Current Date

Search
Close this search box.
Search
Close this search box.

ഹിന്ദു,മുസ്‌ലിം,സിഖ് സമൂഹം ഒരുമിച്ച മലര്‍കോട്‌ലയിലെ സി.എ.എ വിരുദ്ധ പ്രക്ഷോഭം

ഞായറാഴ്ച പഞ്ചാബിലെ സംഗ്‌രൂര്‍ ജില്ലയിലെ മലര്‍കോട്‌ലയില്‍ നടന്ന സി.എ.എ വിരുദ്ധ റാലിയില്‍ പതിനായിരക്കണക്കിന്,ബുര്‍ഖ അണിഞ്ഞ പഞ്ചാബി മുസ്‌ലിം സ്ത്രീകളാണ് അണിനിരന്നത്. സംസ്ഥാനത്ത് ഇടതിനോട് ചേര്‍ന്നിരിക്കുന്ന 14ഓളം ജനാധിപത്യ സംഘടനകളുടെ നേതൃത്വത്തിലാണ് കര്‍ഷകരും വിദ്യര്‍ത്ഥികളും ബഹുജന പ്രക്ഷോഭത്തിനായി ‘ധാന്യകലവറ’ എന്നറിയിപ്പെടുന്ന ധന മാണ്ഡിയില്‍ ഒത്തുകൂടിയത്. രാജ്യത്തെ മുസ്ലിംകളെ ലക്ഷ്യം വെച്ചുള്ള വര്‍ഗ്ഗീയ അജണ്ടക്കെതിരെയാണ് ഇവര്‍ സമരം നയിച്ചത്.

”ആവശ്യക്കാരന് ഒരു പുസ്തകം സമ്മാനിക്കൂ
വിദ്യാര്‍ത്ഥിയുടെ പേര്: അമിത് ഷാ
പുസ്തകം: ഇന്ത്യന്‍ ഭരണഘടന”

സമരത്തില്‍ ഉപയോഗിച്ച പ്ലക്കാര്‍ഡിലെ വാക്കുകളിലൊന്ന് ഇതായിരുന്നു. ‘രാജ്യത്തെ അധികാരികളുടെ ശവസംസ്‌കാരം’ ‘ഹിന്ദു ഫാസിസം തുലയട്ടെ,കര്‍ഷക-വിദ്യാര്‍ത്ഥി പ്രക്ഷോഭം നിലനില്‍ക്കട്ടെ’ എന്നായിരുന്നു മറ്റൊരു പ്ലക്കാര്‍ഡില്‍ എഴുതിയത്. മുസ്ലിംകളും സിഖുകാരും ഒരുമിച്ച് നിന്ന് സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചത് പ്രതിഷേധത്തില്‍ കണ്ടുവരുന്ന മതസൗഹാര്‍ദത്തിന്റെ കാഴ്ചകളായിരുന്നു. വേദിയിലെ ഉജ്വലമായ പ്രസംഗങ്ങള്‍ കേട്ട് സദസ്സിലുള്ളവര്‍ ഒന്നടങ്കം കരഘോഷം മുഴക്കുന്നതും ഇവിടെ കാണാമായിരുന്നു.

Also read: അനവസരത്തിൽ ഫത്‌വ ഇറക്കി അക്രമികളെ സഹായിക്കുന്നവർ

പ്രമുഖ അഭിഭാഷകനും ആക്റ്റിവിസ്റ്റുമായ ഹര്‍ഷ് മന്ദിര്‍ ആയിരുന്നു ഒരു പ്രഭാഷകന്‍. നിങ്ങളോട് പൗരത്വം തെളിയിക്കാനാവശ്യപ്പെട്ട് രേഖകള്‍ ചോദിച്ച് ആരെങ്കിലും നിങ്ങളുടെ വാതിലില്‍ മുട്ടിയാല്‍ നിങ്ങള്‍ ഒന്നും തന്നെ അവരെ കാണിക്കരുതെന്ന് ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുകയാണ്. ഞാന്‍ അവര്‍ക്ക് മുന്നില്‍ ഒരു രേഖയും കാണിക്കില്ല. ഞാന്‍ ഒരു മുസ്ലിം ആണെന്ന് സ്വയം പരിചയപ്പെടുത്തും. അങ്ങിനെ അവര്‍ എന്നെ അറസ്റ്റ് ചെയ്യും. ഇങ്ങിനെ ചെയ്യാന്‍ ഞാന്‍ നിങ്ങളോട് എല്ലാവരോടും ആവശ്യപ്പെടുകയാണ്.’ സദസ്സില്‍ നിന്നും കൂട്ട കരഘോഷം. അതെ രാജ്യത്തുടനീളം നടക്കുന്ന സമരം വിജയിക്കാന്‍ കാരണം നമ്മുടെ മുസ്ലിം സഹോദരിമാരാണ്- അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയിലെ ഷഹീന്‍ ബാഗിന് സമാനമാണ് പഞ്ചാബിലെ മലര്‍കോട്‌ലയില്‍ നടക്കുന്ന സി.എ.എ വിരുദ്ധ പ്രക്ഷോഭവും. ഭാരതീയ കിസാന്‍ യൂണിയന്‍,പഞ്ചാബ് സ്റ്റുഡന്റ്‌സ് യൂണിയന്‍-ലാല്‍കര്‍,പഞ്ചാബ് ലോക്‌മോര്‍ച്ച തുടങ്ങി വിവിധ സംഘടനകളാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.

ഫെബ്രുവരി 24 മുതല്‍ 29 വരെ പ്രക്ഷോഭം സംസ്ഥാനത്തുടനീളം കൂടുതല്‍ ശക്തമാക്കുമെന്ന് സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. ‘ഹിന്ദുത്വ ഫാസിസ്റ്റ് അജണ്ട നടപ്പിലാക്കാന്‍ പഞ്ചാബിലെ ജനത സമ്മതിക്കില്ല, നേരത്തെ കശ്മീരിലെ 370ാം വകുപ്പ് റദ്ദാക്കിയ സമയത്തും സര്‍ക്കാരിന്റെ കുപ്രസിദ്ധവും വംശീയവുമായ നീക്കത്തിനെതിരെ ഞങ്ങള്‍ പ്രതികരിച്ചിരുന്നു. രാജ്യത്തെ മുസ്ലിംകളില്‍ തുടങ്ങി ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാനുള്ള അജണ്ടയാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. അതിനാല്‍ ഞങ്ങള്‍ക്ക് നിശബ്ദരായി ഇരിക്കാന്‍ സാധ്യമല്ല- സമരസമിതി നേതാവ് ലക്ഷ്മണ്‍ സിങ് പറഞ്ഞു.

Also read: കലയും ജ്യാമിതീയ കലാ രൂപങ്ങളും

രാജ്യത്തെ പൗരന്മാര്ഡ രാജ്യത്തെ നിയമം ലംഘിച്ചതും ഭരണഘടനയെ അപകീര്‍ത്തിപ്പെടുത്തുന്നതും ഇത് മൂലം പൗരന്മാര്‍ ശിക്ഷിക്കപ്പെട്ടതും നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ രാജ്യത്തെ ഭരണാധികാരികളായ മോദിയും അമിത്ഷായുമാണ് ഭരണഘടനയെ അപകീര്‍ത്തിപ്പെടുത്തുന്നത്. അതിനാല്‍ ജനങ്ങള്‍ ഇതിനെതിരെ പ്രതിഷേധിക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്യുകയാണ്. പഞ്ചാബിലെ പ്രതിഷേധം വളരെക്കാലം നിലനില്‍ക്കും. സര്‍ക്കാരിന്റെ എല്ലാ ജനവിരുദ്ധ നീക്കങ്ങളെയും തങ്ങള്‍ തടയും, പ്രത്യേകിച്ചും മുസ്ലിംകളെ ലക്ഷ്യമിടുന്ന സാമുദായിക അജണ്ടയുള്ളതിനെയും- സമരക്കാര്‍ പറയുന്നു.

യുവാക്കള്‍ വേദിക്ക് ചുറ്റും സുരക്ഷാ വലയങ്ങള്‍ തീര്‍ക്കുന്നത് ഇവിടെ കാണാമായിരുന്നു. അക്രമത്തിലേക്ക് നയിച്ചേക്കാവുന്ന ഏതൊരു സംഭവവും തടയാന്‍ എല്ലായിടത്തും ജാഗ്രത പാലിച്ച് അവര്‍ ഉണ്ട്. ഞായറാഴ്ച നഗരവ്യാപകമായി നടന്ന പ്രതിഷേധം അഞ്ചു മണിക്കൂറോളം ഗതാഗതത്തെ ഞെരുക്കി.

Related Articles