Current Date

Search
Close this search box.
Search
Close this search box.

അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ

Sunni jamiathul ulama.jpg

കാന്തപുരം നേതൃത്വം കൊടുക്കുന്ന വിഭാഗം എ.പി സുന്നികള്‍ എന്നും ഔദ്യോഗിക വിഭാഗം ഇ.കെ സുന്നികള്‍ എന്നും അറിയപ്പെടുന്നു. കോഴിക്കോട് കാരന്തൂര്‍ മര്‍ക്കസുസ്സഖാഫതില്‍ ഇസ്‌ലാമിയയാണ് പ്രധാന സ്ഥാപനം.

ചരിത്ര പശ്ചാത്തലം
1985 ജൂണ്‍ എട്ടിന് ഇബ്‌റാഹീം സുലൈമാന്‍ സേട്ട് കോഴിക്കോട്ട് വിളിച്ചു ചേര്‍ത്ത മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ കേരള ഘടകം രൂപീകരണ യോഗത്തില്‍ കെ.സി അബ്ദുല്ല മൗലവി, ടി.കെ അബ്ദുല്ല, പി. സെയ്തു മൗലവി, കെ.പി മുഹമ്മദ് മൗലവി എന്നീ ജമാഅത്ത്,മുജാഹിദ് നേതാക്കളോടൊപ്പം സമസ്തയുടെ അന്നത്തെ പ്രമുഖ നേതാക്കളും പങ്കെടുത്തിരുന്നു. ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ചെയര്‍മാനും ഇബ്‌റാഹീം സുലൈമാന്‍ സേട്ട് ജനറല്‍ സെക്രട്ടറിയുമായ 17 അംഗ കമ്മിറ്റിയില്‍ സമസ്ത നേതാവ് കോട്ടുമല ബാപ്പു മുസ്‌ലിയാരും മുസ്‌ലിം യുവജന വേദി ചെയര്‍മാന്‍ വി.പി സെയ്തു മുഹമ്മദ് നിസാമിയും അംഗങ്ങളായിരുന്നു. ജൂണ്‍ 14 വെള്ളിയാഴ്ച ശരീഅത്ത് ദിനമായി ആചരിക്കാന്‍ തീരുമാനിച്ചു കൊണ്ടുള്ള സംയുക്ത പ്രമേയത്തില്‍ ജമാഅത്ത്, മുജാഹിദ്, തബ്‌ലീഗ് നേതാക്കളോടൊപ്പം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മര്‍ഹൂം കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരും കോഴിക്കോട് വലിയ ഖാദി ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങളും ഒപ്പുവെച്ചിരുന്നു.
തുടര്‍ന്ന് ഇതു സംബന്ധിച്ച് നടന്ന ചര്‍ച്ചകളിലും സമ്മേളനങ്ങളിലും സമസ്ത, ജമാഅത്ത്, മുജാഹിദ് നേതാക്കള്‍ ഒരുമിച്ച് യാത്ര ചെയ്യുകയും ഒരേ സ്‌റ്റേജ് പങ്കിടുകയും ചെയ്തു. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ പേഴ്‌സണല്‍ ലോ ബോര്‍ഡ് സംഘടിപ്പിച്ച വിശദീകരണ സമ്മേളനമാണ് അതിലേറ്റവും പ്രധാനം. മൗലാനാ അബുല്‍ ഹസന്‍ അലി നദ്‌വി, ഖാദി മുജാഹിദുല്‍ ഇസ്‌ലാം ഖാസിമി, ഇബ്‌റാഹീം സുലൈമാന്‍ സേട്ട്, ജമാഅത്ത്, മുജാഹിദ് നേതാക്കള്‍ തുടങ്ങിയവര്‍ക്കൊപ്പം സമസ്ത ജനറല്‍ സെക്രട്ടറി ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരും പങ്കെടുത്ത് പ്രസംഗിച്ചു. അലിമിയാന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ സ്വീകരിക്കാന്‍ ഇ.കെ ഉള്‍പ്പെടെയുള്ള നേതാക്കള്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയിരുന്നു. എ.പി അബൂബക്കര്‍ മുസ്‌ലിയാരും സംഘവും ഇ.കെക്കെതിരെ വന്‍ വിമര്‍ശനമുന്നയിച്ചത് ഈ ഐക്യത്തിന്റെ പേരിലായിരുന്നു.
പ്രസിദ്ധീകരണങ്ങള്‍

രിസാല എന്ന വാരികയും സിറാജ് എന്ന പേരില്‍ ദിനപത്രവും പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നു. അല്‍ ഇര്‍ഫാദ്, കുസുമം, പൂങ്കാവനം എന്നീ പ്രസിദ്ധീകരണങ്ങളും ഉണ്ട്.

പോഷക സംവിധാനങ്ങള്‍:

സുന്നി യുവജനസംഘം(എസ്.വൈ.എസ്) എന്ന പേരില്‍ യുവജനവിഭാഗവും സുന്നി സ്റ്റുഡന്റ് ഫെഡറേഷന്‍ എന്ന പേരില്‍ (എസ്.എസ്.എഫ്) വിദ്യാര്‍ഥി സംഘടനയും പ്രവര്‍ത്തിക്കുന്നു.

Related Articles