Current Date

Search
Close this search box.
Search
Close this search box.

ശ്രീലങ്ക-വരവ് ഇസ്‌ലാമിന്റെ പേരിൽ ?

കുറച്ചു ദിവസമായി മുഹമ്മദലി കൊളോമ്പോയിലുള്ള തന്റെ വീട്ടിൽ തന്നെ ഇരിപ്പാണ്. പ്രിന്റിങ് പ്രസ്സിലാണ് അലിയുടെ ജോലി. പുറത്തിറങ്ങിയാൽ തിരിച്ചു വരുമോ എന്ന ഭയമാണ് അലിയെ വീട്ടിൽ തന്നെ ഇരുത്താൻ കുടുമ്പത്തെ പ്രേരിപ്പിക്കുന്നത്. ശ്രീലങ്ക പഴയ ദുരന്ത നാളുകളെ ഓർമ്മിപ്പിക്കുന്നു. പലയിടത്തു നിന്നും മുസ്ലിംകൾ കൂട്ടമായി ഒഴിഞ്ഞു പോകുന്നു എന്നതാണ് റിപ്പോർട്ടുകൾ. പാകിസ്ഥാനികളായ മുസ്ലിംകളെ പോലീസ് തന്നെ അവിടെ നിന്നും ഒഴിപ്പിച്ചെന്നാണ് വിവരം.  ഒരിക്കലും നടക്കാൻ പാടില്ലാത്തതാണ് ശ്രീലങ്കയിൽ നടന്നത്.  അതാരായാലും അതിനു മാപ്പില്ല. മുസ്ലിം ലോകം ഒന്നിച്ചു തള്ളിപ്പറഞ്ഞ ഒന്നാണ് ഇസ്‌ലാമിക് സ്റ്റേറ്റ്.  ലോകത്തിൽ അറിയപ്പെടുന്ന ഒരു മുസ്ലിം സംഘടനയും അവരെ പിന്തുണച്ചിട്ടില്ല. എന്നിട്ടും ലോക മാധ്യമങ്ങൾ അവരെ മുസ്ലിംകളുടെ പട്ടികയിൽ ഇപ്പോഴും ഉൾപ്പെടുത്താൻ മത്സരിക്കുന്നു.
“Islamic State has claimed responsibility for the attacks, yet despite Islamic State being a Sunni jihadist group, many of the Muslims fleeing Negombo belong to the Ahmadi community, who had been hounded out of Pakistan years ago after their sect was declared non-Muslim.”  റോയിട്ടർ റിപ്പോർട് ചെയ്തത് ഇങ്ങിനെയാണ്‌ . ” ഐ എസ് ഒരു സുന്നീ ഹിജാദീ ഗ്രൂപ്പായിട്ടും അവരുടെ പേരിൽ മുസ്ലിംകളല്ല എന്ന് പാകിസ്ഥാൻ വിധി പറഞ്ഞ അഹമ്മദീയ മുസ്ലിംകൾ പോലും ഭീതിയിലാണ്”. ലോകത്തു ഐ എസിന്റെ പേരിൽ ഒരു പാട് ദുരന്തങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. അപ്പോഴും ഐ എസിനെ മുസ്ലിം ലോകത്തിന്റെ ഭാഗമായി എന്നാണാണ് മാധ്യമങ്ങൾ മത്സരിക്കുന്നത്.
ശ്രീലങ്കയിൽ ഹിന്ദുക്കൾക്ക് ശേഷം വരുന്ന രണ്ടാം ന്യൂനപക്ഷമാണ് മുസ്ലിംകൾ. മുമ്പ് നടന്നിരുന്ന കലാപങ്ങളിൽ അവരുടെ നേരെയും പലപ്പോഴും ആക്രമണങ്ങൾ നടന്നിരുന്നു.  നാട്ടിലെ സമാധാന അന്തരീക്ഷം താറുമാറാക്കണം എന്ന ഉദ്ദേശമാണ് അക്രമികളുടെ ലക്‌ഷ്യം. ന്യൂസിലാൻഡിലും ലങ്കയിലും ആ അർത്ഥത്തിൽ നടന്നത് ഒന്ന് തന്നെ. എവിടെ അക്രമം നടന്നാലും ഏറ്റെടുക്കാൻ ഒരു വിഭാഗമുണ്ട് എന്നതു കൊണ്ട് കാര്യങ്ങൾ എളുപ്പമാണ്.  അവരുടെ ഉദ്ദേശവും കൃത്യമാണ്. നാട്ടിലെ സ്വൈര്യവും സമാധാനവും ഇല്ലാതാവണം. ശ്രീലങ്കൻ മുസ്ലിമ്കളും കൃസ്ത്യാനികളും നല്ല ബന്ധത്തിലൂടെ കടന്നു പോകുന്നു.  നല്ല നിലയിൽ പോകുന്നു എന്നതാണ് കുഴപ്പക്കാരുടെ വിഷയം. ന്യൂസിലാൻഡിൽ ഒരു മനുഷ്യ മൃഗം ചെയ്ത പ്രവർത്തനങ്ങൾക്ക് ശ്രീലങ്കയിലല്ല തീർപ്പു കല്പിക്കേണ്ടത്. കുറ്റവാളികളെ ശിക്ഷിക്കുക എന്നതാണ് ഇസ്‌ലാമിന്റെ നിലപാട്.  നിരപരാധികളെ ഇല്ലാതാക്കുക എന്നതല്ല.
ഐ എസ് ചെയ്ത ക്രൂരതക്ക് ഇസ്‌ലാമിന്റെ പേരിൽ വരവ് വെക്കുക എന്നത് ലോക മാധ്യമങ്ങൾ സാധാരണ ചെയ്തു വരുന്ന ഒരു നിലപാടാണ്.  സുന്നി ജിഹാദി ഗ്രൂപ്പെന്ന് പറയുന്ന രീതിയിലുള്ള പ്രചാരണം ഇസ്‌ലാമോഫോബിയയുടെ മറ്റൊരു രൂപമാണ്. ശ്രീലങ്കയിലെ ഇരകൾ നീതി അർഹിക്കുന്നു. അത് മൊത്തം ലോകത്തിന്റെ വിഷയമാണ്. ഒരു നിരപരാധിയുടെ രക്തവും ഭൂമിയിൽ വീഴരുത് എന്നതാണ് മാനുഷിക നിലപാട്.  നമ്മുടെ അടുത്ത നാട്ടിൽ ഇത്തരം ഭീകരന്മാർ നുഴഞ്ഞു കയറിയിരിക്കുന്നു  എന്നത് നമ്മെ കൂടുതൽ ഭയപ്പെടുത്തണം. ശ്രീലങ്കയിൽ നിന്നും കേരളത്തിലേക്കുള്ള ദൂരം വളരെ കുറവാണ്. സമൂഹത്തിന്റെ പിഴച്ച ചിന്തകളെ കണ്ടെത്തിയ നേരെയാക്കുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്. വിശ്വാസികളും നല്ല മനുഷ്യരും പരസ്പരം തർക്കിക്കാൻ നിന്നാൽ അക്രമികൾ നമ്മുടെ വീട്ടിലേക്കും കയറി വരിക എന്നതാണ് അന്തിമ ഫലം.
കൊളംബോവിന്റെ പ്രാന്ത പ്രാദേശികളിൽ നിന്നും മുസ്ലിംകളെ കെട്ടിട ഉടമകൾ തന്നെ പുറത്താക്കുന്നു എന്ന വിവരവും വന്നു കൊണ്ടിരിക്കുന്നു. അക്രമി ഇവിടെ വിജയിക്കുന്നു എന്ന് വേണം പറയാൻ. ഈ അവസ്ഥ കൊണ്ട് തന്നെയാണ് പണിക്കു പോലും പോകാൻ കഴിയാതെ അലിയെ വീട്ടിൽ ഇരുത്തിക്കുന്നതും. “ഇത് നമ്മുടെ സ്വദേശമാണ്, അത് ഏഷ്യയുടെ മുത്ത് എന്ന് അറിയപ്പെടുന്നു. അത് അങ്ങിനെ തന്നെ തുടരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.” അതാണ് നല്ല മനുഷ്യർ ആഗ്രഹിക്കുന്നതും

Related Articles