Current Date

Search
Close this search box.
Search
Close this search box.

ഇത് നമുക്ക് പരിചിതമായ സിറിയയല്ല !

സിറിയയില്‍ ഔദ്യോഗിക സൈന്യവും വിമത സൈന്യവും നടത്തുന്ന പരസ്പര പ്രതികാരങ്ങളെ ലജ്ജാകരമായ സംഭവമായിട്ടാണ് റോയിട്ടേഴ്‌സ് വിശേഷിപ്പിക്കുന്നത്. അത് സിവിലിയന്‍മാരോടാണെങ്കിലും സൈനികരോടാണെങ്കിലും അപലപനീയം തന്ന.

പ്രതിപക്ഷമാവട്ടെ, ഭരണപക്ഷമാവട്ടെ കത്തിമൂര്‍ച്ച കൂട്ടുന്നതിന് മുമ്പ് ഓരോരുത്തരും അതുണ്ടാക്കുന്ന ഫലത്തെ കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. ഇരുപക്ഷത്തെയും താരതമ്യപ്പെടുത്തുകയെല്ല നമ്മുടെ ഉദ്ദേശ്യം. ഒരു വിഭാഗത്തെ വിമര്‍ശിക്കുകയും എതിര്‍പക്ഷത്തെ ന്യായീകരിക്കുകയുമല്ല. ഭരണം കയ്യാളുന്നവര്‍ക്കാണ് കൂടുതല്‍ ഉത്തരവാദിത്വമെന്ന് പ്രത്യേകം എടുത്തുപറയേണ്ടതില്ല. എന്നാല്‍ വിട്ടുവീഴ്ചയിലും നിയന്ത്രണത്തിലും മാതൃക കാണിക്കേണ്ടവരാണ് പ്രതിപക്ഷം. തങ്ങളുടെ പ്രവര്‍ത്തനങ്ങളെ മോശമാക്കുന്ന തരത്തിലുള്ള ഒരു പ്രവര്‍ത്തനവും അവരുടെ ഭാഗത്ത് നിന്നും ഉണ്ടായിക്കൂടാ. നീതിയോടൊപ്പം നില്‍ക്കുന്ന അവരോടുള്ള ധാരാളമാളുകളുടെ അനുകമ്പ അതിലൂടെ നശിപ്പിച്ച് കളയുകയാണത് ചെയ്യുക. സിറിയക്കകത്തും പുറത്തുമുള്ള ധാരാളം ആളുകള്‍ അവരെ പിന്തുണക്കുന്നുണ്ടെന്ന് അവരും ഓര്‍ക്കണം.

സിറിയയില്‍ നിന്നും പ്രചരിച്ച രംഗത്തെ അറബികളും മുസ്‌ലിംകളും ചെയ്ത പ്രവര്‍ത്തനമായിട്ടാണ് വിദേശ ഏജന്‍സികള്‍ ഉദ്ധരിച്ചത്. കാരുണ്യമെന്തന്നറിയാത്ത പരുഷ അറവുകാരായിട്ടത് ചിത്രീകരിച്ചു. മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത അറുക്കാനും രക്തം ചിന്താനും മാത്രം നടക്കുന്നവരെന്ന് വിശേഷിപ്പിച്ചു.

സിറിയന്‍ സൈന്യം ഒരാളെ അവസാനം ശ്വാസം നിലക്കുന്നത് വരെ സാവധാനം മുതുകില്‍ കുത്തികൊണ്ടിരിക്കുന്നു. വിമത നേതാവ് ഒരു സൈനികനെ കൊലപ്പെടുത്തി ശരീരം വികൃതമാക്കുന്നു, ക്യാമറക്ക് മുന്നില്‍ അവന്റെ കരള്‍ കടിച്ചു ചവക്കുന്നു. കൊല്ലപ്പെട്ട മറ്റൊരാളുടെ ലൈംഗികാവയവം മുറിച്ചെടുക്കുന്നതാണ് മറ്റൊരു ദൃശ്യം. ഇതെല്ലാം ചെയ്തു കൂട്ടുന്നവര്‍ ഇസ്‌ലാമുമായോ അറബ് അടിസ്ഥാനങ്ങളുമായോ മനുഷ്യത്വുമായോ യാതൊരു ബന്ധവും ഇല്ലാത്തവരാണ്. ഇതിലൂടെയെല്ലാം അവരുടെ മൃഗീയതയാണവര് വെളിവാക്കുന്നത്. അവരുടെ വാക്കുകളും ചിത്രങ്ങളും അത് വിളിച്ചു പറയുന്നു. ലോകത്തിന് മുമ്പില്‍ വെറുപ്പും ഭയവും ഉണ്ടാക്കുന്നതിനായി യൂടൂബിലും അത് പ്രചരിപ്പിക്കുന്നു.

ഒരു ഇസ്‌ലാമിക സൈന്യവും മൃതദേഹത്തെ വികൃതമാക്കിയത് നമുക്ക് കാണാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ ഇസ്‌ലാമിക സംസ്‌കാരമല്ല അതെന്ന് നമുക്ക് ഉറപ്പിച്ച് പറയാനാകും. ഇസ്‌ലാമിന്റെ മൂല്യങ്ങള്‍ വിട്ടുവീഴ്ചയുടേതും ദയയുടേതുമാണ്. മൃതദേഹത്തെ വികൃതമാക്കുന്നത് പോയിട്ട് ഒരു മരം പറിച്ചെടുക്കുന്നത് പോലും അത് വിലക്കുന്നു.

ഔദ്യോഗിക സൈന്യം സ്ത്രീകളോടും കുട്ടികളോടും എന്തൊക്കെ ക്രൂരതകള്‍ കാണിച്ചാലും വീടുകള്‍ അവര്‍ക്ക് മീതെ തകര്‍ത്തിട്ടാലും ശരി അതൊന്നും മറുവിഭാഗത്തിന് അത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യാനും അതില്‍ ആഹ്ലാദിക്കാനുമുള്ള ന്യായമല്ല. നീചമായ ആ പ്രവര്‍ത്തനത്തിന്റെ വീഡിയോ ഞാന്‍ കണ്ടിട്ടില്ല. ടൈം മാഗസിന്‍ റിപോര്‍ട്ട് ചെയ്തതനുസരിച്ച് വിശ്വസിക്കുകയായിരുന്നു. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവരുണ്ടെന്ന് വിശ്വസിക്കാതിരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

നമുക്ക് കണ്ടു പരിചയമുള്ള സിറിയയല്ല ഇത്. നിര്‍ഭയത്വത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയു മര്‍ദ്ദിതര്‍ക്കും ആട്ടിയോടിക്കപ്പെട്ടവര്‍ക്കും സംരക്ഷിക്കുകയും ചെയ്തിരുന്നു രാജ്യമായിരുന്നു അത്. നൂറ്റാണ്ടുകളായി ആ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന സിറിയക്കാരില്‍ നിന്ന് നാം പ്രതീക്ഷിക്കുന്ന ഒന്നല്ല ഇത്. അവര്‍ ഏത് വിഭാഗത്തോടൊപ്പമായാലും അവരുടെ ഭാഗത്ത് നിന്നുണ്ടാവാന്‍ പാടില്ലാത്തത് തന്നെയാണത്.

വിവ : അഹ്മദ് നസീഫ് തിരുവമ്പാടി

Related Articles