AsiaPolitics

മ്യാന്മാറിന് പഠിക്കുന്ന ശ്രീലങ്ക

രണ്ട് കോടി ജനങ്ങള്‍ താമസിക്കുന്ന ശ്രീലങ്കയില്‍ 9.7% മുസ്‌ലിംകളാണുള്ളത്. 1300-ലേറെ വര്‍ഷത്തെ പാരമ്പര്യം ശ്രീലങ്കന്‍ മുസ്‌ലിംകള്‍ക്കുണ്ട് എന്നതിന് നിരവധി തെളിവുകളുണ്ട്. ചരിത്രത്തിലുടനീളം മുസ്‌ലിംകള്‍ നിരവധി പ്രയാസങ്ങള്‍ തരണം ചെയ്യേണ്ടിവന്നിട്ടുണ്ട്. 1915-ല്‍ മുസ്‌ലിംകള്‍ക്കെതിരെ അരങ്ങേറിയ കലാപവും അക്രമങ്ങളും ഒരു ഉദാഹരണം മാത്രമാണ്. ബുദ്ധന്‍മാരുടെയും തമിഴ് വംശജരുടേയും വംശീയമായ അതിക്രമങ്ങളാണ് ഇതില്‍ പ്രധാനമാണ്. തീവ്രവാദികളായ തമിഴ് പുലികളുടെ നിരവധി അക്രമങ്ങള്‍ക്കവര്‍ വിധേയരായിട്ടുണ്ട്. തീവ്ര ബുദ്ധിസ്റ്റ് വിഭാഗങ്ങളുമായി ചേര്‍ന്ന് ബുദ്ദോബാലാസീനാ (BBS) എന്ന സംഘടന അഴിച്ചുവിടുന്ന അതിക്രമങ്ങളാണ് നിലവില്‍ മുസ്‌ലിം സമൂഹം അഭിമുഖീകരിക്കുന്ന പ്രധാന പ്രതിസന്ധി. ശ്രീലങ്കന്‍ മാധ്യമങ്ങള്‍ പക്ഷപാതിത്വം കാരണം ഇത്തരം അക്രമ മര്‍ദ്ധനങ്ങള്‍ ലോകത്തിന്റെ മുമ്പില്‍ മറച്ചുവെക്കുകയാണ് ചെയ്യുന്നത്.

‘മുസ്‌ലിം വാച്ച്’ എന്ന വെബ്‌സൈറ്റിന്റെ കണക്കുപ്രകാരം ഈ വര്‍ഷം 50-ല്‍ കൂടുതല്‍ അതിക്രമസംഭവങ്ങള്‍ മുസ്‌ലിംകള്‍ക്കെതിരെ അരങ്ങേറിയിട്ടുണ്ട്. 25-പള്ളികള്‍ അതിക്രമങ്ങള്‍ക്കിരയായി. ഇസ്‌ലാമിക വസ്ത്രവിധാനത്തെ കുറിച്ച് മോശമായ പരാമര്‍ശങ്ങളും പരിഹാസ്യമായ പ്രസ്താവനകളും ഇറങ്ങിക്കൊണ്ടിരിക്കുന്നു. മുസ്‌ലിംകളുടെ വിവാഹ വിഷയത്തില്‍ പ്രത്യേക കോടതി വിധി രൂപപ്പെടുത്താനും ഇസ്‌ലാമിക് ബാങ്കിംഗ് സമ്പ്രദായം നിരോധിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്നു. മുസ്‌ലിംകളുടെ കച്ചവടങ്ങളും വ്യാപാര സ്ഥാപനങളും ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു. മുസ്‌ലിംകള്‍ക്ക് പ്രത്യേകമായിട്ടുള്ള ശരീഅത്ത് വിധികളും നിയമങ്ങളും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. ഇത്തരത്തില്‍ എല്ലാ ഭാഗത്ത് നിന്നും നിരവധി ഭീഷണികള്‍ക്കും ഭയപ്പെടുത്തലുകള്‍ക്കും അവര്‍ വിധേയരായിക്കൊണ്ടിരിക്കുകയാണ്. ഒരു പുതിയ മ്യാന്‍മാര്‍ ആയി മാറിക്കൊണ്ടിരിക്കുകയാണ് ശ്രീലങ്ക. മുസ്‌ലിംകള്‍ക്ക് ചരിത്രപരമായ യാതൊരു പാരമ്പര്യവുമില്ല എന്ന കല്ലുവെച്ച നുണകള്‍ മാധ്യമങ്ങളിലൂടെ വന്‍ പ്രചാരണം നേടിക്കൊണ്ടിരിക്കുകയാണ്. മുസ്‌ലിംകള്‍ക്കിടയില്‍ ഭീകര സംഘടനകള്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അവരുടെ കയ്യില്‍ മാരകമായ ആയുധങ്ങളുണ്ടെന്നും പ്രചരിപ്പിക്കുകയാണ്. മുസ്‌ലിം ജനസംഖ്യയിലെ വര്‍ദ്ധനവ് സാമൂഹിക സുരക്ഷിതത്വത്തിനും സമാധാനത്തിനും ഭീഷണിയാണെന്നും ഭാവിയില്‍ നിര്‍ബന്ധ മതപരിവര്‍ത്തനത്തിന് അത് വഴിയൊരുക്കുമെന്നും അവര്‍ ആരോപണമഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. ഈ പ്രചാരണത്തിന്റെ വേലിയേറ്റത്തില്‍ പള്ളികള്‍ക് നേരെ പട്ടാപ്പകല്‍ ആക്രമണങ്ങള്‍ നടത്താന്‍ വരെ അവര്‍ ധൈര്യപ്പെടുന്ന അവസ്ഥയാണ് കാണാന്‍ കഴിയുന്നത്. ഹിജാബ് ധരിച്ച മൂന്ന് പെണ്‍കുട്ടികളെ അതഴിക്കാന്‍ നിര്‍ബന്ധിച്ചതുപോലെ വ്യക്തികളുടെ സ്വാതന്ത്ര്യത്തിനു മേല്‍ കയ്യേറ്റം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

എന്ത്‌കൊണ്ട് ഇത്തരത്തില്‍ വംശീയമായ സമീപനങ്ങള്‍ സ്വീകരിക്കുന്നു എന്ന് നാം വിശകലനം ചെയ്യേണ്ടതുണ്ട്. മതപരവും സാംസ്‌കാരികവുംരാഷ്ട്രീയവും അന്തര്‍ദേശീയവുമായ നിരവധി പ്രേരകങ്ങള്‍ ഈ വംശീയ ഉന്മൂലന ശ്രമങ്ങള്‍ക്കു പിന്നിലുള്ളതായി നമുക്ക് കാണാം.
1. അന്തര്‍ദേശീയമായ പ്രേരകങ്ങള്‍: – ബ്രിട്ടീഷുകാര്‍ അധിനിവേശം ചെയ്ത പ്രദേശങ്ങളില്‍ നിന്നെല്ലാം പിന്‍വാങ്ങിയത് പരസ്പരം വിഭജിക്കാനുള്ള തന്ത്രങ്ങള്‍ അവശേഷിപ്പിച്ചുകൊണ്ടാണ്. ലോകത്ത് തങ്ങളുടെ സ്വാധീനം നിലനിര്‍ത്താന്‍ വേണ്ടിയാണ് ഇപ്രകാരം ചെയ്തത്. അവര്‍ അവശേഷിപ്പിച്ച വംശീയതയുടെയും മതവിദ്വേഷത്തിന്റെയും വേരുകള്‍ ഓരോ ദിവസവും ലോകത്ത് ശക്തിപ്രാപിച്ചുകൊണ്ടിരിക്കുകയാണ്. ഇതു തന്നെയാണ് ശ്രീലങ്കയിലും അരങ്ങേറുന്നത്. ഓരോ പ്രദേശവും തങ്ങളുടെ കൈപിടിയിലൊതുക്കാന്‍ വേണ്ടി മത്സരിച്ചുകൊണ്ടിരിക്കുകയാണ്. ശ്രീലങ്ക അതിര്‍ത്തി പങ്കിടുന്നത് ഇന്ത്യയോടും ചൈനയോടുമാണ്. സ്വതന്ത്രമായ ഒരു രാഷ്ട്രമാക്കണമെന്ന തമിഴ് പുലികളുടെയും മറ്റും വാദങ്ങള്‍ ശക്തമാണ്. അമേരിക്ക തങ്ങളുടെ നിയന്ത്രണത്തില്‍ കാര്യങ്ങള്‍ വരാന്‍ വേണ്ടി അവിടെ തന്ത്രപൂര്‍വം ഇടപെട്ടുകൊണ്ടിരിക്കുകയാണ്. ഒരു ഭാഗത്ത് സമാധാനത്തെ കുറിച്ച് വതോരാതെ സംസാരിക്കുകയും മറുവശത്ത് തങ്ങളുടെ ആയുധ വില്‍പനക്കായി യുദ്ധങ്ങള്‍ക്കും സംഘട്ടനങ്ങള്‍ക്കും കോപ്പുകൂട്ടിക്കൊണ്ടിരിക്കുകയുമാണ് അമേരിക്ക ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാല്‍ മുസ്‌ലിംകളാണ് യഥാര്‍ഥത്തില്‍ ഇതിന്റെ ഇരകളായിക്കൊണ്ടിരിക്കുന്നത്. ബുദ്ധേ ബാലാ സീന എന്ന സംഘടനയാണ് അമേരിക്കന്‍ കുതന്ത്രങ്ങളുടെ നടത്തിപ്പുകാരിയി നിലവിലുള്ളത്. മുസ്‌ലിം രാഷ്ട്രങ്ങളെ ശ്രീലങ്കയുമായി അകറ്റിനിര്‍ത്താനും മുസ്‌ലിംകളെ പ്രത്യേകം ടാര്‍ജറ്റ് ചെയ്യാനുമായി അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. തുടക്കത്തില്‍ ഹൈന്ദവ വിരുദ്ധമായ സമീപനമാണ് അവര്‍ സ്വീകരിച്ചതെങ്കില്‍ ഇപ്പോള്‍ തികച്ചും മുസ്‌ലിംകളുടെ ഉന്മൂലനം ലക്ഷ്യം വെച്ചിട്ടുള്ള അതിക്രമങ്ങളാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

2. അഭ്യന്തര രാഷ്ട്രീയം: ജൂലിയാസ് റിച്ചാര്‍ഡ് ജയവര്‍ധന ഇളക്കിവിട്ട വംശീയത വ്യത്യസ്ത വംശങ്ങള്‍ക്കിടയില്‍ വലിയ കോളിളക്കം സൃഷ്ടിക്കുകയുണ്ടായി. ആയിരക്കണക്കിന് മനുഷ്യര്‍ ഇതിന്റെ കൂട്ടക്കുരുതിക്കിരകളായി മാറി. ഈ അവസരം ബുദ്ധന്‍മാര്‍ തങ്ങളുടെ ആധിപത്യം സ്ഥാപിക്കാനുള്ള അവസരമായി കാണുകയും ഒരു പരിധിവരെ അവരതില്‍ വിജയിക്കുകയും ചെയ്തു.

3.സാമ്പത്തികം: -കച്ചവട മത്സരത്തിലൂടെ മുസ്‌ലിംകള്‍ സാമ്പത്തിക രംഗം കയ്യടക്കിവെച്ചിരിക്കുകയാണെന്നാണ് ബുദ്ധന്മാരുടെ മറ്റൊരു പ്രധാന ആരോപണം. ഇതിന്റെ പേരില്‍ ബുദ്ധന്മാര്‍ മുസ്‌ലിം കേന്ദ്രങ്ങളിലും മാര്‍ക്കറ്റുകളിലും നിരവധി തവണ ആക്രമണം അഴിച്ചുവിടുകയുണ്ടായി. അതിപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു.
4. മതപരമായ വശം: ആധുനിക ലോകത്ത് ഇസ്‌ലാമിന്റെ വ്യാപകമായ വളര്‍ച്ചയും മുസ്‌ലിംകള്‍ക്കിടയില്‍ തന്നെ മതത്തോട് യുവാക്കളുടെ ആഭിമുഖ്യവും പലരെയും അസ്വസ്ഥപ്പെടുത്തുന്നുണ്ട്. പ്രത്യേകിച്ച് അസ്ഥിത്വഭീഷണി നേരിടുന്ന പല മത സംഹിതകളെയും പ്രത്യേകിച്ച് ബുദ്ധന്മാരെയും  

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്                  

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker