Current Date

Search
Close this search box.
Search
Close this search box.

ലബനാൻ:പരിഹാരം “പാലായനം” മാത്രമോ ?

ഉയരത്തിൽ നിന്നും താഴോട്ട് പതിക്കുന്ന കാറിന് സമാനമായിരിക്കുകയാണ് ലബനാൻ.കാറിലെ യാത്രക്കാർ ഭയചകിതരായിരിക്കുന്നു. ചിതറി തെറിച്ചാണെങ്കിലും നിലം തൊടാനായി അവർ അതിയായി ആഗ്രഹിക്കുന്നു.നിർഭാഗ്യവശാൽ ഇപ്പോഴും ആഗ്രഹം സഫലമാവാതെ കാർ ഗർത്തത്തിലേക്ക് താഴ്ന്നു കൊണ്ടേയിരിക്കുകയാണ്.

സൈക്കോളജി സ്പെഷ്യലിസ്റ്റ് ആയ റോസിൻ പോൾസ് ലബനാനിലെ സാമ്പത്തിക തകർച്ച ഉണ്ടാക്കിയ അരക്ഷിതാവസ്ഥയെ അതിജയിക്കാൻ സാധിക്കാതെ ഈ മാസം പകുതിയിൽ തന്റെ രണ്ടു മക്കളോടൊപ്പം പാലായനം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്.
ഓരോ ദിവസവും കണ്ണ് തുറക്കുമ്പോൾ എന്നെയും എന്റെ കുടുംബത്തെയും കാത്തിരിക്കുന്ന ഭീകരാവസ്ഥയെ ഞാൻ അനുഭവിക്കുന്നുവെന്നും ഭാഗ്യമെന്നോണം ഞങ്ങൾക്ക് ഫ്രാൻസ് പൗരത്വം നിലനിൽക്കുന്നുവെന്നുമാണ് റോസിൻ വ്യാക്തമാക്കിയത്.

മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് റോസിയുടെ ഭർത്താവ് മരിച്ചത്.തന്റെ മരണ ശേഷം കുടുംബത്തിന് അന്തസ്സോടെ ജീവിതം നയിക്കാനുള്ള സാമ്പത്തിക ഭദ്രത അദ്ദേഹം ഉറപ്പ് വരുത്തിയിരുന്നു.പക്ഷെ,ബാങ്കിലെ സമ്പത്ത് മുഴുവനും ലബനാൻ പൗണ്ടിലായിരുന്നു.ഇന്ന് റോസീന്റെയും രണ്ടു മക്കളുടെയും ബാങ്കിലെ സാമ്പത്തിക നിക്ഷേപത്തിന് സുരക്ഷ നഷ്ടപെട്ടിരിക്കുകയാണ്.ഡോളർ അനുപാതത്തിൽ ദേശീയ കറൻസിയിൽ സംഭവിച്ച തകർച്ചക്ക് ശേഷം ഒരു വർഷത്തിനിടയിൽ 80 ശതമാനമാണ് ലബനാൻ പൗണ്ടിൽ മൂല്യ ചോർച്ചയുണ്ടായത്.ബാങ്കുകളാവട്ടെ നിയമങ്ങൾ വക വെക്കാതെ നിക്ഷേപകരുടെ സമ്പത്ത് തടഞ്ഞു വെക്കുകയും ചെയ്യുന്നു.

Also read: കോവിഡ് കാലത്തും തഴച്ചുവളരുന്ന ഇസ്‌ലാമോഫോബിയ

തൊഴിലവസരങ്ങൾ അടഞ്ഞു കിടക്കുന്ന ഈ സാഹചര്യത്തിൽ പാലായനം മാത്രമാണ് റോസീനും മക്കൾക്കും മുമ്പിൽ ഏക പരിഹാരമെന്നും അവർ കരുതുന്നു.

പാലായനത്തിനായുള്ള ഉൾവിളികൾ

ലബനാനിൽ പാലായാനത്തിനായി തയ്യാറെടുക്കുന്നവരുടെ ഔദ്യോഗിക കണക്കുകൾ ലഭ്യമല്ലെങ്കിലും വലിയ തോതിൽ അതിന്ന് താല്പര്യപ്പെടുന്നവരാണെന്ന് കണക്കാക്കപ്പെടുന്നു.ഒരു രാജ്യത്തിന്റെ അടിസ്ഥാന ഘടകമായ ജനസംഖ്യയിൽ കുറവ് വന്നാൽ ഉണ്ടാവുന്ന നഷ്ടം നിസ്സാരമല്ല എന്നതിൽ സന്ദേഹമില്ല.

ഉസ്മാനികളുടെ കാലം മുതൽക്ക് തന്നെ ദാരിദ്ര്യം കാരണം പല നാടുകളിലേക്കും ലബനാനുകാർക്ക് പാലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്.പിന്നീട് എഴുപതുകളിലാണ് യുദ്ധ ഭീതിയെ തുടർന്ന് വീണ്ടും പാലായാനത്തിനായി അവർ നിർബന്ധിതരാവുന്നത്.

യുദ്ധത്തിന്റെ തീക്ഷ്ണ മുഖങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ടെങ്കിലും ഇത്രത്തോളം സാമ്പത്തിക ഞെരുക്കം നേരിടേണ്ടി വന്നിട്ടില്ലെന്ന് ലബനാനുകാർ ഉറപ്പിച്ചു പറയുന്നു.ലബനാനിന്റെ നൂറാം വാർഷികം കൊണ്ടാടുന്ന ഈ വേളയിൽ രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്.കഴിഞ്ഞ ഒക്ടോബറിൽ പൊതുജന പ്രക്ഷോഭം ആരംഭിച്ചതു മുതൽക്കാണ് രാജ്യത്തെ ഈ അവസ്ഥയിൽ എത്തിച്ച കാരണങ്ങൾ പ്രകടമായി തുടങ്ങിയത്.  ലബനാൻ യുദ്ധാനന്തരം അവലംബിച്ച സാമ്പത്തിക മോഡൽ, വ്യാപാര മേഖലയിലെ സാമ്പത്തിക ശോഷണം എന്നിവയുമായി ബന്ധപ്പെട്ടതാണവ. പ്രതിസന്ധിയിൽ നിന്നും രക്ഷപ്പെടാനുള്ള വഴികൊളൊന്നും ഇതുവരെ തെളിഞ്ഞു വന്നിട്ടുമില്ല.

Also read: അയാ സോഫിയയില്‍ ഇനി ബാങ്കൊലി മുഴങ്ങും!

നിലവിലെ ഭരണകൂടം കഴിഞ്ഞ മെയ് മാസത്തിൽ സാമ്പത്തിക സുരക്ഷ പദ്ധതി തയ്യാറാക്കുകയും ലോക ബാങ്കിനോട്‌ സഹായാഭ്യർത്ഥന നടത്തുകയും ചെയ്തിരുന്നു.പക്ഷെ, ഈ നിമിഷം വരെ പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതു സംബന്ധിച്ച പ്രവർത്തനങ്ങൾ ഉണ്ടായിട്ടില്ല.സാമ്പത്തിക നഷ്ടങ്ങളുടെ അളവ് കണക്കാക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതകൾ കാരണം ലോക ബാങ്കുമായുള്ള ചർച്ചയും നടന്നിട്ടില്ല.പരിഹാരങ്ങൾക്കായുള്ള അടിയന്തിര പ്രവർത്തനങ്ങളുടെ അഭാവത്താൽ അവസ്ഥ കൂടുതൽ വഷളായികൊണ്ടിരിക്കുന്നു.

ഭർത്താവുമൊത്ത് ദീർഘ കാലം ഖത്തറിൽ താമസിച്ച ശേഷം 2018-ൽ ലബനാനിൽ മടങ്ങിയെത്തിയ ഓലീഗ് ദുകാശിന്റെ വാക്കുകൾ ഇപ്രകാരമാണ്:ഇവിടെ എല്ലാത്തിനും പൊള്ളുന്ന വിലയാണ്,ഞങ്ങളുടെ മക്കളുടെ അടിസ്ഥാന സുരക്ഷ പോലും ഉറപ്പു വരുത്താൻ സാധിക്കുന്നില്ല. അത് കൊണ്ട് കാനഡയിലേക്ക് പാലായനത്തിനായി ഒരുങ്ങുകയാണ്.

അനിയന്ത്രിത വിലക്കയറ്റം

അവശ്യ സാധനങ്ങളുടെ വില മുമ്പത്തെക്കാൾ നാലിരട്ടി വർധിച്ചതിനാൽ ഭക്ഷണ ചെലവ് ചുരുക്കാനും മാംസം ഉപേക്ഷിക്കാനും ലബനാനുകാർ നിർബന്ധിതരായിരിക്കുന്നു.

ലബനാനിൽ ഉപയോകിക്കുന്ന ഭൂരിഭാഗം ചരക്കുകളും ഉത്പന്നങ്ങളും വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്നതായതിനാൽ പണമായി ഡോളർ നൽകേണ്ടി വരുന്നു.നിലവിൽ ലബനാനിൽ വളരെ അപൂർവ്വമായേ ഡോളർ ലഭിക്കുന്നുള്ളൂ.കരിഞ്ചന്തയിൽ ലബനാൻ പൗണ്ട് നിരക്കിൽ ഡോളറിന്റെ മൂല്യം 1997മുതൽ കഴിഞ്ഞ വർഷാവസാനം വരെയുള്ളതിനേക്കാൾ ആറിരട്ടിയാണ് വർധിച്ചത്.

അതോടൊപ്പം ദാരിദ്ര്യ നിരക്കിലെ ഗണ്യമായ വർധനവ് ഈ വർഷം ലോക ബാങ്കിന് തിരിച്ചടിയാകുമെന്നും കരുതുന്നു.ജീവിത സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ സാധിക്കാത്തതിൽ നിരവധി ആത്മഹത്യ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്.

കാനഡയിലേക്ക് പാലായനത്തിനായി തയ്യാറെടുക്കക്കുന്ന മുപ്പത്തിയൊമ്പത്കാരനായ ഫിസിക്കൽ തെറാപ്പിസ്റ്റ് ഈലി അസ്‌വദിന്റെ വാക്കുകൾ ഇങ്ങനെയാണ്:ഞങ്ങളുടെ തൊഴിൽ,കുടുംബം,ഭാവി എന്നിവയുമായി ബന്ധപ്പെട്ടവയെല്ലാം പൂർണ്ണമായും അടഞ്ഞു കിടക്കുകയാണ്.രാജ്യത്തിന്റെ ഭാഗത്തു നിന്നും അത് സംബന്ധമായ ചുവടുവെപ്പുകളൊന്നും ഉണ്ടാവാത്തത് കൊണ്ട് പാലായനം ചെയ്യുകയല്ലാതെ ഞങ്ങൾക്ക് നിർവാഹമില്ല.

Also read: ലക്ഷ്യബോധത്തോടെ മുന്നേറാം

പലായനത്തിനായി അവരെ പ്രേരിപ്പിക്കുന്നത് വിശപ്പും ദാരിദ്ര്യവും മാത്രമല്ല,മറിച്ച് വരും കാലത്തെ കുറിച്ചുള്ള ഭയവും സ്ഥിരമായ ജീവിത സാഹചര്യത്തോടുള്ള അഭിലാഷവുമാണ്.

“ഓരോ വിടപറച്ചിലും വേദനിപ്പിക്കുന്നതാണ്,ലബനാനിലെ തന്റെ വസതി എക്കാലവും ഞാൻ സംരക്ഷിക്കും,ശാശ്വതമായ പാലായനം ഉദ്ദേശിക്കുന്നുമില്ല, തീർച്ചയായും ലബനാനിലേക്ക് തന്നെ മടങ്ങി വരും” കലങ്ങിയ കണ്ണുകളുമായി റോസീൻ പറഞ്ഞ വാക്കുകളാണിവ.എന്നാൽ ലബനാനുമായുള്ള അസാധാരണ ബന്ധത്തെ കുറിച്ചാണ് ഈലിക്ക് പറയാനുള്ളത്. മാതൃ രാജ്യത്ത് സ്ഥിര താമസമാക്കാനുള്ള താല്പര്യത്തിലാണ് മൂന്ന് വർഷം മുമ്പ് ഭർത്താവുമൊത്ത് ഖത്തറിൽ നിന്ന് മടങ്ങിയതെങ്കിലും ലബനാനിലെ നിലവിലെ സാമ്പത്തിക സാഹചര്യം ജീവന് പോലും ഭീഷണിയാണെന്ന് ഒലീഗ്‌ ദുകാശ് പരിതപിക്കുന്നു.

വിവ- ശാഹിദ് കടമേരി

Related Articles