Current Date

Search
Close this search box.
Search
Close this search box.

ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍

Ikhwanul Muslimun.jpg

1928 മാര്‍ച്ചില്‍ ശഹീദ് ഹസനുല്‍ ബന്നാ ഈജിപ്തിലെ ഇസ്മാഈലിയ്യയില്‍ വെച്ച് രൂപീകരിച്ചു. കേവലമായ മത സങ്കല്‍പത്തില്‍ നിന്നും വ്യത്യസ്തമായി വ്യക്തിപരവും ഗാര്‍ഹികവും സാമൂഹികവും സാസ്‌കാരികവും രാഷ്ട്രീയവുമായ ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിറഞ്ഞു നില്‍ക്കുന്ന ജീവിത ദര്‍ശനമായി ഇസ്‌ലാമിനെ അവതരിപ്പിച്ചു. പാശ്ചാത്യന്‍ മതനിരാസ കാഴ്ചപ്പാടുകളെ ചോദ്യം ചെയ്തു കൊണ്ടായിരുന്നു ഇഖ്‌വാന്റെ രംഗപ്രവേശം. ഖുര്‍ആനിനെയും സുന്നത്തിനെയും സ്രോതസ്സുകളായി സ്വീകരിച്ചുകൊണ്ടാണ് രൂപീകരണം. കലര്‍പ്പില്ലാത്ത ഇസ്‌ലാമിനെ ഉയര്‍ത്തിപ്പിടിക്കാനും തനിമയോടെ അതിനെ ജനസമക്ഷം സമര്‍പ്പിക്കാനുമാണ് പ്രസ്ഥാനം ശ്രമിച്ചത്. ആധുനിക ലോകത്ത് ഇസ്‌ലാമിനെ പുനരാവിഷ്‌കരിക്കുന്നതില്‍ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെയുടെ ചിന്താ ധാരകള്‍ക്കൊപ്പം ശഹീദ് ഹസനുല്‍ ബന്നായുടെയും സയ്യിദ് ഖുതുബിന്റെയും ഇഖ്‌വാനുല്‍ മുസ്‌ലിമിലൂടെയുള്ള നവോത്ഥാന സംരംഭങ്ങളും വലിയ പങ്കാണ് വഹിച്ചത്.

പ്രവര്‍ത്തനലക്ഷ്യങ്ങള്‍:
ഇസ്‌ലാമിന്റെ ലക്ഷ്യങ്ങള്‍ മുന്‍ഗണനാക്രമം നിശ്ചയിച്ച് പ്രസ്ഥാനത്തിന്റെയും ലക്ഷ്യമായി ഇഖ്‌വാന്‍ സ്വീകരിച്ചു.
(1) മാതൃകാപരമായ മുസ്‌ലിമിന്റെ രൂപവല്‍ക്കരണമാണ് നമ്മുടെ പ്രഥമ ഉദ്ദേശ്യം. ചിന്തയിലും വിശ്വാസത്തിലും സ്വഭാാവത്തിലും വികാരത്തിലും കര്‍മത്തിലും പെരുമാറ്റത്തിലും പൂര്‍ണമുസ്‌ലിമായ വ്യകതിയാണ് അത് കൊണ്ടുദ്ദേശിക്കുന്നത്.
(2) ശേഷം ലക്ഷ്യമിടുന്നത് മുസ്‌ലിം കുടുംബത്തിന്റെ രൂപീകരണമാണ്. ചിന്തയിലും കര്‍മത്തിലും വിശ്വാസത്തിലും ഇസ്‌ലാമിനെ പുലര്‍ത്തുന്ന മുസ്‌ലിംകുടുംബം. പുരുഷനെപ്പോലെ സ്ത്രീയെയും യുവാക്കളെപ്പോലെ കുട്ടികളെയും പരിഗണിക്കുന്നു.
(3) മേല്‍പറഞ്ഞ മേഖലയില്‍ ഇസ്ലാമിനെ മുറുകെപ്പിടിക്കുന്ന മുസ്‌ലിം സമൂഹത്തിന്റെ നിര്‍മ്മാണമാണ് അടുത്ത ഘട്ടം. സര്‍വഗേഹങ്ങളിലും പ്രസ്ഥാനത്തിന്റെ പ്രബോധനവും ശബ്ദവും കേള്‍പ്പിക്കുക.
(4) ശേഷം ഒരു ഇസ്‌ലാമിക ഭരണകൂടത്തിന്റെ രൂപീകരണം. ജനങ്ങളെ സന്മാര്‍ഗത്തില്‍ ചരിപ്പിക്കുന്ന ഒരു ഉത്തമസര്‍ക്കാര്‍ നിലവില്‍ വരാന്‍ ശ്രമിക്കുക.
(5) പാശ്ചാത്യന്‍ രാഷ്ട്രീയം വിഭജിച്ചു കളഞ്ഞ മുസ്ലിം രാഷ്ട്രത്തിന്റെ അംഗങ്ങളൊക്കെയും ഈ രാഷ്ട്രത്തോട് കൂട്ടിച്ചേര്‍ക്കണം. ഇസ്‌ലാമിക രാഷ്ട്രത്തെ തമ്മില്‍ തല്ലിക്കുവാന്‍ നിര്‍മ്മിച്ച കുഴിയില്‍ വീഴാതിരിക്കുക.
(6) ഒരു കാലത്ത് ഇസ്‌ലാമിന്റെ സാന്നിധ്യം കൊണ്ട് പുളകിതമായ ഈ പ്രദേശങ്ങളില്‍ വീണ്ടും ഇസ്‌ലാമിനെ തിരിച്ചുകൊണ്ടുവരുവാന്‍ ആത്മാര്‍ഥമായി ശ്രമിക്കുക.
(7) ലോകത്ത് മുഴുവന്‍ പ്രബോധനം വ്യാപിപ്പിക്കുകയും സ്വേഛാധിപത്യ പ്രവണതകളെ തകര്‍ത്തുകളയുകയും ദൈവീകദീനിനെ സ്ഥാപിക്കുകയും ചെയ്യുക.

രാഷ്ട്രീയ സമീപനം
ഈജിപ്തിലെ മതന്യൂനപക്ഷമായ ക്രിസ്ത്യാനികളോട് ഇഖ്‌വാന്റെ നിലപാട് സ്‌നേഹത്തിലും ഗുണകാംക്ഷയിലും അധിഷ്ഠിതമാണ്. തുടക്കം മുതലേ മതന്യൂനപക്ഷങ്ങളുമായി ഇസ്ലാമിക അധ്യാപനങ്ങള്‍ അനുസരിച്ച് ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ ഇഖ്‌വാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇമാം ബന്നക്ക് അവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഇഖ്‌വാന്റെ രാഷ്ട്രീയ സമിതിയില്‍ പ്രസിദ്ധരായ കോപ്റ്റിക് ക്രിസ്ത്യന്‍ വംശജര്‍ അംഗങ്ങളായിരുന്നു. ബന്നയുടെ ചൊവ്വാഴ്ച്ച കഌസ്സ് (ഹദീസുസ്സുലാസാഅ്) കേള്‍ക്കാനെത്തുന്നവരില്‍ ക്രിസ്ത്യന്‍ നേതാവ് ലൂയിസ് വാനൂസുമുണ്ടായിരുന്നു. ബന്ന പാര്‍ലമെന്റു തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ ചില ബൂത്തുകളില്‍ അദ്ദേഹത്തിന്റെ പ്രതിനിധികളായി ഉണ്ടായിരുന്നത് ക്രിസ്ത്യാനികളായിരുന്നു. ബന്ന രക്തസാക്ഷിയായപ്പോള്‍ സര്‍ക്കാര്‍ സര്‍വ്വരേയും അദ്ദേഹത്തിന്റെ മൃതദേഹത്തെ അനുഗമിക്കുന്നതില്‍നിന്നു പോലും വിലക്കിയസന്ദര്‍ഭത്തില്‍ പിതാവിനു പുറമെ ക്രിസ്ത്യന്‍ നേതാവ് മുക്‌റം ഉബൈദായിരുന്നു ജനാസയെ അനുഗമിച്ചത്. ബന്നക്കു ശേഷം ഇഖ്‌വാന്റെ മറ്റു മുര്‍ഷിദുകളും ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുമായി നല്ല ബന്ധം പുലര്‍ത്തി. ഹസനുല്‍ ഹുദൈബിയെ ഏറെ ആദരവോടെയായിരുന്നു ക്രിസ്ത്യാനികള്‍ കണ്ടത്. പിന്നീട് വന്ന ഉമര്‍തല്‍മസാനി ക്രിസ്ത്യാനികളുമായുള്ള ബന്ധത്തെക്കുറിച്ച് എഴുതി: ‘1928-ല്‍ രൂപീകൃതമായതുമുതല്‍ ഇഖ്‌വാന്‍ അതിന്റെ ചരിത്രത്തില്‍ ഒരിക്കലും വര്‍ഗീയതക്ക് ആഹ്വാനം ചെയ്തതായി കാണാന്‍ കഴിയില്ല. മുസ്‌ലിംകള്‍ക്ക് ലഭിക്കുന്ന അവകാശങ്ങള്‍ അമുസ്‌ലിംകള്‍ക്ക് നിഷേധിക്കണമെന്ന് അത് ആവശ്യപ്പെട്ടിട്ടില്ല. ഇഖ്‌വാന്റെ യോഗങ്ങളില്‍ ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ പങ്കെടുക്കുകയും ഇഖ്‌വാന്റെയല്ല പകരം സ്വന്തം കാഴ്ചപ്പാടനുസരിച്ച് പ്രസംഗിക്കുകയും ചെയ്യാറുണ്ട്. ആരും അതിനെ എതിര്‍ക്കുകയോ ഖണ്ഡിക്കുകയോ ചെയ്യാറില്ല.” (മജല്ലത്തുദ്ദഅ്വ). ഇന്നിപ്പോള്‍ ഈജിപ്തില്‍ നടക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളിലും ട്രേഡ്യൂണിയന്‍ തിരഞ്ഞെടുപ്പുകളിലും ക്രിസ്ത്യാനികള്‍ വ്യാപകമായി പിന്തുണക്കുന്ന കക്ഷി ഇഖ്‌വാനാണെന്ന മാധ്യമങ്ങളുടെ വെളിപ്പെടുത്തല്‍ തന്നെ ഇഖ്‌വാനും ന്യൂനപക്ഷങ്ങളും തമ്മിലുള്ള ഊഷ്മള ബന്ധത്തിന്റെ വ്യക്തമായ നിദര്‍ശനമാണ്. 2011 ല്‍ വന്‍ ഭൂരിപക്ഷം നേടിയ ഫ്രീഡം ആന്റ് ജസ്റ്റ്‌സ് പാര്‍ട്ടി എന്ന ഇഖ്‌വാനുല്‍ മുസ്‌ലിമിന്റെ രാഷ്ട്രീയ വിഭാഗം മതന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട് എടുത്ത ഉദാരമായ തീരുമാനങ്ങള്‍ ലോകാടിസ്ഥാനത്തില്‍ തന്നെ അംഗീകരിക്കപ്പെടുകയുണ്ടായി.

വിവിധ രാജ്യങ്ങളില്‍
ഈജിപ്ത്
ബഹറൈന്‍
സിറിയ
ജോര്‍ഡാന്‍
ഇറാന്‍

ഇറാഖ്
ഫലസ്തീന്‍
സഊദി അറേബ്യ
കുവൈത്ത്
യമന്‍
ഒമാന്‍

നേതൃത്വം ഇതുവരെ

സ്ഥാപക നേതാവ് : ഇമാം ശഹീദ് ഹസനുല്‍ ബന്നാ (1928-49)

മുഖ്യ കാര്യദര്‍ശി: ഹസനുല്‍ ഹുദൈബി(1949-72)

ഉമര്‍ തില്‍മിസാനി (1972-86)

മുഹമ്മദ് ഹാമിദ് അബുന്നസ്വര്‍ (1986-96)

മുസ്ത്വഫാ മശ്ഹൂര്‍ (1996-2002)

മഅ്മൂന്‍ ഹുദൈബി (2002-04)

മുഹമ്മദ് മഹ്ദി ആകിഫ് (2004-10)

മുഹമ്മദ് ബദീഅ് (2010 നിലവില്‍ തുടരുന്നു)

Related Articles