Current Date

Search
Close this search box.
Search
Close this search box.

അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍

mohd-iqbal_0.png

പഞ്ചാബിലെ സിയാല്‍കോട്ടില്‍ 1877 നവംബര്‍ 9-ന് മുഹമ്മദ് ഇഖ്ബാല്‍ ജനിച്ചു. ഇന്ത്യയിലെ ഉയര്‍ന്ന ജാതിയായി ഗണിക്കപ്പെടുന്ന ബ്രാഹ്മണ പാരമ്പര്യമുള്ള കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹം ജനിക്കുന്നതിന് മുന്നൂറ് വര്‍ഷം മുമ്പ് അദ്ദേഹത്തിന്റെ പ്രപിതാവ് ഇസ്‌ലാം സ്വീകരിച്ചു.

ഖുര്‍ആന്‍ മനഃപാഠമാക്കുകയും നാട്ടിലെ പ്രാഥമിക വിദ്യാഭാസ സ്ഥാപനങ്ങളിലെ പഠനത്തിന് ശേഷം ഗവണ്‍മെന്റ് കോളേജില്‍ ചേര്‍ന്ന് പഠിച്ചു. പ്രാഗല്‍ഭ്യം പരിഗണിച്ച് കാരണം 1905-ല്‍ തുടര്‍പഠനത്തിനായി അദ്ദേഹത്തെ ലണ്ടനിലെ കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലേക്ക് അയച്ചു. തത്വശാസ്ത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും വളരെ ഉന്നതമായ പദവികള്‍ കരസ്ഥമാക്കി. പിന്നീട് ജര്‍മനിയിലെ മ്യൂണിച്ച് സര്‍വ്വകലാശാലയില്‍ നിന്നും തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. അവസാനഘട്ട പരീക്ഷകള്‍ എഴുതാന്‍ വീണ്ടും ലണ്ടനിലേക്ക് പോവുകയും ഉയര്‍ന്ന മാര്‍ക്കോടെ വിജയിക്കുകയും ചെയ്തു. ലണ്ടനിലെ സര്‍വ്വകലാശാലകളില്‍ അറബി ഭാഷ പഠിപ്പിക്കുകയും ഇസ്‌ലാമിനെ കുറിച്ച് ക്ലാസുകളെടുക്കുകയും ചെയ്തു. ഇബ്‌നു സീന, ഇബനു റുശ്ദ്, ഇബ്‌നു അറബി, ജലാലുദ്ദീന്‍ റൂമി തുടങ്ങിയ മുസ്‌ലിം തത്വചിന്തകരെ പാശ്ചാത്യന്‍ തത്വചിന്തകരായ ഹെഗല്‍, നീഷെ, ഷോപ്പന്‍ഹോര്‍ എന്നിവരുമായി അദ്ദേഹം താരതമ്യപ്പെടുത്തി. അദ്ദേഹത്തിന്റെ രചനകള്‍ തര്‍ജ്ജമ ചെയ്യപ്പെടുകയും പാശ്ചാത്യന്‍ തത്വചിന്തകര്‍ അതിന് വേണ്ടത്ര പരിഗണയും നല്‍കി. അവര്‍ അദ്ദേഹത്തിന്റെ ചിന്തകളെ ഗോയ്‌ഥേയുടെയും നീഷെയുടെയും ചിന്തകളുമായി തുലനം ചെയ്തു. രചനകള്‍ തര്‍ജ്ജമ ചെയ്യുന്നതിനായി ജര്‍മനിയില്‍ ഒരു സംഘം ആളുകള്‍ തന്നെയുണ്ടായിരുന്നു.

ഇഖ്ബാലിന്റെ ചിന്തകളില്‍ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി, അബുല്‍ ഹസന്‍ അലി നദ്‌വി തുടങ്ങിയവരുടെ സ്വാധീനം വ്യക്തമാണ്. ഇസ്‌ലാമിക തത്വശാസ്ത്രത്തെ കാവ്യത്മകമായി ചിത്രീകരിക്കാന്‍ ഇഖ്ബാലിന് സാധിച്ചു. ഇന്ത്യാ രാഷ്ട്രീയത്തില്‍ തന്നെ ഇഖ്ബാലിന്റെ സംഭാവനകള്‍ എക്കാലവും ഓര്‍ക്കുന്നു.

ബാല്‍ഇ ജിബ്രീല്‍, അസ്രാര്‍ ഒ റമൂസ്, പായം ഇ മഷ്‌രിക്, സബൂര്‍ ഇഅജം, ജാവേദ് നാമ, താജ്ദീദ് ഇ ഫിക്രിയാത് ഇസ്‌ലാം, ദീവാന്‍ ഇ മുഹമ്മദ് ഇക്ബാല്‍, ബാങ്കേദറാ എന്നിവ പ്രധാന കൃതികളാണ്.

1938 ഏപ്രില്‍ 21 അദ്ദേഹം തന്റെ നാഥനിലേക്ക് മടങ്ങി. മുഴുവന്‍ ഇന്ത്യക്കാരും പ്രത്യേകിച്ചും അവരിലെ മുസ്‌ലിംകള്‍ വളരെയധികം വേദനിച്ച ദിവസമായിരുന്നുവത്. സര്‍ക്കാര്‍ സ്ഥാപനങ്ങളും കടകളുമടച്ച് അവര്‍ ദുഖഃം രേഖപ്പെടുത്തി. ആളുകള്‍ ഒറ്റക്കും കൂട്ടമായും അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഒഴുകി. ജാതിമതഭേദമന്യേ എല്ലാ ഇന്ത്യന്‍ സാഹിത്യകാരന്‍മാരും അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Related Articles