Africa

അല്ലയോ ഉർദുഗാൻ, ഒമ്പത് വർഷം സോമാലിയയെ പിന്തുണച്ചതിന് നന്ദി

ഒമ്പത് വർഷങ്ങൾക്ക് മുമ്പ്, ബി.ബി.സിയുടെ അറബിക് ടോക്കിങ് പോയിന്റ് പ്രോഗ്രാമിൽ ഞാൻ പങ്കെടുത്തിരുന്നു. ലണ്ടൻ കോൺഫറൻസ് സോമാലിയയെ സാമ്പത്തികമായും സുരക്ഷാപരമായും പിന്തുണക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചർച്ച. പുതിയ ചങ്ങാത്തം (തുർക്കി) നിലനിൽക്കുവോളം രാജ്യത്തെ ഗൗരവതരമായ പ്രശ്നങ്ങൾ പരിഹരിക്കുപ്പെടുന്നതായിരിക്കുമെന്ന് ആ ചർച്ചയിൽ ഞാൻ വ്യക്തമാക്കിയിരുന്നു. തീർച്ചയായും, ഇതുതന്നെയാണ് അനാറ്റോലിയൻ തുർക്കി സോമാലിയയിലേക്ക് പ്രവേശിച്ചത് മുതൽ സംഭവിച്ചത്. (1990കളുടെ തുടക്കത്തിൽ ഉത്തര സോമാലിയയിലെ ബ്രിട്ടീഷ് അധിനിവേശത്തെ ചെറുത്തുനിന്ന കരുത്തനായ പോരാളി മുഹമ്മദ് അബ്ദുല്ല ഹസനെ സഹായിച്ചത് തുർക്കിയായിരുന്നു.) ഞങ്ങൾ സന്തുഷ്ടരാണ്. പാശ്ചാത്യരും അറബികളും കാണുന്നതുപോല അനുരജ്ഞനവും, വളർച്ചയും, പുരോഗതിയുമല്ലാതെ മറ്റൊന്നും ഞങ്ങൾ തുർക്കിയിൽ നിന്ന് കാണുന്നില്ല. ഇപ്രകാരം തുർക്കിയെ അളവറ്റ് പുകഴ്ത്തുകയാണെന്ന് വായനക്കാർ കരുതേണ്ടതില്ല. ഞാനത് വിശദീകരിക്കാം.

സോമാലിയയെ വരൾച്ച പിടമിറുക്കിയ സമയത്താണ് തുർക്കി രാജ്യത്തേക്ക് തിരിയുന്നത്. 2011 ആഗ്സ്ത് 18ന് റജബ് ത്വയ്യിബ് ഉർദുഗാൻ തലസ്ഥാനമായ മൊഗാദിഷു സന്ദർശിക്കാൻ ധൈര്യം കാണിച്ചു. അപ്പോൾ അദ്ദേഹം തുർക്കിയുടെ പ്രധാനമന്ത്രി പദം അലങ്കരിക്കുകയായിരുന്നു. അങ്ങനെ, 1994ൽ അമേരിക്കക്കാർ സോമാലിയയിൽ നിന്ന് പിൻവാങ്ങിയതിന് ശേഷം ആഫ്രിക്കക്കാരനല്ലാത്ത ഉന്നത മുസ്‌ലിം നേതാവ് സോമാലിയ സന്ദർശിച്ചു. സോമാലിയയെ സന്ദർശിക്കാനുള്ള ലോകം തീർത്ത ഭയത്തിന്റെ മറ പൊളിക്കുന്ന പുരോഗമനത്തിന്റെ പുതിയ കവാടമാണ് രാജ്യത്തിന് ചിരിത്രപരവും സുപ്രധാനവുമായ ഈ സന്ദർശനത്തിലൂടെ കൈവന്നത്. സോമാലിയ എന്ന് പേര് കേൾക്കുമ്പോഴേക്ക് രാഷ്ട്രങ്ങൾ ഭയക്കുകയും, വിറക്കുകയും, ഓടിയകലുകയും ചെയ്യുമായിരുന്നു. എത്രത്തോളമെന്നാൽ അന്താരാഷ്ട്ര സഹായ സംഘടനകൾ വരെ സോമാലിയ സന്ദർശിക്കുന്നതിൽ നിന്ന് വിട്ടുനിന്നു. സോമാലിയക്കാർ വിളിക്കപ്പെട്ടിരുന്നത് ഹോട്ടലിന്റെ ആളുകൾ എന്നായിരുന്നു. അയൽരാജ്യമായ കെനിയയിൽ ഹോട്ടലിൽ ജോലിചെയ്യുന്നതിനാലാണ് അത്തരമൊരു വിളിപ്പേരിൽ അവർ അഭിസംബോധന ചെയ്യപ്പെടുന്നത്. തുടർന്ന്, അറേബ്യൻ എംബസികളും, ആഫ്രിക്കൻ എംബസികളും, യൂറോപ്യൻ എംബസികളും രാജ്യത്തേക്ക് ഒഴുകിയെത്തി. അവർ തലസ്ഥാനമായി മൊഗാദിഷുവിൽ താമസിക്കുന്നതിന് വന്നവരായിരുന്നു; സഹായിക്കാനായിരുന്നില്ല. ഒപ്പം പുതിയ അതിഥിയായ തുർക്കിയോട് മത്സരിക്കാനുമായിരുന്നു. എന്നൽ, തുർക്കി അവരോട് മത്സരിക്കുന്നതിന് പ്രാധാന്യം നൽകിയതേയില്ല.

Also read: റോഹിങ്ക്യൻ വംശഹത്യ: മ്യാൻമർ സൈനികരുടെ കുറ്റസമ്മതം

നീണ്ടകാലത്തെ മുന്നിൽ കണ്ടുകൊണ്ടുള്ള പദ്ധതികളുമായി മുന്നോട്ടുപോവുകയാണ് തുർക്കി ചെയ്തത്. കാരണം, തുർക്കി സോമാലിയയിലേക്ക് വന്നത് ആരെങ്കിലുമായി പോരടിക്കുന്നതിന് വേണ്ടിയായിരുന്നില്ല. ഒന്നാമതായി വരൾച്ചയിൽ ദുരിതമനുഭവിക്കുന്ന സോമാലിയക്കാരെ സഹായിക്കുന്നതിന് വേണ്ടിയായിരുന്നു. രണ്ടാമതായി അവരുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, രാജ്യത്തെ പുനർനിർമിക്കുന്നതിനും വേണ്ടയായിരുന്നു. 2011 മുതൽ തുർക്കി 500 മില്യൺ ഡോളറിന്റെ സാമ്പത്തിക സഹായമാണ് സോമാലിയക്ക് നൽകിയിത്. വിദ്യാലയങ്ങളുടെയും സർവകലാശാലകളുടെയും നിർമാണം, വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ തുടങ്ങിയവ പദ്ധതികൾ തുർക്കി സോമാലിയൻ ജനതക്കായി സാക്ഷാത്കരിച്ചു. സ്കോളർഷിപ്പുകൾ തുർക്കി സർവകലാശാലകളിലെയും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും രണ്ടായിരത്തിലധികം വദ്യാർഥികൾ പ്രയോജനപ്രദമായി തീരുകയും ചെയ്തു. അങ്ങനെ തിളക്കത്തോടെ സോമാലിയക്കാർ തങ്ങളുടെ നാട്ടിലേക്ക് തിരിച്ചു!

അതുപോലെ, ആശുപത്രികൾ നിർമിക്കുന്നതിനും തുർക്കി സഹായഹസ്തങ്ങളുമായി സോമാലിയയുടെ മുന്നിലെത്തി. പ്രത്യേകിച്ച് എല്ലാ സംവിധാനങ്ങളുടെ പേരിൽ അറിയപ്പെടുന്ന ഡിക്‌വിർ ആശുപത്രി. ബോംബ് സ്ഫോടനങ്ങളിൽ പരിക്കേറ്റവർക്ക് ആവശ്യമായ അടിയന്തര ചികിത്സക്ക് വേണ്ടി സൈനിക, സിവിലിയൻ വിമാനങ്ങളിൽ സോമാലിയയിലെ ഡിക്‌വിർ ആശുപത്രിയിലേക്ക് അയക്കുന്ന മുൻനിര രാഷ്ട്രങ്ങൾ തന്നെയുണ്ട്. തലസ്ഥാനമായ മൊഗാദിഷുവിലെ വിമാനത്താവളവും, തുറമുഖവും തുർക്കി പുന:സ്ഥാപിക്കുകയും, തൊഴിലാളികളെ അവിടെ പുനരധിവസിപ്പിക്കുകയും ചെയ്തു. അങ്ങനെ ആഫ്രിക്കൻ ഉപദ്വീപിലെ ഏറ്റവും വലിയ വിമാനത്താളമായി അത് മാറി. തുർക്കി എയർലൈനുകൾ ദിനേന തുർക്കിയിൽ നിന്ന് സോമാലിയയിലേക്ക് സർവീസുകൾ ആരംഭിച്ചു. ഇത് എത്യേോപ്യൻ, കെനിയൻ, ഖത്തർ, ജിബൂട്ടി എയർലൈനുകൾ സർവീസ് തുടങ്ങുന്നതിനും കാരണമായി. രാജ്യത്തിനകത്തും പുറത്തുമായി നാൽപതിലധികം വിമാന സർവീസുകളുള്ള വിമാനത്താവളമായി മാറിയിരിക്കുകയാണ് മൊഗാദിഷുവിലെ വിമാനത്തവാളം.

സോമാലിയൻ സായുധ സേനയെ പരിശീലിപ്പിച്ചെടുക്കുന്നതിന് മോഗാദിഷുവിൽ തുർക്കി സൈനികത്താവളം സ്ഥാപിച്ചു. ശക്തവും ചിട്ടയമുള്ള സേനയെ സൃഷ്ടിക്കുന്നതിന് തുർക്കിക്ക് പുറമെയുള്ള തുർക്കിയുടെ ഏറ്റവും വലിയ സൈനിക പരിശീലന കേന്ദ്രമാണിത്. ആഫ്രിക്കൻ സേന പിന്മാറി ഒരു വർഷത്തിന് ശേഷം, രാജ്യസുരക്ഷ ഏറ്റെടുക്കുന്നതിന് തയാറായി ആയിരക്കണക്കിന് സൈനികർ ഇതുവരെയും പുറത്തിറങ്ങിയിട്ടുണ്ട്. ചൈനക്ക് ശേഷം കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് വേണ്ടി വൈദ്യസഹായവും, പ്രാദേശികമായി നിർമിച്ചെടുത്ത മാസ്കുകൾ (Respirator) നൽകുകയും ചെയ്ത് ആദ്യം വന്നെത്തിയത് തുർക്കിയായിരുന്നു. മൊഗാദിഷുവിൽ മുമ്പ് നടന്ന ബോംബ് സ്ഫോടനത്തിൽ എഞ്ചിനീയർമാരും, സന്നദ്ധപ്രവർത്തകരുമടക്കം പത്തോളം പേർ മരിച്ചപ്പോൾ തുർക്കി സോമാലിയക്ക് മുമ്പിൽ സഹായവുമായെത്തി. സോമാലിയൻ ജനതയെ ഹൃദയം കവർന്ന സംഭവമായിരുന്നു അത്. വരും തലമുറ പരിശുദ്ധ രക്ത തുള്ളികളെ സ്മരിക്കുന്നതാണ്!

Also read: സ്വാമി അഗ്നിവേഷ് മതസൗഹാര്‍ദ്ദത്തിന്റെ കാവലാള്‍

മാനുഷികവും ഇസ്‌ലാമികവുമായ എല്ലാ പിന്തുണയും തുർക്കി സോമാലിയക്ക് നൽകുന്നുതോടൊപ്പം, ആഫ്രിക്കാൻ ഭൂഖണ്ഡത്തിലേക്ക് തുർക്കി കടക്കുകയും, സോമാലിയക്കൊപ്പം നിൽക്കുകയും ചെയ്യുന്നതിൽ തുർക്കിക്ക് ചില താൽപര്യങ്ങളുണ്ടെന്നതിനെ തള്ളിക്കളയുന്നില്ല. കറുത്ത പൊന്ന്, ധാതുക്കൾ എന്നിവയാൽ സമ്പന്നമായ രാഷ്ട്രത്തിൽ നിക്ഷേപം നടത്തുകയെന്നതാണത്. ഖുർആനിക സൂകത്തിന്റെ അടിസ്ഥാനത്തിൽ ഇതവരുടെ അവകാശമാണ്. നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ഭൗതികാനുഗ്രഹങ്ങൾ നിങ്ങൾ തേടുന്നതിൽ കുറ്റമൊന്നുമില്ല. തുർക്കി സഹോദരന്മാർക്ക് അവർ ആഗ്രഹിക്കുന്ന എല്ലാ മേഖലകളിലും നിക്ഷേപം നടത്തുന്നതിന് അനുവാദം നൽകുകയെന്നതാണ് തുറന്ന മനസ്സോടെ സോമാലിയക്കാർ ചെയ്യേണ്ടത്. തുർക്കി നിക്ഷേപിക്കുകയും അതിൽ നിന്ന് ഗുണം സ്വീകരിക്കുകയും ചെയ്യുന്നതിൽ എന്ത് തെറ്റാണുള്ളത്?

എന്നാൽ, സോമാലിയയിൽ തുർക്കി തുടരുന്നതിൽ അസ്വസ്ഥരാവുകയും, എതിർക്കുകയും ചെയ്യുന്ന ചില അറേബ്യൻ അയൽരാജ്യങ്ങൾക്ക് നാം മുഖവിലക്കെടക്കുന്നില്ല. തുർക്കി വ്യത്യസ്ത മേഖലയിൽ നിക്ഷേപം നടത്തുന്നുവെങ്കിലും, പ്രധാനമായും കടലിൽ നിന്ന് എണ്ണ കുഴിച്ചെടുക്കുന്നതിലാണ്. അവർ വാദിക്കുന്നത് ഞങ്ങളുടെ ഭൂമി തുർക്കി അധിനിവേശം നടത്തിയിരിക്കുകയാണെന്നും, ഞങ്ങളുടെ ദുരിതങ്ങളെ തുർക്കി ചൂഷണം ചെയ്യുകയുമാണെന്നാണ്. എന്നാൽ അവരോട് ഒറ്റ ചോദ്യമേയുള്ളൂ. ദൂരെ നിന്ന് വീക്ഷിക്കുകയെന്നതല്ലാതെ അറബ് രാഷ്ട്രങ്ങൾ മൂന്ന് ദശാബ്ദങ്ങളായി സോമാലിയക്ക് വേണ്ടി എന്താണ് ചെയ്തത്? അവർ പരാജയത്തിന്റെയും ന്യൂനതയുടെ ഭാണ്ഡങ്ങൾ ഞങ്ങൾക്ക് മേൽ വലിച്ചെറിയുകയായിരുന്നു. മാത്രമല്ല, അവരുടെ മാധ്യമങ്ങൾ ലോകത്ത് സംഭവിക്കുന്ന എല്ലാ പരാജയങ്ങളെയും الصوملة- “Somalization” എന്ന് വിളിക്കുകയുമാണ് ചെയ്തത്.

Also read: കേരളവും എന്‍ ഐ എ അറസ്റ്റും

തുർക്കി ഏറ്റെടുത്ത ഓരോ ശ്രമങ്ങൾക്കും, കരുത്തുറ്റ നേതാവ് റജബ് ത്വയ്യിബ് ഉർദുഗാനും നന്ദിപറയാതിരിക്കാൻ കഴിയുകയില്ല. തുർക്കിക്ക് നന്ദി! ധാർമികവും ഭൗതികവുമായി ഞങ്ങൾക്ക് നൽകിയ എല്ലാ പിന്തുണയും ഞങ്ങൾ മറക്കില്ല. നിങ്ങളുടെ സാന്നിധ്യം കൊണ്ട് സോമാലിയ മനോഹരവും, അങ്ങാടികളിൽ സമൃദ്ധി നിറയുകയും ചെയ്തു. സോമാലിയക്കാർ മനുഷത്വം അനുഭവിക്കുകയാണ്. അതെ, ഞങ്ങളുടെ വിജയിത്തിനും, ഞങ്ങൾ സമൃദ്ധിയോടെ പൂത്തുലഞ്ഞ് നിൽക്കുന്നതിനും പരിശ്രമിച്ച, ശരീരത്തെ അർപ്പിച്ച നിങ്ങളെ എങ്ങനെ മറക്കാൻ കഴിയും! അല്ലയോ മാന്യരേ, നിങ്ങൾക്ക് നന്ദി!

(സോമാലിയൻ ബ്ലോഗറാണ് ലേഖകൻ)

വിവ: അർശദ് കാരക്കാട്

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker