Current Date

Search
Close this search box.
Search
Close this search box.

അറബ് വിപ്ലവത്തിലെ വിദേശ ഇടപെടലുകള്‍

arab-spring.jpg

അറബ് വിപ്ലവം ആകസ്മികമായി സംഭവിച്ച ഒന്നായിരുന്നില്ല. മറിച്ച് ഒരു ജനതക്കുമേലുള്ള നിരന്തരമായ അടിച്ചമര്‍ത്തലിന്റെയും പീഢനത്തിന്റെയും ഫലം മാത്രമായിരുന്നു. പീഢിപ്പിക്കപ്പെടുകയും പ്രയാസപ്പെടുകയും ചെയ്യുന്ന ജനത ഒരിക്കല്‍ പൊട്ടിത്തെറിക്കുകയെന്നത് സ്വാഭാവികമാണ്. അറബ് നാടുകളിലെ ഈ വിപ്ലവങ്ങള്‍ അറബ് വസന്തം എന്ന പേരിലാണ് അറിയപ്പെടുന്നത് എന്നതും ശ്രദ്ദേയമായമാണ്. ചരിത്രത്തില്‍ മാതൃകകളില്ലാത്ത ഒന്നായിരുന്നില്ല ഇത്. ഇതിനു മുമ്പും സമാനമായ വിപ്ലവങ്ങള്‍ ഏറെ നടന്നിട്ടുണ്ട്. വൈദേശിക ശക്തികള്‍ പ്രക്ഷോഭകരുടെ സഹായികളായി നേരിട്ട് ഇടപെട്ടു എന്നതാണ് ഇതിലെ പുതുമ. കുറച്ച്കാലം മുമ്പുവരെ സ്വേഛാധിപത്യ ഭരണ വ്യവസ്ഥകളെ പിന്തുണച്ചവരാണ് ഇപ്പോള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്ന സമൂഹങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുള്ളത്. കേവലം രാഷ്ട്രീയ ഇടപെടലിലൊതുക്കാതെ ലിബിയയില്‍ സംഭവിച്ചതുപോലെ സൈനിക ഇടപെടലുകളും അവര്‍ നടത്തി. പാശ്ചാത്യ രാഷ്ട്രങ്ങള്‍ ഇതില്‍ നടത്തുന്ന ഇടപെടലുകള്‍ക്ക് പിന്നില്‍ ചില കാരണങ്ങള്‍ കണ്ടെത്താവുന്നതാണ്.

 

 

 

1. ജനങ്ങള്‍ക്കിടയില്‍ പാശ്ചാത്യരുടെ മുഖം മിനുക്കുക. പ്രത്യേകിച്ചും ആളുകള്‍ അവരെ അധിനിവേശ ശക്തികളും ശത്രുക്കളുമായി കാണുന്ന ഈ സാഹചര്യത്തില്‍. പ്രസ്തുത സമീപനത്തിന് മതിയായ കാരണങ്ങളുമുണ്ട്.
ജനങ്ങളെ എല്ലാതരത്തിലും അടിച്ചമര്‍ത്തുന്നതിനും അക്രമിക്കുന്നതിനും എല്ലാവിധ പിന്തുണയും നല്‍കിയവരായിരുന്നു അവര്‍ എന്നതാണതിനു പ്രധാന കാരണം. ഭീകരതയുടെ പേരില്‍ മുസ്‌ലിങ്ങളോടും ഇസ്‌ലാമിക സമൂഹങ്ങളോടും കാണിച്ച ശത്രുതയും പാശ്ചാത്യരോട് പകയും വിദ്വേഷവുമുണ്ടാകുന്നതിന് കാരണമായി.
2. ഭരണകൂടത്തെക്കാള്‍ ജനങ്ങള്‍ ശക്തരായപ്പോള്‍ അവരെ സഹായിക്കുകയാണ് തങ്ങള്‍ക്കനുകൂലമെന്നവര്‍ മനസിലാക്കി. ഇത്തരം വിഷയങ്ങളില്‍ പാശ്ചാത്യര്‍ പരിഗണിക്കുന്നത് അവരുടെ താത്പര്യങ്ങള്‍ മാത്രമാണ്, അല്ലാതെ ധാര്‍മ്മിക മൂല്യങ്ങളെയല്ല.
3. വിപ്ലവാനന്തരം രൂപപ്പെടുന്ന ജനകീയ ഭരണകൂടങ്ങളുടെ സ്‌നേഹം കരസ്ഥമാക്കാനും പ്രീതി നേടുവാനുമുള്ള ശ്രമമായിട്ട് ഇതിനെ കാണാവുന്നതാണ്.
4. ഇസ്‌ലാമിക നവോത്ഥാനത്തിന്റെ വളര്‍ച്ചയും ഇടതുപക്ഷ ദേശീയ മതേതര പ്രസ്ഥാനങ്ങളുടെ ശോഷണവും അറേബ്യന്‍ ജനതക്ക് ഇസ്‌ലാമിനോടുള്ള പ്രതിബദ്ധത വര്‍ദ്ധിച്ചതും വിവിധങ്ങളായ മേഖലകളില്‍ ഇടപെടുന്നതിനായി ഇസ്‌ലാമിക മുന്നേറ്റങ്ങള്‍ രൂപപ്പെട്ടതും ഇതിന് കാരണമായി.
ഇത്തരം കാരണങ്ങളാണ് പാശ്ചാത്യ രാഷ്ട്രങ്ങളെ വിപ്ലവങ്ങളില്‍ പ്രകടമായി ഇടപെടാന്‍ പ്രേരിപ്പിച്ചത്.
അടിയന്തിര പരിഹാരം:
ഇസ്‌ലാമിസ്റ്റുകള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങളെ പാശ്ചാത്യര്‍ ഉപയോഗപ്പെടുത്തുന്ന അവസരങ്ങള്‍ ഇല്ലാതാക്കാന്‍ നാം ശ്രമിക്കേണ്ടതുണ്ട്. അതിന് ചില കാര്യങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്.
1. ഒരു മുസ്‌ലിം തന്റെ സഹോദരനെ അംഗീകരിക്കാനും ഉള്‍ക്കൊള്ളാനും മാനസിക വിശാലത കാണിക്കണം. ഇസ്‌ലാമിക സാഹോദര്യത്തിന്റെ സംരക്ഷണത്തിന് അധികാരത്തെക്കാള്‍ പ്രാധാന്യം നല്‍കണം.
2. മുസ്‌ലിങ്ങള്‍ സഹവര്‍ത്തിത്വ നയവും വിയോജിപ്പിന്റെ രീതിശാസ്ത്രവും നിര്‍ബന്ധമായും മനസിലാക്കണം. ഒരു മുസ്‌ലിം ആരോടും അന്ധമായി ശത്രുതയോ കൂറോ കാണിക്കുകയില്ല. അവനിലുള്ള നന്മയുടെ അടിസ്ഥാനത്തില്‍ സഹകരിക്കുകയും തിന്മയുടെ അടിസ്ഥാനത്തില്‍ വിയോജിക്കുയുമാണ് ചെയ്യുന്നത്.
3. മുസ്‌ലിങ്ങള്‍ പരസ്പരം ആയുധംകൊണ്ട് സംസാരിക്കുന്നത് അവസാനിപ്പിക്കുക.
ആയുധം ഒരു മുസ്‌ലിമിന്റെ നേരെ ചൂണ്ടുന്നത് നബി(സ) വിലക്കിയിട്ടുള്ളതാണ്. ‘നിങ്ങളിലാരും തന്റെ സഹോദരുനേരെ ആയുധം ചൂണ്ടരുത്.’
മറ്റൊരിക്കല്‍ നബി(സ) പറഞ്ഞു: ‘രണ്ടു മുസ്‌ലിങ്ങള്‍ പരസ്പരം ഏറ്റുമുട്ടിയാല്‍ കൊന്നവനും കൊല്ലപ്പെട്ടവനും നരകത്തിലാണ്’.
4. മുആദ് ബിന്‍ ജബല്‍(റ) നെയും അബൂ മൂസാ അല്‍അശ്അരി(റ)യെയും യമനിലേക്ക് അയച്ചപ്പോള്‍ നബി(സ) അവര്‍ക്ക് നല്‍കിയ ഉപദേശം: ‘നിങ്ങള്‍ പരസ്പരം അനുസരിക്കുക ഭിന്നിക്കരുത് എന്നായിരുന്നു’.

 

 

 

വിവ: അഹ്മദ് നസ്വീഫ് തിരുവമ്പാടി

 

 

 

 

 

Related Articles