Current Date

Search
Close this search box.
Search
Close this search box.

ജാമിഅ വെടിവെപ്പ്: ബി.ജെ.പിയുടെ വിദ്വേഷപ്രസംഗങ്ങളുടെ ഫലം

‘രാജ്യത്തെ ക്രൂരന്മാരായ ദേശദ്രോഹികളെ വെടിവെച്ച് കൊല്ലൂ…’ കഴിഞ്ഞ മാസങ്ങളില്‍ ഹിന്ദുത്വ നേതാക്കള്‍ ദില്ലിയിലുടനീളം നടത്തുന്ന കൊലവിളികളിലൊന്നാണിത്. ഇത് വരുന്നത് രാജ്യം ഭരിക്കുന്ന ബി.ജെ.പിയില്‍ നിന്നാണ്. പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെ സമരം ചെയ്യുന്നവര്‍ക്കെതിരെയുമാണ് ഇത്തരം കൊലവിളികള്‍ നടത്തുന്നത്. ഇതില്‍ തന്നെ മുസ്ലിംകളെ ഉദ്ദേശിച്ചുകൊണ്ടും അവരുടെ അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ടും അവര്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്യുന്നുണ്ട്.

വരാനിരിക്കുന്ന ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണ റാലിയില്‍ ബി.ജെ.പി നേതാക്കളായ കപില്‍ മിശ്രയും മോദി മന്ത്രിസഭാംഗമായ അനുരാഗ് താക്കൂറുമാണ് ഇതത്തരത്തില്‍ വിദ്വേശ പ്രസംഗം ആദ്യം നടത്തിയത്. ഈ വിദ്വേഷ പ്രസംഗം നാലു ദിവസം കൊണ്ട് ഫലം കണ്ടു. വ്യാഴാഴ്ച ജാമിണ മില്ലിയ്യയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കു നേരെ ഒരു സംഘ്പരിവാര്‍ പ്രവര്‍ത്തകന്‍ നിറയൊഴിച്ചു. പൊലിസ് നോക്കിനില്‍ക്കെയായിരുന്നു ഇത്. വെടിയേറ്റ് ാെരു വിദ്യാര്‍ത്ഥിക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ആക്രമി ഹിന്ദുത്വ പാര്‍ട്ടികളുമായി ബന്ധമുള്ളയാളാണെന്ന് പിന്നീട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാവി ഭീകരത പ്രചരിപ്പിച്ച ആശയങ്ങള്‍ വികാരാധീനനായി അയാള്‍ ഉള്‍ക്കൊണ്ടതായി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ വ്യക്തമായി. ആക്രമണത്തിന് തൊട്ടുമുന്‍പ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ തന്റെ അന്തിമകര്‍മങ്ങള്‍ കാവി പതാക പുതപ്പിച്ച് ചെയ്യണമെന്ന് തന്റെ സുഹൃത്തുക്കളോട് ആവശ്യപ്പെട്ടിരുന്നു. ഷഹീന്‍ ബാഗിലെ സമരക്കാരോട് ഭീഷണിസ്വരത്തില്‍ നിങ്ങളുടെ ഗെയിം അവസാനിച്ചിരിക്കുന്നു എന്നും പോസ്റ്റിട്ടിരുന്നു.

Also read: ആരാണ് ടിപ്പു

പൗരത്വ ബില്ലിനെതിരെ ശക്തമായ പ്രക്ഷോഭം നടക്കുന്ന ഷാഹീന്‍ ബാഗിലെ സമരക്കാര്‍ക്കെതിരെയാണ് സംഘ്പരിവാര്‍ ഡല്‍ഹി നേതൃത്വം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രൂക്ഷമായ കൊലവിളികളും വിദ്വേഷ പ്രചാരണവും നടത്തുന്നത്. വോട്ടര്‍മാരെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ ശ്രമിക്കുകയാണിവര്‍. വ്യാഴാഴ്ച ആഭ്യന്തര മന്ത്രി അമിത് ഷാ തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രസംഗിച്ചു ആം ആദ്മി പാര്‍ട്ടി ഷഹീന്‍ ബാഗിനൊപ്പമാണ് എന്നാല്‍ ബി.ജെ.പി സഞ്ജയ് കോളനിക്കൊപ്പമാണ്. ഷഹീന്‍ ബാഗിലെ സമരക്കാര്‍ നിങ്ങളുടെ സഹോദരികളെയും മക്കളെയും ബലാത്സംഗം ചെയ്യും-ചൊവ്വാഴ്ച ബി.ജെ.പി എം.പി പറഞ്ഞു.

വര്‍ഗ്ഗീയത മാത്രം

രാജ്യത്തെ സമ്പദ് വ്യവസ്ഥ തകര്‍ന്നുകൊണ്ടിരിക്കുകയാണ്, അത് ഉയര്‍ത്താന്‍ ബി.ജെ.പി നടത്തുന്ന തെറ്റിദ്ധാരണകളും ഒരു വശത്ത്. നോട്ട് നിരോധനം,ജി.എസ്.ടി എന്നിവ മറച്ചു പിടിക്കാന്‍ ബി.ജെ.പി എല്ലാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും സാമുദായിക ദ്രുവീകരണം പോലുള്ള വികാരപരമായ വിഷയങ്ങളെ മാത്രം ആശ്രയിക്കുകയാണ് ചെയ്യാറുള്ളത്. ഇന്ത്യന്‍ പൗരത്വ നിയമത്തില്‍ മതപരമായ വേര്‍തിരിവ് നടത്തിയാണ് ബി.ജെ.പി ഇപ്പോള്‍ പൗരത്വ ഭേദഗതി നിയമം പാസാക്കിയത്.

Also read: ഇസ്‌ലാമോഫോബിയ വരുന്ന വഴികൾ

ഫെബ്രുവരി 8നാണ് ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ്. അടിസ്ഥാനപരമായി ഇതൊരു നഗര വോട്ടെടുപ്പാണ്. മുംബൈ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിനേക്കാള്‍ ചെറുതാണ് ഇവിടുത്തെ വോട്ടര്‍മാര്‍. എന്നിട്ടു പോലും ഇവിടു ആം ആദ്മിയെ പരാജയപ്പെടുത്താന്‍ വേണ്ടി വര്‍ഗ്ഗീയ ധ്രുവീകരണം നടത്തുകയാണ് ബി.ജെ.പി ചെയ്യുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനപ്പുറം ബി.ജെ.പിക്ക് ഇതിന് പിന്നില്‍ മറ്റു പദ്ധതികളുണ്ടോയെന്ന് വ്യക്തമല്ല.

എന്നിരുന്നാലും വ്യാഴാഴ്ചത്തെ വെടിവെപ്പ് പാര്‍ട്ടി നേതാക്കളുടെ പ്രകോപനപരമായ കൊലവിളികള്‍ അണികളുടെ മനസ്സില്‍ എത്തിക്കഴിഞ്ഞു എന്നതിന്റെ തെളിവാണ്. ബിജെപി ”ദേശവിരുദ്ധര്‍” അല്ലെങ്കില്‍ ഭരണകൂടത്തിന്റെ ശത്രുക്കള്‍ എന്ന് അടയാളപ്പെടുത്തിയ ആളുകളെ ആക്രമിക്കാന്‍ നിയമം കൈയിലെടുക്കാന്‍ ഇപ്പോള്‍ അത്തരം അണികള്‍ തയ്യാറാണ്. തങ്ങളുടെ നേതാക്കള്‍ പരസ്യമായി പ്രഖ്യാപിച്ച അക്രമാസക്തമായ ആഹ്വാനങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നത് നിയന്ത്രിക്കാന്‍ പാര്‍ട്ടിക്ക് കഴിയില്ല. തിരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള ബി.ജെ.പിയുടെ ഹ്രസ്വകാല ആഗ്രഹം ഇന്ത്യന്‍ സമൂഹത്തിന് അപകടകരവും ദീര്‍ഘകാലവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നതില്‍ സംശയമില്ല.

അവലംബം:scroll.in
വിവ: സഹീര്‍ വാഴക്കാട്

Related Articles