Politics

വംശീയത ഒരു വൈറസാണ്

അമേരിക്കൻ ഐക്യനാടുകളിലെ ആഫ്രിക്കൻ അമേരിക്കൻ വംജർ അവരുടെ ദീർഘവും ക്രൂരവുമായ ചരിത്രത്തിൽ വേണ്ടത്ര വേദന അനുഭവിക്കാത്തതു പോലെ, നിലവിലെ പകർച്ചവ്യാധിയുടെ സമയത്ത്, അവർ കഠിനമായ മറ്റൊന്നിനെ കൂടി നേരിടേണ്ടതുണ്ട്.

ഇനി പറയുന്ന കാര്യം ശ്രദ്ധിക്കുക: കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രങ്ങളിലൊന്നാണ് ഇന്ന് യു.എസ്, പുതിയ കേസുകൾ ഒരു ദിവസം ഒരു ലക്ഷത്തിൽ എത്തുമെന്ന് പൊതുജനാരോഗ്യ അധികൃതർ ഭയപ്പെടുന്നു. അതേ അധികൃതർ തന്നെ ആളുകൾ പുറത്തുപോകുമ്പോൾ സാമൂഹിക അകലം പാലിക്കാനും മാസ്ക് ധരിക്കാനും ശുപാർശ ചെയ്യുന്നുണ്ട്.

ഈ രോഗം നിയന്ത്രിക്കുന്നതിനുള്ള തികച്ചും ലളിതവും എന്നാൽ സുപ്രധാനവുമായ ഒരു ശുപാർശയാണിത്. അതിനാൽ പുറത്തുപോകുമ്പോൾ, ഒരുപാടാളുകൾ മാസ്കുകൾ ധരിക്കുന്നു- അതേസമയം മാസ്ക് ധരിക്കുന്നവർ കറുത്തവരോ, തവിട്ടുനിറമുള്ളവരോ, മറ്റേതെങ്കിലും നിറമുള്ളവരോ ആണെങ്കിൽ, ഈ മാസ്ക് ധരിക്കലിനെ വെളുത്തവർഗക്കാർ മറ്റു നിറക്കാർക്കു മേലുള്ള തങ്ങളുടെ അധികാരവും പദവിയും പ്രയോഗിക്കാനുള്ള ഒരു നിയമമാക്കി സ്വയം മാറ്റിയിട്ടുണ്ട്. അത്തരം സന്ദർഭങ്ങളിൽ, മറ്റു നിറക്കാരെ സംബന്ധിച്ചിടത്തോളം മാസ്ക് ധരിക്കുന്നത് അവരുടെ ആരോഗ്യത്തിന് അപകടകരമാണ്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി, കോവിഡ് 19 ഈ രാജ്യത്ത് നാശം വിതയ്ക്കാൻ തുടങ്ങിയപ്പോൾ മുതൽ, എല്ലാവരോടും ചെയ്യാൻ ആവശ്യപ്പെട്ടത് കറുത്ത വർഗക്കാരും ചെയ്തിരുന്നു, അതായത് പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക എന്നത്. എന്നാൽ സുരക്ഷാ സേന അവരുടെ സമീപിക്കുകയും “സുരക്ഷാ കാരണങ്ങളുടെ” പേരിൽ മാസ്ക് അഴിക്കാൻ ആവശ്യപ്പെടുകയും ചെയ്ത സംഭവങ്ങൾ നടക്കുകയുണ്ടായി.

ഉദാഹരണത്തിന്, മാസ്ക് ധരിച്ചതിന്റെ പേരിൽ കറുത്തവർഗക്കാരായ രണ്ടു പേർ വാൾമാർട്ടിൽ നിന്നും പുറത്താക്കപ്പെട്ടത് അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പൊതുജനാരോഗ്യ ഉദ്യോഗസ്ഥരുടെ നിർദ്ദേശം പാലിച്ചാൽ തങ്ങൾക്കും സമാനമായ ദുരനുഭവം നേരിടേണ്ടി വരുമെന്ന ആശങ്ക മറ്റു ആഫ്രിക്കൻ വംശജർക്ക് ഉണ്ടെന്നാണ് സംഭവവുമായി ബന്ധപ്പെട്ട് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.

Also read: ശൈഖ് മുഹമ്മദ് ഗസാലിയുടെ ഓർമ്മക്കുറിപ്പുകളിൽ നിന്ന്

പ്രസ്തുത അനുഭവം ഒരു ഒറ്റപ്പെട്ട സംഭവമല്ലന്നാണ് മറ്റൊരു റിപ്പോർട്ട് സൂചിപ്പിക്കുന്നത്: “കൊറോണ വൈറസ് പടരാതിരിക്കാൻ ആളുകളോട് മാസ്ക് ധരിക്കാൻ രോഗ നിയന്ത്രണ കേന്ദ്രങ്ങൾ മാർച്ച് ആദ്യത്തിൽ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചപ്പോൾ, മാസ്ക് എവിടെ ലഭിക്കും അല്ലെങ്കിൽ ഏത് തരം മാസ്കാണ് ധരിക്കേണ്ടത് എന്ന ചോദ്യമല്ല പല കറുത്തവർഗക്കാരുടെയും മനസിൽ വന്നത്. മറിച്ച്, വൈറസിൽ രക്ഷനേടാൻ മാസ്ക് ധരിച്ചാൽ വെടിയുണ്ടയേറ്റ് കൊല്ലപ്പെടുമോ? എന്ന ആശങ്കകലർന്ന ചോദ്യമായിരുന്നു അവരുടെ മനസ്സിനെ ഉലച്ചത്.

ഉത്തരം വ്യക്തമാണ്: അണുബാധയെ കുറിച്ചുള്ള ഭയവും, കറുത്ത വർഗക്കാരാണ് വൈറസ് ബാധിതരിൽ കൂടുതലെന്നുള്ള കണക്കുകളും നിലനിൽക്കുമ്പോഴും, മാസ്ക് ധരിക്കുന്നത് കൊറോണ വൈറസിനേക്കാൾ വലിയ ഭീഷണിയാണെന്ന് കറുത്തവർഗക്കാരിൽ പലരും കരുതുന്നു.”

കേവലം നിറത്തിന്റെ പേരിൽ കറുത്തവരെ ഭയപ്പെടുന്ന വംശീയവാദികൾ “തലയിൽക്കെട്ടോ, വീട്ടിലുണ്ടാക്കിയ മാസ്കോ ധരിച്ച ഒരു കറുത്തവർഗക്കാരനായ യുവാവിനെ വിശ്വസിക്കാൻ കൊള്ളാത്തവനും ഭീഷണിയുമായാണ് കാണാൻ ഇഷ്ടപ്പെടുന്നത്” എന്ന് മറ്റൊരു പഠനം പറയുന്നു.

Also read: എന്ത് കൊണ്ട് നമ്മുടെ കുട്ടികള്‍ സുരക്ഷിതരാകുന്നില്ല

ആയതിനാൽ, മാസ്ക് ധരിക്കുന്നില്ലെങ്കിൽ, കുറത്തവർഗക്കാരെ സംബന്ധിച്ചിടത്തോളം വൈറസ് പിടിപെടുന്നതിനോ മറ്റുള്ളവരിലേക്ക് പകരുന്നതിനോ സാധ്യതയുണ്ട്, കൂടാതെ പൊതുജനാരോഗ്യ ഉത്തരവുകൾ പാലിക്കാത്തതിന്റെ പേരിൽ താക്കീതിന് ഇരയാവുകയും ചെയ്യും. എന്നാൽ മാസ്ക് ധരിച്ചാൽ, വംശീയമായ വിവേചനത്തിനും ഉപദ്രവങ്ങൾക്കും ശാരീരികമായ അക്രമത്തിനും അവർ വിധേയരാവുന്നു. അപ്പോൾ ഒരു കറുത്ത വ്യക്തി എന്താണ് ചെയ്യേണ്ടത്- മാസ്ക് ധരിക്കണോ വേണ്ടയോ?

Black Skin, White Masks എന്ന തന്റെ ക്ലാസിക് മാസ്റ്റർപീസിൽ മാർട്ടിനിക്വൻ വിപ്ലവ മനോരോഗവിദഗ്ധൻ ഫ്രാൻസ് ഫാനൺ, വംശീയതയുടെയും കൊളോണിയലിസത്തിന്റെയും മനുഷ്യത്വരഹിതമായ അനന്തരഫലങ്ങളോട് പ്രതികരിക്കുന്ന ഒരു കറുത്ത വർഗക്കാരനെന്ന നിലയിൽ സ്വന്തം അനുഭവങ്ങളെ സൈദ്ധാന്തികവത്കരിച്ചിട്ടുണ്ട്. ഈ മൗലിക കൃതിയിൽ, കോളനിവത്കരിക്കപ്പെട്ട വ്യക്തിയുടെ സ്വത്വാവബോധത്തെ തകർക്കുന്ന തരത്തിലുള്ള കോളനൈസറുടെ മേലാള നോട്ടത്തിൽ അന്തർലീനമായ ക്രൂരമായ ഹിംസയെക്കുറിച്ച് ഫാനൺ വിശദീകരിക്കുന്നുണ്ട്. കൊളോണിയൽ സ്ഥാപനങ്ങളുടെ ശക്തിയും സ്വയം സാർവത്രികവൽക്കരണവും സ്വയം വെറുക്കുന്നിടത്തോളം കറുത്തവർഗക്കാരന്റെ ബോധത്തിൽ ആന്തരികവത്കരിക്കപ്പെട്ടിരിക്കുന്നു.

ഏകദേശം ഒരു പതിറ്റാണ്ടിനു ശേഷം, നേരത്തെ സൂചിപ്പിച്ച സ്വയം വെറുപ്പിനെ കുറിച്ച് മാൽക്കം എക്സും സംസാരിക്കുകയുണ്ടായി. 1962 മെയ് മാസം ലോസ് ആഞ്ചലസിൽ വെച്ച് നടത്തിയ പ്രഭാഷണത്തിൽ മാൽക്കം ആശ്ചര്യത്തോടെ ചോദിച്ചു: “നിങ്ങളുടെ മുടിയുടെ ഘടനയെ വെറുക്കാൻ ആരാണ് നിങ്ങളെ പഠിപ്പിച്ചത്? നിങ്ങളുടെ മൂക്കിന്റെയും അധരങ്ങളുടെയും ആകൃതിയെ വെറുക്കാൻ ആരാണ് നിങ്ങളെ പഠിപ്പിച്ചത്? നിങ്ങളുടെ തല മുതൽ പാദങ്ങൾ വരെ സ്വയം വെറുക്കാൻ ആരാണ് നിങ്ങളെ പഠിപ്പിച്ചത്? നിങ്ങളുടെ സ്വന്തം വർഗത്തെ വെറുക്കാൻ ആരാണ് നിങ്ങളെ പഠിപ്പിച്ചത്?”

നീതിക്കു വേണ്ടി പോരാടുന്നതിനായി മുന്നോട്ടുവരുന്ന തുടർ തലമുറകൾ കൊളോണിയൽ ശക്തിയുടെ മേലാള നോട്ടത്തെ ഇല്ലാതാക്കുകയും ഡീമിത്തോളജൈസിന് വിധേയമാക്കുകയും ചെയ്യുമെന്നതിനാൽ
1950കളിലെ ഫാനണും, 1960കളിലെ മാൽക്കം എക്സിനും ഇടയിൽ, ആന്തരികവത്കരിക്കപ്പെട്ട കൊളോണിയൽ നോട്ടം ഫലപ്രദമായി തുറന്നുകാട്ടപ്പെടുകയും ആവിഷ്കരിക്കപ്പെടുകയും സൈദ്ധാന്തികവത്കരിക്കപ്പെടുകയും ചെയ്തു.

അരനൂറ്റാണ്ടിനു ശേഷം, എന്റെ Brown Skin, White Masks എന്ന കൃതിയിൽ, ഫാനന്റെയും മാൽക്കം എക്സിന്റെയും ഉൾക്കാഴ്ചകൾ കൂടുതൽ മുന്നോട്ടു കൊണ്ടുപോവുകയും, അവ നമ്മുടെ കാലഘട്ടത്തിലേക്ക് കൊണ്ടുവരികയും, നേരത്തെ സൂചിപ്പിച്ച സ്വയം വെറുപ്പും വെളുത്ത മേധാവിത്വത്തോടുള്ള പൂർണമായ വിധേയത്വവും കാരണം അറബ്, മുസ്ലിം ലോകത്തു നിന്നുള്ള ഇൻഫോർമർമാർ അമേരിക്കയുടെ സാമ്രാജ്യത്വ പദ്ധതികളെ സഹായിക്കുന്ന രീതികളെ കുറിച്ച് ആലോചിക്കുകയും ചെയ്യുന്നുണ്ട്.

Also read: “ലഗ് വു”കൾ നമ്മുടെ സംസ്കാരം നശിപ്പിക്കും

വിരോധാഭാസമെന്നും പറയട്ടെ, ഇത്തവണ സ്വയം പ്രഖ്യാപിത “വെള്ളക്കാരെ” സംബന്ധിച്ചിടത്തോളം മാസ്കുകൾക്ക് തികച്ചും വ്യത്യസ്തമായ പ്രതീകാത്മക അർഥം കൈവന്നിട്ടുണ്ട്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വംശീയ അനുയായികൾ മാസ്ക് ധരിക്കാതിരിക്കുക എന്നത് ഒരു രാഷ്ട്രീയ പ്രഖ്യാപനമാക്കി മാറ്റിയിട്ടുണ്ട്. അവരുടെ അസ്തിത്വം അവരുടെ “വെളുത്ത മുഖം” അടിസ്ഥാനമാക്കിയാണ് നിലനിൽക്കുന്നത്. മാസ്ക് ധരിക്കുന്നത് അവരുടെ അസ്തിത്വത്തിന്റെ സത്തയെ നിഷേധിക്കുകയും നശിപ്പിക്കുകയും ചെയ്യും. അവരുടെ ആത്മാവില്ലാത്ത സ്വത്വത്തെ മറയ്ക്കുന്ന ശൂന്യമായ മാസ്കുകളായി അവരുടെ വെളുത്ത മുഖങ്ങൾ മാറിയിരിക്കുന്നു.

നമ്മുടെ കൂട്ടായ, ധിക്കാരിയായ, സന്തോഷവും ആത്മവിശ്വാസവുമുള്ള ബോധത്തെ ഒരുമിച്ചൊരിടത്ത് പ്രതിഫലിപ്പിക്കുന്ന ഒന്നായി മാൽക്കം എക്സിന്റെ ആത്മാഭിമാനവും ആത്മവിശ്വാസവും സ്ഫുരിക്കുന്ന മുഖം, അദ്ദേഹത്തിന്റെ ദാരുണാന്ത്യത്തിന് പതിറ്റാണ്ടുകൾക്ക് ശേഷവും, എന്നത്തേക്കാളും മൂർച്ചയോടെ ഇന്ന് തിളങ്ങി നിൽക്കുന്നത് നമുക്ക് കാണാൻ കഴിയും.

വിവ- അബൂ ഈസ

Facebook Comments
Related Articles
Tags
Close
Close