Current Date

Search
Close this search box.
Search
Close this search box.

മോഡി കുരക്കട്ടെ, നമുക്ക് നമ്മുടെ വഴി മുന്നോട്ട്

വേണ്ടരീതിയില്‍ ഇനിയും അംഗീകരിച്ചു കൊടുക്കേണ്ട ഒരു ഗുണമെങ്കിലും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയിലുണ്ട്. തന്റെ മനസ്സിന് ശരിയെന്ന് തോന്നുന്നതേ അദ്ദേഹം പറയുകയും ചെയ്യുകയുമുള്ളൂ. അതുകൊണ്ടു തന്നെ അദ്ദേഹം ഒരു കാറിലിരുന്ന് തന്റെ ഡ്രൈവറോട് താന്‍ ഉദ്ദ്യേശിക്കുന്ന വഴിയിലൂടെ ഓടിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ വഴിയില്‍ ഒരു നായയുണ്ടെങ്കില്‍ അതിനെ തട്ടാതെ നോക്കേണ്ടതില്ലെന്നും പറയും. അഥവാ ആ നായ കൊല്ലപ്പെട്ടാല്‍ താന്‍ ബോധപൂര്‍വ്വം കൊന്നതല്ല എന്നും അദ്ദേഹം പറയും. മാത്രമല്ല അതിന്റെ പേരില്‍ വ്യസനിക്കുന്നു എന്ന കപട വര്‍ത്തമാനം പറഞ്ഞുകൊണ്ടു തന്നെ തന്റെ അടുത്ത ലക്ഷ്യത്തിലേക്ക് നീങ്ങുകയും ചെയ്യും. ഗുജറാത്ത് എന്ന കാറിന്റെ ഉടമ മോഡി തന്റെ യാത്രയില്‍ കുറെയധികം ‘നായകള്‍’ കൊല്ലപ്പെട്ടതായി കണ്ടു. അത് അദ്ദേഹത്തെ ദുഖിപ്പിച്ചു എന്നു പറയാന്‍ തയ്യാറാവുകയും ചെയ്തു. പക്ഷെ ഇന്ത്യ എന്ന പുതിയി കാര്‍ സ്വന്തമാക്കാനുള്ള തന്റെ ജീവിതാഭിലാഷത്തിലേക്കുള്ള പ്രയാണത്തെ ഇത്തരം ദുഖങ്ങള്‍ തടസ്സപ്പെടുത്തിയിട്ടില്ല. ഇനി ഒരിക്കല്‍ അത്തരം ഒരു കാര്‍ കൂടി അയാളുടെ സ്വന്തമായാല്‍ തീര്‍ച്ചയായും വഴിയിലെ ‘നായ്ക്കളെ’ പ്രശ്‌നമാക്കാതെ വേഗത്തില്‍ ഓടിക്കാന്‍ അയാള്‍ ഡ്രൈവറോട് പറയും. കാരണം വഴിയില്‍ തട്ടിയിടുന്ന നായകളേക്കാള്‍ പ്രധാനം കാറിന്റെ വേഗതയാണ്. താനൊരു ‘ദേശീയ ഹിന്ദു’വാണെന്ന്

പറയുക വഴി മോഡി സത്യം പറഞ്ഞു എന്നേ കരുതേണ്ടതുള്ളൂ. ചില ചോദ്യങ്ങള്‍ ചോദിക്കാതിരുന്നാല്‍ തീര്‍ച്ചയായും ആ പ്രസ്താവനയില്‍ തെറ്റില്ല എന്നു തോന്നുന്നു. ഡിക്ഷ്‌നറിയില്‍ ‘ദേശം’ എന്നതിന്റെ അര്‍ഥമെന്താണ്്? അദ്ദേഹത്തിന്റെ ‘ദേശ’ത്തില്‍ മുസ്‌ലിംകള്‍ക്ക് തുല്യ പ്രാതിനിധ്യമുണ്ടാകുമോ?  രാജ്യത്തെ ഭൂരിഭാഗം ഹിന്ദുകളും ബി ജെ പിയുടെ ‘ഹിന്ദു’ എന്നതിനുള്ള വിശദീകരണം അംഗീകരിക്കുന്നില്ല എന്നതുപോലെ പ്രധാനമാണ് ഭൂരിഭാഗം ഇന്ത്യക്കാരും അവരുടെ ‘ദേശം’ എന്നതിനുള്ള വിശദീകരണവും അംഗീകരിക്കുന്നില്ല എന്നത്. ഒരേസമയം മോഡിയും ഗാന്ധിയും ദേശീയ ഹിന്ദുവാകുമ്പോള്‍ മോഡി ഇഷ്ടപ്പെടുന്നത് ഗോദ്‌സെ ശൈലിയിലുള്ള ദേശീയ ഹിന്ദുവാകാനാണ്. നിരന്തരമായ അത്തരം പ്രസ്താവനകളിലൂടെ ബി ജെ പിക്ക് എന്താണോ വേണ്ടത് അത് നേടിയെടുക്കാനുള്ള പരിശ്രമത്തിലാണ് മോഡി. മാധ്യമങ്ങള്‍ എത്രമാത്രം അതിനോട് പ്രതികരിക്കുന്നുവോ, അതിനനുസരിച്ച് നേട്ടം കൊയ്യാന്‍ കഴിയുന്നു എന്നതാണ് വാസ്തവം. യഥാര്‍ഥത്തില്‍ മുസ്‌ലിംകള്‍ ഇപ്പോള്‍ അയാളെ ഒഴിവാക്കുകയാണെങ്കില്‍ അതാകും ഏറ്റവും ഉചിതം. കോണ്‍ഗ്രസോ മറ്റു രാഷ്ട്രീയ പാര്‍ട്ടികളോ അത് വിഷയമാക്കിയെടുക്കുന്നെങ്കില്‍ അവര്‍ ചെയ്‌തോട്ടെ. നമ്മുടെ നാട് മൊത്തത്തില്‍ അനുഭവിക്കുന്ന പ്രശനത്തിലേക്ക് ശ്രദ്ധ തിരിക്കുന്നതാണ് മുസ്‌ലിംകള്‍ക്ക് കരണീയമെന്ന് തോന്നുന്നു. സാമ്പത്തിക പ്രശ്‌നങ്ങള്‍, സുരക്ഷാ പ്രശ്‌നങ്ങള്‍, ദരിദ്രരെ പരിഗണിക്കാത്ത വികസന സങ്കല്‍പം തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങള്‍ നമുക്ക് മുമ്പിലുണ്ട്. വര്‍ഗീയവാദം മുഖ്യ വിഷയാമായാല്‍ ബി ജെ പി വിരുദ്ധ പാര്‍ട്ടികള്‍ക്ക് അവരുടെ യുദ്ധം കൊഴുപ്പിക്കാന്‍ അത് ധാരാളം മതിയെന്ന കാര്യം മുസ്‌ലിംകള്‍ മനസ്സിലാക്കണം. ഇത്തരം ധ്രുവീകരണത്തിലൂടെ അവര്‍ സുരക്ഷിതരാണെന്ന ബോധവും അവര്‍ക്കുണ്ട്. അവര്‍ക്കാവശ്യമുള്ളതില്‍ നിന്നും ശ്രദ്ധ തിരിക്കുന്ന മറ്റു പ്രസ്ഥാനങ്ങളെ വിജിയക്കാന്‍ ഇത്തരം വിഭജന ശക്തികള്‍  അനുവദിക്കില്ല എന്ന കാര്യം അവരുടെ തോല്‍വി ഉറപ്പു വരുത്തുന്നതു പോലെത്തന്നെ മുസ്‌ലിംകള്‍ ശ്രദ്ധിക്കേണ്ടുന്ന കാര്യമാണ്.

വിവ : അത്തീഖുറഹ്മാന്‍

Related Articles