Middle East

തുർക്കിയുടെ പുതിയ ആണവ തീരുമാനവും ഇസ്രായേലും

2019 സെപ്തംബറിൽ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ എല്ലാവരെയും ഞെട്ടിച്ച് ഒരു പ്രസ്താവനയിറിക്കിയിരുന്നു. ആണവായുധ ശേഷി വർധിപ്പിക്കാനുള്ള തുർക്കിയുടെ താൽപര്യമാണ് ആ പ്രസ്താവനിയിലൂടെ വെളിപ്പെട്ടത്. ഇതര രാഷ്ട്രങ്ങൾ പ്രത്യേകിച്ച് ഇസ്രായേൽ ആണവോർജം കൈവശം വെക്കുകയും അതിനെതിരെ വിമർശനം ഉണ്ടാകാതിരിക്കുകയും,  ആണവോർജ ശേഖരത്തിന് വിഘാതമാകുന്ന സംഭവങ്ങൾ ഉണ്ടാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തുർക്കി ആണവായുധം കൈവശം വെക്കുന്നതുമായി ബന്ധപ്പെട്ട പ്രസ്താവനയിറക്കുന്നത്. ചില രാഷ്ട്രങ്ങളുടെ പക്കൽ യുദ്ധത്തിന് പര്യാപ്തമായ ആണവ മിസൈലുകളുണ്ട്, എന്നാൽ തങ്ങൾ ആണവായുധം കൈവശം വെക്കാൻ പാടില്ലെന്ന് പാശ്ചാത്യർ ഉറപ്പിച്ച് പറയുന്നു, അത് ഞങ്ങൾ അംഗീകരിക്കുകയില്ല- തുർക്കി പ്രസിഡന്റ് ഉർദുഗാൻ വ്യക്തമാക്കി. യു. എന്നുമായി കൂടികാഴ്ച നടത്തുന്നതിനു മുമ്പുള്ള തുർക്കിയുടെ ഈയൊരു പ്രസ്താവനക്ക് ചില രാഷ്ട്രീയ നിരീക്ഷകർ വലിയ പ്രാധാന്യം കാണുന്നില്ല. അതോടൊപ്പം, തുർക്കി ആണവായുധ നിരോധന കരാറിൽ  (Nuclear Non – Proliferation Tretay) ഓപ്പുവെച്ചിട്ടുമുണ്ട്. തുർക്കി ഈയൊരു പശ്ചാത്തലത്തിൽ പ്രസ്താവനയിറക്കിയതിന്റെ ഉദ്ദേശം ആണവോർജം കൈവശം വെക്കുന്ന രാഷ്ട്രങ്ങളെ വിമർശിക്കുക എന്നതുമാത്രമാണ്. അല്ലാതെ, തുർക്കി ആണവോർജ ഉൽപാദനത്തിന് മുതരുന്നതിന്റെ പ്രതികരണമല്ല പ്രസിഡന്റ് ഉർദുഗാന്റെ പ്രസ്താവന. നിലവിൽ, ആണവായുധം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് തുർക്കിയുടെ ഭാഗത്ത് നിന്ന് പ്രത്യേകിച്ച് ശ്രമങ്ങളൊന്നും കാണാനും കഴിയുന്നില്ല. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട കാര്യത്തിൽ പ്രസതിസന്ധി ഉണ്ടാകുന്നതിനും, ഉപരോധങ്ങൾ ഏറ്റുവാങ്ങുന്നതിനും തുർക്കി ആഗ്രഹിക്കുന്നില്ല എന്നിരിക്കെ ഉർദുഗാന്റെ പ്രസ്താവനയെ ചില നിരീക്ഷകർ വലിയ ഗൗരവത്തിൽ പരിഗണിക്കുന്നില്ല.

കൂടാതെ, ഭൂമി കുലുക്കം ധാരാളമായി നടക്കുന്ന ഭൂമിയായതിനാല്‍ ആണവായുധ ഉല്‍പാദനത്തിന് അനുയോജ്യമായ ഭൂമിയല്ല തുര്‍ക്കിയുടേതെന്ന് ചില നിരീക്ഷകര്‍ ചൂണ്ടികാണിക്കുന്നു. നിലവിൽ രാജ്യത്തിനാവശ്യമായ ഊർജം നിർമിക്കുന്നതിനു വേണ്ടി ഒരുക്കിയ റിയാക്ടറിന്റെ അസംസ്കൃത വസ്തുക്കൾക്ക് പ്രശ്നമുണ്ടായിരിന്നു എന്നത് തെളിവെടുത്താണ് ഇത്തരമൊരു ആണവായുധ പദ്ധതിക്ക് തുർക്കി മുതിരുകയില്ലെന്ന് നിരീക്ഷകർ  വിലയിരുത്തുന്നത്. ആയതിനാൽ, തുർക്കിയുടെ ഈ നിലപാടിനെ കാര്യമായി കാണാതിരിക്കുകയും, അന്താരാഷ്ട്ര സമൂഹത്തിന്റെ ഇരട്ടത്താപ്പിനെയും അനീതിയെയും വിമർശിക്കുകയെന്നത് പ്രസിഡന്റ് ഉര്ദുഗാന്റെ സ്വഭാവമാണ് എന്ന നിലക്ക് വിശകലനം ചെയ്ത പ്രസ്താവനയുടെ സത്യാവസ്ഥയെന്താണ് എന്നതിനെ കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കപ്പെടുന്നുണ്ട്. തുർക്കിയുടെ ആണവോർജ നിർമാണ തയാറെടുപ്പിനു പിന്നിലെ ലക്ഷ്യമെന്തന്നതിനെ കുറിച്ച് അമേരിക്കയുടെയും ഇസ്രായേലിന്റെയും റിപ്പോർട്ടുകളും പ്രസ്താവനകളും ധാരാളമായി ചർച്ച നടത്തിയിട്ടുണ്ട്. മുൻ ഉപ പ്രിതിരോധ സെക്രട്ടറിയും നിലവിൽ വാഷിങ്ടണിലെ സെന്റർ ഫോർ സ്റ്റ്രാറ്റജിക് എൻഡ് ഇന്റർനാഷ്നൽ സ്റ്റഡീസ് മേധാവിയുമായ ജോൺ ജെ. ഹാംരി പറയുന്നു; ‘ഇറാന്റെ പാത പിന്തുടരുമെന്നത് തുർക്കികൾ വർഷങ്ങളായി പറയുന്നതാണ്. എന്നാൽ, ഇപ്പോഴത്തെ തീരുമാനം വ്യത്യസ്തമാണ്’. എമിലി ലാൻഡുവും ഷിമോൺ സറ്റീനും നാഷ്നൽ ഇന്ററസ്റ്റിലെഴുതിയ ലേഖനത്തിൽ പറയുന്നു; ‘തുർക്കി ആണവോർജം ഉൽപാദിപ്പിക്കുന്ന രാഷ്ട്രമായി മാറുകയാണെങ്കിൽ അത് ഇസ്രായേൽ രാഷ്ട്രത്തെ പോലെയായിരിക്കുകയില്ല. മേഖലയിൽ ആയുധ പോരാട്ടത്തിന് നാന്ദികുറിക്കുകയാണ് ചെയ്യുക’. മേഖലയിൽ ദശാബ്ദങ്ങളായി തുടരുന്ന ഇസ്രായേലിന്റെ ഭാഗത്തുനിന്നുള്ള പ്രതിബന്ധം ചിലപ്പോൾ അവസാനിച്ചേക്കാം. പ്രത്യേകിച്ച്, ഈജിപ്ത് പോലെയുള്ള ഓരു രാഷ്ട്രം സന്തുലിതമായ ഇത്തരം പുരോഗതി കൈവരിക്കുന്നതിനായി പ്രവർത്തിച്ച് കൊണ്ടിരിക്കുകയുമാണ്. ഉർദുഗാന്റെ വിമർശനം ഇസ്രായേലിനെ ആശ്ചര്യപ്പെടുത്തിയിരിക്കുകയാണിപ്പോൾ. ഏകദേശം 50 വർഷത്തോളമായി ഇസ്രായേൽ ആണവായുധ ശേഷി നിലനിർത്തി പോരുന്ന രാഷ്ട്രമാണ്. ഉർദുഗാന്റെ പ്രസ്താവനയുടെ ഫലമായി ഇസ്രായേൽ ഗൗരവതരമായി തുർക്കിയുടെ ആണവോർജ തയാറെടുപ്പിനെ നിരീക്ഷിക്കുകയാണ്. അത് ഇസ്രായേലിസ്റ്റ് ഞെട്ടലിൽ നിന്ന് വായിച്ചെടുക്കാവുന്നതാണ്.

1958ൽ ഫ്രാൻസിന്റെയും മറ്റു രാഷ്ട്രങ്ങളുടെയും സഹായത്തോടെ ഇസ്രായേൽ ഡിമോണ റിയാക്ടറിന് വേണ്ടി പ്രവർത്തനം ആരംഭിച്ചിരുന്നു.  സോവിയറ്റ് യൂണിയന്റെ തകർച്ചയെ തുടർന്ന്, റഷ്യൻ ജൂതന്മാരിൽ നിന്ന് 40ലധികം ശാസ്ത്രജ്ഞന്മാർ ആണവായുധ രംഗത്തേക്ക്  വരികയും, ആണവ പദ്ധതിയായ ‘ഇസ്രായേലിന്’ വേണ്ടി വ്യാപൃതരാവുകയും ചെയ്തത് ഇസ്രായേലിന് മുതൽകൂട്ടായത് ഇവിടെ ഓർമിക്കേണ്ടതാണ്. ഇസ്രായേലിന്റെ ആണവായുധ ശേഖരത്തെ സംബന്ധിച്ച 2019ലെ സി.ഐ.എയുടെ കണക്കനുസരിച്ച് 75നും 130നുമിടയിലായിരുന്നു ആണവായുധ ശേഖരത്തിന്റെ അളവ്. ഇപ്പോൾ അതിൽ വർധനവ് സംഭവിച്ചിട്ടുമുണ്ട്. എന്നാൽ, 400ലധികം ആണവായുധങ്ങൾ ഇസ്രായേലിന്റെ കൈവശമുണ്ടെന്നാണ് മറ്റു ചില ഗവേഷണ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.

ആണവായുധം നിർമിക്കാനുള്ള തുർക്കിയുടെ ആവശ്യകതയെ നിലവിലെ അവസ്ഥയുമായി കൂട്ടിവായിക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നത്. പ്രത്യേകിച്ച്, ട്രംപിന്റെ നേതൃത്വത്തിലുള്ള യു.എസ് ഭരണകൂടത്തിന്റെ നീരസവും പിൻവാങ്ങലും, അതിർത്തി മേഖലിയിൽ സമാധാനം പുന:സ്ഥാപിക്കുന്നതിനായി തുർക്കിയുടെ സൈനിക മുന്നേറ്റവും, നാറ്റോ സഖ്യ രാഷ്ട്രങ്ങളുമായുള്ള നിലവിലെ അസ്വാരസ്യങ്ങളും തുടർന്ന് തുർക്കിയിലേക്ക് ആയുധങ്ങൾ വിതരണം ചെയ്യുന്നത് നിർത്തിവെക്കുകയും ചെയ്ത അവസ്ഥയിൽ ആണവ ബോംബുകൾ ലഭ്യമാവാതെ വരികയും, മറ്റു സാധ്യതകൾ മുന്നിലില്ലാതിരിക്കുകയും ചെയ്യുന്ന സന്ദർഭത്തിൽ തുർക്കി കൈകൊണ്ട പുതിയ പദ്ധതിയുടെ ഭാഗമായിട്ടാണ് പ്രസിഡന്റ് ഉർദുഗാന്റെ പ്രസ്താവനയെ ഇസ്രായേൽ നോക്കികാണുന്നത്. അതേസമയം, നിലവിലെ അസ്വാരസ്യങ്ങളിലൂടെ ഇല്ലാതാകുന്നത്  നാറ്റോയിൽ അംഗത്വമെടുത്തത് മുതൽ തുർക്കിക്ക് കൈവന്ന ആണവായുധ ആശ്രയത്തിനുള്ള അവസരമാണ്. ഇവിടെയാണ് തുർക്കിയുടെ ആണവശേഷി ശക്തിപ്പെടുത്തന്നതിന്റെ ആവശ്യകതയെ സംബന്ധിച്ച് ഇസ്രായേൽ ആശങ്കപ്പെടുന്നത്.

അതുപോലെ, ഉത്തരകൊറിയയെയും ഇറാനെയും നിയന്ത്രിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ പരാജയവും, തുർക്കിയിലെ ആണവ ബോംബുകൾ നീക്കം ചെയ്യുന്ന നാറ്റോവിന്റെ പ്രവർത്തനവും ഇസ്രായേൽ നോക്കികാണുകയാണ്. അതേസമയം, ആണവായുധം വർധിപ്പിക്കുന്നതിനുള്ള തുർക്കിയുടെ സാധ്യത നന്നേ കുറവുമാണ്. ഇസ്രായേൽ ഇതെല്ലാം കേവലമായി നോക്കിനിൽക്കുകയല്ല, തുർക്കിയെ ഇത്തരം തീരുമാനങ്ങളിൽ നിന്ന് തടയിടാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ്. കൂടാതെ, വ്യത്യസ്ത നടപടികളിലൂടെ  ദേശീയവും അന്തർദേശീയവുമായ പ്രതികരണം തുർക്കിക്കെതിരിൽ സൃഷ്ടിക്കുകയും, തുർക്കിയെ തീരുമാനത്തിൽ നിന്ന് പിറകോട്ടടിപ്പിക്കാനുമാണ് ഇസ്രായേൽ ശ്രമിക്കുന്നത്. ജൂലൈയിൽ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻനടത്തിയ  പ്രസ്താവനയിൽ ഇസ്രായേലിന്റെ ഈ അസ്വസ്ഥത  നമുക്ക് കാണാവുന്നതാണ്. ഇസ്രായേൽ 2016 മുതൽ  മുന്നറിയിപ്പുമായി രംഗത്തുണ്ട്.

അവലംബം: mugtama.com
വിവ: അർശദ് കാരക്കാട്

Facebook Comments
Related Articles
Show More
Close
Close