Current Date

Search
Close this search box.
Search
Close this search box.

ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന്റെ അനന്തരഫലങ്ങൾ

സംഘർഷങ്ങളും അതുമൂലമുണ്ടാകുന്ന അനിശ്ചിതത്വങ്ങളും കൊണ്ട് ഏറെ പ്രയാസമനുഭവിക്കു ന്ന മേഖലയാണ് പശ്ചിമേഷ്യ. ലക്ഷക്കണക്കിന് ആളുകളെ കുരുതിക്കു കൊടുത്ത സിറിയയിലെയും യമനിലെയും സംഘർഷങ്ങൾ ,ആഭ്യന്തര കലഹവും ബാഹ്യ അക്രമണവും അധിനിവേശവും മൂലം പ്രയാസമനുഭവിക്കുന്ന ഇറാഖ് തുടങ്ങിയവ ചില ഉദാഹരണങ്ങൾ മാത്രം. സൗദി -ഇറാനിയൻ എതിരാളികളായ പകരക്കാരെ വെച്ച് ചെയ്യിപ്പിക്കുന്ന വിഭാഗീയ ഏറ്റുമുട്ടലാണ് ഇവയൊക്കെത്തന്നെയും. ഈയൊരു സാഹചര്യത്തിൽ ഇറാൻ സൈനിക നേതാവ് മേജർ ജനറൻ ഖാസിം സുലൈമാനിയുടെ കൊല മേഖലയിലെ സംഘർഷം ഗണ്യമായി വർദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുമെന്ന് തീർച്ച.

മത തീവ്രനിലപാടുകാർ, റിപ്പബ്ലിക്കൻ യഥാസ്ഥിതികർ, ഇസ്രായേൽ അനുകൂലികൾ എന്നിവരടങ്ങിയ വലതുപക്ഷ പിന്തുണയിൽ പ്രീണന തന്ത്രത്തിലുടെ (Populist) അധികാരത്തിലെത്തിയ ചരിത്രമാണ് ഡൊണാൾഡ് ട്രംപിന്റെത്.ഇറാൻ വിരുദ്ധതയാണ് അദ്ധേഹത്തിന്റെ മുഖമുദ്ര. പശ്ചിമേഷ്യയിലെ ഇറാനിയൻ സ്വാധീനത്തെ നേരിടുന്നതിലേക്കും രാജ്യത്തിനു നേരെ ഭീഷണി ഉയർത്തുന്നതിലേക്കും ട്രം പിനെ നയിച്ചതും ഈ ഇറാൻ വിരുദ്ധത തന്നെ യായിരുന്നു.

ഇറാനും യുഎസിനും ഇടയിലുള്ള ഈ പോര് നിലനിൽക്കുമ്പോൾ തന്നെ അമേരിക്കയുടെ ഇറാഖ് അധിനിവേശ ചരിത്രവും നാം മറന്നു പോവരുത്. ഇറാക്കിലെ ഷിയ കമ്മ്യൂണിറ്റിയെ ശാക്തീകരിക്കാൻ വേണ്ടിയാണിതെന്നാണ് 2003 മുതലേ അമേരിക്ക പറഞ്ഞു കൊണ്ടിരിക്കുന്ന ന്യായം.യു എസിനെതിരായ ഒരു പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിക്കുന്നതിലേക്കും രാജ്യത്ത് ഇറാനിയൻ സ്വാധീനം വർദ്ധിക്കുന്നതിലേക്കും ഇത് ഇറാനെ നയിച്ചു.അങ്ങനെയാണ് ജനറൽ സുലൈമാന്റ നേതൃത്വത്തിലുള്ള ഇറാൻ – ഇറാഖ് കാര്യങ്ങളിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നതും ഏറെക്കുറെ വിജയിക്കുന്നതും. ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തിന് അദ്ദേഹം നേതൃത്വം നൽകി. രാജ്യത്തെ ശക്തമായ ഷിയ പൗര സേനയുടെ മേൽ തന്റെ നിയന്ത്രണത്തിലൂടെ ഇറാൻ അനുകൂല സർക്കാരുകൾ ബാഗ്ദാദിൽ അധികാരത്തിൽ വന്നുവെന്ന് ഉറപ്പു വരുത്തി.ഇറാഖിലെ വെറുക്കപ്പെട്ട വ്യക്തിയായിട്ടാണ് സുലൈമാനിയെ അമേരിക്ക കാണുന്നത്.2O18 നവംബറിൽ ട്രംപ് ഇറാനെതിരെയുള്ള ഉപരോധം പുനസ്ഥാപിച്ചതു മുതൽ ഗൾഫ് ജലവിഭവവും ഇറാഖുമായി ബന്ധപ്പെട്ട വിഷയത്തിൽ യുഎസും ഇറാനും തമ്മിൽ പതിവായി തീവ്രത കുറഞ്ഞ ഏറ്റുമുട്ടൽ നടക്കുന്നുണ്ട്. വലിയൊരു സംഘർഷാവസ്ഥയിലേക്ക് വ്യാപിക്കാൻ ഇരു വിഭാഗവും അനുവദിച്ചിരുന്നില്ല. ഈയൊരു പശ്ചാത്തലത്തിൽ സുലൈമാനിയുടെ കൊലപാതകത്തിന് അർത്ഥവ്യാപ്തിയുണ്ട്. പശ്ചിമ മേഖലയിലെ സ്വാധീനശക്തിയുള്ള നേതാവാണ് സുലൈമാനി .നിരവധി വർഷങ്ങളായി യുഎസ് താത്പര്യങ്ങൾക്കെതിരായായി അദ്ദേഹം നിലകൊണ്ടു. അതിനാൽ തന്നെ സുലൈമാനിയെ വലിയ ദ്രോഹിയായിട്ടാണ് അമേരിക്കൻ ഭരണകൂടം ഔദ്യോഗികമായി തന്നെ ചിത്രീകരിച്ചിട്ടുള്ളത്.

എന്നാൽ കൂടുതൽ വിശദീകരണത്തിലേക്ക് പോവുകയാണെങ്കിൽ യു എസ് രാഷ്ട്രീയത്തിന്റെ സങ്കീർണ്ണമായ അവസ്ഥയായിരിക്കും ഇതിലൂടെ വെളിവാക്കപ്പെടുക. അമേരിക്കയിൽ ഇംപീച്ച്‌മെന്റിന്റെ പേരിൽ ‘അപമാനി’ക്കപ്പെട്ട ശക്തനും നിഷ്കരുണനും തീവ്ര ദേശീയ വംശീയ വാദിയുമായ ട്രംപ് യു എസിൽ ഇറാനെയും സുലൈമാനിയെയും ഇതിനോടകം തന്നെ പൈശാചികവത്ക്കരിച്ചിട്ടുണ്ടായിരുന്നു. തന്റെ പ്രധാന അനുയായികളുടേയും അംഗീകാരത്തോടു കൂടിയാണ് ട്രംപ് ഈ കൊല ചെയ്തതെന്ന് നമുക്ക് നിസ്സംശയം പറയാം. സുലൈമാനിയുടെ വധത്തിലൂടെ നഷ്ടപ്പെട്ട പിന്തുണ വീണ്ടെടുക്കാമെന്ന് ട്രംപ് കണക്കു കൂട്ടുന്നു.

അമേരിക്കയുടെ പ്രകോപനത്തിനെതിരെ ഇറാൻ കൃത്യമായി പ്രതികാരം ചെയ്യുമെന്നത് സുനിശ്ചിതമാണ്. തന്ത്രപ്രധാനവും ഉപദേശപരവും വിഭാഗീയവുമായ മത്സരങ്ങളെ അടിസ്ഥാനമാക്കി പശ്ചിമേഷ്യ വൈവിധ്യമാർന്ന മത്സരങ്ങൾ നേരിടുന്നുണ്ട്. വത്യസ്ത അജണ്ടകളുമായി നിരവധി കളിക്കാർ മത്സര രംഗത്തുണ്ട്. അതിനാൽ തന്നെ ഈ പ്രദേശത്തെ സംഭവങ്ങൾ എളുപ്പത്തിൽ നിയന്ത്രണാതീതമായിത്തീരും. നൂറു വർഷങ്ങൾക്ക് മുമ്പ് നടന്ന സരജേവോ വധത്തിന്റെ പ്രത്യാഘാതങ്ങൾ പെട്ടെന്ന് ഓർമ്മിക്കുന്നത് ശാന്തത കൈവരിക്കുന്നതിന് രാജ്യത്തെ സഹായിച്ചേക്കും.

നിരവധി വർഷങ്ങളായി നിലനിൽക്കുന്ന ഉപരോധം മൂലം ഗണ്യമായ ആഭ്യന്തര സൈനിക ശേഷി വികസിപ്പിച്ചിട്ടുള്ള രാജ്യമാണ് ഇറാൻ. ഗൾഫ് ജലത്തിലുടനീളമുള്ള അതിന്റെ എതിരാളികളുടെ ഷെയ്ക്ക് ഡാമുകൾക്ക് കാര്യമായ നാശ നഷ്ടങ്ങൾ വരുത്താനും തകർക്കുവാനുമുള്ള പ്രാപ്തി ഇന്ന് ആ രാജ്യത്തിനുണ്ട്. തീവ്ര ദേശീയതയുടെ ഭാഗമായുണ്ടായിട്ടുള്ള ഈ അമേരിക്കൻ അക്രമണം അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കുമെതിരെ പ്രതിരോധം തീർക്കാനുള്ള കനത്ത പ്രേരണയായിരിക്കും ഇറാന് നൽകുന്നത്.

പരമ്പരാഗത സേനയെ കൂടാതെ ഇറാന് അഫ്ഘാനിസ്ഥാനിൽ നിന്ന് മെഡിറ്ററേനിയൻ വരെ വ്യാപിച്ചുകിടക്കുന്ന ഒരു പ്രത്യേക കേഡർ ഉണ്ട്.തങ്ങളുടെ കമാണ്ടറായ സുലൈമാനിയുടെ കൊലപാതകത്തിൽ അവർ പ്രകോപിതരായിക്കഴിഞ്ഞു.സംയമനം പാലിക്കാനുള്ള തലസ്ഥാന നഗരിയുടെ ആവശ്യത്തിന് അവർ വഴങ്ങുമെന്ന് തോന്നുന്നില്ല. മിസൈൽ അക്രമണങ്ങൾ, ബോംബാക്രമണങ്ങൾ, കൊലപാതകങ്ങൾ എന്നിവ ഇതിനോടുള്ള പ്രതികാരമായി ഉണ്ടായേക്കാം. ഈ പ്രാദേശിക സംഘർഷങ്ങൾ ഇസ്രായേലിലേക്ക് വ്യാപിക്കുക കൂടി ചെയ്തേക്കാം

ഈ സന്ദർഭത്തിൽ ഇന്ത്യൻ വിദേശകാര്യ ഓഫീസ് വക്താവിന്റെ മൂന്നു വരി പ്രസ്താവന ആശ്ചര്യകരമാണ്. പ്രസ്താവനയിൽ കൊലപാതകം രേഖ പ്പെടുത്തുന്നു, പ്രാദേശിക സമാധാനം സുരക്ഷ എന്നിവയിൽ ഇന്ത്യയുടെ താത്പര്യം പരാമർശിക്കുന്നു .തുടർന്ന് സംയമനം പാലിക്കാൻ പറയുന്നു.പ്രദേശിക സംഘട്ടനം ഇല്ലാതാക്കാനുള്ള ആഗ്രഹവും, അന്താരാഷ്ട്ര ബന്ധങ്ങളോടുള്ള ഇന്ത്യയുടെ ഉഭയകക്ഷി ഇടപാട് – സമീപനവുമാണിത് കാണിക്കുന്നത്.
ഒരു പ്രാദേശിക സംഘട്ടനം ഇന്ത്യയുടെ ഊർജ്ജ താത്പര്യങ്ങളെ മാരകമായി തകർക്കും. ഊർജ്ജ ലഭ്യതക്കുറവും വില വർദ്ധനയുമായിരിക്കും ഇറാനിയൻ സംഘർഷത്തിന്റെ അനന്തരഫലം .ഇത് വർഷങ്ങളായുള്ള ന നമ്മുടെ വ്യാപാരം, നിക്ഷേപം, യുക്തിപൂർവ്വമുള്ള ബന്ധമുണ്ടാക്കൽ താത്പര്യങ്ങൾ എന്നിവയ്ക്ക് തിരിച്ചടിയായിരിക്കും. ഇതിലൊക്കെ ഉപരിയായി പ്രാദേശിക കക്ഷികൾ യുദ്ധത്തിലേർപ്പെടുമ്പോൾ യു എസിലെ ക്രോസ് ഫയറിൽ അകപ്പെട്ട ആയിരക്കണക്കിന് നമ്മുടെ നാട്ടുകാരുടെ ജീവൻ അപകടത്തിലാവുകയും ചെയ്യും.

ഈയൊരു സാഹചര്യത്തിൽ പശ്ചിമേഷ്യയോടൊപ്പം നിന്നുകൊണ്ട് സമാധാനപൂര്ണ്ണമായ ഇടപെടലുകളിലൂടെയും സംഭാഷണത്തിലൂടെയും പ്രാദേശിക എതിരാളികൾക്കിടയിൽ ആത്മവിശ്വാസം വളർത്തി എടുക്കാനുള്ള നയതന്ത്ര സമീപനങ്ങളാണ് ഇന്ത്യയുടെ ഭാഗത്തു നിന്നും ഉണ്ടാവേണ്ടത്. മേഖലയിലുള്ളവരുമായുള്ള ഇന്ത്യയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധവും നേതാക്കന്മാരുടെ അസാധാരണ ഇച്ഛാശക്തിയും പ്രാദേശിക സമാധാനം നേടിയെടുക്കുന്നതിനുള്ള കരുത്ത് അവർക്ക് നൽകും. മാത്രമല്ല ഇത് യു എസിനും അതിന്റെ അക്രമാസക്തിയുള്ള നേതാവിനും തങ്ങളുടെ ഫയർ പവർ ഉപയോഗിച്ച് നശിപ്പിക്കുന്ന ഭൂപ്രദേശങ്ങളിൽ നിന്ന് മാറി നടക്കാനുള്ള ഒരു വിളംബരവുമായിരിക്കും.

 

വിവ. താഹിറ സഫറുല്ല
അവലംബം.timesofindia.indiatimes.com

Related Articles