Current Date

Search
Close this search box.
Search
Close this search box.

ഭരണഘടനാ പ്രഖ്യാപനം: ‘അട്ടിമറിക്ക് മേല്‍ അട്ടിമറി’

court.jpg

കഴിഞ്ഞ ബുധനാഴ്ച ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി പ്രഖ്യാപിച്ച ഭരണഘടന അണിയറയില്‍ ആസൂത്രണം ചെയ്യപ്പെട്ട നിയമസംബന്ധിയായ അട്ടിമറിയെ മുളയിലേ നുള്ളിക്കളയാനുള്ള ശ്രമമായിരുന്നുവെന്നാണ് ഭരണവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. പ്രസ്തുത അര്‍ത്ഥത്തില്‍ അട്ടിമറിക്ക് മേലുള്ള അട്ടിമറി എന്ന് പ്രസിഡന്റിന്റെ തീരുമാനത്തെ വിശേഷിപ്പിക്കാവുന്നതാണ്.

ഇടക്കാല ഭരണഘടനയിലെ രണ്ടാം ഖണ്ഡികയില്‍ സൂചിപ്പിക്കപ്പെട്ട പരാമര്‍ശങ്ങളില്‍ നിന്നും ഇക്കാര്യം വ്യക്തമായി മനസ്സിലാവുന്നതാണ്. ഭരണഘടന, നിയമങ്ങള്‍, ഭരണഘടനയുടെ പ്രയോഗം, പുതിയ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഈജിപ്ഷ്യന്‍ റിപ്പബ്ലിക്കിന്റെ പ്രസിഡന്റിന്റെ തീരുമാനങ്ങള്‍ അന്തിമവും, ചോദ്യം ചെയ്യാനോ, പുനപരിശോധനക്കോ പാടില്ലാത്തതുമായിരിക്കും എന്നാണ് അത്. പ്രസിഡന്റിന്റെ തീരുമാനങ്ങള്‍ നിയമപരമായി നേരിടുന്നതില്‍ നിന്നും പ്രതിരോധിക്കുകയാണ് മേല്‍പറഞ്ഞ നിയമം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.

ഈ പരാമര്‍ശത്തിന് പിന്നില്‍ നാല് കാര്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് ഞാന്‍ സൂചിപ്പിക്കപ്പെട്ടിരിക്കുന്നു.
1. പാര്‍ലിമെന്റ് പുനഃസ്ഥാപനത്തിനായുള്ള പ്രസിഡന്റ് മുര്‍സിയുടെ തീരുമാനം ഭരണഘടനാ കോടതി റദ്ദാക്കിയിരുന്നു. വളരെ മര്യാദകെട്ട വിധത്തില്‍ അവരത് റദ്ദാക്കിയതായിരുന്നു മുമ്പ്. പാര്‍ലിമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഭരണഘടനാ പരാമര്‍ശത്തിലെ പോരായ്മ ചൂണ്ടിക്കാണിച്ച് വിധിപറഞ്ഞു കൊണ്ടല്ല, മറിച്ച് അന്യായമായി വളരെ മര്യാദകെട്ട വിധത്തില്‍ വിശദാംശങ്ങളുമായി ബന്ധപ്പെട്ട നിരോധനമായിരുന്നു അത്. 
2. തങ്ങളുടെ നിയമപരമായ യോഗ്യകതകള്‍ക്കതീതമായ രാഷ്ട്രീയ നിലപാടുകള്‍ ഭരണഘടനാ കോടതിയിലെ ചില അംഗങ്ങള്‍ സ്വീകരിക്കുന്നുവെന്നാണ് സൂചനകളും തെളിവുകളും കുറിക്കുന്നത്. ഭരണകൂടത്തിന്റെ തീരുമാനങ്ങള്‍ക്ക് എതിരെ പരസ്യമായി രംഗത്ത് വരാന്‍  അവരെ ഒരുക്കിയത് അതാണ്. മീഡിയകളിലൂടെ തങ്ങളുടെ നിലപാടുകള്‍ പ്രഖ്യാപിക്കുക മാത്രമല്ല, പ്രസിഡന്റിന്റെ തീരുമാനങ്ങളെ ദുര്‍ബലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പ്രകടനങ്ങളിലും പ്രക്ഷോഭങ്ങളിലും പങ്കെടുക്കുക കൂടി ചെയ്തു അവര്‍.
3. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് ഉചിതമായ രീതിയില്‍ നിയമപരമായ സമ്മര്‍ദ്ധം ശക്തിപ്പെടുത്താനുള്ള കാമ്പയിനിലൂടെ ഉത്തരവാദിത്തങ്ങളും ദൗത്യങ്ങളും വികേന്ദ്രീകരിക്കുന്നതിനായി ഭരണഘടനാ കോടതിയിലെ ജഡ്ജുമാരും ദേശീയ ഉപദേശക സമിതിയിലെ ചില ജഡ്ജിമാരും തമ്മില്‍ ധാരണയിലെത്തിയതായാണ് ഒടുവില്‍ പുറത്ത് വന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.
4. രാഷ്ട്രത്തില്‍ ഭരണഘടനാപരമായ വലിയ വിടവുണ്ടാക്കുന്നത് ലക്ഷ്യമാക്കി അടുത്ത മാസം രണ്ടാം തീയതി പുതിയ നിയമങ്ങള്‍ പ്രഖ്യാപിക്കാനുള്ള തീരുമാനത്തിലായിരുന്നു മുന്‍പ്രസിഡന്റ് രൂപംനല്‍കിയ നിലവിലുള്ള ഭരണഘടനാ കോടതിയെന്ന വാര്‍ത്ത ചോര്‍ന്നിരിക്കുന്നു. മുര്‍സിയുടെ തീരുമാനങ്ങള്‍ക്കെതിരെ അപ്പീലുകളുണ്ടാക്കുകയെന്നതും അവരുടെ പദ്ധതിയായിരുന്നു. അങ്ങനെ സംഭവിക്കുന്ന പക്ഷം ഈജിപ്ത് സൈനികസഭ ഭരണത്തിലേക്ക് മടങ്ങുകയായിരിക്കും ഫലം. കൂടുതല്‍ വിശദീകരണം ആവശ്യമായ വിഷയമാണിത്.

അടുത്ത ഡിസംബര്‍ രണ്ടിന് കൈകാര്യം ചെയ്യാന്‍ ഭരണഘടനാ കോടതിക്ക് മുന്നില്‍ മൂന്ന് കാര്യങ്ങള്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു. ഭരണഘടനാ നിര്‍മാണസഭാ രൂപീകരണത്തില്‍ അപ്പീല്‍, കൂടിയാലോചനാ സമിതിയുടെ രൂപീകരണത്തില്‍ അപ്പീല്‍, കഴിഞ്ഞ ആഗസ്റ്റ് പന്ത്രണ്ടിന് സൈനിക സഭയെ റദ്ദാക്കിയും, അതിന്റെ നേതാവിന് റിട്ടയര്‍മെന്റ് നല്‍കിയും മുര്‍സി പുറപ്പെടുവിച്ച ഭരണഘടനാ പ്രഖ്യാപനത്തിന് നിയമപരമായ സാഹചര്യമൊരുക്കുക തുടങ്ങിയവയായിരുന്നു അവ.

എന്നാല്‍ പ്രസ്തുത മൂന്ന് വിഷയങ്ങളിലും നിലവിലുള്ള ഭരണകൂടത്തിന് വിരുദ്ധമായി തീരുമാനമെടുക്കാനായിരുന്നു ഗൂഢാലോചന. കൂടിയാലോചന സമിതിയെയും, ഭരണഘടാന നിര്‍മാണസഭയെയും നിരോധിക്കണമെന്നര്‍ത്ഥത്തിലുള്ള നിലപാടുകള്‍ ഭരണഘടനാകോടതിയംഗങ്ങള്‍ അനൗദ്യോഗികമായി സൂചിപ്പിച്ചത് ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സൈനികസഭ പുറപ്പെടുവിച്ച പ്രഖ്യാപനം മുര്‍സി റദ്ദാക്കിയത് കാരണം അയാള്‍ പുറപ്പെടുവിച്ച ഭരണഘടനാ പ്രഖ്യാപനം നിയമപരമല്ലെന്നായിരുന്നു അവരുടെ വാദം. മുര്‍സിയുടെ തീരുമാനങ്ങള്‍ റദ്ദാക്കണമെന്ന് തന്നെയാണ് തങ്ങളുടെ അഭിപ്രായമെന്ന് ചിലഭരണഘടനാ കോടതിയംഗങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയതും മേല്‍പറഞ്ഞ സാധ്യതയെയാണ് കുറിക്കുന്നത്. വിശിഷ്യാ ആഗസ്റ്റില്‍ സൈനികസഭയെ പുറത്താക്കിയെടുത്ത തീരുമാനം.

മേല്‍പറഞ്ഞവയൊക്കെയും കേവലം സാധ്യതകള്‍ മാത്രമാണ്. പ്രസിഡന്റിന്റെ തീരുമാനങ്ങളുടെ നിയമപരതയില്‍ ചോദ്യംചെയ്യാനുള്ള അവസരം തുറന്ന് നല്‍കുന്ന പക്ഷം രാഷ്ട്രത്തില്‍ രാഷ്ട്രീയ സ്ഥിതി വഷളാക്കുന്നതിനാണ് വഴിവെക്കുക. ഭരണഘടന നിര്‍മാണസഭയും, കൂടിയാലോചനാ സമിതിയും നിരോധിക്കപ്പെട്ടാല്‍ അതിന്റെ അര്‍ത്ഥം മുര്‍സി നടത്തിയ ഭരണഘടനാ പ്രഖ്യാപനം റദ്ദ് ചെയ്തുവെന്നാണ്. അതോടെ ഈജിപ്തില്‍ വല്ലാത്ത രാഷ്ട്രീയ വിടവ് രൂപപ്പെടും. വിപ്ലവത്തെ പൂജ്യത്തിലേക്ക് മടക്കുകയും, സൈനികസഭ രാഷ്ട്രം നിയന്ത്രിക്കുന്ന സാഹചര്യമൊരുങ്ങുകയു ചെയ്യും. നിയമനിര്‍മാണത്തിന്റെയും നടപ്പിലാക്കുന്നതിന്റെയും അധികാരം അതിന് ലഭിക്കും.

ധാരാളം ചോദ്യങ്ങളുയര്‍ത്തുന്ന മറ്റ് ചില സംശയകരമായ സംഭവങ്ങളുമുണ്ട്. നിലവിലുള്ള സാങ്കല്‍പിക അട്ടിമറിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തിയെക്കുറിച്ച്. ഈ ആഴ്ചയില്‍ അലക്‌സാണ്ട്രിയയില്‍ വെച്ച് ഒരു ഉന്നതതല ഉദ്യോഗസ്ഥനെ പിടികൂടുകയുണ്ടായി. ഇഖ്‌വാനെതിരെ പ്രകടനം നടത്തുകയും, പട്ടണത്തിലെ അവരുടെ ഓഫീസുകള്‍ കയ്യേറുകയും ചെയ്യുന്നവര്‍ക്ക് കാശ് വിതരണം നടത്തുകയായിരുന്നു അയാള്‍. അയാളെ പോലീസിന് കൈമാറി, അവരാവട്ടെ പബ്ലിക് പ്രോസിക്യൂഷനും കൈമാറി. ഭരണത്തിനകത്തും പുറത്തുമുള്ള ധാരാളം നേതാക്കളുമായി ബന്ധപ്പെട്ട് പ്രത്യേകസുരക്ഷാ വിഭാഗം അയാളെ മോചിപ്പിച്ചു. പക്ഷെ കാര്യം അവിടെ അവസാനിക്കുന്നില്ല. മറിച്ച് അയാളുടെ പ്രവര്‍ത്തനവും, അയാളുടെ പിന്നില്‍ നിന്ന് കളിച്ചവരെയുംകുറിച്ച് ധാരാളം ചോദ്യശരങ്ങള്‍ ഉയരുന്നു. അതിന്റെ വേരുകള്‍ തേടി, സങ്കീര്‍ണതകള്‍ പരിഹരിക്കുന്നതിനായി ഇപ്പോള്‍ നടത്തുന്ന അന്വേഷണത്തിന്റെ കാരണം അതായിരുന്നു.

പഴയ ഭരണകൂടത്തോട് ബന്ധമുള്ള, അതില്‍ നിന്ന് നേട്ടമുണ്ടാക്കിയിട്ടുള്ള പലര്‍ക്കും ഈ സംഭവത്തില്‍ പങ്കുണ്ട്. സുരക്ഷാവകുപ്പിലുണ്ടായിരുന്ന പഴയ ഉദ്യോഗസ്ഥന്മാരുമായി അവര്‍ ഒരുമിച്ചിരിക്കുകയും ചെയ്യാറുണ്ട്. ഇഖ്‌വാന്റെ ഓഫീസുകള്‍ക്ക് നേരെ നടന്ന ചില പ്രക്ഷോഭങ്ങളില്‍ നിന്ന് ചില പ്രദേശങ്ങളിലെ പോലീസ് നേതാക്കള്‍ വിട്ടുനില്‍ക്കുകയുണ്ടായെന്നാണ് ഏറ്റവും ഒടുവില്‍ നമുക്ക് ലഭിച്ച വിവരം. നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ കേവലം ചില വ്യക്തികള്‍ മാത്രമല്ല എന്നാണ് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ എന്നോട് പറഞ്ഞത്. മറിച്ച് പ്രക്ഷോഭങ്ങള്‍ നയിക്കാന്‍ പിന്നില്‍ നിന്ന് കളിക്കുന്ന ഒരു സംഘം തന്നെയുണ്ടെന്നാണ് അയാള്‍ പറയുന്നത്. മാധ്യമ മേഖലയിലും, നിയമമേഖലയിലും പ്രവര്‍ത്തിക്കുന്ന ചില സ്വാര്‍ത്ഥ താല്‍പര്യക്കാരാണ് അതിന് പിന്നില്‍.

രാഷ്ട്രത്തിനകത്ത് നിന്നും ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നും ചിലയാളുകള്‍ ഇതിനാവശ്യമായ സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നുണ്ട്. അങ്ങനെയെങ്കില്‍ ബാങ്ക് ഇടപാടുകള്‍ നോക്കിയാല്‍ അവ കണ്ടെത്താന്‍ കഴിയില്ലേ എന്നായി ഞാന്‍. എന്നാല്‍ കാശ് ബാഗില്‍ നിറച്ച് കയ്യില്‍ കൊണ്ട് വന്നതെങ്ങനെ ബാങ്കറിയാന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

നിലനില്‍ക്കുന്ന വിപ്ലവത്തില്‍ നിന്ന് മുതലെടുക്കുന്നത് മുബാറകിന്റെ വ്യവസ്ഥ തന്നെയാണ്. സംഘട്ടനത്തിന്റെ ഫലം കൊത്തിയെടുക്കാനുള്ള അവസരം പാര്‍ത്തിരിക്കുകയാണ് അവര്‍. ചര്‍ച്ചക്ക് യോജിച്ച നിബന്ധനകളും, മുന്‍കരുതലുകളും പ്രഖ്യാപിക്കേണ്ടിയിരിക്കുന്നുവെന്നാണ് എന്റെ അഭിപ്രായം. പ്രായോഗിക രംഗത്തില്ലാത്ത അപ്രസിദ്ധരായവര്‍ മീഡിയകളില്‍ നിറഞ്ഞു നിന്നല്ല, മറിച്ച് തെരഞ്ഞെടുക്കപ്പെട്ട പാര്‍ലിമെന്റിന് വേണമെങ്കില്‍ പ്രസിഡന്റിനെ വിചാരണ ചെയ്യാവുന്നതാണ്.

മുര്‍സിയെ മുറിവേല്‍പിക്കുകയും, അദ്ദേഹത്തിന്റെ അധികാരം ചുരുട്ടുകയും ചെയ്യുന്നതിനേക്കാള്‍ മുന്‍ഗണന നല്‍കേണ്ടത് വിപ്ലവത്തിന്റെ തുടര്‍ച്ചക്കാണ് എന്ന് ഞാന്‍ എല്ലാവരെയും ഓര്‍മിപ്പിക്കട്ടെ. എന്നാല്‍ ആദ്യം പറഞ്ഞതിലാണ് അധികപേരും മുഴുകിയിരിക്കുന്നതെന്നത് തീര്‍ത്തും ദുഖകരമാണ്.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി
 

Related Articles