Current Date

Search
Close this search box.
Search
Close this search box.

പൈലറ്റില്ലാ വിമാനങ്ങളും പൗരന്മാരും മനുഷ്യാവകാശ ധ്വംസനവും

2009-ല്‍ യു.എസ് പ്രസിഡന്റ് ബറാക് ഒബാമ സ്ഥാനമേറ്റെടുത്തപ്പോള്‍ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ ഡയറക്ടര്‍ സ്ഥാനത്തേക്ക് ജോണ്‍ ബ്രണ്ണനെ നാമനിര്‍ദേശം ചെയ്തിരുന്നു.  ബുഷ് പ്രസിഡന്റായിരുന്നപ്പോള്‍ ബ്രണ്ണന്‍ പീഡനത്തിന് നല്‍കിയ  പിന്തുണ പരിഗണിച്ചിരുന്നെങ്കില്‍ ഇത്തരമൊരു നാമനിര്‍ദേശം ഒബാമയില്‍ നിന്ന് വരുമായിരുന്നില്ല.

2013-ല്‍, തുടര്‍ച്ചയായ നാലുവര്‍ഷക്കാലം ബുഷിന്റെ നയങ്ങളെ സാധൂകരിക്കുന്ന സിനികളുണ്ടായി. ‘സീറോ ഡാര്‍ക്ക് തേര്‍ട്ടി’ എന്ന സിനിമ പീഡനത്തെ സാമാന്യവത്ക്കരിച്ചുകൊണ്ട് ഭീകരാക്രമണം ഒരത്യാവശ്യമാണെന്ന് ധരിപ്പിക്കുന്ന രീതിയിലുള്ളതായിരുന്നു. ഔദ്യോഗികമായി ഒബാമ ആ തസ്തികയിലേക്ക് ബ്രണ്ണനെ നാമനിര്‍ദേശം ചെയ്യുക തന്നെ ചെയ്തു. അമേരിക്കന്‍ പൗരന്മാരുടെ വിധികര്‍ത്താവും ശിക്ഷകനും എല്ലാം യു.എസ് പ്രസിഡന്റ് തന്നെയാണെന്ന് സ്വയം അവരോധിക്കുന്ന നിലക്ക് വിശദമായ ചര്‍ച്ചക്ക് ശേഷം സെനറ്റ് വാദം കേള്‍ക്കുകയും തീരുമാനം സ്ഥിരീകരിക്കുകയും ചെയ്തു.

നിയമസഭയില്‍ സഭാനടപടികള്‍ക്ക് തടസ്സം നില്‍ക്കുന്നയാളെന്ന് വിശേഷിപ്പിക്കുന്ന സെനറ്റര്‍ റാന്റ് പോള്‍ കിട്ടിയ അവസരമുപയോഗിച്ച് എല്ലാവരുടെയും ശ്രദ്ധയിലേക്കായി ഇങ്ങനെ പറഞ്ഞു. ”അമേരിക്കന്‍ പൗരന്മാര്‍ക്കെതിരായി പ്രവിശ്യകളിലെ മാരകശക്തിയായി നിലകൊള്ളാന്‍ സൈന്യത്തെ അധികാരപ്പെടുത്തുക’ എന്നതാണത്രെ അഭിഭാഷകനായ എറിക് ഹോള്‍ഡറിന്റെ അഭിപ്രായത്തില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ അവകാശമെന്നത്.”  കെന്റക്കിയില്‍ നിന്നുള്ള ടീപാര്‍ട്ടി റിപ്പബ്ലിക്കനും മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ റോണ്‍പോള്‍ മാര്‍ച്ച് ആറ് ബുധന്‍ രാവിലെ 11.30 മുതല്‍ അടുത്ത ദിവസം ഒരു മണി വരെ അത്തരം പ്രസ്ഥാവനകള്‍ക്ക് ഉത്തരം കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു.

പൈലറ്റില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് ജനങ്ങളെ വധിക്കുക എന്നത് അമേരിക്കന്‍ സൈന്യത്തെ സംബന്ധിച്ചേടത്തോളം പുതുമയുള്ളതല്ല. എന്നാല്‍ 2009-ല്‍ ഒബാമ അമേരിക്കന്‍ പ്രസിഡന്റായി അവരോധിക്കപ്പെട്ട ശേഷം 2000-ത്തോളം ജീവന് വിലയിട്ട് അതൊന്നു തീവ്രമായെന്നുമാത്രം.

വയസ്സ് 16-ഉം ഇനം പുരുഷനുമായാല്‍ അമേരിക്ക അവന് സൈനികനെന്ന് പേരിടും. അതുകൊണ്ടുതന്നെ ഒരുപാട് സൈനികേതരരുടെ കുടുംബം അനാഥമായ ഈ വഴക്കം തികച്ചും വക്രമായത് തന്നെ. മേല്‍ക്കോയ്മയും നടപടിയും വരുത്തിവെച്ച അടിസ്ഥാന മനുഷ്യാവകാശ നിഷേധം അസ്വസ്ഥതകളേക്കാള്‍ ഒരുതരം നിസ്സംഗതയാണ് ഭൂരിഭാഗം അമേരിക്കക്കാരിലും ഉണ്ടാക്കിത്തീര്‍ത്തത്. കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് നേടിയെടുത്ത പുരോഗതി വിലയിരുത്തുമ്പോള്‍ എറിക് ഹോള്‍ഡറുടെ പ്രസ്ഥാവനയില്‍ ഒട്ടും അതിശയോക്തിയില്ല എന്ന് വ്യക്തമാകും.

ഡ്രോണ്‍ ഇരയായ 16 വയസ്സുകാരന്‍
ഈ ഭരണത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച്  രണ്ട് അമേരിക്കന്‍ പൗരന്മാര്‍ യമനുമായുള്ള (യു.എസിനൊപ്പം പരമാധികാരമുള്ള നാടായതിനാല്‍ ഔദ്യോഗികമായി യുദ്ധത്തിലേര്‍പ്പെടാന്‍ പാടില്ല) ഒരു പോരാട്ടത്തില്‍ കൊല്ലപ്പെട്ടിരുന്നു; ശൈഖ് അന്‍വര്‍ അല്‍ ഔലാക്കിയും സാമിര്‍ ഖാനും. ശൈഖ് ഔലാക്കി കൊല്ലപ്പെട്ടത് ഗവണ്‍മെന്റ് ഓഫീസര്‍മാരാലാണ്. അറേബ്യന്‍ വെനിസ്വലയിലെ അല്‍ഖാഇദയുമായി ബന്ധമുണ്ടെന്നും അമേരിക്കയെയും സൈന്യത്തെയും ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്നുമായിരുന്നു അദ്ദേഹത്തില്‍ ചാര്‍ത്തപ്പെട്ട കുറ്റം. എന്നാല്‍ സാമിര്‍ഖാന്‍ കൊല്ലപ്പെട്ടതാകട്ടെ, യു.എസ് അധികാര ശക്തിയെ ചോദ്യം ചെയ്തുകൊണ്ട് ‘ഇന്‍സ്പയര്‍’ മാസികയില്‍ എഴുതിയതിനായിരുന്നു. രണ്ടു പേരും വിചാരണക്ക് ഹാജരാക്കുന്നതിന് മുമ്പ് തന്നെ പൈലറ്റില്ലാ വിമാനാപകടത്തില്‍ നാടകീയമായി കൊല്ലപ്പെടുകയായിരുന്നു.

പിതാവിന്റെ കൊല ബോധപൂര്‍വം മറന്നുകളയാന്‍ ആഴ്ചകളേ പിന്നിട്ടിരുന്നുള്ളൂ, ഔലാക്കിയുടെ പതിനാറു വയസ്സുകാരനായ മകന്‍ അബ്ദുറഹ്മാനും വ്യത്യസ്തമായ മറ്റൊരു ഡ്രോണ്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ഈ പതിനാറുകാരനും ഒരു അമേരിക്കന്‍ പൗരനാണ്. അവന്റെ മേല്‍ ചുമത്താന്‍ ഒരു തരത്തിലുള്ള കുറ്റവും ഉണ്ടായിരുന്നില്ല. ഇതിനെക്കുറിച്ച് ചോദ്യം ചെയ്തപ്പോള്‍ ഒബാമയുടെ മുതിര്‍ന്ന ഉപദേഷ്ടാവ് റോബര്‍ട്ട് ഗിബ്‌സ് ‘ഉത്തരവാദിത്തം തൊട്ട് തീണ്ടാത്ത ഒരു പിതാവിന്റെ മകനാണവന്‍’ എന്നാണ് പ്രത്കരിച്ചത്.

സെനറ്റര്‍ റാന്റ് പോള്‍ തന്റെ തടസ്സപ്രസംഗത്തിനിടക്ക് അബ്ദുറഹ്മാന്‍ ഔലാക്കിയെക്കുറിച്ച് സൂചിപ്പിച്ചു. പൗരാവകാശവും മനുഷ്യാവകാശവും മുന്‍നിര്‍ത്തി ചില ഉത്തരങ്ങള്‍ ഒബാമാ ഭരണകൂടത്തില്‍ നിന്ന് കിട്ടണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ട് വെച്ചു. യഥാര്‍ത്ഥത്തില്‍ തടസ്സപ്രസംഗത്തിന്റെ കേന്ദ്രബിന്ദു തന്നെ യു.എസ് മണ്ണില്‍ പൈലറ്റില്ലാ വിമാനങ്ങള്‍ കാരണം കൊല്ലപ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരം ഉറപ്പാക്കുക എന്നതായിരുന്നു.    

അമേരിക്കന്‍ മണ്ണില്‍ അമേരിക്കയുടെ തന്നെ പൗരന്മാരെ ലക്ഷ്യംവെച്ചുള്ള ഡ്രോണ്‍ ഉപയോഗത്തെക്കുറിച്ച് അടുത്തിടെ നടന്ന ഒരു കണക്കെടുപ്പില്‍ 50 ശതമാനം അമേരിക്കക്കാരും പ്രതികരിച്ചത് ഭീകരാക്രമണം തടയാനായിരുന്നുവെങ്കില്‍ പോലും ഇത് നിയമ വിരുദ്ധമാണെന്നായിരുന്നു. 30 ശതമാനം പേര്‍ പ്രതികരിച്ചത് അവര്‍ക്കതിനെക്കുറിച്ച് ഉറപ്പില്ല എന്ന രീതിയിലുമായിരുന്നു.

ബ്രണ്ണന്‍ സി.ഐ.എയുടെ പുതിയ ഡയരക്ടറായതിന് ശേഷം പതിമൂന്ന് മണിക്കൂറോളം നീണ്ടുനിന്ന പോളിന്റെ പ്രസംഗം ബ്രണ്ണനെതിരായി ഇന്‍ര്‍നെറ്റ് വഴിയുള്ള വലിയ പിന്തുണയും ട്വിറ്ററും ഹാഷ്റ്റാങും രാജവ്യാപകമായി റാന്റിനൊപ്പം ചായാനുള്ള സാഹചര്യവും ഒരുക്കി. ഇതേതുടര്‍ന്ന് എറിക് ഹോള്‍ഡര്‍ സെന്റ് പോളിന് അടുത്ത ദിവസം തന്നെ ഇങ്ങനെ പറഞ്ഞുകൊണ്ട് ഒരു കത്തയച്ചു: ”ഈ സമയം ഞാന്‍ എന്റെ ശ്രദ്ധ തിരിക്കുന്നത് നിങ്ങള്‍ വിശേഷപ്പെട്ട ഒരു ചോദ്യം ചോദിക്കേണ്ടതുണ്ട് എന്നതിലേക്കാണ്. ‘ഇവിടെ ഒരു തമ്മില്‍ തല്ലിനു പോലും പേര് ചേര്‍ക്കപ്പെടാത്ത സാധാരണക്കാരായ അമേരിക്കക്കാരെ ആയുധസജ്ജമായ ഡ്രോണ്‍ ഉപയോഗിച്ച് കൊന്നുകളയാന്‍ അമേരിക്കന്‍ പ്രസിഡന്റിന് അധികാരമുണ്ടോ?’ ആ ചോദ്യത്തിനുത്തരം തീര്‍ച്ചയായും ‘ഇല്ല’ എന്നുതന്നെയാണ്.”

വ്യക്തമാക്കുക: ‘യുദ്ധത്തിലേര്‍പ്പെട്ടവര്‍’
മേല്‍ പ്രതികരണത്തില്‍ പ്രയോഗിച്ച ഭാഷ വൈവിധ്യത്തേക്കാളേറെ പ്രാധാന്യം കൊണ്ടാണ് വ്യതിരിക്തമാകുന്നത്. എറിക് ഹോള്‍ഡറുടെ കത്തില്‍ ഉപയോഗിച്ച ‘ആയുധസജ്ജമായ ഡ്രോണ്‍’ എന്ന പ്രയോഗം കൊല്ലാനുള്ള ഉപകരണം എന്നതിനേക്കാള്‍ സകല മാരകശക്തികളും ഉപയോഗിച്ച്  ഭരിക്കാനുള്ളത് എന്നാണ്. അമേരിക്കന്‍ ഭരണകൂടത്തെ സംബന്ധിച്ചേടത്തോളം ഇതിന് തതുല്യമായ പ്രയോഗം തന്നെയാണ് ‘യുദ്ധത്തില്‍ ഏര്‍പ്പെട്ടവര്‍’ എന്നതും.

സെന്റ് പോള്‍ ഈ പ്രതികരണം പരിഗണിക്കുന്നത് നല്ല നിലയിലാണ്. സാമിര്‍ഖാനും അന്‍വാറിനും അബ്ദുറഹ്മാന്‍ അല്‍ ഔലാക്കിക്കുമെതിരായി പൈലറ്റില്ലാ വിമാനങ്ങള്‍ വിന്യസിച്ച് അവര്‍ യുദ്ധത്തിലായിരുന്നെന്ന് പ്രഖ്യാപിച്ച സാഹചര്യത്തെ മുന്‍നിര്‍ത്തി ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്.

സാമിര്‍ഖാനും അബ്ദുറഹ്മാന്‍ അല്‍ ഔലാക്കിയും ദുഷ്പ്രചാരകരായിരിക്കാം, എങ്കിലും  ചാര്‍ത്തപ്പെട്ട കുറ്റം തെളിയിക്കപ്പടുന്നത് വരെ അവര്‍ക്ക് നീതി ഹനിക്കപ്പെടാവതല്ല. അവര്‍ യമനിലേക്ക് കാറില്‍ യാത്ര ചെയ്യുന്നതായോ അമേരിക്കന്‍ സൈന്യത്തിന്റെ ഏതെങ്കിലും യുദ്ധക്കളത്തോടടുത്ത ഇടങ്ങളിലൂടെ സഞ്ചരിച്ചതായോ കണ്ടെത്താനായെങ്കില്‍ അവര്‍ ‘യുദ്ധത്തിലേര്‍പ്പെട്ടവര്‍’ എന്ന് വിലയിരുത്തുന്നതിന്റെ വ്യാപ്തി ശരിയാണെന്ന് പറയാം. ഔലാക്കിയുടെ ടീനേജുകാരനായ മകന്‍ അബ്ദുറഹ്മാന്‍ അര്‍ഹിക്കുന്നതും അതേ വിശകലനവും ഉത്തരവാദിത്തവുമാണ്. ഉസാമാ ബിന്‍ ലാദന്റെ പേര് തടസ്സപ്രസംഗത്തിനിടക്ക് പലപ്രാവശ്യവും പറയപ്പെട്ടിരുന്നത് ശരിക്കും ‘യുദ്ധത്തിലേര്‍പ്പെട്ടവന്‍’ ആയതുകൊണ്ടാണെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ തന്നെ ഉന്നയിച്ചിട്ടുണ്ട്.

പൈലറ്റില്ലാ വിമാനങ്ങളുടെ കാവല്‍ക്കാര്‍ ലോക്കല്‍ പോലീസ് വകുപ്പ് പോലുള്ള സ്വകാര്യ ഏജന്‍സികള്‍ വരെ വിലക്ക് വാങ്ങിയിരുന്നു. ക്രിസ്റ്റഫര്‍ ഡോര്‍ണറുടെ കൊലക്ക് കാരണമായ മനുഷ്യവേട്ടക്ക് ഇവ ഉപയോഗിക്കുകയും ചെയ്തിരുന്നു. ലോസ് ഏഞ്ചല്‍സിലെ മുന്‍ പോലീസ് ഓഫീസര്‍മാര്‍ വ്യാപകമായി വംശീയ യാഥാസ്ഥിതികത്വവും കലാപങ്ങളും മറ്റു ദുര്‍നടപടികളും വെളിച്ചത്തുകൊണ്ടുവന്ന് അക്രമങ്ങള്‍ക്ക് കരുത്തുപകരുക  വരെ ചെയ്തിട്ടുണ്ട്.
വിചാരണയില്ലാതെ കൊല്ലപ്പെട്ട ഡോണറുടെ വിഷയത്തില്‍ നഗരജനത ഉന്നയിച്ച ന്യായവാദവും മീഡിയ ആവര്‍ത്തിച്ചതും ഒന്നുതന്നെയായിരുന്നു.  ‘നാടിന്റെ ശത്രു’വാണ് ഡോണറെന്ന് വിളിച്ചുപറയാന്‍ തെളിവേതും വേണ്ടി വന്നിരുന്നില്ല അവര്‍ക്ക്. ലോസ് ഏഞ്ചല്‍സിന് പുറത്തുള്ള ബിഗ് ബെയ കുന്നിലെ അഗ്നിക്കിരയായിക്കൊണ്ടിരുന്ന ഒരു കെട്ടിടത്തില്‍ നിന്നാണ് പോലീസ് അദ്ദേഹത്തെ വലയം ചെയ്തത്. പുറത്തേക്ക് രക്ഷപ്പെടാന്‍ കഠിനമായി ശ്രമിക്കുന്ന ഡോണറെ വീണ്ടും വീണ്ടും കത്തുന്ന കെട്ടിടത്തിലേക്ക് തള്ളുന്ന കാഴ്ച ചില വീഡിയോ ക്ലിപ്പുകളിലൂടെ പുറംലോകം കണ്ടതാണ്. ഡോണറുടെ ജീവന്‍ രക്ഷിക്കുകയോ വിചാരണക്ക് അദ്ദേഹത്തെ കൊണ്ടുവരികയോ ചെയ്യുന്നതിന് പകരമായി പോലീസും ഫയര്‍ ഉദ്യോഗസ്ഥരും കെട്ടിടം കത്തുന്നതിനെ പ്രോത്സാഹിപ്പിച്ചുകൊണ്ടുളള ഓഡിയോ  റെക്കോഡുകളും കണ്ടെത്താനായിട്ടുണ്ട്.

സെനറ്റര്‍ റാന്റ് പോളും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും തികച്ചും നിരാശരായിരുന്നു.അന്നത്തെ തടസ്സപ്രസംഗത്തില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു: ‘ശരീരത്തില്‍ ഒരൗണ്‍സെങ്കിലും ധൈര്യമവശേഷിക്കുന്നെങ്കില്‍ മറ്റ് സെനറ്റ് അംഗങ്ങളുമായി ചേര്‍ന്ന് അവര്‍ക്കുമൊരിക്കല്‍ പൊള്ളലേല്‍ക്കാതിക്കില്ല എന്ന് ഓര്‍മെപ്പടുത്തും. രാഷ്ട്രീയ കക്ഷികളെല്ലാം ഒന്നിച്ച് അമേരിക്കന്‍ പൗരന്മാരെ വിചാരണയില്ലാതെ കൊന്നുകളയാന്‍ യാതൊരധികാരവുമില്ല എന്ന് പ്രസിഡന്റിനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യും.’

ആ നിരാശ അമേരിക്കയിലെ സാധാരണ പൗരന്മാരും പങ്കുവെക്കുന്നു. കൂടാതെ നിര്‍ബന്ധമായും വ്യക്തമായി വ്യാഖ്യാനിക്കപ്പെടാനും തടുക്കാനുമുളള നടപടികള്‍ വഴിയെ വന്നുചേരുമെന്ന് അവര്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു.

വിവ: ബിശാറ മുജീബ്

Related Articles