Current Date

Search
Close this search box.
Search
Close this search box.

അബ്ദുറഹ്മാന്‍ ബുഖാരി ഉള്ളാള്‍

ullal-thangal.jpg

800 വര്‍ഷം മുമ്പ് യമനിലെ ഹളര്‍ മൌത്തില്‍ നിന്ന് സയ്യിദ് അഹ്മദ് ജമാലുദ്ദീന്‍ ബുഖാരി വളപട്ടണത്തിലെത്തി. അദ്ദേഹത്തിന്റെ പിന്‍മുറക്കാരാണ് കേരളത്തിലെ ബുഖാരി ഖബീല. സയ്യിദ് അബൂബക്കര്‍ ചെറുകുഞ്ഞിക്കോയ തങ്ങളുടെയും ഫാത്തിമ ബീവിയുടെയും മകനായി ഹിജ്‌റ 1341-ല്‍ റബീഉല്‍ അവ്വല്‍ 25ന് കരുവന്‍തുരുത്തിയിലാണ് ജനനം. താജുല്‍ ഉലമ എന്ന പേരിലാണ് ഇദ്ദേഹം അിറയപ്പെടുന്നത്.

കോടമ്പുഴ മുഹമ്മദ് മുസ്‌ലിയാര്‍, പുത്തന്‍ വീട്ടില്‍ മുഹമ്മദ് മുസ്‌ലിയാര്‍, പൊന്നാനി മുഹമ്മദ് മുസ്‌ലിയാര്‍, അബുല്‍ കമാല്‍ കാടേരി, അവറാന്‍ കുട്ടി മുസ്‌ലിയാര്‍, പറവണ്ണ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാര്‍, തൃക്കരിപ്പൂര്‍ ബാപ്പു മുസ്‌ലിയാര്‍, ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവരാണ് പ്രധാന ഗുരുനാഥന്‍മാര്‍.

കരുവന്‍തുരുത്തി, കളരാന്തിരി, പരപ്പനങ്ങാടി, പറമ്പത്ത്, വെല്ലൂര്‍ എന്നിവിടങ്ങളിലായിരുന്നു പഠനം. വെല്ലൂരില്‍ നിന്ന് ഒന്നാം റാങ്കോടെ വിജയം. ആദ്യമായി ജോലി ഏറ്റത് ഉള്ളാളിലാണ്. ഹി: 1371-ല്‍ ഖാളി അന്‍സാര്‍ മുസ്‌ലിയാരുടെ മരണശേഷം ഉള്ളാള്‍ ഖാളിയായി സ്ഥാനമേറ്റു.

കര്‍ണ്ണാടകയിലേയും കേരളത്തിലെയും നിരവധി മഹല്ലുകളില്‍ തങ്ങള്‍ ഖാളിയാണ്. സമസ്തയില്‍ വളരെ നേരത്തെ മെമ്പറാണ്. ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ടായിട്ടുണ്ട്. കണ്ണിയത്ത് പ്രസിഡണ്ട് സ്ഥാനമലങ്കരിച്ചപ്പോള്‍ തന്നെ സമസ്തയുടെ വര്‍ക്കിംഗ് പ്രസിഡണ്ടായിരുന്ന തങ്ങള്‍ 1989-ല്‍ സമസ്ത പുനസംഘടിപ്പിച്ചപ്പോള്‍ പ്രസിഡന്റ് പദവിയിലെത്തി.

2014 ഫെബ്രുവരി 1 ന് ശനിയാഴ്ച പയ്യന്നൂരിലെ എട്ടിക്കുളത്തുള്ള സ്വവസതിയില്‍ വെച്ച് മരണപ്പെട്ടു.
 

 

Related Articles