്ചു നടപ്പില്‍ വരുത്തിയിട്ടുണ്ട്. വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശ പ്രബോധനത്തോടൊപ്പം ജനോപകാരപ്രദമായ മുന്നേറ്റങ്ങളും ഐ എസ് എം നടത്തി വരുന്നു. മൂന്നുപതിറ്റാണ്ടിലേറെ കാലത്തെ അനുഭവസമ്പത്തുള്ള ശബാബ് വാരിക ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച ഇസ്‌ലാമിക വാരികയില്‍ മുന്‍പന്തിയിലാണ്. പുസ്തകപ്രസാധന രംഗത്തെ നിറസാന്നിധ്യമായി യുവത നിലകൊള്ളുന്നു. വിദ്യാഭ്യാസ രംഗത്ത് പീസ്, ആതുരസേവന രംഗത്ത് ഐ എസ് എം മെഡിക്കല്‍ എയ്ഡ് സെന്റര്‍, മതപ്രബോധന വീഥിയില്‍ ദ ട്രൂത്ത്, അന്ധബധിര ശാക്തീകരണത്തിനായി എബിലിറ്റി ഫൗണ്ടേഷന്‍ തുടങ്ങി ഒട്ടേറെ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഐ എസ് എമ്മിനായി. കുടുംബ ശൈഥില്യങ്ങളില്‍ മീഡിയകളും ആധുനിക ഉപഭോഗ സംസ്‌കാരങ്ങളുമെല്ലാം ചെലുത്തുന്ന സ്വാധീനം മനസ്സിലാക്കി വിദഗ്ധരായ മനശാസ്ത്രജ്‌രെ ഉള്‍പ്പെടുത്തി ബോധവത്കരണം നടത്താനും ഫാമിലി കൗണ്‍സലിംഗ് പരിപാടികള്‍ സംഘടിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്.

നാല് ദശകത്തിലേറെയായി ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ കുതിപ്പിലും കിതപ്പിലും നിര്‍ണായക പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന ഐ എസ് എം അധാര്‍മികതകള്‍ അരങ്ങുതകര്‍ക്കുന്ന ഈ കാലത്ത് ആത്മീയതയുടെ അണകെട്ടി പതിനായിരക്കണക്കിന് ചെറുപ്പക്കാരുടെ ധാര്‍മിക മൂല്യത്തിന് കാവല്‍ നില്‍ക്കുന്നു.

2002-ലെ മുജാഹിദ് പ്രസ്ഥാനത്തിന്റ പിളര്‍പ്പിനെ തുടര്‍ന്ന് മറ്റ് ഉപവിഭാഗങ്ങളെ പോലെ തന്നെ ഐ.എസ്.എമ്മും രണ്ടായി പിളര്‍ന്നു. ഒരേ പേരില്‍ തന്നെ രണ്ട് വിഭാഗവും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.
 

Related Articles