Current Date

Search
Close this search box.
Search
Close this search box.

സി.എ.എ, എന്‍.ആര്‍.സി, എന്‍.പി.ആര്‍: കെട്ടുകഥകളും യാഥാര്‍ത്ഥ്യങ്ങളും

സി.എ.എ,എന്‍.ആര്‍.സി,എന്‍.പി.ആര്‍ എന്നിവയുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമെന്ന് എളുപ്പത്തില്‍ തെളിയിക്കാന്‍ കഴിയുന്ന നിരവധി വാദങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. ഇത്തരം വ്യാജ വാര്‍ത്തകളുടെ സത്യം കണ്ടെത്തുമ്പോഴേക്കും അസത്യം ഒരുപാട് ദൂരം സഞ്ചരിച്ചിട്ടുണ്ടാകും. അവരുടെ സോഷ്യല്‍ മീഡിയ,പ്രിന്റ്,ഇലക്ട്രോണിക് മീഡിയ,പി.ആര്‍ ഏജന്റുമാര്‍ എന്നിവരെല്ലാം ചേര്‍ന്ന് ഇത് വൈറല്‍ ആക്കിയിട്ടുണ്ടാകും. അത്തരം ചില അവകാശവാദങ്ങളും പ്രസ്താവനകളും നുണയാണെന്ന് തെളിയിക്കുന്ന പരിശോധനകളാണ് ഇവിടെ.

അവകാശവാദം: ‘നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സുമായി (എന്‍.ആര്‍.സി) സി.എ.എയ്ക്ക് ഒരു ബന്ധവുമില്ല. ഇത് തികച്ചും വേറിട്ടതാണ് രണ്ടും തമ്മില്‍ ബന്ധിപ്പിക്കുന്നത് തെറ്റാണ്’ പ്രധാനമന്ത്രിയും കൂട്ടരും പറയുന്നു.

യാഥാര്‍ത്ഥ്യം: അവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. 2019 ഏപ്രിലില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു, ”ആദ്യം CAB വരും. എല്ലാ അഭയാര്‍ഥികള്‍ക്കും പൗരത്വം ലഭിക്കും. പിന്നീട് എന്‍ആര്‍സി വരും. ഇതുകൊണ്ടാണ് അഭയാര്‍ഥികള്‍ വിഷമിക്കേണ്ടതില്ല, നുഴഞ്ഞുകയറ്റക്കാരെ മാത്രമേ ബാധിക്കൂ. കാലഗണന നേക്കുക- ആദ്യം CAB വരും, തുടര്‍ന്ന് NRC. എന്‍.ആര്‍.സി ബംഗാളിന് മാത്രമല്ല, അത് രാജ്യത്തിന് മുഴുവനും വേണ്ടിയാണ്.

ഞങ്ങള്‍ എന്‍.ആര്‍.സി രാജ്യത്തുടനീളം കൊണ്ടുവരും. ഒരു നുഴഞ്ഞുകയറ്റക്കാരനെയും ഒഴിവാക്കില്ല. എന്നാണ് ലോക്‌സഭയില്‍ അമിത് ഷാ പറഞ്ഞത്. സി.എ.എ നടപ്പാക്കി മുന്നോട്ടു പോകുമ്പോള്‍ എന്‍.ആര്‍.സിയും നടപ്പാക്കും. ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി നദ്ദ പറഞ്ഞു.

Also read: NRC, CAA : സമരം രാജ്യത്തിന്റെ നന്മക്ക് വേണ്ടിയുള്ളതാണ്

അവകാശവാദം: എന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം, 2014 മുതല്‍ എന്‍ആര്‍സിയെക്കുറിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ഇന്ത്യയിലെ 130 കോടി പൗരന്മാരെ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു- കഴിഞ്ഞ ഡിസംബര്‍ 22ന് മോദി പറഞ്ഞു.

വസ്തുത- ‘നിയമവിരുദ്ധമായി നുഴഞ്ഞുകയറുന്നവര്‍ ഞങ്ങളുടെ ആഭ്യന്തര സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ്. ഇത് സാമൂഹിക അസന്തുലിതാവസ്ഥയിലേക്ക് നയിക്കുകയും പരിമിതമായ ഉപജീവന അവസരങ്ങളില്‍ വലിയ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യും. നുഴഞ്ഞുകയറ്റക്കാരുള്ള പ്രദേശങ്ങളില്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ ദേശീയ പൗരന്മാരുടെ രജിസ്റ്റര്‍ പ്രക്രിയ നടപ്പിലാക്കാന്‍ എന്റെ സര്‍ക്കാര്‍ തീരുമാനിച്ചു. 2019 ജൂണ്‍ 20ന് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് പ്രസിഡന്റ് പറഞ്ഞു. 2019 നവംബര്‍ 21ന് വീണ്ടും അമിത് ഷാ ഇത് ആവര്‍ത്തിച്ചു.

അവകാശവാദം: രാജ്യവ്യാപകമായി എന്‍.ആര്‍.സി നടപ്പാക്കുമെന്ന് ഇതുവരെ ആരെയും അറിയിച്ചിട്ടില്ല, അതിനാല്‍ ആരും ഭയപ്പെടേണ്ടതില്ല- 2019 ഡിസംബറില്‍ ആഭ്യന്തര മന്ത്രി പറഞ്ഞു.

വാസ്തവം-2003ലെ പൗരത്വ ഭേദഗതി നിയമത്തിന്റെ ഭാഗമായി ഉണ്ടാക്കിയതാണ് എന്‍.ആര്‍.സി. ഇതിന്റെ 14 എ(2)ാം വകുപ്പില്‍ പറയുന്നു- കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ പൗരന്മാരുടെ ദേശീയ രജിസ്റ്റര്‍ സൂക്ഷിക്കുകയും അതിനായി ഒരു ദേശീയ രജിസ്‌ട്രേഷന്‍ അതോറിറ്റി സ്ഥാപിക്കുകയും ചെയ്യാം. ഇന്ത്യയുടെ രജിസ്ട്രാര്‍ ജനറല്‍ ദേശീയ രജിസ്‌ട്രേഷന്‍ അതോറിറ്റിയായി പ്രവര്‍ത്തിക്കും, കൂടാതെ അദ്ദേഹം തന്നെ സിറ്റിസണ്‍ രജിസ്‌ട്രേഷന്‍ രജിസ്ട്രാര്‍ ജനറലായി പ്രവര്‍ത്തിക്കും. 2003ല്‍ അംഗീകരിച്ച ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ പറയുന്നു.

അവകാശവാദം: എന്‍.ആര്‍.സി രാജ്യവ്യാപകമായി നടപ്പാക്കില്ല-ആഭ്യന്തര മന്ത്രി.

വാസ്തവം-ജൂലൈ 31ന് പുറത്തിറക്കിയ സര്‍ക്കാര്‍ ഗസറ്റില്‍ രാജ്യവ്യാപകമായി എന്‍.ആര്‍.സി നടപ്പാക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് അറിയിച്ചു. 2003ലെ പൗരത്വ ഭേദഗതി നിയമം പിന്തുടര്‍ന്നാണ് ഇത്തരത്തില്‍ നടപ്പാക്കുന്നതെന്നും ജനസംഖ്യ രജിസ്റ്റര്‍ പുതുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുന്നു. ഇതിനായി അസം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ വീടുകള്‍ കയറി വിവരശേഖരണം നടത്തുമെന്ന് ഗസറ്റില്‍ പറയുന്നു. 2020 ഏപ്രില്‍ ഒന്നു മുതല്‍ 2020 സെപ്റ്റംബര്‍ 30 വരെയാകും വിവര ശേഖരണം നടത്തുകയെന്നും ഗസറ്റില്‍ പറയുന്നു.

എന്‍.പി.ആര്‍ വഴി ശേഖരിച്ച വിവരങ്ങള്‍ അനുസരിച്ച് ദേശീയ പൗരത്വ പട്ടിക (എന്‍.ആര്‍.സി) നിര്‍മിക്കമെന്നാണ് 2014 ജൂലൈ 23ന് ആഭ്യന്തര മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞത്.

അവകാശവാദം: എന്‍ആര്‍സിയും ദേശീയ ജനസംഖ്യാ രജിസ്‌ട്രേഷനും തമ്മില്‍ ബന്ധമില്ല. എന്‍പിആറിന് എന്‍ആര്‍സിയുമായി യാതൊരു ബന്ധവുമില്ലെന്ന് അമിത് ഷാ.

Also read: മുറാദ് ഹോഫ്മാൻ; ഇസ്‌ലാമിന്റെ പ്രതിപുരുഷന്‍

വാസ്തവം- എന്‍ആര്‍സിക്ക് 2003ല്‍ അറിയിച്ച ചട്ടങ്ങള്‍ പ്രകാരം ഒരു ദേശീയ പോപ്പുലേഷന്‍ രജിസ്റ്റര്‍ (എന്‍പിആര്‍)സൃഷ്ടിക്കുന്നതിനുള്ള വീടുതോറുമുള്ള കണക്കെടുപ്പ് ആരംഭിക്കും. എന്‍.ആര്‍.സിയുമായി ബന്ധപ്പെട്ട വകുപ്പില്‍ പറയുന്നു-പ്രാദേശിക രജിസ്ട്രാറുടെ അധികാരപരിധിയില്‍ താമസിക്കുന്ന എല്ലാ വ്യക്തികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ച് ഒരു ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കും. ഇന്ത്യന്‍ പൗരന്മാരുടെ പ്രാദേശിക ജനസംഖ്യ രജിസ്റ്ററില്‍ കൃത്യമായ പരിശോധനയ്ക്ക് ശേഷം വ്യക്തികളുടെ വിശദാംശങ്ങള്‍ അടങ്ങിയിരിക്കും. ഇത് പരിശോധിച്ചതിനുശേഷം മാത്രമേ എന്‍.ആര്‍.സി പൂര്‍ത്തിയാകൂ എന്നാണ് ഇതിനര്‍ത്ഥം.

അവകാശവാദം: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ സെന്‍സസിന്റെ ഉദ്ദേശ്യത്തിന് മാത്രമാണെന്നും എന്‍ ആര്‍ സിയുമായോ പൗരത്വവുമായോ അതിന് യാതൊരു ബന്ധവുമില്ലെന്നും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവേദ്കര്‍ പറഞ്ഞു.

വാസ്തവം- എന്‍ ആര്‍ സി നടപ്പാക്കുന്നതിനുള്ള ആദ്യപടിയായി എന്‍.പി.ആര്‍ സൃഷ്ടിക്കുന്നതിനുള്ള പദ്ധതിക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ 2018-2019 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

അവകാശവാദം: രാജ്യത്ത് തടങ്കല്‍ കേന്ദ്രങ്ങളൊന്നുമില്ല.- പ്രധാനമന്ത്രി.

വാസ്തവം- 2019 നവംബറില്‍ ആഭ്യന്തര മന്ത്രാലയം രാജ്യസഭയില്‍ പറഞ്ഞു. കുടിയേറ്റക്കാരെന്ന് സംശയിക്കുന്നവരെ അസമിലെ അഭയാര്‍ത്ഥി ക്യാംപുകളില്‍ പാര്‍പ്പിച്ചിട്ടുണ്ട്. 28 പേര്‍ മരിച്ചു. 988 വിദേശികളെ അസമിലെ ആറ് തടങ്കല്‍ പാളയങ്ങളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. അനധികൃത കുടിയേറ്റക്കാരെ തടവിലാക്കാനും നാടുകടത്തല്‍ തീര്‍പ്പുകല്‍പ്പിക്കാത്ത വിദേശികളെ പാര്‍പ്പിക്കുന്നതിനും വേണ്ടി തടങ്കല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. എല്ലാ സംസ്ഥാന/യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കും തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ഏകീകൃത നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ 9.1.2019 ന് അയച്ചിട്ടുമുണ്ട്. കര്‍ണാടകയും മഹാരാഷ്ട്രയും തടങ്കല്‍ കേന്ദ്രങ്ങള്‍ക്കായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ആസാമിലെ ഗോള്‍പാറയിലെ തടങ്കല്‍ കേന്ദ്രത്തില്‍ 267 തടവുകാര്‍ ഉണ്ട്. 46.51 കോടി രൂപ മുടക്കിയാണ് നിര്‍മിച്ചത്.

Also read: വൈവിധ്യങ്ങൾ കൊണ്ടാണ് വ്യക്തിത്വങ്ങളും വേർതിരിച്ചറിയപ്പെടുന്നത്

അവകാശവാദം: സിഎഎ 2019 അല്ലെങ്കില്‍ എന്‍ആര്‍സി പൗരത്വം നല്‍കുന്നതിനാണ്, പൗരത്വം നിഷേധിക്കാനല്ല ഉദ്ദേശിക്കുന്നത്’ പ്രധാനമന്ത്രി.

വാസ്തവം- അസമിലെ എന്‍ആര്‍സി പ്രക്രിയ മൂലം 19 ലക്ഷത്തിലധികം പേര്‍ക്ക് പൗരത്വം നഷ്ടപ്പെട്ടു. ഇത് മുസ്ലിംകളെ മാത്രമല്ല എല്ലാത്തരം മതങ്ങളിലെയും വ്യക്തികളെ ബാധിക്കും. അസമില്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ 19 ലക്ഷത്തില്‍ അഞ്ച് ലക്ഷം പേര്‍ മാത്രമാണ് മുസ്ലീങ്ങള്‍, മറ്റുള്ളവരില്‍ ഹിന്ദുക്കളും മറ്റ് മതവിശ്വാസികളും ഉള്‍പ്പെടുന്നു. ഇവരില്‍ ഭൂരിഭാഗത്തെയും തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് അയച്ചു. എന്‍പിആര്‍ നിര്‍മ്മിക്കുന്നതിന് കേന്ദ്രം ആറ് പുതിയ ചോദ്യങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. അച്ഛന്റെയും അമ്മയുടെയും പേര്, അവരുടെ സ്ഥലങ്ങള്‍, ജനനത്തീയതികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

അവലംബം:countercurrents.org
വിവ: പി.കെ സഹീര്‍ അഹ്മദ്

Related Articles