Current Date

Search
Close this search box.
Search
Close this search box.

പാഠം പഠിക്കാത്ത സയണിസ്റ്റ് ഭീരുക്കള്‍

zio.jpg

സയണിസ്റ്റുകളുടെ വിഢ്ഢിത്തത്തിന് നൂറ്റാണ്ടുകളോളം പഴക്കവും, അതോടൊപ്പം അവയ്ക്ക് തുടര്‍ച്ചയുമുണ്ട്. അല്ലാഹുവിന്റെ നിയമം അവര്‍ക്ക് തീര്‍ത്തും അനുയോജ്യമാണ് ‘എങ്കില്‍ അടുത്തുതന്നെ ഈ സംഘം പരാജിതരാവും, പിന്തിരിഞ്ഞോടുകയും ചെയ്യും. എന്നാല്‍ ആ അന്ത്യനാളാണ് അവരുടെ കണക്ക് തീര്‍പ്പിനുള്ള നിശ്ചിതസമയം. ആ അന്ത്യസമയം അത്യന്തം ഭീകരവും തിക്തവും തന്നെ.’ (അല്‍ഖമര്‍ 45-46) അല്ലാഹുവിന്റെ വിധി അവര്‍ക്ക് മേല്‍ പുലരുന്നതാണ് ‘അല്ലാഹുവില്‍ നിന്നോ ജനങ്ങളില്‍ നിന്നോ എന്തെങ്കിലും അവലംബം കിട്ടുന്നതൊഴികെ, അവര്‍ എവിടെയായിരുന്നാലും അപമാനം അവരില്‍ വന്നുപതിച്ചിരിക്കുന്നു. അവര്‍ അല്ലാഹുവിന്റെ കോപത്തിനിരയാവുകയും അവര്‍ക്കുമേല്‍ ഹീനത്വം വന്നുവീഴുകയും ചെയ്തിരിക്കുന്നു. അവര്‍ ദൈവിക ദൃഷ്ടാന്തങ്ങളെ തള്ളിക്കളഞ്ഞതിനാലും അന്യായമായി പ്രവാചകന്മാരെ കൊന്നുകൊണ്ടിരുന്നതിനാലുമാണിത്. അവരുടെ ധിക്കാരത്തിന്റെയും അതിക്രമത്തിന്റെയും ഫലവും.’ (ആലുഇംറാന്‍ 112)

വടി കണ്‍മുന്നില്‍ വെച്ച് സര്‍പ്പമായിത്തീരുകയും, തങ്ങള്‍ക്ക് മുന്നില്‍ സമുദ്രം രണ്ടായി പിളരുകയും, പര്‍വതത്തെ തലക്ക് മുകളില്‍ ഉയര്‍ത്തുകയും, ചത്ത് കിടക്കുന്ന പശുവിനെ ജീവിപ്പിക്കുകയും, ആകാശത്ത് നിന്ന് മന്നയും സല്‍വയും ഭക്ഷണമായി ഇറക്കി നല്‍കുകയും ചെയ്തതിന് ശേഷം നിഷേധത്തിലും അവിശ്വാസത്തിലും ഉറച്ച് നിന്നവരേക്കാള്‍ വലിയ വിഢ്ഢികള്‍ ലോകചരിത്രത്തില്‍ എവിടെയുണ്ട്? എന്നിട്ടും അവര്‍ പ്രവാചകന്‍മാരെ ധിക്കരിച്ചു. ‘നിങ്ങളുടെ ഇച്ഛക്കിണങ്ങാത്ത കാര്യങ്ങളുമായി ദൈവദൂതന്‍ നിങ്ങള്‍ക്കിടയില്‍ വന്നപ്പോഴെല്ലാം നിങ്ങള്‍ ഗര്‍വിഷ്ഠരായി ധിക്കരിക്കുകയോ? അവരില്‍ ചിലരെ നിങ്ങള്‍ തള്ളിപ്പറഞ്ഞു. ചിലരെ കൊല്ലുകയും ചെയ്തു.’ (അല്‍ബഖറ 87)

ഈ വിഢ്ഢിത്തങ്ങളൊക്കെയും ജൂതരുടെ പേരക്കുട്ടികളായ സയണിസ്റ്റുകളും കാണിക്കാറില്ലേ? പ്രവാചകനും, വിശ്വാസികളും ബദ്‌റില്‍ വിജയിച്ചപ്പോള്‍ പരിഹസിച്ചവരായിുന്നു ബനൂഖൈനുകാഇലെ ജൂതര്‍. അത് വലിയ വിജയമല്ലെന്നും, അവര്‍ ഞങ്ങളോട് ഏറ്റുമുട്ടിയാല്‍ അറിയാം ആരാണ് ജനങ്ങളില്‍ ശക്തരെന്ന് എന്നും വീരവാദം മുഴക്കി അവര്‍. മാത്രമല്ല, അങ്ങാടിയില്‍ വെച്ച് ഒരു മുസലിം സ്ത്രീയെ നഗ്നയാക്കി വൃത്തികേടുകള്‍ക്കും അവര്‍ നേതൃത്വം നല്‍കി. അതോടെ മുസലിം ഉമ്മത്ത് അവരോട് യുദ്ധം പ്രഖ്യാപിച്ചു. തയ്യാറാവാനും, സജ്ജരാവാനും വേണ്ടത്ര സമയം മുസ്‌ലിംകള്‍ക്ക് ലഭിച്ചിരുന്നില്ല. ബനൂ ഖൈനുകാഅ് ആവട്ടെ പോരാട്ടത്തിന് കാരണം കാത്തിരിക്കുകയായിരുന്നു. പക്ഷെ അവര്‍ ഉപരോധിക്കപ്പെടുകയും, നിസ്സഹായരാവുകയും, സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ബനുന്നളീറിലെ ജൂതന്മാരും തങ്ങളുടെ മുന്‍തലമുറയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടില്ല. അവരും തങ്ങളുടെ വഞ്ചനയുടെയും, ചതിയുടെയും, വൃത്തികേടിന്റെയും പാരമ്പര്യം തുടര്‍ന്നു. പ്രവാചകനെ നിന്ദ്യമായ മാര്‍ഗത്തില്‍ വധിക്കാന്‍ ശ്രമിച്ചതിന്റെ ഫലമായി അവര്‍ ഉപരോധിക്കപ്പെട്ടു. ഹശ്ര്‍ എന്ന അധ്യായത്തില്‍ പൂര്‍ണമായും അതിനെക്കുറിച്ചാണ് വിവരിക്കുന്നത്. അതിനാല്‍ തന്നെ സൂറതു ബനിന്നളീര്‍ എന്ന് ചില ഖുര്‍ആന്‍ വ്യാഖ്യാതക്കള്‍ അതിനെ പേര് വിളിച്ചിട്ടുണ്ട്. ഖുര്‍ആന്‍ പറയുന്നു ‘ഒന്നാമത്തെ പടപ്പുറപ്പാടില്‍ തന്നെ വേദക്കാരിലെ സത്യനിഷേധികളെ അവരുടെ പാര്‍പ്പിടങ്ങളില്‍ നിന്ന് പുറത്താക്കിയത് അവനാണ്. അവര്‍ പുറത്തുപോകുമെന്ന് നിങ്ങള്‍ കരുതിയിരുന്നില്ല. അവരോ, തങ്ങളുടെ കോട്ടകള്‍ അല്ലാഹുവില്‍ നിന്ന് തങ്ങളെ രക്ഷിക്കുമെന്ന് കരുതിക്കഴിയുകയായിരുന്നു. എന്നാല്‍ അവര്‍ തീരെ പ്രതീക്ഷിക്കാത്ത വഴിയിലൂടെ അല്ലാഹു അവരുടെ നേരെ ചെന്നു. അവന്‍ അവരുടെ മനസ്സുകളില്‍ പേടി പടര്‍ത്തി. അങ്ങനെ അവര്‍ സ്വന്തം കൈകള്‍ കൊണ്ടുതന്നെ തങ്ങളുടെ പാര്‍പ്പിടങ്ങള്‍ തകര്‍ത്തുകൊണ്ടിരുന്നു. സത്യവിശ്വാസികള്‍ തങ്ങളുടെ കൈകളാലും. അതിനാല്‍ കണ്ണുള്ളവരേ, ഇതില്‍നിന്ന് പാഠമുള്‍ക്കൊള്ളുക.’ (അല്‍ഹശ്ര്‍ 2)

വിഢ്ഢിത്തത്തിന്റെ ഉച്ചിയിലെത്തിയ വിഭാഗമാണ് ഇവരെന്ന് ഖുര്‍ആന്‍ ഇവിടെ വ്യക്തമാക്കുന്നു. ലോകരക്ഷിതാവിനെ വെല്ലുവിളിച്ചതിനേക്കാള്‍ വലിയ അവിവേകമെന്തുണ്ട്? അതോടെ അവര്‍ പ്രതീക്ഷിക്കാത്ത വിധത്തില്‍ അവരെ കൈകാര്യം ചെയ്തു. ഹൃദയത്തില്‍ ഭയവും അസ്വസ്ഥതയുമുള്ള, ലോകത്ത് നിന്ദ്യരായ വിഭാഗമായി അവര്‍ മാറി. എന്നിട്ടും ബനൂഖുറൈള പാഠം പഠിച്ചില്ല. പ്രവാചക സംഘത്തിന്റെ ശക്തി അനുദിനം വര്‍ധിക്കുകയും, ജൂതരുടെ എണ്ണവും ശേഷിയും ക്ഷയിക്കുകയും ചെയ്തു. മൂന്ന് ഗോത്രങ്ങളുണ്ടായിരുന്ന അവര്‍ ഒരു ഗോത്രമായി മാറി. എന്നിട്ടും പൈശാചിക വൃത്തികളും, അന്ധതയും അവരുപേക്ഷിച്ചില്ല. അവര്‍ പ്രവാചകനോടുള്ള കരാറുകള്‍ ലംഘിച്ചു. മുശരിക്കുകള്‍ക്ക് വേണ്ടി തങ്ങളുടെ തെക്ക് ഭാഗത്തുള്ള അതിര്‍ത്തികള്‍ അവര്‍ തുറന്ന് കൊടുത്തു. മുസലിംകളാകെ പ്രതിസന്ധിയിലായി ‘ ശത്രുസൈന്യം മുകള്‍ഭാഗത്തുനിന്നും താഴ്ഭാഗത്തുനിന്നും നിങ്ങളുടെ നേരെ വന്നടുത്ത സന്ദര്‍ഭം! ഭയം കാരണം ദൃഷ്ടികള്‍ പതറുകയും ഹൃദയങ്ങള്‍ തൊണ്ടകളിലെത്തുകയും നിങ്ങള്‍ അല്ലാഹുവെപ്പറ്റി പലതും കരുതിപ്പോവുകയും ചെയ്ത സന്ദര്‍ഭം. അപ്പോള്‍ അവിടെവെച്ച് സത്യവിശ്വാസികള്‍ പരീക്ഷിക്കപ്പെട്ടു. കഠിനമായി വിറപ്പിക്കപ്പെടുകയും ചെയ്തു.’ (അഹ്‌സാബ് 10-11)

പക്ഷെ അല്ലാഹു അവന്റെ നടപടിക്രമം നടപ്പിലാക്കി. ബനൂഖുറൈളയിലേക്ക് സൈന്യത്തെ അയക്കാന്‍ വാനലോകത്ത് നിന്ന് കല്‍പനയിറങ്ങി. ജിബ്‌രീല്‍ പ്രവാചകനെ തേടിവന്നു. ‘മുഹമ്മദ്, മാലാഖമാര്‍ ആയുധം താഴെ വെക്കാതെ താങ്ങളത് ചെയ്‌തോ? ഞാനും നിങ്ങളുടെ കൂടെ ബനൂ ഖുറൈളയിലേക്ക് വരുന്നുണ്ട്. അവരുടെ സിംഹാസനം തകര്‍ക്കേണ്ടിയിരിക്കുന്നു. അപ്പോഴാണ് സുപ്രസിദ്ധമായ ആ വചനം പ്രവാചകന്‍ (സ) പറഞ്ഞത് ‘നിങ്ങളില്‍ എന്നെ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുന്നവര്‍ ബനൂഖുറൈളയില്‍ എത്താതെ അസ്ര്‍ നമസ്‌കരിക്കരുത്. വേഗത്തില്‍ അവിടെചെന്ന് അവരെ വിചാരണ നടത്തുവിന്‍.’ അങ്ങനെ അവര്‍ സഅ്ദ് ബിന്‍ മുആദിന്റെ മുന്നില്‍ ഹാജരാക്കപ്പെട്ടു. അവര്‍ കരയുകയും, അദ്ദേഹത്തിന്റെ കാല്‍ക്കല്‍ വീഴുകയും ചെയ്തു. എന്നാല്‍ അവരുടെ ഇതുവരെയുള്ള എല്ലാ വൃത്തികേടുകള്‍ക്കും ശിക്ഷയായി പുരുഷന്മാരെ വധിക്കുകയും, സത്രീകളെയും കുട്ടികളെയും ബന്ധിയാക്കുകയും ചെയ്തു. സഅ്ദിന്റെ തീരുമാനത്തെ പ്രവാചകന്‍ (സ) അംഗീകരിച്ചു. ജൂതരുടെ വിഢ്ഢിത്തത്തെക്കുറിക്കുന്ന ഒരു സംഭവമുണ്ട്. അവരിലെ തോന്നിവാസികളെ വധിക്കാനായി ഒരുമിച്ച് നിര്‍ത്തിയപ്പോള്‍ ഒരു ജൂതന്‍ തന്റെ നേതാവായ കഅ്ബ് ബിന്‍ അസദിനോട് ചോദിച്ചുവത്രെ ‘അവരെങ്ങോട്ടാണ് ഞങ്ങളെ കൊണ്ട് പോകുന്നത്?’ അദ്ദേഹം തിരിച്ച് ചോദിച്ചു ‘ഒരു തവണ പോലും നിങ്ങള്‍ ചിന്തിക്കുന്നില്ലേ? ആ പോകുന്നവര്‍ ഇനി തിരിച്ച് വരില്ല. അവര്‍ കൊല്ലപ്പെടുക തന്നെ ചെയ്യും.’ വിഢ്ഢിത്തവും, അവിവേകവുമാണ് ഈയൊരു പരിണിതി അവര്‍ക്ക് നല്‍കിയത്. ബനൂഖൈനുഖാഇല്‍ നിന്ന് ഒന്നാമത്തെ തവണ അവര്‍ പഠിച്ചില്ല, രണ്ടാമവസരം ബനുന്നളീറിനായിരുന്നു അതും അവരുടെ തലയില്‍ വെളിച്ചം വീശിയില്ല, ഇപ്പോഴിതാ മൂന്നാവസരത്തില്‍ അവര്‍ മരണം മുന്നില്‍കണ്ടിരിക്കുന്നു.’

ഇന്ന് ഞാന്‍ നെതന്യാഹുവിനോടും, യഹൂദ് ബാറാകിനോടും, സയണിസ്റ്റ് ഭരണകൂടത്തോടും പറയുന്നത് ഇത് തന്നെയാണ്. ഒരു തവണയെങ്കിലും നിങ്ങള്‍ക്ക് ചിന്തിക്കുന്നില്ലേ? 2006-ല്‍ ലബനാനില്‍ നിങ്ങള്‍ പരാജയപ്പെട്ടു. ഗസ്സാനിവാസികള്‍ക്ക് മുന്നിലും നിങ്ങള്‍ തോറ്റു. നിങ്ങളുടെ ഇന്റലിജന്‍സും, ആയുധവും, അമേരിക്കയുടെയും ജര്‍മനിയുടെയും ഇന്ത്യയുടെയും ജപ്പാന്റെയും ഇന്റലിജന്‍സും ഒന്നടങ്കം അഞ്ച് വര്‍ഷത്തോളം നിരന്തരമായി അന്വേഷിച്ചിട്ടും ശാലിത്വിനെ അറസ്റ്റ് ചെയ്ത സ്ഥലം കണ്ടെത്താനായതേയില്ല. ഒടുവില്‍ നിങ്ങള്‍ ഹമാസിന്റെ നിബന്ധനകള്‍ക്ക് മുന്നില്‍ മുട്ട് മടക്കി. ശാലിത്വ് ജീവിച്ചിരിപ്പുണ്ടെന്ന് കുറിക്കുന്ന കേവലം രണ്ട് മിനുട്ട് മാത്രമുള്ള വീഡിയോ ദൃശ്യങ്ങള്‍ കണ്ടതോടെ അധിനിവേശ രാഷ്ട്രത്തിന്റെ ജയിലുകളിലുള്ള ഇരുപതോളം സ്ത്രീകള്‍ മോചിപ്പിക്കപ്പെട്ടു. ഒടുവില്‍ എന്ത് സംഭവിച്ചു? ആയിരത്തിലധികം പേരെ മോചിപ്പിച്ചതിന് ശേഷമാണ് അവര്‍ക്ക് ശാലിത്വിനെ തിരികെ ലഭിച്ചത്.

ഫലസ്തീനില്‍ ധീരരായ ഒരു സംഘമുണ്ടെന്നത് നിങ്ങള്‍ മറന്നുപോയോ? ഇമാദ് അഖ്‌ലിനെ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ? ഒരുകാലത്ത് നിങ്ങളുടെ പേടിസ്വപ്‌നമായിരുന്ന, നിങ്ങളുടെ നേതൃത്വത്തിന്റെ ഉറക്കം കെടുത്തിയ ഇമാദ്? ഒടുവില്‍ മേല്‍ക്കൂരക്ക് മുകളില്‍ നിന്ന് നിങ്ങള്‍ക്കിടയിലേക്ക് ചാടിവീണ്, രക്തസാക്ഷിത്വത്തിന് മുമ്പ് നിങ്ങളുടെ സൈനികരെ വധിച്ച് കളഞ്ഞ ആ ധീരപോരാളി? ഗസ്സയില്‍ മാത്രം എഴുപതിനായിരത്തോളം പേര്‍ ഖുര്‍ആന്‍ മനപാഠമാക്കിയവരായുണ്ട് എന്ന കാര്യം നിങ്ങള്‍ക്കറിയാമോ? വര്‍ഷങ്ങളായി നിങ്ങളുടെ ഉപരോധത്തില്‍ ജീവിക്കുമ്പോഴും ‘വിശപ്പ് മതി, കീഴടങ്ങല്‍ വേണ്ട’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചവരാണ് അവര്‍ എന്ന് നിങ്ങള്‍ക്കറിയാമോ? പ്രതാപത്തിന്റെയും മഹത്വത്തിന്റെയും സഹനത്തിന്റെയും പ്രതീകമാണ് ഗസ്സയെന്ന് ലോകത്തെ പഠിപ്പിച്ചവരാണ് അവര്‍. മൂന്നും നാലും മക്കളെ ദൈവികമാര്‍ഗത്തില്‍ ബലിയര്‍പ്പിച്ചവരാണ് അവിടത്തെ ഉമ്മമാര്‍. അവിടത്തെ കലാകാരിയായ ഉമയ്യ ജുഹായുടെ ചരിത്രം നിങ്ങള്‍ക്കറിയാമോ? അവരുടെ ആദ്യഭര്‍ത്താവ് രക്തസാക്ഷിത്വം വരിച്ചു. രണ്ടാമത്തെ ഭര്‍ത്താവും അതേ മാര്‍ഗം തന്നെ സ്വീകരിച്ചു. ഇപ്പോഴവര്‍ ചെറുത്ത് നില്‍പ് പോരാളികളിലെ ധീരനായ നേതാവിനെ വിവാഹം കഴിച്ച് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്. മൃഗങ്ങളുടെ കാഷ്ടത്തില്‍ നിന്നും സ്‌ഫോടക വസ്തുക്കളുണ്ടാക്കി നിങ്ങളുടെ മുഖത്തേക്ക് എറിയുന്നവരാണ് അവര്‍. തങ്ങളുടെ വീട്ടിലെ ഇരുമ്പുദണ്ഡുകള്‍ ശേഖരിച്ച് നിങ്ങളുടെ കോട്ടകൊത്തളങ്ങളില്‍ എത്താന്‍ ശേഷിയുള്ള മിസൈലുകള്‍ വികസിപ്പിച്ചെടുത്തവരാണ് അവര്‍. അവയെ ഭയന്ന് നിങ്ങള്‍ അഭയം തേടിയത് തൊഴുത്തുകളിലാണ് എന്ന്് ട്വിറ്ററില്‍ സൈനികന്റെ സഹോദരി കുറിച്ചതായി വായിക്കുകയുണ്ടായി. ഗസ്സയിലേക്ക് യുദ്ധത്തിന് പ്രവേശിക്കുന്നതിന് മുമ്പ് പാന്റ്‌സില്‍ മൂത്രമൊഴിക്കാതിരിക്കാന്‍ കൈലേസുകള്‍ കെട്ടി വന്നവരല്ലേ നിങ്ങള്‍?

സയണിസ്റ്റുകളുടെ വിഢ്ഢിത്തം കണ്ട് ഞെട്ടേണ്ടതില്ല എന്നാണ് എന്റെ പ്രിയസഹോദരന്മാരോട് എനിക്ക് പറയാനുള്ളത്. അവരുടെ അവസാനവും ഖുദ്‌സിന്റെ മോചനവും അടുത്തിരിക്കുന്നു. പുഞ്ചിരിയോടും ആത്മനിര്‍വൃതിയോടും കൂടി അല്ലാഹുവിനെ കണ്ട് മുട്ടാന്‍ നമുക്ക് കാത്തിരിക്കാം.

വിവ : അബ്ദുല്‍ വാസിഅ് ധര്‍മഗിരി
 

Related Articles