Current Date

Search
Close this search box.
Search
Close this search box.

സീസി ഇസ്‌ലാമിസ്റ്റുകളെക്കൊണ്ട് ആയുധമെടുപ്പിക്കുമോ?

ഈജിപ്ത് ജനതയുടെ പ്രതീക്ഷകള്‍ തച്ചുടച്ച് അധികാരത്തിലേറിയ ജനറലിനെതിരെ സായുധമായി തയാറെടുക്കുന്നതിനെ ന്യായീകരിച്ചു കൊണ്ടും അതിനുള്ള സാധ്യതയെപ്പറ്റി ചര്‍ച്ച ചെയ്തുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പടിഞ്ഞാറന്‍ പത്രമാധ്യമങ്ങള്‍ വാര്‍ത്തകളും ലേഖനങ്ങളും പ്രസിദ്ധപ്പെടുത്തിയത്. അവയില്‍ ചിലത് കാണുക.

ഈജിപ്തില്‍ സൈന്യത്തന്റെയും പോലീസിന്റെയും കറുത്ത കരങ്ങളാല്‍ മുന്നൂറിലധികം മുര്‍സി അനുകൂലികള്‍ വീര രക്തസാക്ഷിത്വം വരിച്ചിരിക്കുന്നു. ഒരുപാട് രാഷ്ട്രീയ നേതാക്കന്‍മാര്‍ ജയിലിലുമാണ്. ഈയൊരു പ്രതിസന്ധി സംഭവിച്ചത്, കഴിഞ്ഞ ജനുവരിയില്‍ നടന്ന അറബ് വസന്തത്തിന്റെ ഫലങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ‘രാഷ്ട്രീയ പകപോക്കലി’ന്റെ ഭാഗമായാണെന്ന് കാണാം. ഈ പകപോക്കലിനെ പ്രതിരോധിച്ച് ജനാധിപത്യം തിരിച്ചു കൊണ്ടുവരാനുള്ള ഇസ്‌ലാമിസ്റ്റുകളുടെ ശ്രമം ചിലപ്പൊള്‍ ആയുധമെടുക്കുന്നതിലേക്ക് നയിക്കാനിടയുണ്ടെന്ന് പുതിയ സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ വിലയിരുത്തപ്പെടുന്നു. പ്രതിസന്ധിയുടെ ഇരു പക്ഷത്തും നില്‍ക്കുന്നത് ഇഖ്‌വാനുല്‍ മുസ്‌ലിമൂനും സൈന്യവുമായതിനാല്‍ മദ്ധ്യസ്ഥതയുടെ എല്ലാം പ്രതീക്ഷയും ഈജിപ്തിന്റെ ചക്രവാളങ്ങളില്‍ അസ്തമിച്ചു കഴിഞ്ഞിരിക്കുന്നു. സൈന്യം തങ്ങളുടെ അധികാരഗര്‍വ്വും ശക്തിയുമുപയോഗിച്ച് പ്രതിസന്ധിയെ പ്രതിരോധിക്കാനൊരുങ്ങുമ്പോള്‍ ഇനി മുര്‍സി അനുകൂലികള്‍ക്ക് മുന്നിലുള്ള പോംവഴിയും സായുധമായി മുന്നോട്ട് നീങ്ങുക എന്നത് മാത്രമായിരിക്കും. പ്രതിസന്ധിയും അരാജകത്വവും നിര്‍ബാധം തുടരാനും സംഘര്‍ഷത്തിന്റെ വേരുകള്‍ക്ക് വളം വലിച്ചെടുക്കാന്‍ തയാറാകാനും ഇത് കളമൊരുക്കും-

സംഘര്‍ഷ തന്ത്രങ്ങള്‍
ഇഖ്‌വാനുല്‍ മുസ്‌ലിമൂനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക സംഘടനകള്‍ വളരെ തന്ത്രപരവും മൗലികവുമായി തീരുമാനമാണ് രാജ്യത്തെ സംഘര്‍ഷങ്ങള്‍ക്കു നേരെ സ്വീകരിച്ചിട്ടുള്ളതെന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. രാജ്യത്തെ അട്ടിമറിയും, ജനാധിപത്യത്തെ സംരക്ഷിക്കാനിറങ്ങിയവര്‍ക്കു നേരെ സൈന്യവും പോലീസും നടത്തിയ രക്തരൂക്ഷിതമായ ആക്രമണങ്ങളും മധ്യപൗരസ്ത്യ ദേശത്ത് പുതിയ വഴിത്തിരിവാകുമെന്നും സംഘര്‍ഷത്തിലേക്കും അരാജകത്വത്തിലേക്കും രാജ്യത്തെ നയിക്കാനിടയായേക്കുമെന്നും ദി ഗാര്‍ഡിയന്‍ പത്രം എഴുതുന്നു.

കഴിഞ്ഞ ദിവസം നടന്ന കൂട്ടക്കൊലയുടെയും രക്തച്ചൊരിച്ചിലിന്റെയും ഉത്തരവാദി ആര് എന്നതില്‍ ഇപ്പോഴും രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ട്. പക്ഷെ സംഭവത്തിന്റെ പരിണിത ഫലം, രാജ്യത്തിന്റെ സുസ്ഥിരതയും സമാധാനവും തകര്‍ക്കുമെന്നും സമാധാനപരമായി പ്രതിഷേധം നടത്തിയിരുന്ന ഇസ്‌ലാമിസ്റ്റ് നിരയില്‍ സായുധ വിപ്ലവത്തിലേക്ക് തിരിയാനുള്ള നിമിത്തമായി അത് മാറുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. ഇസ്‌ലാമിസ്റ്റുകള്‍ തങ്ങളുടെ പ്രതീക്ഷക്കപ്പുറമാണ് പ്രവര്‍ത്തിക്കുന്നതെന്നും സായുധമായി തയാറെടുത്തുകൊണ്ടിരിക്കുകയാണെന്നും, മുര്‍സിയെ പുറത്താക്കുന്നതില്‍ പങ്കുവഹിച്ച ജൂലൈ 30 പാര്‍ട്ടി നേതാവ് മഹമൂദ് അഫീഫി പറഞ്ഞു.

മുര്‍സിയെ തിരിച്ചധികാരത്തില്‍ കൊണ്ടുവരിക എന്നതല്ലാത്ത ഏതു ചര്‍ച്ചക്കും താന്‍ തയാറാണെന്ന തന്റെ ധാര്‍ഷ്ട്യം സൈനിക നേതാവ് അബ്ദുല്‍ ഫത്താഹ് സീസി ഒരിക്കല്‍ കൂടി വ്യക്തമാക്കി. എന്നാല്‍ തങ്ങളുടെ ആവശ്യം പൂര്‍ത്തീകരിക്കപ്പെടാതെ ഈജിപ്തിലെ തെരുവീഥികളില്‍ നിന്നും ഒരടി പിന്നോട്ടില്ലെന്ന് ഇഖ്‌വാന്‍ നേതാവ് ജിഹാദ് ഹദ്ദാദ് വ്യക്തമാക്കി. രാജ്യത്തിന്റെ മുഴുവന്‍ സ്ഥലത്തും തങ്ങളുടെ സന്ദേശം പ്രചരിപ്പിക്കാന്‍ ബദ്ധശ്രദ്ധ പുലര്‍ത്തുമെന്നും സമാധാന പൂര്‍ണ്ണമായ സമര-പ്രതിഷേധ രീതിയായിരിക്കും സ്വീകരിക്കയെന്നും ഇഖ്‌വാനികള്‍ ഉറപ്പിച്ചു പറയുന്നു.

വിവ : ഇസ്മാഈല്‍ അഫാഫ്‌

Related Articles