Current Date

Search
Close this search box.
Search
Close this search box.

അലിജാ അലി ഇസ്സത്ത് ബെഗോവിച്ച്

Ali izzath begovic.jpg

കമ്യൂണിസ്റ്റ് ദുര്‍ഭരണങ്ങളില്‍നിന്നും ബോസ്‌നിയന്‍ ജനതക്ക് മേചനം നല്‍കിയ പോരാളി. ബോസ്‌നിയന്‍ പ്രസിഡന്റ്. നിയമ വിശാരദനും ചിന്തകനും പ്രശസ്ത ഗ്രന്ഥങ്ങളുടെ രചയിതാവും. 1926 ആഗസ്റ്റില്‍ ബോസ്‌നിയയില്‍ ജനിച്ചു. സരയെവോ സര്‍വകലാശാലയില്‍നിന്ന് സോഷ്യല്‍ സയന്‍സ്, നിയമം എന്നിവയില്‍ ബിരുദം നേടി. കാല്‍ നൂറ്റാണ്ടു കാലം അഭിഭാഷകനായിരുന്നു. മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി പോരാടിയതിന് 1946 മുതല്‍ 49 വരെ ജയില്‍വാസമനുഷ്ഠിച്ചു. പോരാട്ട വേദിയില്‍ സജീവമായി നിലയുറപ്പിച്ചതിനെ തുടര്‍ന്ന് 1983-ലും തടവിലാക്കി. സരയെവോ-12 എന്ന ധൈഷണിക സംഘത്തിന്റെ ലീഡറായിരുന്നു. 1970-ല്‍ ബെഗോവിച്ച് രചിച്ച ഇസ്‌ലാമിക പ്രഖ്യാപനം എന്ന ഗ്രന്ഥം യൂഗോസ്ലോവ്യന്‍ രാഷ്ട്രീയത്തില്‍ പുതിയ ദിശാമാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇസ്‌ലാമിക ഭരണകൂടം എന്ന ലക്ഷ്യവുമായി പോരാട്ടം നയിച്ച ബെഗോവിച്ച് ഐക്യരാഷ്ട്രസഭയുടെ വഞ്ചനാപരമായ നിലപാടുകളെ ലോകസമക്ഷം തുറന്നുകാട്ടാന്‍ ധീരമായ നേതൃത്വം നല്‍കി. ബെഗോവിച്ചിന്റെ പ്രമുഖ രചന ഇസ്‌ലാം ബിറ്റ്‌വീന്‍ ഈസ്റ്റ് ആന്റ് വെസ്റ്റ് അറബി, ഇംഗ്ലീഷ്, തുര്‍ക്കി, മലായി, ഹിന്ദി ഭാഷകളില്‍ മൊഴിമാറ്റിയിട്ടുണ്ട്. ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് ഇസ്‌ലാം രാജമാര്‍ഗം എന്ന തലക്കെട്ടില്‍ മൊഴിമാറ്റിയ ഈ ഗ്രന്ഥത്തിന് മലയാള രൂപം നല്‍കിയത് പ്രശസ്ത എഴുത്തുകാരന്‍ എന്‍.പി. മുഹമ്മദാണ്. ഇസ്‌ലാമിക നവോത്ഥാനത്തിന്റെ പ്രശ്‌നങ്ങള്‍, ദൈവ നിഷേധം ശാസ്ത്ര വിരുദ്ധം, ഖുര്‍ആന്‍ പഠനം, ഹിജ്‌റയുടെ സന്ദേശം, മുസ്‌ലിം ഭാര്യ, ഉമ്മ തുടങ്ങി നിരവധി കൃതികള്‍ ബെഗോവിച്ച് രചിച്ചിട്ടുണ്ട്. 1994-ല്‍ ഹജ്ജ് നിര്‍വഹിച്ചു. A Hero and father of the Bosnian Muslim Nature എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബെഗോവിച്ച് 2003 ഒക്‌ടോബര്‍ 19-ന് അന്തരിച്ചു.

Related Articles