Current Date

Search
Close this search box.
Search
Close this search box.

ഗസ്സ ; ഇസ്രയേല്‍ അംബാസഡര്‍ പറയാന്‍ മടിക്കുന്ന 9 കാര്യങ്ങള്‍

കര, കടല്‍ ആകാശ മാര്‍ഗങ്ങളാല്‍ ഉപരോധിക്കപ്പെട്ട ഗസ്സയിലെ യാതനകള്‍ അറുതിയില്ലാതെ തുടരുന്നു. കര വ്യോമ നാവിക സേനകളാല്‍ ബോംബ് വര്‍ഷവും ആക്രമണവും തുടരുന്ന ഗസ്സയില്‍ ഇതുവരെ 100 ഫലസ്തീന്‍ കുട്ടികളുള്‍പ്പെടെ 550 ലധികം ആളുകള്‍ മരണപ്പെട്ടു. എന്നിട്ടും യാതോരു നീതികരണവുമില്ലാതെ ഇസ്രയേല്‍ ആക്രമങ്ങളെ ന്യായീകരിച്ചുകൊണ്ടിരിക്കുന്നു. BBC Radio യുടെ 2’s the Jeremy Vine show യ്ക്ക് വേണ്ടി ഗസ്സാ വിഷയം ചര്‍ച്ച ചെയ്യാന്‍ യു.കെ ഇസ്രയേല്‍ അംബാസഡര്‍ Danial Taub യുമായി അഭിമുഖം നടത്താന്‍ അവസരം ലഭിച്ചു. അദ്ദേഹത്തെ നേരിട്ട് ഇന്റര്‍വ്യൂ ചെയ്യാന്‍ അനുവാദം ലഭിച്ചില്ല. എന്നാല്‍ ആദ്യം ഞാന്‍ vine നുമായി സംസാരിച്ച ശേഷം അംബാസഡര്‍ Danial Taub വൈനിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി (വളരെ പ്രയാസത്തോടെ സംയമനം പാലിച്ച് ഞാന്‍ അദ്ദേഹത്തിനടുത്ത് തന്നെ ഇരുന്നു). 17 ലക്ഷത്തോളം വരുന്ന ഗസ്സയിലെ നിശ്ചയദാര്‍ഢ്യമുള്ള ജനങ്ങളുടെമേല്‍ ഇസ്രയേല്‍ നടത്തുന്ന ക്രൂരതയുടെയും ഉപരോധത്തിന്റെയും ഭീകരത  (Dahiya Doctrine) ഈ ഇന്റര്‍വ്യൂവിന്റെ പൂര്‍ണ്ണ രൂപത്തില്‍നിന്നും കേള്‍ക്കാം. നേരത്തേ പറഞ്ഞത് പോലെ ഇന്റര്‍വ്യൂവില്‍ അയാളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ എനിക്ക് അവസരം ലഭിച്ചില്ലെങ്കിലും, ഇന്റര്‍വ്യൂവിലെ അവസാനവാക്ക് അയാളുടെതായിരുന്നെങ്കിലും അയാള്‍ പറഞ്ഞ ചില കാല്‍പനികതകളെ തുറന്നുകാട്ടാന്‍ ഈ ബ്ലോഗ് എഴുത്തിലൂടെ സാധിച്ചു എന്ന് കരുതുന്നു.

യു.കെ ഇസ്രയേല്‍ അംബാസഡര്‍ Danial Taub  ഇന്റര്‍വ്യൂവില്‍  പറയാന്‍ മറന്ന/ തെറ്റായി അടയാളപ്പെടുത്തിയ 9 കാര്യങ്ങള്‍:

1. 2005 ഞങ്ങള്‍ ഗസ്സയില്‍ നിന്നും പിന്‍മാറി…. ഗസ്സയുടെ ഓരോ ഇഞ്ച് ഭൂമിയില്‍ നിന്നും

ഇസ്രയേല്‍ പ്രധാനമന്ത്രി ഏരിയല്‍ ശാരോണിന്റെ ഏകപക്ഷീയമായ പിന്‍മാറ്റത്തോടെ ഗസ്സയുടെ കുടിയേറ്റങ്ങള്‍/ കൈയ്യേറ്റങ്ങള്‍ അവസാനിപ്പിച്ചതായി വരുത്തിതീര്‍ക്കാന്‍ ഇസ്രയേല്‍ ശ്രമിക്കുകയാണ്. അവരുടെ അധിനിവേശം ഗസ്സയില്‍ തുടരുകയാണ്. ഗസ്സയുടെ ഭൂമിയുടെയും, തീരപ്രദേശങ്ങളുടെയും വ്യോമാതിര്‍ത്തിയുടെയും നിയന്ത്രണം ഇസ്രയേലിനാണ്. ഹാഡ്‌വാഡ് യൂണിവേഴ്‌സിറ്റിയിലെ പശ്ചിമേഷ്യന്‍ വിദഗ്ദ സാറാ റോയ് (Boston Globe – 2012) പറഞ്ഞതാണ യാഥാര്‍ത്ഥ്യം. ആദ്യം ഇസ്രയേല്‍ വിലക്കേര്‍പേടുത്തിയ പ്രദേശങ്ങളുണ്ടാക്കി ഇപ്പോള്‍ ഗസ്സയുടെ 14% ഭൂമിയും കൃഷിയോഗ്യമായ 48 % ഭൂമിയും കൈയ്യേറി. അതുപോലെ തന്നെ, ഓസ്‌ലോ കരാര്‍ പ്രകാരം ഫലസ്തീനികള്‍ക്ക് വിട്ട് നല്‍കേണ്ട 20 നോട്ടിക്കല്‍ മൈല്‍ കടല്‍ പരിധിയില്‍ 3 നോട്ടിക്കല്‍ മൈല്‍ ദൂരം മാത്രമാണ് ഗസ്സയുടെത്. 85 % വും ഇസ്രയേല്‍ വിലക്കുള്ള/ നിയന്ത്രണ  പ്രദേശമാണ്. കൂടാതെ ഫലസ്തീന്‍ ജനസംഖ്യ രജിസ്റ്ററിന്റെ (Palestinian Population registry) നിയന്ത്രണവും അവര്‍ക്കാണ്. ആരാണ് ഫലസ്തീന്‍ പൗരന്‍, ഗസ്സാനിവാസി എന്ന് തീരുമാനിക്കാനുള്ള അധികാരവും ഇസ്രയേലില്‍ നിക്ഷിപ്തം. ഇതാണോ നിങ്ങള്‍ പറയുന്ന ഗസ്സയുടെ പരമാധികാരവും സ്വാതന്ത്രവും?

2. ഗസ്സ പ്രദേശം ഹമാസ് ബലപ്രയോഗത്തിലൂടെ അധീനപ്പെടുത്തിയതാണ്.
    
2006 ജനുവരിയില്‍ ജനാധിപത്യപരമായി നടന്ന തെരഞ്ഞെടുപ്പില്‍ ഹമാസ് വിജയം കൈവരിച്ച ശേഷം 2007 ജൂണിലാണ് അവര്‍ അധികാരത്തില്‍ വരുന്നത്. അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് നടപ്പാക്കിയ ഭരണകൂട അട്ടിമറിയെ മറിക്കടന്നാണ് ഹമാസ് അധികാരത്തില്‍ വന്നത് എന്നത് Danial Taub ഇവിടെ മനപ്പൂര്‍വ്വം മറച്ചുവെക്കുന്നു. യു.എസ് ഗവണ്‍മെന്റില്‍ നിന്നും ചോര്‍ന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അനേഷണാത്മക പത്രപ്രവര്‍ത്തകനായ ഡേവിഡ് റോസ് അദ്ദേഹത്തിന്റെ (Vanity Fair Piece) ല്‍ ഇതിനെ കുറിച്ച് പറയുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്റ ജോര്‍ജ് ബുഷ്, വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റൈസ്, ദേശീയസുരക്ഷ ഉപദേശക ഉപാദ്ധ്യക്ഷന്‍  Elliot Abrams, അല്‍ഫതഹ് നേതാവ് മുഹമ്മദ് ദഹ്‌ലാന് ആയുധങ്ങള്‍ നല്‍കി ഫലസ്തീന്‍ ജനങ്ങള്‍ക്കിടയില്‍ കലാപമുണ്ടാക്കി ഭരണം അട്ടിമറിക്കാന്‍ ശ്രമം നടത്തി എന്നാല്‍, ഇത് ഹമാസിനെ കൂടുതല്‍ ശക്തിപ്പെടുത്തി.

3. ജനാധിപത്യം എന്നത്….. ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള പ്രതിജ്ഞാബദ്ധതയാണ്
    
വെസ്റ്റ് ബാങ്കിലെയും കിഴക്കന്‍ ജറൂസലേമിലേയും ലക്ഷകണക്കിനു ഫലസ്തീനികള്‍ ഇസ്രയേല്‍ ഭരണത്തിനു കിഴിലാണ്. അതേസമയം അവര്‍ക്ക് ഇസ്രയേല്‍ ഇലക്ഷനില്‍ വോട്ട് ചെയ്യാനുള്ള അവകാശം നിഷേധിക്കുകയും ചെയ്യുന്നു. ജൂതരാഷ്ട്രത്തിലെ പൗരന്‍മാരായി ഇസ്രയേലില്‍ നിയമപരമായി തന്നെ ജീവിക്കുന്ന ഫലസ്തീനികള്‍ക്ക് മുന്നില്‍ ജനാധിപത്യത്തിന്റെ അന്തിമ ഫലം എന്താണെന്നുനോക്കാം. രാജ്യത്തിന്റെ 80% ഭൂമിയും കൈയ്യാളുന്ന പ്രാദേശിക സഭാംഗങ്ങളായ 695 സമുദായങ്ങളുണ്ട് ഈ പ്രദേശങ്ങളില്‍. അവരില്‍ Vetting Community എന്ന വിഭാഗത്തോട് ഭൂമി വാങ്ങുവാനോ വാടകക്ക് നല്‍കുവാനോ ഇസ്രയേലില്‍ ജീവിക്കുന്ന ഫലസ്തീന്‍ ജനതക്ക് നിയമ പ്രകാരം യാതോരു അനുമതിയുമില്ല. പൗരാവാകാശ നിയമത്തിലും ഇസ്രയേല്‍ ക്രൂരമായ വിവേചനം കാണിക്കുന്നുണ്ട് ഇതില്‍ പ്രമുഖമാണ് 1950-ലെ Law of Return ഉം 1952ലെ ഇശശ്വേലിവെശു ഘമം യും. ജൂത പൗരന്മാര്‍ക്ക് ഫലസ്തീനികളുടെ മേല്‍ പ്രത്യേക അധികാരവും ആനുകൂല്യങ്ങളും നല്‍കുന്നതാണ് പ്രസ്തുത നിയമങ്ങള്‍. ഇവിടെയൊക്കെ ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് എന്താണ് സംഭവിച്ചത്?

4. ഗസ്സയിലെ ജനങ്ങളെ ഹമാസ് ക്രൂരന്മാരാക്കി.
    
അതിനിവേശ സ്ഥലത്ത് ഫലസ്തീന്‍ ജനതയോട് ഇസ്രയേല്‍ 47 വര്‍ഷമായി കാണിക്കുന്ന ക്രൂരതക്ക് ന്യായീകരണം എന്താണ്? 2013 ജൂണിലെ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് നോക്കുക: ഫലസ്തീന്‍ കുട്ടികളോട് മോശമായി പെരുമാറിയതിനും തടവില്‍ കഴിയുന്നവരെ പീഢിപ്പിച്ചതിനും മനുഷ്യ മറയായി ഉപയോഗിച്ചതിനും യു.എന്നിന്റെ മനുഷ്യാവകാശ സമിതി ഇസ്രയേലിനെതിരെ കുറ്റം ചുമത്തുകയുണ്ടായി. യു.എന്നിന്റെ തന്നെ കുട്ടികളുടെ അവകാശ സംരക്ഷണ സമിതി പറയുന്നു: 1967ലെ യുദ്ധത്തില്‍ വെസ്റ്റ് ബേങ്ക്, ഗസ്സ എന്നിവിടങ്ങളില്‍ നിന്നും പിടികൂടിയ ഫലസ്തീന്‍കുട്ടികളുടെ ജനനം രജിസ്റ്റര്‍ ചെയ്യാന്‍പോലും അനുവദിക്കുന്നില്ലെന്ന്. മാത്രമല്ല ആവശ്യമായ വൈദ്യസഹായം, ശുദ്ധമായ വെള്ളം, വിദ്യാഭ്യാസം എന്നിവ നിരന്തരം നിഷേധിക്കുകയും ചെയ്യുന്നു. ഇതു നിഷ്ഠൂരതയല്ലേ? ഇത് ഫലസ്തീനികളുടെ മനുഷ്യാവകാശ ലംഘനമല്ലേ? കഫേയില്‍ ലോകകപ്പ് ഫുട്‌ബോള്‍ കണ്ടുകൊണ്ടിരുന്നവര്‍ക്കുമേല്‍ ബോംബ് വര്‍ഷിച്ചതിനെ കുറിച്ച് എന്ത് പറയുന്നു? അല്ലെങ്കില്‍ ഗസ്സയിലെ വികലാംഗ സംരക്ഷണ കേന്ദ്രത്തില്‍ ബോംബ് വര്‍ഷിച്ചതിനെ കുറിച്ചോ?

5. സംയമനം പാലിക്കാനാണ് ഇസ്രയേല്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
    
ചുരുങ്ങിയ ദിവസത്തിനുള്ളില്‍ 500 ലധികം മനുഷ്യരെ കൊലചെയ്യുന്നതാണോ സംയമനം. അധികപേരും സാധാരണ ജനങ്ങള്‍, ബീച്ചില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍, വികലാംഗ സംരക്ഷണ കേന്ദ്രത്തിലെ അന്തേവാസികള്‍. അങ്ങനെയെങ്കില്‍ സംയമനം ഇല്ലാത്ത അവസ്ഥയെകുറിച്ച് Danial Taub വിശദീകരിക്കുന്നത് കാണാന്‍ തന്നെ ഞാന്‍ ആഗ്രഹിക്കുന്നില്ല. നേരത്തെ സൂചിപ്പിച്ച പോലെ ഇസ്രയേല്‍ ഉപയോഗിക്കുന്ന Dahiya Doctrine 2009-ല്‍ യുഎന്നിന്റെ ഗസ്സ സംഘര്‍ഷത്തിന്റെ യാഥാര്‍ത്ഥ്യം കണ്ടെത്താനുള്ള സമിതി സൂചിപ്പിച്ചത് കാണുക: മുന്‍ ഇസ്രയേല്‍ പ്രതിരോധ വിഭാഗം ജനറല്‍ Gadi Eizenkot വികസിപ്പിച്ച ഇസ്രയേല്‍ സുരക്ഷ ആശയമാണിത്. ക്രമാതീതമായ ബലപ്രയോഗം നടത്തി സാധാരണ ജനങ്ങളുടെ സ്വത്തു വകകളും, അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കുകയും പരമാവധി കേടുപാടുകള്‍ ഉണ്ടാക്കുകയും ചെയത് പൊതു ജനങ്ങളെ കൊടിയ യാതനയില്‍ അകപ്പെടുത്തുക. പൊതുജനങ്ങളെയും  അവരുടെ സ്വത്ത് വകകളേയും ലക്ഷ്യം വെക്കുന്നത് സംയമനത്തിനുള്ള തെളിവല്ല. മറിച്ച് കുറ്റങ്ങള്‍ക്കുള്ള തെളിവാണ്.

6. ഇസ്രയേലിനും ഹമാസിനുമിടിയില്‍ നിര്‍ദ്ദേശിക്കപ്പെട്ട ഒന്നായിരുന്നു വെടിനിര്‍ത്തല്‍.
    
ഹമാസിന്റെ യാതൊരു പങ്കാളിത്തവുമില്ലാതെ സമാധാന ദൂതനായ ടോണി ബ്ലയറിന്റെ സഹായത്തോടെ ഇസ്രയേലും ഈജിപ്തും തമ്മില്‍ ഉണ്ടാക്കിയതായിരുന്നു കഴിഞ്ഞ ആഴ്ച്ചയിലെ വെടിനിര്‍ത്തല്‍ കരാര്‍. ഹമാസിന്റെ അൗദ്യോഗിക വക്താവ് Mushir-al-Messri അല്‍ ജസീറയോട് പറയുന്നത് നോക്കുക. ഹമാസ് ഈ വെടിനിര്‍ത്തല്‍ കരാറില്‍ പങ്കാളിത്തം വഹിച്ചിട്ടില്ല മാധ്യമങ്ങളില്‍ നിന്നാണ് വെടിനിര്‍ത്തലിനെ കുറിച്ച്  അറിഞ്ഞത് തന്നെ. തങ്ങളുടെ പങ്കാളിത്തമില്ലാതെ രൂപീകരിച്ച ഈ കരാറിനെ തള്ളി കളയുന്നതായും അതിലെ വ്യവസ്ഥകള്‍ ഇസ്രയേലിന്റെ അധിനിവേഷത്തിന് പാദ സേവ ചെയ്യുന്നതാണെന്നും അവര്‍ പ്രതികരിച്ചു. Sharif Nashashibi പറഞ്ഞതിനെ ഇവിടെ ഉദ്ധരിക്കുന്നു: രണ്ട് കക്ഷികള്‍ തമ്മില്‍ യുദ്ധം നടക്കുമ്പോള്‍ അവര്‍ക്കിടയില്‍ മധ്യസ്തം വഹിക്കുന്നവര്‍ ഒരു കക്ഷിയെ അവഗണിക്കുന്നത് ആശ്ചര്യം തന്നെ.

7. ഗസ്സയിലെ ജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണവും മരുന്നുകളും ലഭിക്കുന്നതിന് ഹമാസാണ് തടസം നില്‍ക്കുന്നത്.
    
ഗസ്സയിലെ ജനങ്ങളുടെ ആരോഗ്യത്തേയും ക്ഷേമത്തേയും കുറിച്ച് ഇസ്രയേല്‍ ജാഗ്രതരാണെന്ന് ഞങ്ങള്‍ വിശ്വസിക്കണോ? ‘യു.എസ് നയതന്ത്രജ്ഞരും ഇസ്രയേല്‍ ഉന്നത ഉദ്ദ്യോഗസ്ഥരും തമ്മിലെ സംഭാഷണം (വിക്കീലീക്ക്‌സ് 2011-ല്‍ പുറത്തു വിട്ടത്) : ഗസ്സയുടെ സമ്പത്ത് വ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങളില്‍ സ്ഥിരമായി പ്രതിസന്ധികള്‍ സൃഷ്ടിച്ച് പരമാവതി ക്ഷയിപ്പിക്കാന്‍ ശ്രദ്ധ പുലര്‍ത്തുന്നതായും, കപ്പലുകളെ തടഞ്ഞുകൊണ്ട് ഗതാഗതം തടസ്സപ്പെടുത്തി  ഗസ്സയുടെ സമ്പത്ത് വ്യവസ്ഥയെ ഒരു തരത്തിലും കരകയറാന്‍ അനുവദിക്കാതെ തകര്‍ക്കാന്‍ സദാ ശ്രമങ്ങള്‍ നടത്തുന്നതായും യു.എസ് എംബസി ഉദ്യോഗസ്ഥര്‍ക്ക് പല തവണകളായി ഇസ്രയേല്‍ ഉറപ്പു നല്‍കി. കൂടാതെ  Freedom of International Legislation ന് കീഴ്‌ലുള്ള Gish Human Rights Organisation ന് മുന്നില്‍ ഇസ്രയേല്‍ ഔദ്യോഗിക രേഖകള്‍ പറയുന്നു: 2007 മുതല്‍ 2010 പകുതി വരെ ഗസ്സക്ക് മേല്‍ ഉപരോധം തീര്‍ത്ത സമയത്ത് അവിടത്തെ ജനങ്ങള്‍ക്ക് ഒരു ദിവസം പോഷകാഹാര കുറവ് ഇല്ലാതിരിക്കാന്‍ ആവശ്യമായ കലോറി ഊര്‍ജ്ജം കണക്കാക്കിയിരുന്നു എന്ന്. എന്നാല്‍ ഇതിനാവശ്യമായ ഭക്ഷണസാധനങ്ങള്‍ കടത്താന്‍ പോലും അവര്‍ അനുവദിക്കുന്നില്ല.

8. Flechette ഷെല്ലാക്രമണത്തെ കുറിച്ച് നിങ്ങള്‍ ഏത് റിപ്പോര്‍ട്ടുകളാണ് പരാമര്‍ശിക്കുന്നത് എന്നതിനെ കുറിച്ച് എനിക്ക് യാതോരു അറിവുമില്ല.

ഷെല്ലാക്രമണത്തെ കുറിച്ച് Vine ചോദിച്ച ചെറിയ ചോദ്യത്തിനു മുമ്പില്‍ പതറിയ താങ്കള്‍ ഒരു വേള ഗാര്‍ഡിയന്‍സ് പത്രം വായിക്കണം: ആളുകളെ കൊല്ലുന്ന ആയിരക്കണക്കിന് സൂക്ഷമവും ശക്തവുമായ ലോഹ തകിടുകള്‍ പുറത്തേക്ക് വിടുന്ന  Flechette ഷെല്ലുകള്‍ ഇസ്രയേല്‍ ഗസ്സക്കുമേല്‍ പ്രയോഗിക്കുന്നു. ജൂലൈ 17-ന് ഇത്തരത്തിലുള്ള ആറു ഷെല്ലുകളാണ് ഖാന്‍ യൂനുസിന്റെ കിഴക്കുള്ള Ghuzaa പ്രദേശത്ത് ഇസ്രയേല്‍ പ്രയോഗിച്ചതെന്ന് ഫലസ്തീന്‍ മനുഷ്യാവകാശ വിഭാഗം (Palestinian Centre for Human Rights – PCHR) റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ആഴ്ച്ച PCHR സന്നദ്ധപ്രവര്‍ത്തകര്‍ അത്തരത്തിലുള്ള ഷെല്ലുകളുടെ ഫോട്ടോ പുറത്ത് വിട്ടിരുന്നു. ഷെല്ലുകളേറ്റു Nahla Khalil Najjar (37)എന്ന യുവതിക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട ചെയതു. ഇസ്രയേല്‍ ഇത് നിരാകരിച്ചിട്ടില്ല.

9. യുദ്ധ ഭൂമിയില്‍  നിന്ന് ഒഴിഞ്ഞു പോവുന്ന സാധാരണ ജനങ്ങളെ ഹമാസ് തടഞ്ഞു വെക്കുന്നു എന്നത് ദൗര്‍ഭാഗ്യകരമാണ്.

ഗസ്സയിലെ ജനങ്ങള്‍ എവിടെക്ക് പോവണമെന്നാണ് പറയുന്നത്? ജയില്‍ വളപ്പിന്റെ ഏത് ഭാഗത്തേക്ക് പോവും? 2010-ല്‍ ഡേവിഡ് കാമറൂണ്‍ പറഞ്ഞത് ഉചിതവും സുരക്ഷിതവുമായ സ്ഥലത്തേക്ക് അവര്‍ക്ക് മാറാവുന്നതാണ് എന്നാണ്. ഹമാസ് റോക്കറ്റുകള്‍ സൂക്ഷിക്കുന്നു എന്ന് പറഞ്ഞ് വീടുകളും സ്‌കൂളുകളും പള്ളികളും ആക്രമിക്കുന്നു എന്നത് മറ്റൊരു വസ്തുത. Jon Stewart of the daily show എവിടേക്കാണവര്‍ കുടി ഒഴിഞ്ഞ് പോവുക? Have you f**king seen Gaza ? ഒരു ബോര്‍ഡര്‍ ഇസ്രയേലും അപ്പുറം ഈജിപ്തും ഉപരോധിച്ചിരിക്കുന്നു. അത് നീന്തി കടക്കാന്‍ അവര്‍ എന്താണ് ചെയ്യുക?

വിവ : അബ്ദുറഹീം കെ

Related Articles