Current Date

Search
Close this search box.
Search
Close this search box.

സംവാദരഹിതമായ ജനാധിപത്യം

കർഷകരെ “ശാക്തീകരിക്കാനും” അവർക്ക് “വിപണിയിലേക്ക് സൗജന്യ പ്രവേശനം” സാധ്യമാക്കാനുമെന്ന പേരിൽ പാസാക്കപ്പെട്ട ബില്ലുകൾക്കെതിരെ രാജ്യത്തുടനീളമുള്ള കർഷകർ പ്രതിഷേധിച്ചു കൊണ്ടിരിക്കുകയാണ്.

നർമദ താഴ്‌വരയിൽ, 192 ഗ്രാമങ്ങളിൽ നിന്നുള്ള 2400ഓളം കുടുംബങ്ങൾ കൂടാരങ്ങളിലോ ടിൻ ഷെഡുകളിലോ ആയി താമസിക്കുന്നുണ്ട്, കാരണം അവർക്ക് മറ്റെവിടെയും ഭൂമിയൊന്നും പതിച്ചു നൽകിയിട്ടില്ല. എന്തുകൊണ്ടാണ് സർക്കാർ ആസൂത്രണ പരിപാടിയിൽ മാന്യമായ പുനരധിവാസത്തിന് ഇടമില്ലാത്തത്? മധ്യപ്രദേശ് സർക്കാർ എല്ലാവിധ പുനരധിവാസ സൗകര്യങ്ങളും അവർക്ക് നൽകണം, ഗുജറാത്ത് സംസ്ഥാന സർക്കാറിൽ നിന്ന് ഉചിതമായ നഷ്ടപരിഹാരവും ആവശ്യപ്പെടണം, കാരണം സർദാർ സരോവർ പദ്ധതിയിൽ നിന്ന് പരമാവധി പ്രയോജനം നേടിയത് ഗുജറാത്ത് തന്നെയാണ്. എന്തുകൊണ്ടാണ് വൻകിട ബിസിനസുകാരും സർക്കാരും ജനങ്ങൾക്ക് ഭൂമിയും ഉപജീവനവും പ്രദാനം ചെയ്യാത്തത് ? അവരുടെ സംസ്കാരവും ഉപജീവനമാർഗവും നഷ്ടപ്പെട്ടതിന് ആരാണ് അവർക്ക് നഷ്ടപരിഹാരം നൽകുക?

ആദിവാസികൾ, ദലിതർ, ഒ.ബി.സി.കൾ അല്ലെങ്കിൽ അത്തരത്തിൽ പാലായന ഭീഷണിയും പറിച്ചുമാറ്റലും നേരിടുന്ന മറ്റേതെങ്കിലും സമൂഹത്തിന് കമ്പനി/ സർക്കാറുകളുടെ പദ്ധതിയെക്കുറിച്ചും അവരുടെ പുനരധിവാസ പ്രക്രിയയെക്കുറിച്ചും നഷ്ടപരിഹാരത്തെക്കുറിച്ചും ശരിയായ വിവരങ്ങൾ നൽകേണ്ട രീതിയിലായിരിക്കണം ഉദ്യോഗസ്ഥർ കാര്യങ്ങൾ ആസൂത്രണം ചെയ്യേണ്ടത്. 2400 കുടുംബങ്ങൾ എന്നാൽ എത്ര വരുമെന്ന് നമുക്ക് ഊഹിക്കാൻ സാധിക്കുമോ? 20000ൽ കുറയാത്ത ആളുകളെ കുറിച്ചാണ് നാം സംസാരിക്കുന്നത്. ജനങ്ങളെ കേന്ദ്രസ്ഥാനത്ത് നിർത്തി കൊണ്ടുള്ള വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അവരുടെ സഹകരണം തേടുകയും, ‘മറ്റുള്ളവരുടെ’ പ്രയോജനത്തിനായി നിങ്ങളുടെ വികസന പദ്ധതികളിൽ അവരെ കേവലം പിഗ്മികളായി കണക്കാക്കാതിരിക്കുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വികസനത്തിന്റെ പേരിൽ ജീവിതം നശിപ്പിക്കപ്പെടുന്നവർക്ക് എന്തുകൊണ്ടാണ് ഈ പദ്ധതികളിൽ നിന്നുള്ള ലാഭത്തിന്റെ ആനുകൂല്യ വിഹിതം ലഭിക്കാത്തത്?

Also read: നാഗോർനോ-കറാബക്ക് പർവതപ്രദേശവും അസർബൈജാൻ- അർമേനിയ സംഘർഷങ്ങളും

കർഷകരുടെ പ്രതിസന്ധിയിലെ ഇടനിലക്കാരുടെ പ്രശ്നം ഗൗരവമുള്ളതാണ്, പക്ഷേ വലിയ ബിസിനസ്സ് സ്ഥാപനങ്ങള പിന്തുണയ്ക്കുന്നപോലെ സർക്കാർ പ്രവർത്തിക്കുമ്പോൾ, കർഷകർക്ക് എങ്ങനെ ആനുകൂല്യം ലഭിക്കും. എന്തായാലും, പ്രതിപക്ഷത്തിന്റെ അഭാവത്തിൽ സർക്കാർ പാർലമെന്റിൽ ബില്ലുകൾ പാസാക്കുകയും, പ്രതിപക്ഷ പാർട്ടികൾക്കും അവരുടെ നിർദ്ദേശങ്ങൾക്കും ഒരു നിമിഷം പോലും ചെവി കൊടുക്കാൻ സർക്കാൻ തയ്യാറാകാതിരിക്കുകയും ചെയ്യുന്ന സമയത്താണ് ഇത്തരത്തിലുള്ളതെല്ലാം സംഭവിക്കുന്നത്. പ്രതിപക്ഷം ഭരണകൂടത്തിന്റെ ശത്രുക്കളാണെന്ന മട്ടിലാണ് പരിഗണിക്കപ്പെടുന്നത്.

ജനങ്ങൾക്കും ദരിദ്രർക്കും തൊഴിലാളികൾക്കും സിവിൽ സമൂഹത്തിനും കനത്ത ആഘാതമേൽപ്പിക്കുന്ന നിരവധി ബില്ലുകളാണ്, ‘ബിസിനസ് എളുപ്പമാക്കലിന്റെയും സുതാര്യതയുടെയും’ പേരിൽ കഴിഞ്ഞ പാർലമെന്റ് സെഷൻ പാസാക്കിയത്. പൊതുമേഖലയെ ഉന്മൂലനം ചെയ്യാനും സാവധാനത്തിലും പരോക്ഷമായും അത് അവരുടെ പ്രശസ്തരായ സുഹൃത്തുക്കൾക്ക് കൈമാറാനും പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട നിർഭാഗ്യകരമായ സാഹചര്യങ്ങളെ ഉപയോഗിക്കുന്നു.

കഴിഞ്ഞ ആറുമാസത്തിനിടെ, ആളുകൾ അവരുടെ ദൈനംദിന വേതനത്തിനായി പോരാടുകയും, ശമ്പളമോ ഫണ്ടുകളോ കുടിശികയോ ലഭിക്കാതിരിക്കുകയും ചെയ്യുന്ന സമയത്താണ്, പാർലമെന്റ് പുനർനിർമ്മിക്കുന്നതിനും ചരിത്ര കാലഘട്ടത്തിലെ മനോഹരമായ ഭൂപ്രകൃതി മാറ്റുന്നതിനും വേണ്ടിയുള്ള 20,000 കോടി രൂപയുടെ നിക്ഷേപം വളരെയധികം അസ്ഥതപ്പെടുത്തുന്നതാണ്.

Also read: അൽപ്പമെങ്കിലും വിനീതരാവുക, സത്യം കണ്ടെത്താം

നമുക്ക് പ്രതികരിക്കാൻ കഴിയാത്ത വിധം വളരെ വേഗത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്, കാരണം എഴുന്നേറ്റ് നിന്ന് പ്രതികരിക്കുന്നു എന്നതിനേക്കൾ നാം കൂടുതൽ വിഷാദാവസ്ഥയിലേക്കാണ് പോകുന്നത്. ഇത് ഇന്നത്തെ കാലത്ത് നിലനിൽക്കുന്ന വളർന്നുകൊണ്ടിരിക്കുന്ന ഒരു യാഥാർത്ഥ്യമാണ്. യാതൊരു മറയുമില്ലാത്ത രീതിയിൽ സംഭവിക്കുന്ന അത്തരം കാര്യങ്ങളോട് നിങ്ങൾ എങ്ങനെ പ്രതികരിക്കും? യുവജനത അറസ്റ്റ് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു, രാഷ്ട്രീയ നേതാക്കൾക്കും സാമൂഹിക പ്രവർത്തകർക്കും എതിരെ കുറ്റപത്രം ചുമത്തപ്പെടുന്നു, അതേസമയം നിരായുധരായ പ്രക്ഷോഭകർക്ക് നേരെ വെടിയുതിർക്കുകയും അവരെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവർക്ക് ഇസഡ് പ്ലസ് സുരക്ഷയും നൽകുന്നു.

അർനബ് ഗോസ്വാമിയെ പോലുള്ള വ്യക്തി ഭ്രാന്തനാണ് അല്ലെങ്കിൽ പത്രപ്രവർത്തനത്തിന് എതിരാണ് എന്ന് കരുതുന്നവർക്ക് തെറ്റി. ഇത് ബോധപൂർവ്വം പ്രൊമോട്ട് ചെയ്യപ്പെടുന്ന ഒരു ശൈലിയാണ്. ഇത് തുടരും, ഒപ്പം മത്സരവുമുണ്ട്. ഇപ്പോൾ അവർ പത്രപ്രവർത്തകരല്ല, മറിച്ച് നിയമത്തിന് അതീതമായി പെരുമാറുന്നവരും എവിടെയും പ്രവേശിക്കാൻ അവകാശമുള്ളവരുമാണ്. തീർച്ചയായും, ആ അവകാശം എല്ലാ ‘പത്രപ്രവർത്തകർക്കും’ നൽകപ്പെടുന്നില്ല, മറിച്ച് പ്രൊപ്പഗണ്ട വിദഗ്ധരായവർക്ക് മാത്രമാണ് അത് നൽകപ്പെടുന്നത്. സുദർശൻ ടിവി നോക്കൂ, ന്യൂനപക്ഷങ്ങൾക്കും മറ്റു ദലിത്, ഒ.ബി.സി വിഭാഗങ്ങൾക്കും എതിരെ പരസ്യമായി വംശീയ വിദ്വേഷം വമിക്കുന്ന അറപ്പുളവാക്കുന്ന ഭാഷ പ്രയോഗിക്കുന്ന ഒരു ” വാർത്താ ചാനലിന്” എങ്ങനെയാണ് ഇവിടെ പ്രവർത്തിക്കാൻ അനുമതി നൽകപ്പെടുന്നത്?

Also read: ബാബരി കേസ്: മതേതര മൂല്യങ്ങളെ തന്നെയാണ് നമ്മുടെ കോടതികള്‍ വെല്ലുവിളിക്കുന്നത്

ആക്ടിവിസ്റ്റുകളും പണ്ഡിതന്മാരുമായ സുധാ ഭരദ്വാജിനോ ആനന്ദ് തെൽതുമ്പെക്കോ പ്രസ്തുത ആവിഷ്‌കാര സ്വാതന്ത്ര്യം അനുഭവിക്കാൻ കഴിയില്ല എന്നത് വളരെയധികം അസ്വസ്ഥമാക്കുന്ന ഒന്നാണ്. അവരുടെ രചനയോടും എഴുത്തിനോടും ആർക്കുവേണമെങ്കിലും യോജിക്കാം യോജിക്കാതിരിക്കാം, അത് ഇവിടെ നമ്മെ ആശങ്കപ്പെടുത്തുന്ന വിഷയമല്ല, എന്നാൽ അവരുടെ മിക്ക രചനകളും കൃതികളും ഇന്ത്യൻ ഭരണഘടനയുടെയും നിയമങ്ങളുടെയും മാനദണ്ഡങൾക്കകത്ത് നിൽക്കുന്നതാണ്. കവിയും ഇപ്പോൾ 80 വയസ്സുമുള്ള വരവര റാവു ജയിലിൽ കഴിയുകയാണ്.

ഈ വർഷം നമുക്ക് ഒരുപാട് ആളുകളെ നഷ്‌ടപ്പെട്ടു, ഈ വർഷം ഇതുവരെ അവസാനിച്ചിട്ടില്ല. ഇത് ശരിക്കും വിഷാദ മയവും അസ്വസ്ഥതയുളവാക്കുന്നതുമാണ്. മറ്റുള്ളവരെ ചൂഷണം ചെയ്യുന്നവർ അത് ആസ്വദിക്കുമ്പോൾ വേദന അനുഭവിക്കുന്നത് കാര്യങ്ങളെ വൈകാരികമായി സമീപിക്കുന്നവരാണ് എന്നത് സങ്കടകരമാണ്. സ്ഥാപനങ്ങളുടെ പരാജയം നമ്മുടേതെന്ന പോലെ എല്ലാ ജനാധിപത്യ സമൂഹങ്ങളെയും തകർത്തു കളഞ്ഞിട്ടുണ്ട്, പക്ഷേ പ്രകൃതി നിയമങ്ങളും തെറ്റുകാരെ സംരക്ഷിക്കുമോ എന്നെനിക്കറിയില്ല? സംവാദത്തിന്റെയും ചർച്ചകളുടെയും വിയോജിപ്പിന്റെയും അഭാവത്തിൽ ജനാധിപത്യം എങ്ങനെ പ്രസക്തതിയോടെ നിലനിൽക്കും?

വിവ- അബൂ ഈസ

Related Articles