1948 ഫെബ്രുവരി 9-ന് കോഴിക്കോട് ജില്ലയിലെ ചെറുവാടിയില്‍ ജനിച്ചു. പിതാവ് ഏഴിമല ഇ.എന്‍. അഹ്മദ് മുസ്‌ലിയാര്‍. വിവിധ പള്ളി ദര്‍സുകള്‍, വാഴക്കാട് ദാറൂല്‍ ഉലൂം, പട്ടിക്കാട് ജാമിഅ നൂരിയ്യ, ഫറോക്ക് റൗദതുല്‍ ഉലൂം എന്നിവിടങ്ങളില്‍ പഠിച്ചു. വാഴക്കാട് ദാറുസ്സലാം മദ്രസ്സ, ശിവപുരം ഇസ്‌ലാമിയ കോളേജ്, ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയ്യ കോളേജ് എന്നിവിടങ്ങളില്‍ പഠിപ്പിച്ചു. സിദ്ദീഖുല്‍ അക്ബര്‍, ജമാഅത്തെ ഇസ്‌ലാമി-സുന്നി വിമര്‍ശനങ്ങള്‍ക്ക് മറുപടി, ഇസ്തിഗാസ ഇസ്‌ലാമിക വീക്ഷണത്തില്‍, തറാവീഹ് നമസ്‌കാരം, പ്രവാചകത്വ പരിസമാപ്തി എന്നിവ സ്വതന്ത്ര കൃതികളാണ്.
Facebook Comments