Middle East

ഇസ്രായേലിനോടുള്ള അപ്രീതി: യു. എസ് ജൂതർക്ക് ട്രംപിൻറെ ശാസന

ജൂത അനുഭാവികൾക്ക് മാത്രമായുള്ള ഒറ്റ മുറിക്ക് വേണ്ടിയും, ഇസ്രയേലിനോടുള്ള നിരുപാധികമായ അനുഭാവമില്ലാത്തിടത്തോളം സെമെറ്റിക്കുകളല്ലാത്തവരെ പാടെ നശിപ്പിക്കുമെന്നും ഒന്നുകൂടി വംശവെറിയനായ സയണിസ്റ്റ് ഡൊണാൾഡ് ട്രംപ് തെളിയിച്ചു. ഈ വർഷമാദ്യത്തിൽ, “ഇസ്രയേൽ രാജാവ്” എന്ന പദവി എടുത്തണിഞ്ഞ അമേരിക്കൻ പ്രസിഡണ്ട്, ഇന്നിപ്പോൾ “ഇസ്രയേലിനോട് ഇഷ്ടമില്ലെന്നുപറഞ്ഞ്” അമേരിക്കൻ ജൂതരെ അധിക്ഷേപിച്ചു.

ഫ്ലോറിഡയിലെ ഇസ്രയേലി അമേരിക്കൻ കൗൺസിലിൻറെ ദേശീയ സമ്മേളനത്തെ അഭിമുഖീകരിച്ചുകൊണ്ട്, ട്രംപ് ഡെമോക്രാറ്റ് കോൺഗ്രസുകാരിയായ ഇൽഹാം ഒമറിനുനേരെ ആക്രമണം തൊടുത്തുവിട്ടായിരുന്നു തുടക്കം കുറിച്ചത്. ഇസ്രായേലിനെക്കുറിച്ച് ” നികൃഷ്ട പദപ്രയോഗം” എന്ന് വിളിച്ചതെത്രെ കാരണം. പിന്നീടായിരുന്നു പരന്നുകിടക്കുന്ന തൻറെ ജൂത പ്രേക്ഷകർക്കു മുമ്പിൽ, നിയമാനുസാരിയല്ലാത്ത അദ്ദേഹത്തിൻറെ ആവേശഭരിതമായ ആൻറി-സെമിറ്റിക് വിഭാഗങ്ങളോടുള്ള ആക്രമണപരമ്പര നടമാടിയത്.

സയണിസ്റ്റ് ഭരണകൂടത്തോടുള്ള അമേരിക്കൻ ജൂതരുടെ കൂറ് ചോദ്യം ചെയ്യപ്പെട്ടിരുന്നു. ട്രംപ് അവരോട് ആവശ്യപ്പെട്ടു: “ഇസ്രയേലിനെ ഇനിയുമിനിയും പ്രിയം വെക്കുന്നവരായി നമ്മുടെ രാജ്യത്തെ, ഈ രാജ്യത്തെ ജനങ്ങളെ നമുക്ക് കിട്ടേണ്ടതുണ്ട്. എനിക്കതാണ് നിങ്ങളോട് പറയാനുള്ളത്. നമ്മൾ അതിനുവേണ്ടി യത്നിക്കേണ്ടതുണ്ട്. ഇസ്രയേലിനെ ഇനിയുമിനിയും സ്നേഹിക്കുന്നവരായി അവർ നമ്മുടെ വരുതിയിലാകണം. കാരണം, മഹോന്നതരായ ഒരുപാട് ജൂതർ, എന്നാലോ ഇസ്രായേലിനെ വേണ്ടത്ര സ്നേഹിക്കാത്തവർ, നിങ്ങൾക്കുണ്ട്.

ബ്രിട്ടനിലെ ലേബർ പാർട്ടിയുടെ ജെറമി കോർബിനായിരുന്നു ഇത്തരം പദപ്രയോഗങ്ങൾ നടത്തിയിരുന്നെങ്കിൽ, അവിടെയുണ്ടാകാനിടയുള്ള ഇസ്രയേൽ അനുകൂലികളായ പ്രമുഖ മാധ്യമങ്ങളുടെയും എതിർപക്ഷ രാഷ്ട്രീയപ്പാർട്ടിക്കാരുടെയും കോലാഹലം ഒന്നു സങ്കൽപ്പിച്ചുനോക്കൂ. 2015 ൽ അദ്ദേഹം നേതാവായി വന്നതുമുതൽ, ആൻറി-സെമിറ്റിക് എന്ന ആരോപണത്തിന് അദ്ദേഹത്തിൻറെ പാർട്ടി വിധേയമാണ്. അത്തരം ആരോപണങ്ങൾ,-അത് ഉണ്ടാവുകയും ചെയ്യും- ജെറമി കോർബിൻ ഒരു ഒരു ഫലസ്തീൻ അനുഭാവിയായി നിലകൊള്ളുന്നതുമൂലമാണ്. പക്ഷേ, യുഎസ് പ്രസിഡണ്ട് ആൻറി-സെമിറ്റിക് എന്ന ഈ പദപ്രയോഗം നടത്തിയത്, മുഖ്യധാരാ മാധ്യമങ്ങൾക്കോ, സയണിസ്റ്റുകൾക്കോ, റിപ്പബ്ലിക്കുകൾക്കോ ഏറെക്കുറെ എതിർപ്പില്ലാത്തതായി തീർന്നിരിക്കുന്നു.

MEMO യിൽ ഈ മാസത്തിന്റെ തുടക്കത്തിൽ ഞാനെഴുതിയ പ്രകാരം, ആൻറി-സെമിറ്റിസം, ഇസ്രായേൽ രാഷ്ട്രീയാഭിമുഖ്യം, എന്നിവയുടെ കാര്യം വരുമ്പോൾ, കാപട്യപൂർണമായ ഒരു വലിയ നാടകം തന്നെ അരങ്ങേറുന്നുണ്ട്. ഉദാഹരണമായി, കവെണ്ട്രി തെക്ക് മണ്ഡലത്തിലെ ലേബർ പാർട്ടിയുടെ പാർലമെൻററി സ്ഥാനാർഥി സാറാ സുൽത്താന, ഇസ്രയേൽ പട്ടാളാക്രമണത്തിനു നേരെയുള്ള ഫലസ്തീനുകളുടെ “ഹിംസാത്മകമായ പ്രതിരോധത്തിന്റെ” അവകാശത്തിനെ പിന്തുണച്ചുവെന്നതന്നടക്കം,
ആൻറി-സെമിറ്റിക്കെന്ന് കരുതാവുന്ന വ്യത്യസ്ത വിധത്തിലുള്ള facebook പോസ്റ്റുകൾക്കുവേണ്ടി ക്ഷമാപണം നടത്തി. അന്തർദേശീയ നിയമത്തെ സംബന്ധിച്ചിടത്തോളം, ഇതൊരു സമഗ്രമായ നിയമാനുസൃത അവകാശമാണെങ്കിലും കൂടി, യൂറോപ്പിന്റെയും അമേരിക്കയുടെയും ഫലസ്തീൻ വിരുദ്ധ ലോബി ഉചിതമാം വിധം പരിശോധിച്ചുവെച്ച ഒരു വസ്തുതയാണത്.

പ്രകോപനമില്ലാതെയുള്ള ഏതൊരാക്രമണവും അപലപിക്കപ്പെടേണ്ടതായിട്ടുകൂടി, ഫലസ്തീനെ ക്രൂരമായി കീഴ്പ്പെടുത്തിയപ്പോഴോ, അതല്ലെങ്കിൽ, തങ്ങളുടെ കൈവശം വെച്ച വെസ്റ്റ് ബാങ്കിലെ ഫലസ്തീനിൽ നിന്ന് മോഷ്ടിച്ചെടുത്ത സ്ഥലത്ത് നിയമവിരുദ്ധമായി കുടിയേറ്റം പെരുത്ത് വന്നപ്പോഴോ, പാശ്ചാത്യ നേതാക്കളാരും തന്നെ ഇസ്രയേലിനെ അപലപിച്ചുവെന്ന് വളരെ വിരളമായേ ഞാൻ കാണുകയോ കേൾക്കുകയോ ചെയ്തിട്ടുള്ളൂ. സത്യത്തിൽ, വെസ്റ്റ് ബാങ്കിലും ഗാസാ മുനമ്പിലും ജീവിക്കുന്ന ഫലസ്തീനികൾ അനുഭവിക്കുന്ന നിലനിൽപ്പുഭീഷണി, ലോകത്തെ തന്നെ സകല ജൂതന്മാരെക്കാളും ഭീകരമാണ്. ഇതു പറയുമ്പോൾ, ആൻറി- സെമെയ്റ്റെന്ന് ഒരിക്കൽകൂടി ഞാൻ വിളിക്കപ്പെടുമെന്നതിൽ എനിക്കൊരു സംശയവുമില്ല. പക്ഷേ, ട്രംപോ അനുയായികളോ ചെയ്യുന്നപോലെയോ, അല്ലെങ്കിൽ അവർക്ക് ചെയ്യാനാകുന്ന പോലെയോ, സയണിസ്റ്റ് പരിചക്കു പിറകിൽ മറഞ്ഞിരിക്കാനൊന്നും എനിക്കാവില്ല.

വൈറ്റ് ഹൗസിലേക്ക് ട്രംപ് തെരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ്, രാഷ്ട്രീയക്കാർക്ക് കൈക്കൂലി കൊടുത്ത ഒരു മുറിയോളം ജൂതന്മാരെ യാദൃശ്ചികമായി ആവശ്യപ്പെട്ടിരുന്നു. ഡേവിഡ് നക്ഷത്രത്തോട് ചേർന്നിരിക്കുന്ന (Star of David) ഒരു നാണയക്കൂനക്കുമുകളിൽ, “എക്കാലത്തെയും അഴിമതിക്കാരനായ സ്ഥാനാർത്ഥി” എന്ന തലക്കെട്ടിന് കീഴെ ഹിലാരി ക്ലിന്റന്റെ പടം ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു അദ്ദേഹം. ജനങ്ങൾക്കിടയിൽ സ്വാധീനമുള്ള ഒരു പറ്റം ജൂതരുടെ മുഖചിത്രം പരസ്യപ്പെടുത്തിക്കൊണ്ട്, “നമ്മുടെ തൊഴിലാളിവർഗ്ഗത്തെ കൊള്ളയടിക്കുകയും” “നമ്മുടെ രാജ്യത്തെ സ്വത്ത് അപഹരിക്കുകയും” ചെയ്ത “ആഗോള അധികാരഘടനയുടെ” ഭാഗമാണവരെന്നു പറഞ്ഞ് ഒരു സമിതിയെ നിയമിക്കുകയും ചെയ്തുവദ്ദേഹം.

വേനൽക്കാലത്ത്, ഡെമോക്രാറ്റ്സിന് വോട്ട് ചെയ്തതുകാരണം, ഇസ്രായേലിനോട് കൂറില്ലെന്നു പറഞ്ഞ് അമേരിക്കൻ ജൂതരെ അധിക്ഷേപിച്ചു. ഒപ്പം തന്നെ, അവരുടെ ഇരട്ടക്കൂറിനെച്ചൊല്ലി, കുറച്ചു ദിവസങ്ങളായി ആൻറി-സെമിറ്റിക് വിഭാഗങ്ങൾ എന്നു വിളിച്ച് അദ്ദേഹം ഒരിക്കൽ കൂടി ആ വൈരം കുത്തിപ്പൊക്കിയിരിക്കുകയാണ്. കൂടാതെ, ജൂതർക്കും, അധികാരത്തിനും പണത്തിനും ഇടയിലുള്ള വാർപ്പ് മാതൃകയിലുള്ള ബന്ധത്തെ തള്ളി വിടുകയും ചെയ്തു. അവരോട് അദ്ദേഹം പറഞ്ഞു: “നിങ്ങളിൽ പലരും റിയൽ എസ്റ്റേറ്റ് ബിസിനസുകാരാണ്. കാരണം എനിക്ക് നിങ്ങളെ നന്നായി അറിയാം. നിങ്ങൾ
നിഷ്ഠൂര കൊലപാതകികൾ ആണ്; സൽപുത്രന്മാർ ഒന്നുമല്ല നിങ്ങൾ. ആയതുകൊണ്ട്, നിങ്ങൾ എനിക്ക് വോട്ട് ചെയ്യേണ്ടതുണ്ട്. നിങ്ങൾക്ക് മറ്റൊരു തെരഞ്ഞെടുപ്പവകാശം ഇല്ല.”

കിർക്കാൽഡിയിലെയോ കൗഡൻബീത്തിലെയോ സ്കോട്ടിഷ് മണ്ഡലത്തിനല്ല. മറിച്ച്, അമേരിക്കൻ ഓഫീസിനുവേണ്ടിയാണ് ട്രംപ് ഓടിക്കൊണ്ടിരിക്കുന്നത് എന്നതൊരു ശരിതന്നെയാണ്. അതേസമയം തന്നെ, സാമൂഹ്യ മാധ്യമങ്ങളിലൂടെ സെമിറ്റിക് വിരുദ്ധ ഭാഷ ഉപയോഗിച്ച കാരണത്താൽ, സ്കോട്ടിഷ് ദേശീയപാർട്ടി, തങ്ങളുടെ പാർലമെൻററി സ്ഥാനാർത്ഥിയായ നീലെ ഹാർവിയെ പിൻവലിച്ചിരിക്കുകയാണ്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ കഷ്ടിച്ച് 259 വോട്ടിനു വിജയിച്ച ഹാൻവി, മാർജിനൽ സീറ്റിന്റെ തലപ്പത്ത് സ്വതന്ത്രനായി നിൽക്കുന്നവനുമാണ്. കോടിപതി ജോർജ് സൊറോസ്, പാവകളെപ്പോലെ ലോകനേതാക്കളെ നിയന്ത്രിക്കുന്ന ഒരു കാർട്ടൂണും, രണ്ടാം ലോകയുദ്ധകാലത്തെ ജൂതർക്കും ഇപ്പോഴത്തെ ഫലസ്തീനിനുമിടയിലെ സമാന്തര രേഖകൾ അടയാളപ്പെടുത്തുന്ന മറ്റൊരു കാർട്ടൂണുമടക്കം, ഒരുപാട് കാർട്ടൂണുകളുടെ ഒരു ലിങ്ക് ഫേസ്ബുക്കിലൂടെ പ്രത്യക്ഷത്തിൽ പോസ്റ്റ് ചെയ്തിരുന്നു. പിന്നീട്, അദ്ദേഹം ക്ഷമാപണം നടത്തുകയും തൻറെ സസ്പെൻഷൻ പിൻവലിക്കാൻ അപ്പീൽ ചെയ്യുകയും ചെയ്തു.

ഈ പൊതു തെരഞ്ഞെടുപ്പിനുശേഷം, ബ്രിട്ടനിൽ ഒരുപാട് രാഷ്ട്രീയ ഭാവികളുടെ ചിത കത്തിയെരിയുമ്പോൾ തന്നെ, മന: പൂർവ്വമോ അശ്രദ്ധമൂലമോ ആൻറി-സെമിറ്റിക് കാഴ്ചപ്പാടുകൾ പ്രകടിപ്പിച്ച പുതുതലമുറാ രാഷ്ട്രീയക്കാർ നിലനില്ക്കുകയും ചെയ്യുന്നു. ചില തീരുമാനങ്ങൾ കർക്കശവും മറ്റു ചിലത് ന്യായീകരിക്കത്തക്കവിധവുമാണ്. കാരണം, വംശീയതയുടെയോ, മതത്തിൻറെയോ, തൊലിനിറത്തിന്റെയോ, ലിംഗഭേദത്തിൻറെയോ അടിസ്ഥാനത്തിൽ, ഒരാളോടും വെറുപ്പ് വെച്ചുപുലർത്തുന്നത് തീർത്തും അപലപിക്കപ്പെടേണ്ടതുണ്ട്.

എന്നിരുന്നാലും, ഇവിടെ വ്യക്തമായ ഇരട്ടത്താപ്പ് തന്നെയാണ്. എന്നിട്ടും, നീ ഇത് നിരാകരിക്കുന്നുവെങ്കിൽ, 2016 നവംബറിലെ ക്യാമ്പയിനിങ്ങിൻറെ ഒടുക്കത്തിലെ രാഷ്ട്രീയ പരസ്യങ്ങളിലെ ട്രംപിനെ ഒന്ന് നിരീക്ഷിക്കണം. പടമാക്കപ്പെട്ട നാലു വില്ലന്മാർ ഹിലരി ക്ലിന്റൺ, ജോർജ് സൊറോസ്(ജൂത ധനവിനിയോഗ കാര്യവിദഗ്ധൻ), ജാനറ്റ് യെലൻ(ജൂത ഫെഡറേഷന്റെ അധ്യക്ഷൻ), ലോയിഡ് ബ്ലാങ്ക്ഫൈൻ(Jewish Goldman Sachs CEO) എന്നിവരായിരുന്നു. സെമിറ്റിക് വിരുദ്ധ പദപ്രയോഗത്താലും, സെമിറ്റിക് വിരുദ്ധ വിഭാഗങ്ങളാലും, ആൻറി സെമിറ്റിക്കുകളുടെ കൂവലുകളാലും നിറഞ്ഞിട്ടുണ്ടുതാനും ആ പരസ്യം. ഇവയെല്ലാംതന്നെ “ഇസ്രായേലിൻറെ രാജാവ്” എന്ന വിളിപ്പേരുള്ള ഒരാളിൽ നിന്നാണെന്നു മാത്രം. ഇത്രയൊക്കെയായാലും, ട്രംപിന് ഒഴിഞ്ഞുമാറാനൊക്കും. കാരണം, അദ്ദേഹമാണ് ജെറൂസലേമിനെ ഇസ്രായേലിൻറെ തലസ്ഥാനമാക്കുന്നതിന് അംഗീകാരം നൽകാനും, ഫലസ്തീൻ വിരുദ്ധചലനങ്ങൾക്കും, ബെഞ്ചമിൻ നെതന്യാഹുവിന് ചരക്കുകൾ കൈമാറിയത്.

‌വ്യക്തിപരമായി, ജൂതായിസത്തെക്കുറിച്ച് എനിക്കധികമൊന്നും അറിയില്ല. പക്ഷേ, സയണിസ്റ്റ് രാജ്യത്തോട് വിമുഖത കാണിച്ചുവെന്ന ഒരൊറ്റ കാരണം കൊണ്ട് അമേരിക്കൻ ജൂതരെ അപമാനിക്കുക എന്നു പറയുന്നത്, തീർത്തും അരുചികരവും, വിചിത്രവും, വൈറ്റ് ഹൗസിലേക്ക് രണ്ടാംതവണയും വിജയിക്കാനുള്ള പ്രത്യക്ഷത്തിൽ തന്നെ നിയമവിരുദ്ധമായ ഒരു മാർഗ്ഗമാണ്. 50 മില്യൺ ആളുകളോ, അല്ലെങ്കിൽ അത്രതന്നെ ക്രിസ്ത്യൻ മിഷണറി പ്രവർത്തകരോ അദ്ദേഹത്തിന് അനുഭാവികളായുണ്ടെന്നുള്ളതും, അദ്ദേഹത്തിൻറെ രണ്ടാം വരവിനും നന്മ- തിന്മ യുദ്ധവിജയത്തിനും (Armaggeddan) ആക്കം കൂട്ടാനായി ഇസ്രായേലിൻറെ (ജൂത) രാജ്യഭ്രഷ്ടരെ “യോജിപ്പിനെ” പ്രോത്സാഹിപ്പിക്കാൻ ആശിക്കുന്നുവെന്നത് ശരി തന്നെ. പക്ഷേ, ഇസ്രായേലിൻറെ രാജാവാണ് താനെന്ന് സ്വയം വിശ്വസിക്കുന്ന ഡൊണാൾഡ് ട്രംപിൻറെ ഭ്രമാത്മകലോകത്ത് മാത്രമേ അങ്ങനെയുണ്ടാവൂ. സങ്കടകരം തന്നെ എന്നെ, നമ്മളല്ലാത്ത മറ്റുപലരും അതുതന്നെയാണ് വിശ്വസിക്കുന്നത്.

വിവ. ജലാൽ ഹുദവി

Facebook Comments
Related Articles
Show More

യിവോണ്‍ റിഡ്‌ലി

British journalist and author Yvonne Ridley provides political analysis on affairs related to the Middle East, Asia and the Global War on Terror. Her work has appeared in numerous publications around the world from East to West from titles as diverse as The Washington Post to the Tehran Times and the Tripoli Post earning recognition and awards in the USA and UK. Ten years working for major titles on Fleet Street she expanded her brief into the electronic and broadcast media producing a number of documentary films on Palestinian and other international issues from Guantanamo to Libya and the Arab Spring.
Close
Close