Current Date

Search
Close this search box.
Search
Close this search box.

മാലിയില്‍ സംഭവിക്കുന്നതെന്ത്?

2012 മാര്‍ച്ച് 21 -ന് മാലി ഒരു സൈനിക അട്ടിമറിക്ക് സാക്ഷ്യം വഹിച്ചു. മാലി സൈന്യത്തിലെ ഒരു വിഭാഗം ഭരണം പിടിച്ചെടുക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രില്‍ 29-ന് മാലിയില്‍ പ്രസിഡന്റ് തെരെഞ്ഞുപ്പ് നടക്കാനിരിക്കെ അതിന് അഞ്ച് ആഴ്ചകള്‍ മുമ്പാണ് ഈ അട്ടിമറി നടന്നത്. വടക്കന്‍ മേഖലയില്‍ ആയുധങ്ങളും പോരാളികളും കൊണ്ട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ത്വവാരിഖുകള്‍ക്കെതിരെയുള്ള പോരാട്ടത്തിന് പുറത്താക്കപ്പെട്ട പ്രസിഡന്റ് വേണ്ടത്ര പിന്തുണ നല്‍കിയില്ല എന്ന ന്യായമാണ് അട്ടിമറി നടത്തിയവര്‍ ഉന്നയിക്കുന്ന ന്യായം.
വടക്കന്‍ മാലിയിലെ ഇസ്‌ലാമിസ്റ്റുകളോടുള്ള ശത്രുത എന്നത് മാത്രമായിരുന്നു ഒമ്പത് മാസം മുമ്പ് മാലിയില്‍ നടന്ന അട്ടിമറിക്ക് പിന്നിലെ കാരണം. ഇന്നും അതങ്ങനെ തന്നെ തുടരുകയാണ്. മാലി സൈന്യത്തിലെ മതേതരത്വ വാദികളായ താഴ്ന്ന റാങ്കിലുള്ള ഓഫീസര്‍മാരായിരുന്നു അട്ടിമറിക്കാര്‍. വടക്കന്‍ മാലിയിലെ ഇസ്‌ലാമിസ്റ്റുകളുടെ ആധിപത്യം തങ്ങള്‍ക്ക് അപകടമായിട്ടാണവര്‍ കണ്ടത്. യഥാര്‍ത്ഥത്തില്‍ അത് ശരിയുമായിരുന്നു. കാരണം മാലി ജനതയുടെ ജീവിതത്തില്‍ നിന്ന് മതത്തെ തുടച്ച് നീക്കി മതേതരത്വം സ്ഥാപിക്കുന്നതിനായിട്ടായിരുന്നു അവര്‍ പ്രവര്‍ത്തിച്ചിരുന്നത് എന്നത് തന്നെയാണ്. മാത്രമല്ല അവിടത്തെ ഭൂരിപക്ഷം ആളുകളും മുസ്‌ലിംകളുമായിരുന്നു.
പൂര്‍വ ആഫ്രിക്കിയിലെ ഏറ്റവും വലിയ രാജ്യമായി കണക്കാക്കുന്ന മാലിയുടെ ജനസംഖ്യയില്‍ 90 ശതമാനവും മുസ്‌ലിംകളാണ്. പല അവാന്തര വിഭാഗങ്ങളില്‍ പെട്ട ക്രിസ്ത്യാനികളെല്ലാം കൂടി 5 ശതമാനവും ബാക്കി 5 ശതമാനം ഇതര മതവിശ്വാസികളുമാണ്.
അട്ടിമറി നടന്ന അതേസമയം വ്യത്യസ്ത ഇസ്‌ലാമിക സംഘടനകള്‍ ‘അസവാദ്’ (വടക്കന്‍ മാലി) പ്രദേശം മാലിയില്‍ നിന്നും സ്വതന്ത്രമായതായി പ്രഖ്യാപിച്ചു. പ്രസ്തുത പ്രദേശത്തെ താമസക്കാരുടെ ഇസ്‌ലാമിക അസ്തിത്വം നഷ്ടപ്പെടുമെന്ന ഭയമായിരുന്നു അതിന് പ്രേരകം. ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച് ജീവിക്കുന്നതിനും വിധി കല്‍പ്പിക്കുന്നതിനും വേണ്ടിയായിരുന്നു അത്. റ്റിംബക്തൂ പ്രവിശ്യയില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്ന ‘അന്‍സാറുദ്ദീന്‍’ ഇസ്‌ലാമിന് വേണ്ടിയാണ് പോരാടുന്നത് എന്ന് ഊന്നിപറയുന്നതിന്റെ കാരണവുമതാണ്. ഇസ്‌ലാമിന്റെ പേരിലല്ലാത്ത എല്ലാ വിപ്ലവങ്ങള്‍ക്കും അവര്‍ എതിരാണ്.
ഈയടുത്ത ദിനങ്ങളിലായി വടക്കന്‍ മാലിയില്‍ നടക്കുന്നത് രാഷ്ട്രത്തോടുള്ള പോരാട്ടമല്ല, വേറിട്ടു പോകുന്നതിനായി വേര്‍പെട്ടു പോകാനുള്ള ആഗ്രഹവുമല്ല. മതേതരവാദികളുടെ അക്രമങ്ങളോടുള്ള പോരാട്ടമാണ്. മാലിയിലെ മുസ്‌ലിംകളായ ജനങ്ങള്‍ക്ക് ഇസ്‌ലാമിക ശരീഅത്ത് നിയമമായി വരണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.
മാലിയിലെ പോരാളികളെ എതിര്‍ക്കാനും അടിച്ചമര്‍ത്താനും പാശ്ചാത്യ രാജ്യങ്ങളെ പ്രേരിപ്പിക്കുന്ന ഘടകവും അത് തന്നെയാണ്. അതിന്റെ ഏറ്റവും മുന്നിലുള്ളത് ഫ്രാന്‍സാണ്. ദൈവിക നിയമങ്ങള്‍ നടപ്പാക്കുന്ന ഒരു ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഉദയത്തെ അവര്‍ ഭയക്കുന്നു എന്നാണത് വ്യക്തമാക്കുന്നത്. ഈ ചിന്ത മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കുമെന്നും അവര്‍ ഭയക്കുന്നു.
അള്‍ജീരിയന്‍ പത്രത്തോട് ‘ബൂഅമായുടെ’ മകന്റെ വാക്കുകള്‍ ശ്രദ്ധേയമാണ്. ‘കഴിഞ്ഞ നൂറ്റാണ്ടിന്റെ അറുപതുകളില്‍ ഈ പ്രദേശത്ത് ഫ്രാന്‍സിനുണ്ടായിരുന്ന സ്ഥാനം വീണ്ടെടുക്കാനുള്ള പദ്ധതിയാണിത്. ഫ്രാന്‍സ് വര്‍ഷങ്ങള്‍ക്ക് മുമ്പേ ഉദ്ദേശിക്കുകയും പദ്ധതിയൊരുക്കുകയും ചെയ്ത യുദ്ധമാണിത്. ഇന്നവര്‍ അത് നടപ്പാക്കുന്നു. സംഘട്ടനം വര്‍ഷങ്ങളോ പതിറ്റാണ്ടുകളോ നീണ്ടു പോകും.’
വടക്കന്‍ മാലിയിലെ ഇസ്‌ലാമിക സംഘടനകളെ കുഴിച്ചു മൂടുന്നതിന് വളരെ പെട്ടന്നുള്ള ഒരു നീക്കം നടത്തുന്നതിനെ പാശ്ചാത്യന്‍ രാഷ്ട്രങ്ങളും ചില ഇസ്‌ലാമിക രാഷ്ട്രങ്ങളും അംഗീകാരം നല്‍കിയെന്നത് അത്ഭുതകരമായ കാര്യമാണ്. അതേ സമയം ബശ്ശാറിന്റെ ക്രൂരമായ ചെയ്തികളാല്‍ കഷ്ടപ്പെടുന്ന സിറിയന്‍ ജനതയെ അവര്‍ കാണുന്നുമില്ല. രാപകല്‍ ഭേദമന്യേ സിറിയയില്‍ നടക്കുന്ന കൂട്ടകുരുതികളില്‍ മുപ്പതിനായിരത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടിരിക്കുന്നു. അവിടെ നടക്കുന്ന കൂട്ടകുരുതി അവസാനിപ്പിക്കാന്‍ എന്തുകൊണ്ടിവര്‍ യുദ്ധം ചെയ്യുന്നില്ല. അതല്ല സുരക്ഷാ സമിതിയും രാഷ്ട്ര കൂട്ടായ്മകളും പാശ്ചാത്യന്റെ ഗുണത്തിന് വേണ്ടി മാത്രമേ പ്രവര്‍ത്തിക്കൂ എന്നാണോ? മുസ്‌ലിംകള്‍ക്ക് എതിരെ ഗൂഢാലോചന നടത്താനും അവരില്‍ നിന്ന് കൈവശപ്പെടുത്താനും മാത്രമാണോ അവര്‍ക്ക് അറിയുക?
2013 ജനുവരി 11 രാവിലെയാണ് ഫ്രാന്‍സ് അവിടെ തങ്ങളുടെ സൈനിക കടന്നു കയറ്റം ആരംഭിച്ചത്. പ്രദേശത്ത് ആധിപത്യം പുലര്‍ത്തുന്ന ഇസ്‌ലാമിക സംഘടനകളെ ആട്ടിയോടിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. അതിന്റെ തലപ്പത്തുള്ളത് അന്‍സാറുദ്ദീന്‍ എന്ന സംഘടനയാണ്. ഇസ്‌ലാമിസ്റ്റുകള്‍ക്ക് ലഭിക്കുന്ന സഹായങ്ങള്‍ നിര്‍ത്തുന്നതിന് ഭരണകൂടത്തെ സഹായിക്കുന്നതിനായി എകണോമിക് കമ്മ്യൂണിറ്റി ഓഫ് വെസ്റ്റ് ആഫ്രിക്കന്‍ സ്റ്റേറ്റ്‌സ് (ECOWAS) തങ്ങളുടെ പോരാളികളെ മാലിയിലേക്ക് അയക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് പ്രഖ്യാപിച്ചിരുന്നു.
പ്രദേശത്ത് സൈനിക കടന്നു കയറ്റത്തിനായി വരുന്നവരുടെയും അവരെ സഹായിക്കുന്നവരെയും വധിക്കുന്നതും അവരുടെ സമ്പത്ത് പിടിച്ചെടുക്കുന്നതും തെറ്റില്ലെന്ന് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അസവാദ് പ്രദേശത്തെ മുസ്‌ലിം പണ്ഡിതര്‍ അറിയിച്ചിട്ടുണ്ട്. മൂന്ന് പ്രവിശ്യകളെ ഉള്‍ക്കൊള്ളുന്നതാണ് അസവാദ് പ്രദേശം. ഏകദേശം രണ്ട് ദശലക്ഷം ജനങ്ങളാണ് അവിടെ വസിക്കുന്നത്. ‘തമാശിക്’ ഭാഷ സംസാരിക്കുന്നവരാണ് അവിടെ വസിക്കുന്ന ത്വവാരിഖ് സംഘങ്ങള്‍. ഈ പ്രദേശങ്ങളില്‍ ഇസ്‌ലാം കടന്നു വരുന്നതിന് മുമ്പ് മറ്റ് മതങ്ങളെ കുറിച്ച് അറിയുമായിരുന്നില്ല. അവിടത്തെ ആളുകള്‍ ഇസ്‌ലാമിക ശരീഅത്ത് മുറുകെ പിടിക്കാന്‍ താല്‍പര്യപ്പെടുന്നവരും ഇസ്‌ലാമിനോട് ശക്തമായ സ്‌നേഹം പുലര്‍ത്തുന്നവരും അതിനായി തങ്ങളെ സമര്‍പ്പിക്കാന്‍ സന്നദ്ധരുമായവരാണ്.
അവലംബം: മര്‍കസുത്തഅ്‌സീല്‍ ലിദ്ദിറാസാത് വല്‍-ബുഹൂഥ്

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി

Related Articles