1950 ജൂലൈ 15ന് മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി. മാതാവ് ആമിന. പുലത്ത് പ്രൈമറി സ്‌കൂള്‍, കാരകുന്ന് എം.യു.പി സ്‌കൂള്‍, ഫറൂഖ് റൗദതുല്‍ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എല്‍.ടി.ടി സെന്റര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മൊറയൂര്‍ പി.എച്ച്.എം ഹൈസ്‌കൂളിലും എടവണ്ണ ഇസ്‌ലാഹിയ ഓറിയന്റല്‍ ഹൈസ്‌കൂളിലും അധ്യാപകനായിരുന്നു. ഇപ്പോള്‍ ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് ഡയറക്ടര്‍. ജമാഅത്തെ ഇസ്‌ലാമി കേരള ശൂറയിലും കേന്ദ്ര പ്രതിനിധി സഭയിലും അംഗമാണ്. വിവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ അറുപതോളം കൃതികളുടെ കര്‍ത്താവാണ്. ഏറ്റവും മികച്ച രചനക്കുള്ള അഞ്ച് അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ഭാര്യ ആമിന ഉമ്മു അയ്മന്‍. മക്കള്‍: അനീസ് മുഹമ്മദ്, അലീഫ് മുഹമ്മദ്, ബാസിമ, അയ്മന്‍ മുഹമ്മദ്.
ഉമറുബ്‌നു അബ്ദില്‍ അസീസ്, ഇസ്‌ലാമും മതസഹിഷ്ണുതയും, ദൈവം, മതം, വേദം: സ്‌നേഹസംവാദം, മായാത്ത മുദ്രകള്‍ (3 ഭാഗം), 20 സ്ത്രീരത്‌നങ്ങള്‍ എന്നിവ അവാര്‍ഡിനര്‍ഹമായ കൃതികളാണ്. കെ.എസ്.എ, ഖത്തര്‍, യു.എ.ഇ, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
ഫാറൂഖ് ഉമര്‍, ഉമറുബ്‌നു അബ്ദില്‍ അസീസ്, 20 സ്ത്രീരത്‌നങ്ങള്‍, മായാത്ത മുദ്രകള്‍ (ഒന്നും രണ്ടും ഭാഗം), ബിലാല്‍, വൈവാഹിക ജീവിതം ഇസ്‌ലാമിക വീക്ഷണത്തില്‍, മാര്‍ഗദീപം, വിമോചനത്തിന്റെ പാത, യുഗപുരുഷന്മാര്‍ (ഒന്നും രണ്ടും ഭാഗം), പ്രവാചകന്മാരുടെ പ്രബോധനം, അബൂഹുറയ്‌റ, അബൂദര്‍റില്‍ഗിഫാരി, ഇസ്‌ലാമും മതസഹിഷ്ണുതയും, നന്മയുടെ പൂക്കള്‍, ബഹുഭാര്യാത്വം, വിവാഹമോചനം, വിവാഹമുക്തയുടെ അവകാശങ്ങള്‍, വഴിവിളക്ക്, ഹാജിസാഹിബ്, പ്രകാശബിന്ദുക്കള്‍ (ഒന്നു മുതല്‍ ഏഴുവരെ ഭാഗം) ജമാഅത്തെ ഇസ്‌ലാമി: ലഘുപരിചയം, ജമാഅത്തെ ഇസ്‌ലാമിയും വിമര്‍ശകരും, തെറ്റിദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി, പാദമുദ്രകള്‍, വെളിച്ചം, അനന്തരാവകാശ നിയമങ്ങള്‍ ഇസ്‌ലാമില്‍, ഹജ്ജ്‌യാത്ര എന്നിവ പ്രധാന ഗ്രന്ഥങ്ങളാണ്.