Current Date

Search
Close this search box.
Search
Close this search box.

നമുക്ക് വേണ്ടത് വാഗ്ദാനങ്ങളല്ല, പ്രായോഗിക നടപടികള്‍

അടുത്തിടെ എന്‍. എസ്.എസ്.ഒ യുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ തൊഴില്‍ മേഖലയില്‍ 2009, 2010 കാലയളവില്‍ നടത്തിയ സര്‍വ്വേ ഫലം പുറത്തു വന്നു. സാക്ഷരതയുടെ കാര്യത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ കാര്യമായ വര്‍ദ്ധനവില്ല എന്നു മാത്രമല്ല, പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പോലും താഴോട്ടാണ് മുസ്‌ലിംകളുടെ പോക്കെന്ന് നമുക്ക് ബോധ്യമാകും. ഉന്നത വിദ്യഭ്യാസത്തിന്റെ കാര്യത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഡാറ്റ പരിശോധിച്ചാല്‍ 1.5 ശതമാനം വളര്‍ച്ച മാത്രമേ ഗ്രാമപ്രദേശങ്ങളിലും പട്ടണപ്രദേശങ്ങളിലുമായി മുസ്‌ലിംകളില്‍ വളര്‍ച്ചയുളളൂ എന്നു കാണാം. എന്നാല്‍ മറ്റു പിന്നാക്ക ഹിന്ദു വിഭാഗങ്ങളില്‍ 5 മുതല്‍ 9 ശതമാനം വരെ വളര്‍ച്ചയുളളതായിക്കാണാം. പബ്ലിക് എംപ്ലോയ്‌മെന്റിന്റെ കാര്യത്തില്‍ അതിലും മോശമാണ് അവസ്ഥ. 2010 മുതല്‍ 2011 വരെ കാലയളവില്‍ ശാസ്ത്ര സാങ്കേതിക ഗവേഷണ മേഖലയില്‍ ന്യൂനപക്ഷ മേഖലയില്‍ നിന്നും ഒരു പ്രാധിനിത്യം പോലുമില്ല, ഭൂമി വിനിയോഗ വകുപ്പില്‍ ഒരു പ്രാധിനിത്യമില്ല, നിയമ മന്ത്രാലയത്തില്‍ ഒരു പ്രാധിനിത്യം പോലുമില്ല, ഭക്ഷ്യപൊതുവിതരണ വകുപ്പിലില്ല. എന്തുകൊണ്ട് ഇതു സംഭവിക്കുന്നു എന്നു ചോദിച്ചാല്‍ കാര്യമായ പ്രവര്‍ത്തനം ഈ സര്‍ക്കാര്‍ നടത്തിയിട്ടില്ല എന്നു കാണാം. മൊത്തം 800 നിയമനങ്ങളില്‍ 50 എണ്ണം മാത്രമേ ന്യൂനപക്ഷങ്ങളില്‍ നിന്നുളളൂ. മുസ്‌ലിംകള്‍ക്കിടയിലെ ദിരിദ്ര്യം 33.9% ആണെന്ന് പ്ലാനിംഗ് കമ്മീഷന്‍ പറയുന്നു. പൊതുമേഖലിയിലെ മുസ്‌ലിം പ്രാതിനിധ്യം വളരെ കുറവാണ്.
ആസ്സാം ,യു.പി, വെസ്റ്റ് ബംഗാള്‍, ഗുജറാത്ത് തുടങ്ങി സംസ്ഥാനങ്ങളില്‍ ദാരിദ്യം വളരെ കൂടുതലാണ്. ഗവണ്‍മെന്റ് ടാര്‍ഗറ്റുകള്‍ പൂര്‍ത്തീകരിക്കുന്നതില്‍ പരാജയപ്പെട്ടു. അംഗന്‍വാടികളുടെ കാര്യത്തില്‍ 27000 എന്നതാണ് ടാര്‍ഗറ്റ്. എന്നാല്‍ പൂര്‍ത്തിയായത് 12000 മാത്രം. സ്‌കൂള്‍ കെട്ടിടങ്ങളുടെ കാര്യത്തില്‍ 7005 ആയിരുന്നു ടാര്‍ഗറ്റ്. എന്നാല്‍ 220 മാത്രമേ പൂര്‍ത്തിയായുളളൂ. മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യഭ്യാസ മേഖലയിലെ പ്രാതിനിധ്യം വളരെ മോശമാണ്. ഇക്കാര്യങ്ങള്‍ക്കെല്ലാം ഞങ്ങള്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതാണ്. ഭരണഘടനാപരമായ അവകാശം മാത്രമാണ് ഞങ്ങള്‍ ചോദിച്ചത്. പക്ഷെ  അദ്ദേഹം അതിനോട് യോജിച്ചില്ല. സ്‌കോളര്‍ഷിപ്പ് സ്‌കീമിലേക്ക് മാത്രമായി 28000 കോടി രൂപ ആവശ്യപ്പെട്ടപ്പോള്‍ 17000 കോടി മാത്രമാണ് പ്ലാനിംഗ് കമ്മീഷന്‍ അനുവദിച്ചത്. വലിയ രീതിയില്‍ സ്‌കോളര്‍ഷിപ്പിനുളള ആവശ്യം നിലനില്‍ക്കെ എങ്ങനെ ഞങ്ങള്‍ അത് പരിഹരിക്കു? എന്തു കൊണ്ടാണ് ന്യൂനപക്ഷങ്ങള്‍ക്കെതിരെയുളള വര്‍ഗീയ അതിക്രമങ്ങള്‍ തടയാനുളള നിയമം വേണ്ടത്ര നടപ്പിലാകാത്തത്? ആസ്സാം, മഹാരാഷ്ട്ര, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ മുസ്‌ലിംകള്‍ ആക്രമിക്കപ്പെടുന്നത് നിങ്ങള്‍ കാണുന്നില്ലേ..! 2005 മുതല്‍ 2009 വരെ 648 പേര്‍ വര്‍ഗീയ ലഹളകളില്‍ കൊല്ലപ്പെട്ടാതായിക്കാണാം. ഈ ബില്‍ നടപ്പിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് ഇത് ബോധ്യപ്പെടുത്തുന്നത്. അവസാനമായി ഒരു കാര്യം കൂടി. ഇജാസ് അഹമ്മദ് മിര്‍സ എന്ന യുവ ശാസ്ത്രജ്ഞനെ തെളിവൊന്നും കണ്ടെത്താന്‍ കഴിയാതെ എന്‍.ഐ.എ വിട്ടയച്ചപ്പോള്‍ ഡി.ആര്‍.ഡി.ഒ അദ്ദേഹവുമായുളള കരാര്‍ അവസാനിപ്പിക്കുന്നു. ഇതെന്ത് നീതിയാണ്. വേണ്ടത്ര ശാസ്ത്രജ്ഞര്‍ ഞങ്ങള്‍ക്കില്ല. അഫ്‌സല്‍ ഗുരുവിന്റെ കാര്യത്തില്‍ എന്ത് മനുഷ്യത്തമാണ് നിങ്ങള്‍ കാണിച്ചത്. അദ്ദേഹത്തിന്റെ ഭാര്യക്ക് അദ്ദേഹത്തോട് സംസാരിക്കാന്‍ അവസരം നല്‍കുകയെങ്കിലും ചെയ്യേണ്ടതായിരുന്നു. എന്തുപറ്റി രംഗനാഥ് മിശ്ര കമ്മീഷന്..? മുസ്‌ലിംകള്‍ ഇനിയും നിങ്ങളുടെ വാഗ്ദാനങ്ങള്‍ പ്രതീക്ഷിച്ചിരിക്കുന്നില്ല. അവര്‍ക്ക് വേണ്ടത് പ്രായോഗിക നടപടികളാണ്. ഭീകരതയുടെ വിഷയത്തില്‍ ഭീകരതക്ക് മതമില്ല എന്നു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ വിഷയത്തില്‍ നമ്മുടെ മാധ്യമങ്ങളെ നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നിങ്ങളുടെ വാഗ്ദാനങ്ങള്‍ക്കൊത്ത് പ്രവര്‍ത്തിക്കാന്‍ ഒരിക്കല്‍കൂടി ആവശ്യപ്പെട്ടു കൊണ്ട് ഞാന്‍ നിര്‍ത്തുന്നു. നന്ദി
(6.3.2013 ന് ഹൈദരാബാദ് എം.പി അസദുദ്ദീന്‍ ഉവൈസി പാര്‍ലിമെന്റില്‍ നടത്തിയ പ്രഭാഷണത്തിന്റെ സംഗ്രഹ വിവര്‍ത്തനം.)

വിവ : അത്തീഖുറഹ്മാന്‍

Related Articles