Palestine

“ആദ്യം ബൈത്തുൽ മുഖദ്ദസ് ; കോർദോവ കിനാവിലുണ്ട്”

“ആദ്യം ബൈത്തുൽ മുഖദ്ദസ് ; കോർദോവ കിനാവിലുണ്ട്”. മസ്ജിദുൽ അഖ്സയും അതിന്റെ സുവർണ ഖുബ്ബയുമായും വിശ്വാസിക്കുളള ആത്മബന്ധത്തെ കുറിക്കുന്ന ചരിത്ര പ്രാധാന്യമുള്ള വാക്കുകളാണിത്. മുസ്‌ലിം ലോകത്തിന്റെ സുന്ദര പാരമ്പര്യത്തിന്റെയും വർത്തമാനത്തിന്റെയും ജീവിക്കുന്ന പ്രതീകമാണ് ഖുദ്സ്. അതിന്റെ ചുവരുകളിൽ കുടികൊള്ളുന്ന പ്രതാപത്തിന്റെയും പ്രൗഢിയുടെയും, വിടവുകൾ സൃഷ്ടിക്കാൻ സാധിക്കാത്ത ഒന്നിപ്പിന്റെയും ഐക്യത്തിന്റെയും സന്ദേശങ്ങൾ കാലാതിവർത്തിയാണ്. കാലത്തിന്റെ പ്രശ്നങ്ങളെ ഒരിക്കലും ഒരു അത്തർ വിൽപ്പനക്കാരന് ശരിയാക്കുക സാധ്യമല്ല എന്ന് മുൻഗാമികൾ പറഞ്ഞു വെച്ചിട്ടുണ്ട്. മറിച്ച് ജനങ്ങളുടെ നല്ല നടപ്പാണ് കാലത്തിന്റെയും ഐശ്വര്യം. സ്വയം പരിവർത്തനത്തിന് തയാറാകുന്നത് വരെ അല്ലാഹു ഒരു സമൂഹത്തെയും പരിവർത്തിപ്പിക്കില്ല എന്ന ദൈവിക വചനവും ഇതിനു അടിവരയിടുന്നു. പരിവർത്തനം ഓരോ വ്യക്തിയിൽ നിന്നും തുടങ്ങണം. നാം ഭിന്നാഭിപ്രായങ്ങളെ മാത്രം അംഗീകരിക്കുകയും യോജിപ്പിന്റെയും ഭിന്നിപ്പിന്റെയും സാഹിത്യത്തെ നിരാകരിക്കുകയും ചെയ്യുന്നത് എന്തു കൊണ്ടാണ്. അതേസമയം നിലപാടുകളിലും ധാരണകളിലുമുള്ള ഭിന്ന സ്വരങ്ങൾ ഇസ്‌ലാമിക പാരമ്പര്യത്തിലും മതകീയ വിഷയങ്ങളിലും നിലവിലുള്ള തുമാണ്. ഈ കോലാഹലങ്ങൾക്കൊക്കെ ഇടയിൽ നാം ആവർത്തിച്ച് മനസ്സിലാക്കേണ്ടുന്ന പല വസ്തുതകളെയും നാം അവഗണിക്കുന്നു എന്നതാണ് സത്യം.

ഖുദ്സ് മുസ്‌ലിം ലോകത്തിന്റെ ഹൃത്തടങ്ങളിലാണ്
ഖുദ്സിന് എപ്പോഴും മുസ്‌ലിം കളുടെ മനസ്സിൽ ഉന്നതമായ സ്ഥാനമാണുള്ളത്. അതിന്റെ അകത്തു കയറി ഒരു രണ്ട് റക്അത്ത് നിസ്കരിക്കാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്. പക്ഷെ അതൊക്കെ വെറും ആഗ്രഹങ്ങളും പാഴ് സ്വപ്നങ്ങളും മാത്രമാണോ. ആ സ്വർണ ഖുബ്ബക്ക് മങ്ങലേൽക്കുന്തോറും മങ്ങലേറ്റത് മുസ്‌ലിം ലോകത്തിന് കൂടിയായിരുന്നു. ആ ഖുബ്ബക്കകത്തും നൂറ്റാണ്ടുകളുടെ പഴക്കമുള്ള മനോഹരമായ കഥകളുണ്ട്. ഞാൻ ഖുദ്സിനെയും സ്പെയ് നിനെയും രണ്ടു ഭാഗങ്ങളായി കാണട്ടെ. ഖുദ്സിന്റെ അവസ്ഥ ഇങ്ങനെയാണെന്നിരിക്കെ സ്പെയിനിൽ മുസ്ലിങ്ങൾക്ക് ബാക്കിയായത് എന്താണ്. തകർച്ചയുടെയും നഷ്ടങ്ങളുടെയും കണക്കു പുസ്തകങ്ങൾ മാത്രം, അനുശോചന കാവ്യങ്ങളുടെ അകമ്പടി സേവ മാത്രം.

Also read: അതിഥി തൊഴിലാളികളും മനുഷ്യത്വം മരവിച്ച ഭരണകൂടവും

മസ്ജിദുൽ അഖ്സയെ പറ്റി പറയുമ്പോഴെല്ലാം മുസ്‌ലിം ഉമ്മത്തിന്റെ രക്തം തിളക്കുന്നത് എന്തു കൊണ്ടാണ്. കയ്യിൽ കല്ലുകൾ ഏന്തിയ ബാലന്മാരെ കാണുമ്പോൾ അവരിൽ ആത്മവീര്യം സ്ഫുരിക്കുന്ന അത് എന്തു കൊണ്ടാണ്. ഒരു സയണിസ്റ്റ് സൈനികന് പരിക്കു പറ്റുമ്പോൾ അവർ തക്ബീർ ധ്വനികൾ മുഴക്കി വരവേൽക്കുന്നതും എന്തു കൊണ്ടാണ്. അതെ, അവിടുത്തെ ഭിത്തികൾക്ക് മാത്രം അറിയാവുന്ന ഒരു രഹസ്യമാണത്. കാലങ്ങളായി മനസ്സിൽ കൊണ്ടു നടക്കുന്ന ശക്തമായ അഭിവാഞ്ചയുടെയും മുസ്‌ലിം ലോകത്തിന്റെ ഐക്യത്തിന്റെയും ബഹിർ സ്ഫുരണമാണ് ആ പുഞ്ചിരികൾ. ഖുദ്സിന്റെ നോവ് മുസ്‌ലിം ലോകത്തിന്റെ മുഴുവൻ നോവാണ്.

ആദ്യം ബൈത്തുൽ മുഖദ്ദസ് ; കോർദോവ കിനാവിലുണ്ട്
മുൻ ഇറാഖ് പ്രസിഡൻറ് സദ്ദാം ഹുസൈൻ വൈസ് പ്രസിഡൻറ് ആയിരുന്ന സമയത്ത് നടത്തിയ സ്പെയിൻ സന്ദർശനത്തിനിടെ സ്പെയിൻ രാജാവ് തലസ്ഥാന നഗരിയിയായ മാഡ്രിഡ് സന്ദർശിക്കാനും അതിന്റെ സൗന്ദര്യം ആസ്വദിക്കാനും അദ്ദേഹത്തെ ക്ഷണിക്കുകയുണ്ടായി. സ്നേഹപൂർവ്വം ആ ക്ഷണം നിരസിച്ച് കൊർദോവ ജുമാ മസ്ജിദ് സന്ദർശിക്കാനാണ് തനിക്ക് താൽപര്യം എന്ന് അദ്ദേഹം പറയുകയുണ്ടായി. രാജ്യത്തെ പൗരപ്രമുഖരോടൊപ്പം ഇരുവരും അന്ന് കൊർദോവ സന്ദർശിച്ചു. അതിനകം തന്നെ കൊർദോവ ജുമാ മസ്ജിദ് ഒരു ക്രിസ്ത്യൻ ചർച്ചായി മാറിയിരുന്നു. സുന്ദരമായ പള്ളി മിനാരവും മനോഹരമായ ബാങ്കു വിളിയുടെ സ്വര മാധുര്യവും ചരിത്രമായിരുന്നു . നൂറ്റാണ്ടു കളായി അത് അടഞ്ഞു കിടക്കുകയാണ്. ആരും പരിപാലിക്കാനോ നോക്കി നടത്താനോ മുന്നോട്ടു വന്നിരുന്നില്ല. ജുമാ മസ്ജിദിന്റെ അകത്തു പ്രവേശിച്ചു കഴിഞ്ഞപ്പോഴാണ് സുഹ്ർ നമസ്കാരത്തിന് സമയമായ വിവരം അദ്ദേഹം അറിഞ്ഞത്. ഉടനെ തന്നെ കൂട്ടത്തിൽ ഏറ്റവും വലിയ ശബ്ദമുള്ള ഒരാളെ തിരക്കി. സ്വയം തയാറായി മുന്നോട്ടു വന്ന ഒരാളോട് അദ്ദേഹം പറഞ്ഞു: മിനാരത്തിന് മുകളിൽ കയറി അത്യുച്ചത്തിൽ ബാങ്കു വിളിക്കുക. എല്ലാവരും ഒരു നിമിഷം പകച്ചു നിന്നു. അങ്ങനെ നൂറ്റാണ്ടുകൾക്കു ശേഷം കൊർദോവ ജുമാ മസ്ജിദിന്റെ മിനാരത്തിനു മുകളിൽ നിന്ന് ബാങ്കു മുഴങ്ങി. ഒരേ നിമിഷം അമ്പരപ്പും ആശ്ചര്യവും ആത്മ സ്പർശവും ചുറ്റും കൂടി നിന്നവർ അനുഭവിച്ചു. രംഗം ശാന്തമായപ്പോൾ ഒരു ഉദ്യോഗസ്ഥൻ അദ്ദേഹത്തെ സമീപിച്ച് പറഞ്ഞു: “ആദ്യമായാണ് ഇവിടെ ബാങ്കു മുഴങ്ങി കേട്ടത്. സ്പെയിനിലെ മുസ്‌ലിം ഭരണകൂടം നൂറ്റാണ്ടുകൾക്ക് മുമ്പ് തകർന്ന ശേഷം ഇവിടെ ബാങ്കു വിളി നടന്നിട്ടില്ല”. ഇതു കേട്ട് പുഞ്ചിരിച്ച് അയാളുടെ മുതുകിൽ തട്ടി അദ്ദേഹം പറഞ്ഞു:” നാം അതൊന്നും മറന്നിട്ടില്ല. “ആദ്യം ഖുദുസ് ; കോർദോവ കിനാവിലുണ്ട്”.
രംഗം കണ്ട് നിന്ന സ്പെയിൻ രാജാവും ഒന്നും മിണ്ടിയില്ല. കാരണം അപ്രതീക്ഷിതമായ ഒരു അന്ധാളിപ്പും ആശ്ചര്യവും അവരെയൊക്കെ പിടി കൂടിയിരുന്നു.

Also read: ഒരുപാട് മാതൃകകൾ അവശേഷിപ്പിച്ച ജീവിതത്തിനുടമ

അതെ, വാഗ്ദാനങ്ങൾ നടപ്പിൽ വരികയും മരീചികകൾ യാഥാർഥ്യങ്ങൾ ആവുകയും ചെയ്താൽ എത്ര നന്നായേനെ എന്ന് നാമെത്ര കൊതിച്ചതാണ്. സദ്ദാം ഹുസൈന്റെ ഈ വാക്കുകൾ നമ്മുടെ ആത്മാഭിമാനം എന്നും തട്ടിയുണർത്തുന്നതാണ്. പലസ്തീൻ പ്രശ്നം ഒരു ജനതയുടെയോ അറബ് ലോകത്തിന്റെയോ മാത്രം പ്രശ്നമല്ല എന്നും ശരീ അത്തിന്റെ തന്നെ പ്രശ്നമാണെന്നും ഈ വാക്കുകൾ പറയുന്നുണ്ട്. കാരണം നിലമറന്നു ജീവിച്ചു തുടങ്ങിയ ഏതോ ഒരു അശ്രദ്ധ കാലത്ത് മുസ്‌ലിം ലോകത്തിനു നഷ്ടമായ പൈതൃകത്തിന്റെ വീണ്ടെടുപ്പാണത്. ബല പ്രയോഗത്തിലൂടെ നേടിയത് ബലപ്രയോഗത്തിലൂടെ മാത്രമേ തിരിച്ചുച്ചെടുക്കാവൂ എന്നാണല്ലോ.

നാം എന്തിനു അനുശോചന കാവ്യങ്ങൾ എഴുതുന്നു?
നമ്മുടെ മതത്തിൽ അനുശോചന കാവ്യങ്ങൾ ഒത്തിരി കാണാം. പക്ഷേ ഈ വാക്യങ്ങളും നോവിന്റെ ഭാഷകളുമെല്ലാം മുസ്‌ലിം സമുദായത്തിന് എന്താണ് ഗുണം ചെയ്തത് എന്നത് ഒരു ചോദ്യമാണ്. ഒരുപക്ഷേ ഈ നോവുകളുടെ പെരുക്കം സ്വപ്നങ്ങളായും സ്വപ്നങ്ങൾ മുന്നോട്ടു നടക്കാനുള്ള ചാലക ശക്തിയായും പ്രവർത്തിക്കും എന്ന് മറുപടി പറയാം. പക്ഷേ എല്ലാ തരത്തിലും നിരാശ പൂണ്ട ഒരു സമുദായത്തിൽ, അനുശോചന വേളകളിൽ കേൾക്കുന്നത് പോലുള്ള ഈ ശോകമൂകമായ വാക്കുകൾ അൽപം പോലും ഫലം ചെയ്യില്ല എന്നതാണ് സത്യം. തഹിയ്യത്ത് നിസ്കരങ്ങളെ ക്കാൾ മയ്യിത്ത് നിസ്കാരം ഇഷ്ടപ്പെടുന്നവരാണ് നമ്മൾ. ഈ തത്വചിന്ത നമ്മുടെ ഇടയിൽ ഭിന്നിപ്പിന്റെ വിത്തുകൾ പാകാൻ മാത്രമേ ഗുണം ചെയൂ. ഈ തെറ്റു ധാരണകളെ മനസ്സു കൊണ്ട് വിശ്വസിപ്പിക്കാൻ പാടു പെടുകയാണ് നാം. പക്ഷേ യഥാർഥത്തിൽ വേദന എപ്പോഴും സ്വപ്നങ്ങളെ ഉണർത്താനും മുന്നോട്ടു വഴി നടത്താനും ഗുണം ചെയ്യില്ല എന്നതാണ് സത്യം. ശക്തനായ മുസ്ലിമാണ് ബലഹീനനായ മുസ്ലിമിലും ഭേദം. മറിച്ച് അതിനു പിന്തിപ്പിക്കാനും രംഗങ്ങളെ സങ്കീർണമാക്കാനുമുള്ള ശേഷി കൂടിയുണ്ട്. എപ്പോഴും വേദനകളെ സ്വപ്നം കണ്ട് കഴിയുന്നവൻ വെല്ലു വിളികളുടെ മുന്നിലും നിസ്സഹായനായി നിൽക്കേണ്ടി വരും. തീർച്ച.

Also read: ചെറുത്തുനിൽപ്പിന്റെ കാലത്തെ കവിത

നാം കരയുകയാണോ അതോ കരച്ചിൽ വരുത്തുകയാണോ
ജാഹിലിയ്യ കാലത്തെ കവികളെ പ്രണയ പ്രേയസിയെ ഓർത്തും അവളുടെ ഓർമ്മകൾ നിറയുന്ന അവശിഷ്ടങ്ങൾ ഓർത്തും കരയുന്നതായി നമുക്ക് കാണാം. വിശുദ്ധ ഖുർആൻ അവതീർണമായതോടെ ഈ സംസ്കാരത്തിൽ വലിയൊരു മാറ്റം വരുകയുണ്ടായി. ഖുർആനിലെ അവതരണ രീതിയും സൗന്ദര്യവും കണ്ട് അത്ഭുതം കൂറിയ അവരുടെ തുടർന്നുള്ള വാക്കുകളിലും ആ പരിവർത്തനം പ്രകടമായിരുന്നു. അപ്രകാരം ഖുർആനിനെ മാറ്റി നിർത്തിയ സമയത്തൊക്കെ നാശവും നഷ്ടവും മാത്രമാണ് അവർക്ക് വന്നു ചേർന്നതും. ചുരുക്കത്തിൽ കണ്ണു നീരിന്റെയും കരച്ചിലിന്റെയും കാലം കഴിഞ്ഞ് ചിന്തയുടെയും ബുദ്ധിയുടെയും കാലം ആഗതമായിരിക്കുന്നു. നമ്മുടെ ആത്മവീര്യവും നിശ്ചയദാർഢ്യവും ഇപ്പോഴും ഉറങ്ങി കിടക്കുകയാണെങ്കിൽ ഖുദ്സിന്റെ വിമോചനവും കൊർദോവയുടെ നിലനിൽപ്പും നാം സ്വപ്നം കാണേണ്ടതില്ല. ഈമാനിന്റെ പ്രഭ ചൊരിഞ്ഞ് നമ്മുടെ പ്രവർത്തനങ്ങൾക്ക് ചടുലതയും കരുത്തും പകർന്നാൽ വിജയത്തിന്റെ പൊൻപുലരി വന്നണയും, തീർച്ച. ബുദ്ധി ഉപയോഗിച്ച് നാം നീങ്ങണം എന്നു മാത്രം. അതെ, ആദ്യം ഖുദ്സ്, തുടർന്ന് കൊർദോവ, എല്ലാത്തിനും സാക്ഷിയായി ലോകവും.

 

വിവ. മുഹമ്മദ് ശാക്കിർ മണിയറ

Facebook Comments
Related Articles
Show More

സിബ്ഗത്തുല്ല ഹുദവി

1994 ജൂലൈ 29 ന് മലപ്പുറം ജില്ലയിലെ ഇരുമ്പുഴിയില്‍ ജനനം, പറപ്പൂര്‍ സബീലുൽ ഹിദായ, ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക യൂനിവേഴ്സിറ്റി എന്നിവിടങ്ങളിൽ പഠനം, കാലിക്കറ്റ് യൂനിവേഴ്സിറ്റിയില് അറബിക് സാഹിത്യത്തില്‍ പിജി പൂർത്തിയാക്കി, കൂവൈത്തില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മുജ്തമഅ്, മുസ്ലിം വേൾഡ് ലീഗിന്റെ റാബിത്വ, കൈറോവില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഹിറാ, കലിമതുൽ ഹഖ്, അല്‍ജസീറ ഓൺലൈൻ പോർട്ടല്‍ തുടങ്ങിയവയില്‍ അറബിക് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യു എ ഇ ആസ്ഥാനമാക്കിയള്ള ദാറുല്‍ യാസ്മീന്‍ ഇന്ത്യന്‍ കവികൾക്ക് നടത്തിയ അറബിക് കവിതാ മത്സരത്തില്‍ രണ്ട് പ്രാവശ്യം ജേതാവ്, നിലവിൽ ഈജ്പിതിലെ അൽ അസ്ഹർ യൂനിവേഴ്സിറ്റയിൽ അറബിക് വിഭാഗത്തിൽ ഗവേഷണം നടത്തുന്നു. അന്നഹദ് അറബിക് മാഗസിന്റെ എഡിറ്റർ കൂടിയാണ്.
Close
Close