Current Date

Search
Close this search box.
Search
Close this search box.

അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹി

ഉത്തരപ്രദേശിലെ അഅ്‌സംഗഢ് ജില്ലയില്‍ (ബിംബൂര്‍) 1906-ല്‍ ജനനം. അഅ്‌സംഗഢിലെ സെറായമീര്‍ പട്ടണത്തില്‍ മൗലാനാ ശിബ്‌ലി നുഅ്മാനി സ്ഥാപിച്ച മദ്‌റസതുല്‍ ഇസ്വ്‌ലാഹില്‍നിന്ന് മൗലാനാ ഹമീദുദ്ദീന്‍ ഫറാഹിയുടെ കീഴില്‍ വിവിധ വിഷയങ്ങളില്‍ പ്രാവീണ്യം നേടി. യുവാവായിരിക്കെ ബിജ്‌നൂരിലെ മദീന, ലഖ്‌നൗവിലെ അന്നസ്വീര്‍ എന്നിവയുടെ പത്രാധിപസമിതിഅംഗം. മദ്‌റസതുല്‍ ഇസ്വ്‌ലാഹ് പ്രസിദ്ധീകരിച്ച അല്‍ ഇസ്വ്‌ലാഹ്‌ മാസികയുടെ സ്ഥാപക പത്രാധിപരായിരുന്നു. സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുമായി ചേര്‍ന്ന് ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ജമാഅത്തെ ഇസ്‌ലാമി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ജമാഅത്തിന്റെ പ്രഥമ കേന്ദ്രശൂറയില്‍ അംഗമായിരുന്നു. മഹാത്മാഗാന്ധിയുടെ സാന്നിധ്യം കൊണ്ട് ശ്രേദ്ധയമായ, പാട്‌നയിലെ ജമാഅത്തെ ഇസ്‌ലാമി പൂര്‍വമേഖലാ സമ്മേളനത്തില്‍ അധ്യക്ഷനായിരുന്നു. 1941 മുതല്‍ ഇന്ത്യാ വിഭജനം വരെ അവിഭക്ത ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെയും തുടര്‍ന്ന് 1958 വരെ പാകിസ്ഥാന്‍ ജമാഅത്തെ ഇസ്‌ലാമിയുടെയും അസിസ്റ്റന്റ് അമീറായിരുന്നു. മൗദൂദിയോടൊപ്പം, പാകിസ്ഥാനില്‍ ഇസ്‌ലാമിക ഭരണം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തില്‍ പങ്കെടുത്ത് അറസ്റ്റിലായി ജയില്‍വാസമനുഷ്ഠിച്ചു. അല്ലാമാ ഹമീദുദ്ദീന്‍ ഫറാഹിയുടെ പ്രധാന ശിഷ്യനായിരുന്നു. 1958 ന് ശേഷം സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറി ഗവേഷണരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. ഗ്രന്ഥരചനയും അധ്യാപനവുമായി ലാഹോറില്‍ സ്ഥിരതാമസമാക്കിയ അമീന്‍ അഹ്‌സന്‍ ഇസ്വ്‌ലാഹി 1997-ഡിസംബര്‍ 15 ന് അന്തരിച്ചു.

രചനകള്‍: 1958-കാലത്ത് മീഥാഖ് എന്ന പേരില്‍ വൈജ്ഞാനിക ഗവേഷണ മാസിക പ്രസിദ്ധീകരിച്ചു. മൗദൂദിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് പില്‍ക്കാലത്ത് ജമാഅത്തില്‍നിന്ന് വിടുനിന്നു. ദഅ്‌വതെ ദീന്‍ ഓര്‍ ഇസ്‌കാ ത്വരീഖാകാര്‍ (ഇസ്‌ലാമിക പ്രബോധനം, ലക്ഷ്യവും ശൈലിയും) മലയാളത്തില്‍ ഐ.പി.എച്ച് പ്രസിദ്ധീകരിച്ചു. ഹഖീഖതെ ശിര്‍ക്, ഹഖീഖതെ തൗഹീദ് (ശിര്‍ക് അഥവാ ബഹുദൈവത്വം, തൗഹീദ് അഥവാ ഏക ദൈവത്വം), ശിര്‍കിനെ വിസ്തരിച്ച് പഠന വിധേയമാക്കുന്ന കൃതികളും വിശിഷ്ട ഗ്രന്ഥങ്ങളുമാണ്. ഇവ ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് മലയാളത്തിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. തസ്‌കിയെ നഫ്‌സ്, ഇസ്‌ലാമീ ഖാനൂന്‍ കീ തദ്‌വീന്‍, ഇസ്‌ലാമി രിയാസത്‌മേം ഫിഖ്ഹീ ഇഖ്തിലാഫാ തുടങ്ങിയവ മറ്റു പ്രധാന കൃതികള്‍

Related Articles