Current Date

Search
Close this search box.
Search
Close this search box.

എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍

1939 മാര്‍ച്ച് 22 ന് കോഴിക്കോട് ജില്ലയിലെ കാന്തപുരത്ത് ജനിച്ചു. പിതാവ് അഹ്മദ് ഹാജി. മാതാവ് കുഞ്ഞീമ ഹജ്ജുമ്മ. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കാന്തപുരം, വാവാട്, കോളിക്കല്‍, ചാലിയം, തലക്കടത്തൂര്‍ എന്നീ ദര്‍സുകളില്‍ പഠിച്ചു. 1963-ല്‍ വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാതില്‍ എം.എഫ്.ബി ബിരുദം നേടി. ശൈഖ് ഹസന്‍ ഹദ്‌റത്ത്, മുഹമ്മദ് അബൂബക്കര്‍ ഹദ്‌റത്ത്, ഒ.കെ സൈനുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ ഗുരുനാഥന്മാരാണ്. 1964 മുതല്‍ വിവിധ പള്ളി ദര്‍സുകളില്‍ അധ്യാപനായിട്ടുണ്ട്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജോയിന്റ് സെക്രട്ടറി(1973), സമസ്ത കേന്ദ്ര കമ്മിറ്റി മുശാവറാംഗം(1974), സമസ്ത കേരള സുന്നി യുവജനസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി(1975), കേരള ഹജ്ജ് കമ്മിറ്റി മെമ്പര്‍(1987), അറബി പാഠപുസ്തക സംശോദനാ കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1979-ല്‍ കാരന്തൂരില്‍ മര്‍ക്കസുസ്സഖാഫതിസ്സുന്നിയ്യ എന്ന പേരില്‍ വിദ്യാഭ്യാസ കേന്ദ്രം സ്ഥാപിച്ചു.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ( 1989 മുതൽ), അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ  ജനറൽ സെക്രട്ടറി( 1993 മുതൽ), മർക്കസു സ്സഖാഫത്തി സുന്നിയയുടെ ജനറൽ സെക്രട്ടറി,കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ്, സുന്നീ യുവജന സംഘം സുപ്രീം കൌൺസിൽ അധ്യക്ഷൻ, സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ്‌ പ്രസിഡന്റ്, മർകസുസഖാഫത്തി സുന്നിയ്യ ജനറൽ സെക്രട്ടറി, കേരളത്തിലെ നാല് ജില്ലകളുടെ സംയുക്ത ഖാസി പദവി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു വരുന്നു.

കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയത് തന്റെ സ്ഥാപനമായ ‘മര്‍കസ് സഖാഫതു സുന്നിയ്യ’ വളര്‍ത്താനായിരുന്നു.

1980 കളില്‍ ശരീഅത്ത് വിവാദ കാലത്ത് ശരീഅത്ത് വിരുദ്ധര്‍ക്കെതിരില്‍ ഉല്‍പതിഷ്ണു വിഭാഗങ്ങളുമായി സ്മസ്ത നേതാക്കള്‍ വേദി പങ്കിട്ടകാരണത്താല്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയില്‍ നിന്ന് മാറി മറ്റൊരു സംഘടനക്ക് രൂപം നല്‍കുകയായിരുന്നു.

നിരവധി വാദപ്രതിവാദങ്ങളിലും ഖണ്ഡന-ഖണ്ഡനങ്ങളിലും പങ്കെടുത്ത കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നിരവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. അറബി, ഇംഗ്ലീഷ്, ഉര്‍ദു, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ പ്രാവീണ്യമുള്ള ഇദ്ദേഹം പത്രങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്.

പുരസ്‌കാരങ്ങള്‍: മികച്ച സാമൂഹിക പ്രവര്‍ത്തകന് 1992-ല്‍ റാസല്‍ ഖൈമ ഇസ്ലാമിക് അക്കാദമി അവാര്‍ഡ്, മികച്ച വിദ്യാഭ്യാസ സാമൂഹിക സേവനങ്ങള്‍ക്ക് 2000-ല്‍ ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ അവാര്‍ഡ്, മികച്ച ഇസ്‌ലാമിക വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനും അനാഥകളുടെ സംരക്ഷണത്തിനും 2005-ല്‍ ഹാമില്‍ അല്‍ ഗൈത് ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ ആന്‍ അവാര്‍ഡ്, 2006 നവമ്പറില്‍ മാക് യു.എ.ഇ ഇന്‍ഡോ അറബ് ഇസ്‌ലാമിക് പേഴ്‌സണാലിറ്റി അവാര്‍ഡ്, 2009 ൽ ഇസ്ലാമിക പൈതൃകമൂല്യങ്ങൾ സംരക്ഷിച്ചതിന് ജിദ്ദയിൽ നിന്ന് നൽകിയ ഇസ്ലാമിക് ഹെറിറ്റേജ് അവാർഡ്, കേരള പ്രവാസി ഭാരതി അവാർഡ്.

പ്രധാന പുസ്തകങ്ങൾ:

. ഇസ്‌ലാമിലെ ആത്മീയ ദർശനം
. വിശുദ്ധ പ്രവാചകന്മാർ
. സ്ത്രീ ജുമുഅ
. കൂട്ടുപ്രാർഥന
. ജുമുഅ ഖുതുബ
. അൽ-ഹജ്ജ്
. മൈന്റ് ഓഫ് ഇസലാം
. അമേരിക്കൻ ഡയറി
. ത്വരീഖത്ത് ഒരു പഠനം
. ഇസ്ലാമും ഖാദിയാനിസവും
. മുഹമ്മദ റസൂല് (സ)
. ഇസ്ലാം പഠനത്തിനൊരാമുഖം
. പ്രിയപ്പെട്ട കുട്ടികളെ 

Related Articles