പോഷക ഘടകങ്ങള്‍:
വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനു വേണ്ടി ദക്ഷിണകേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡും, അധ്യാപകരുടെ പരിശീലനത്തിനും ക്ഷേമ പ്രവര്‍ത്തങ്ങള്‍ക്കും വേണ്ടി ലജ്നത്തുല്‍ മുഅല്ലിമീനും പ്രവര്‍ത്തിക്കുന്നു. ജാമിഅ മന്നാനിയ എന്ന പേരില്‍ ഒരു ഉന്നത കലാലയവും 1600 ഓളം പ്രാഥമിക മദ്രസകളും ദക്ഷിണ കേരളയുടെ കീഴിലുണ്ട്. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമായുടെ ബഹുജന സംഘടനയാണ്. ദക്ഷിണ കേരള മുസ്ലിം യുവജന ഫെഡറേഷന്. ദക്ഷിണകേരള യുടെ മറ്റൊരു പ്രധാന നേട്ടം 1981-ല്‍ രൂപീകരിച്ച കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന് തെക്കന്‍ കേരളത്തിലെ മഹല്ല് ജമാഅത്തുകളുടെ ഒരു പൊതുവേദിയാണ്. സമുദായം അഭിമുഖീകരിക്കുന്ന പൊതു പ്രശ്നങ്ങളില്‍ യോജിച്ച പോരാട്ടം നടത്തുകയാണ് വേദിയുടെ ലക്ഷ്യം. ദക്ഷിണ കേരളത്തിലെ മുസ്ലിം മഹല്ലുകളുടെ പൊതുവേദി എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് 1962-ല്‍ സ്ഥാപിതമായ കേരള മുസ്ലിം ജമാഅത്ത് കൌണ്‍സില്‍. ഉലമാ കൗണ്‍സില്‍ എന്ന പണ്ഡിതവേദിയും ജമാഅത്ത് കൗണ്‍സിലിനുണ്ട്.
പ്രമുഖ പണ്ഡിതര്‍
ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമായുടെ ആദ്യത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് പ്രമുഖ പണ്ഡിതനായ പി.കെ.യൂനുസ് മൗലവിയായിരുന്നു. രണ്ടാമത്തെ പ്രസിഡന്റായി തരഞ്ഞെടുക്കപ്പെട്ടത് ശിഹാബുദ്ദീന് മൗലവിയെയായിരുന്നു. വി.എം. മൂസമൗലവി പ്രമുഖ പണ്ഡിതനും മുദര്‍രിസുമാണ്. ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമായിലെ പണ്ഡിതരില്‍ പ്രമുഖനാണ് അബുല്‍ ബുശ്റ മുഹമ്മദ് മൗലവി ചേലക്കുളം. ഒ.ബി ഫരീദുമൗലവി, കെ.എം. മുഹമ്മദ് ഈസ മൗലവി, മുഹമ്മദ് നദീര്‍ മൗലവി, ഹുസൈന് അഹ്മദ്, ഇബ്രാഹിം കുട്ടി മൗലവി, യൂസുഫ് മൗലവി, അബു ശമ്മാസ് മുഹമ്മദാലി മൗലവി, അബ്ദുസ്സലാം മൗലവി, ഇസ്മായീല്‍ മൗലവി, ടി.എസ്. അബ്ദുല്‍ കരീം മൗലവി, ഉമര്‍ കുട്ടിമൗലവി ആലങ്കോട്, വി.കെ അബ്ദുല്ല മൗലവി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവരും പ്രമുഖരാണ്.
കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, മുഹമ്മദ് നൂറുദ്ദീന്‍ മൗലവി, മൈലാപ്പൂര് ശൗക്കത്ത് മൗലവി എന്നിവര്‍ നേതൃതലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ പണ്ഡിതരാണ്. മുന്‍ പാളയം ഇമാം പി.എച്ച് അബ്ദുല്‍ ഗഫ്ഫാര്‍ മൗലവിയും, ഡോ. മുഹ്യുദ്ദീന്‍ ആലുവായും ദക്ഷിണ കേരളയിലെ പണ്ഡിതരായിരുന്നു.