Current Date

Search
Close this search box.
Search
Close this search box.

ഈ യുവത പ്രതീക്ഷ നൽകുന്നു

രാജ്യത്തെ വിദ്യാർത്ഥികൾ അനീതിക്കെതിരെയുള്ള സമരത്തിന്റെ ഭാഗമായി എന്നത് പ്രതീക്ഷ നൽകുന്ന കാര്യമാണ്. ഇന്ത്യൻ സ്വാതന്ത്ര സമരത്തിൽ ഇരുപതാം നൂറ്റാണ്ടിൻെറ തുടക്കം മുതൽ തന്നെ വിദ്യാർത്ഥികൾ ഭാഗമായിട്ടുണ്ട്‌. സ്വാതന്ത്ര സമരത്തിന്റെ പല നിർണായ ഘട്ടത്തിലും അവർ സമരക്കാരുടെ കൂടെ നിന്നിട്ടുണ്ട്. റൗളത്തു ആക്ട് , നികുതി നിഷേധ സമരം, നിസ്സഹകരണ പ്രസ്ഥാനം, വിദ്യാസ രംഗത്തെ ഉച്ചനീചത്വങ്ങൾ, ഗാന്ധിജിയുടെ ദണ്ഡി യാത്ര, Quit India’ സമരം തുടങ്ങി സ്വാതത്ര സമര കാലത്തെ പല പ്രധാന സമരങ്ങളിലും നമുക്കവരെ കാണാം. പലപ്പോഴും പഠനം മുടക്കിയാണ് അവർ സമര രംഗത്തു വന്നത്. പഠനവും സമരവും എന്ന രീതി അന്നവർ തുടർന്ന് പോന്നു.

ചെറുപ്പ കാലത്തു വിധവയായി തീർന്ന സ്ത്രീയാണ് മൗലാനാ മുഹമ്മദലിയുടെ മാതാവ്. അലി സഹോദരന്മാർ എന്ന ഇന്ത്യൻ ചരിതത്തിലെ മഹാന്മാരെ വളർത്തിയതിൽ ആ മാതാവിന്റെ പങ്കു വലുതാണ്. തന്റെ മക്കൾക്ക് ലോകത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസം ലഭിക്കണം എന്ന് തീരുമാനിച്ചതിന്റെ കൂടെ തന്റെ മക്കൾ സ്വാതന്ത്ര സമരത്തിന്റെ ഭാഗമാക്കണം എന്ന് കൂടി അവർ തീരുമാനിച്ചു. വിദേശത്തേക്ക് പഠനത്തിന് പോയ അവരെ ഒരേ സമയം തങ്ങളുടെ വിശ്വാസത്തിൽ ഉറച്ചു നിൽക്കാനും അതെ സമയം ഇന്ത്യൻ സ്വാതന്ത്ര സമരത്തെ കുറിച്ചും ആ മാതാവ് ഉണർത്തിക്കൊണ്ടിരുന്നു. എന്ത് കൊണ്ട് നമ്മുടെ മക്കൾ ഈ രീതിയിൽ വളരുന്നില്ല എന്ന ചോദ്യത്തിന് പലപ്പോഴും നല്കാൻ കഴിയുന്ന മറുപടി രക്ഷിതാക്കൾ അതിനു മാതൃക കാണിച്ചു കൊടുക്കുന്നില്ല എന്നത്‌ തന്നെയാണ്.

സർക്കാർ എല്ലാ ശക്തിയും ഉപയോഗിച്ച് സമരത്തെ അടിച്ചൊതുക്കാൻ ശ്രമിക്കുന്നു. അതെ സമയം ഓരോ ദിവസവും നാടിന്റെ പുതിയ മേഖലകളിൽ സമരം ഉയർന്നു വരുന്നു. നമ്മുടെ യുവത ആ വിഷയത്തിൽ ഇന്ന് തെരുവിലാണ്. തലസ്ഥാനത്തെ പോലീസ് നൂറു ശതമാനവും കേന്ദ്ര സർക്കാരിന്റെ കീഴിലാണ് എന്നറിഞ്ഞു കൊണ്ടും നീതിക്കു വെണ്ടിയും മതേതര ഇന്ത്യക്കു വേണ്ടിയും രംഗത്തിറങ്ങാൻ നമ്മുടെ യുവത സന്നദ്ധരായി എന്നതാണ് ഈ ദുരന്തത്തിനിടയിലെ കേൾക്കാൻ കഴിയുന്ന സന്തോഷം.

Delhi’s Jamia Millia Islamia and Aligarh Muslim University വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു രാജ്യത്തെ കൂടുതൽ  സര്‍വകലാശാലകൾ രംഗത്തു വരുന്നു എന്നതാണ് പുതിയ വാർത്ത. ഐ ഐ ടി-മുംബൈ, ഐ ഐ ടി-മദ്രാസ്. മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് വിദ്യാർത്ഥികൾ പഠിപ്പു മുടക്കി സമരത്തിന് പിന്തുണ അറിയിച്ചു. ലക്‌നൗ ദാറുന്നദ്‌വഃ കാമ്പസിലും സമാന സംഭവം നടന്നു. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ‌ഐ‌എസ്‌സി), ഉത്തർപ്രദേശിലെ ബനാറസ് ഹിന്ദു സർവകലാശാല, ചണ്ഡീഗഡ് സർവകലാശാല എന്നിവടത്തെ വിദ്യാർത്ഥികൾ സമരത്തിന് പദ്ധതി തയ്യാറാകുന്നു എന്നാണ് പുതിയ വിവരം . ഹൈദരാബാദിലെ മൗലാന ആസാദ് ഉറുദു സർവകലാശാലയും ബനാറസ് ഹിന്ദു സർവകലാശാലയും പ്രതിഷേധ മാർച്ചുകൾ നടത്തി. കൊൽക്കത്തയിലെ ജാദവ്പൂർ സർവകലാശാലയിൽ വിദ്യാർത്ഥികൾ അർദ്ധരാത്രി മാർച്ച് നടത്തി. മൗലാന ആസാദ് ഉറുദു സർവകലാശാലയിലെ വിദ്യാർത്ഥികളും പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ചുരുക്കത്തിൽ വിദ്യാർത്ഥി സമൂഹം സാമൂഹിക ബോധത്തിൽ ഇപ്പോഴും മുന്നിട്ടു നില്കുന്നു എന്നത് സന്തോഷം നൽകും.

പെൺകുട്ടികളും സമര മുഖത്ത് വരുന്നു എന്നത് അധികാരികളെ വല്ലാതെ പരിഭ്രമിപ്പിക്കുന്നു. അത് കൊണ്ട് തന്നെയാണ് സമരം ചെയ്യുന്നവരുടെ വസ്ത്രത്തെ കുറിച്ച് മോദിക്ക് പറയേണ്ടി വന്നതും. കഴിയാവുന്നിടത്തോളം വിഭാഗീയത സൃഷ്ടിക്കുക എന്നതാണ് സംഘ് പരിവാർ ഉദ്ദ്യമം. അത് മതത്തിന്റെ പേരിൽ തന്നെ വേണം എന്ന കാര്യത്തിലും മോദിയും കൂട്ടരും ശ്യാഠ്യം പിടിക്കുന്നു. ഇന്ത്യയെ ഏതു വിധേനയും മതത്തിന്റെ പേരിൽ വെട്ടിമുറിക്കുക എന്ന തീരുമാനം സംഘ് പരിവാർ കൈകൊണ്ടിരിക്കുന്നു. അത് കൊണ്ട് തന്നെ കൂടുതൽ വിഷം അവർ സമൂഹത്തിലേക്ക് ഒഴുക്കൻ ശ്രമിക്കുന്നു. രാഷ്ട്രീയ ബോധമുള്ള തലമുറ ഉണ്ടാകുക എന്നത്‌ ഒരു അനിവാര്യതയാണ്. ആ അനിവാര്യത തിരിച്ചറിഞ്ഞു എന്നതാണ് അലി സഹോദരങ്ങളുടെ മാതാവിനെ എന്നും ഓർമ്മിപ്പിക്കാൻ കാരണം. ആ ഓർമ്മയാണ് നമ്മുടെ കാമ്പസുകളിൽ നാം നാട്ടു വളർത്തേണ്ടത്.

Related Articles