Friday, January 27, 2023
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Politics

ഇസ്‌ലാമിക രാഷ്ട്രീയ പരീക്ഷണങ്ങള്‍ പരാജയപ്പെടുകയോ?

റാശിദുല്‍ ഗന്നൂശി by റാശിദുല്‍ ഗന്നൂശി
19/11/2013
in Politics
rashid-gannooshi.jpg
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ പരീക്ഷണങ്ങളില്‍ ചില പ്രതിസന്ധികളോ തിരിച്ചടികളോ സംഭവിക്കുമ്പോള്‍ പശ്ചാത്യ രാഷ്ട്രീയ വിദഗ്ധര്‍ രാഷ്ട്രീയ ഇസ്‌ലാം പരാജയപ്പെട്ടുവെന്ന് വലിയ വായയില്‍ ഒച്ചയിടുന്നത് കാണാം. സെമിനാറുകളിലും ചാനല്‍ ചര്‍ച്ചകളിലും ഇത് ആവര്‍ത്തിക്കപ്പെടുന്നു. ഇത് കേട്ട് നമ്മുടെ നാടിലുള്ള സെക്യുലറിസ്റ്റുകള്‍ സത്യമാണെന്ന് വിചാരിക്കുകയും യാതൊരു നിരൂപണവും കൂടാതെ അതാവര്‍ത്തിക്കുകയും ചെയ്യുന്നു. കാരണം പശ്ചാത്യരില്‍ നിന്നു വന്നതെല്ലാം വേദവാക്യം പോലെ കാണുന്നവരാണവര്‍.
ഈജിപ്തില്‍ ഈ അവസാന മാസങ്ങളില്‍ അരങ്ങേറിയ രാഷ്ട്രീയ പ്രതിസന്ധിയും അതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും അവരുടെ വാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കം കൊഴുപ്പേകിയിരിക്കുകയാണ്. അവര്‍ പറയുന്നതിന് ശക്തമായ തെളിവായി പ്രസ്തുത കാര്യങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. സത്യത്തില്‍ ഈ വാദങ്ങളുടെ പിന്നില്‍ വല്ല യാഥാര്‍ഥ്യവും ഉണ്ടോ? ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ പരീക്ഷണങ്ങള്‍ പരാജയത്തിലേക്കും പതനത്തിലേക്കുമാണോ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്?

ഈ ചോദ്യങ്ങളുടെ മുമ്പില്‍ നിന്നുകൊണ്ട് ഒരു അന്വേഷണം നടത്തിയാല്‍ തെളിഞ്ഞ് വരുന്ന ചില യാഥാര്‍ഥ്യങ്ങളുണ്ട്.
1.രാഷ്ട്രീയ ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുന്ന ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ ‘രാഷ്ട്രീയ ഇസ്‌ലാം’ എന്ന പേരില്‍ അവമതിക്കുന്ന പ്രവണതയാണ് ഇന്നുള്ളത്. സത്യത്തില്‍ ഇസ്‌ലാം സാമൂഹ്യ ഉള്ളടക്കമുള്ള സമഗ്രമായി ജീവിതത്തെ ഉള്‍ക്കൊള്ളുന്ന, ലോകത്തെ മുഴുവന്‍ അഭിസംബോധന ചെയ്യുന്ന ഒരു ദര്‍ശനമാണ്. പഠനങ്ങളനുസരിച്ച് മതങ്ങളില്‍ വെച്ചും ദര്‍ശനങ്ങളില്‍ വെച്ചും ഏറ്റവും വേഗത്തില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയും ബുദ്ധിയെയും ചിന്തകളെയും സ്വാധീനിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്ന മതമാണ് ഇസ്‌ലാം. അതിനെ സ്വീകരിക്കുന്ന ആളുകള്‍ എന്ത് ത്യാഗം സഹിക്കാനും എത്രവിലപ്പെട്ടതും ത്യജിക്കാനും സന്നദ്ധരാവുന്നു. അതിന്റെ ആദര്‍ശം മുറുകെ പിടിക്കുന്നതില്‍ ഏറെ കണിശത പുലര്‍ത്തുകയും ചെയ്യുന്നു.
രാഷ്ട്രീയ ഇസ്‌ലാം എന്ന് വിളിച്ച് അധിക്ഷേപിക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനങ്ങളാണ് ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നത്. കേവല മതധാരകളില്‍ നിന്ന് ഏറെ ഉയര്‍ന്നു നില്‍ക്കുന്ന അത്തരം പ്രസ്ഥാനങ്ങള്‍ ഏറെ മാറിയ ലോക സാഹചര്യങ്ങളില്‍ പുതിയ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ആധുനിക ടെക്‌നോളജിയേയും വാര്‍ത്താവിനിമയ സംവിധാനങ്ങളെയും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ അതിവേഗം അവരുടെ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന്റെ മുക്ക് മൂലകളിലേക്ക് എത്തിക്കുന്നു.
അസ്വസ്ഥതകളും അസമാധാനവും അരങ്ങ് വാഴുന്ന ഈ ലോകത്ത് ആത്മീയതയിലേക്കും മൂല്യങ്ങളിലേക്കുമുള്ള തിരിച്ച് നടത്തം ആരംഭിച്ചിട്ടുണ്ട്. ലോകത്ത് എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ചിട്ടും അന്തരംഗം അനാഥമായിക്കൊണ്ടിരിക്കുകയാണ്. മതവും രാഷ്ട്രീയവും ആത്മാവും ശരീരവും ഒരു പോലെ സമന്വയിക്കുന്ന ഇസ്‌ലാമിക തീരത്തേക്ക്  ലോകത്തെ അതികായന്മാരായ ആളുകള്‍ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. ഇസ്‌ലാമിനെതിരെയുള്ള ശക്തമായ ആക്രമണം നടന്ന് കൊണ്ടിരുന്നിട്ടും ഇസ്‌ലാമിലേക്കുള്ള ആളുകളുടെ ഒഴുക്ക് നിയന്ത്രിക്കാനാവുന്നില്ല.
2.നാഗരിക മൂല്യങ്ങള്‍ക്കും മനുഷ്യന്റെ സംഭാവനകള്‍ക്കും പൂര്‍ണത നല്‍കാന്‍ ഇസ്‌ലാമിനാകുന്നുണ്ട്. ആധുനിക ലോകത്ത് മനുഷ്യന്‍ നേടിയെടുത്തിട്ടുള്ള ബുദ്ധിപരമായ സംഭാവനകളെയും നീതി സമത്വം സ്വാതന്ത്ര്യം തുടങ്ങിയ ജനാധിപത്യമൂല്യങ്ങളെയും ഒരിക്കലും ഇസ്‌ലാം നിരാകരിക്കുകയോ എതിര്‍പക്ഷത്ത് നിര്‍ത്തുകയോ ചെയ്തിട്ടില്ല എന്ന് മാത്രമല്ല, ഇതെല്ലാം ദൈവിക വരദാനങ്ങളായി കാണുകയും ചെയ്യുന്നു. ‘മനുഷ്യസന്തതികളെല്ലാം നാം ആദരിച്ചിരിക്കുന്നു’ (ഇസ്രാഅ്) എന്നാണല്ലോ അല്ലാഹു പറയുന്നത്. ആദര്‍ശത്തിന്റെയും ഭാഷയുടെയും വംശത്തിന്റെയും പേരില്‍ നിലനില്‍ക്കുന്ന അസമത്വങ്ങളെ ഇല്ലാതാക്കിയ ഇസ്‌ലാം അവകാശങ്ങളില്‍ സമത്വമാണ് ഉദ്‌ഘോഷിച്ചത്. അത് കൊണ്ട്തന്നെ ആധുനിക കാലഘട്ടത്തില്‍ വൈജ്ഞാനിക രാഷ്ട്രീയ സാമ്പത്തിക പ്രവണതകളോട് സമരസപ്പെട്ട് മുന്നോട്ട് പോകാന്‍ ഇസ്‌ലാമിനാകുന്നു.
3. ഇസ്‌ലാമിക അടിസ്ഥാനങ്ങളില്‍ നിലകൊണ്ടാണ് ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പ്രകൃതിയോട് ക്രിയാത്മകമായും സര്‍ഗാത്മകമായും സംവദിച്ചുകൊണ്ടിരിക്കുന്നത്. അത് കൊണ്ട് തന്നെ മനുഷ്യസമൂഹം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അതിനാവുന്നു. ഇസ്‌ലാമിക മൂല്യങ്ങളുടെയും അവയുടെ പൊതുലക്ഷ്യങ്ങളുടെയും വെളിച്ചത്തില്‍ നിന്ന് കൊണ്ട് മനുഷ്യന്റെ താല്‍പര്യങ്ങള്‍ സാക്ഷാത്കരിക്കാനും നാഗരിക അനുഭവങ്ങളില്‍ നിന്ന് അര്‍ഥം ഉള്‍കൊള്ളാനും ഇസ്‌ലാമിന് കഴിഞ്ഞിട്ടുണ്ട്. അത് ഈ സമൂഹത്തിന്റെ ഇഛകളോടും മാനസിക വ്യാപാരങ്ങളോടും താദാത്മ്യപ്പെടുകയും മൂല്യങ്ങളുടെയും ആശയങ്ങളുടെയും ഭാഷയുടെയും പശ്ചാത്തലത്തില്‍ നിന്ന് കൊണ്ട് അഭിസംബോധന ചെയ്യുകയും ചെയ്യുന്നു.
4. അരനൂറ്റാണ്ടിലേറെയായി ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ അതിശക്തവും നിരന്തരവുമായ ഉന്മൂലന ശ്രമങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുകയാണ്.
നിരന്തരമായ അടിച്ചമര്‍ത്തലുകളുടെയും പീഢനങ്ങളുടെയും ഫലമായി ഇസ്‌ലാമിസ്റ്റുകളില്‍ അതിശക്തമായ സഹനശക്തിയും പ്രതിരോധമനസ്സും രൂപപ്പെട്ടിട്ടുണ്ട്. ഇത് പരസ്പരം ശക്തിപകര്‍ന്ന ഒരു പ്രതിരോധമതില്‍ പ്രായോഗിക രംഗത്ത് കാണിച്ച്‌കൊടുക്കാന്‍ അവര്‍ക്കായിട്ടുണ്ട്. ഏറ്റവും ചുരുങ്ങിയത് ഇപ്പോഴത്തെ ഒരു മൂന്ന് തലമുറയിലെങ്കിലും പ്രസ്തുത രൂപത്തില്‍ പരിശീലിപ്പിക്കപ്പെട്ടവരാണ്. അതോടൊപ്പം ജനകീയമായ ഒരു അനുഭാവവും അവര്‍ക്ക് നേടാന്‍ കഴിഞ്ഞു. (തുടരും)

You might also like

അലപ്പോ ആണ് പരിഹാരം

2023 ഏത് ദിശയിലേക്കാണ് നീങ്ങുന്നത് ?

‘ലോകകപ്പിലെ മദ്യ നിരോധനം ഞങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നു’

റിപ്പബ്ലിക്കൻമാർ ജയിച്ചു; ട്രംപ് തോറ്റു!

വിവ: സൈനുല്‍ ആബിദീന്‍ ദാരിമി
അവലംബം: അല്‍ജസീറ

Facebook Comments
റാശിദുല്‍ ഗന്നൂശി

റാശിദുല്‍ ഗന്നൂശി

1941 ജൂണ്‍ 22ന് തെക്കന്‍ തുനീഷ്യയിലെ ഖാബിസ് പ്രവിശ്യയിലെ ഹാമ്മ ഗ്രാമത്തില്‍ ഒരു പാവപ്പെട്ട പരമ്പരാഗത കര്‍ഷക കുടുംബത്തിലായിരുന്നു ഗന്നൂശിയുടെ ജനനം. അമ്മാവന്‍ ബശീര്‍, ഗന്നൂശിയുടെ രാഷ്ട്രീയകാഴ്ച്ചപ്പാടുകള്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു. പതിനാറാം വയസ്സില്‍ ഗന്നൂശിയുടെ കുടുംബം ഖാബിസ് നഗരത്തില്‍ പ്രാക്റ്റീസ് ചെയ്യുന്ന ജ്യേഷ്ഠന്റെ അടുത്തേക്ക് താമസം മാറി. 1959ല്‍ തുനീഷ്യയിലെ അസ്സൈത്തൂന സര്‍വ്വകലാശാലയില്‍ ഇസ്‌ലാമികപഠനത്തിന് ചേര്‍ന്നു. 1964ല്‍ ഈജിപ്തിലെ കൈറോ യൂനിവേഴ്‌സിറ്റിയില്‍ അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ചേര്‍ന്നു പഠനം തുടങ്ങി. ഈജിപ്ഷ്യന്‍ പ്രസിഡന്റ് ജമാല്‍ അബ്ദുന്നാസിറും തുനീഷ്യന്‍ പ്രസിഡന്റ് ഹബീബ് ബുര്‍ഗീബയും തമ്മിലുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് സിറിയയിലെത്തുകയും ഡമാസ്‌കസ് സര്‍വ്വകലാശാലയില്‍ തത്വശാസ്ത്രത്തിന് ചേരുകയും ചെയ്തു. കുറഞ്ഞ കാലം യൂറോപ്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു. പിന്നീട് ഫ്രാന്‍സിലെ ഡൊബോണ്‍ സര്‍വ്വകലാശാലയില്‍ ഒരു വര്‍ഷ പഠനത്തിന് ശേഷം തിരിച്ചെത്തി അന്നഹ്ദ രൂപീകരിച്ചു. 1967ലെ അറബ്ഇസ്രയേല്‍ യുദ്ധകാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് സൈനികപരിശീലനം നല്‍കി ഇസ്രായേലിനെതിരെ പൊരുതാന്‍ അനുമതി കൊടുക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹവും സഹപ്രവര്‍ത്തകരും രംഗത്തിറങ്ങി. 1965ല്‍ ഗന്നൂശി യൂറോപ്യന്‍ പര്യടനത്തിനു പുറപ്പെട്ടു. തുനീഷ്യയില്‍ ആരംഭിച്ച അറബ് വിപ്ലവങ്ങള്‍ക്ക് പിന്നില്‍ ഗന്നൂശിയായിരുന്നു. നാഗരികതയിലേക്കുള്ള വഴി, നാമും പാശ്ചാത്യരും, വിയോജിപ്പിനുള്ള അവകാശവും ഐക്യം എന്ന ബാധ്യതയും, ഫലസ്തീന്‍ പ്രശ്‌നം വഴിത്തിരിവില്‍, അവകാശങ്ങള്‍, ഇസ്‌ലാമിക രാഷ്ട്രത്തിലെ പൊതുസ്വാതന്ത്ര്യം, ഖദ്ര്! ഇബ്‌നു തൈമിയയുടെ വീക്ഷണത്തില്‍, മതേതരത്വവും പൊതുസമൂഹവും ഒരു താരതമ്യം, ഇസ്‌ലാമിക പ്രസ്ഥാനവും മാറ്റവും, തുനീഷ്യയിലെ ഇസ്‌ലാമിക പ്രസ്ഥാനാനുഭവങ്ങള്‍, സ്ത്രീ ഖുര്‍ആനിലും മുസ്‌ലിം ജീവിതത്തിലും എന്നതാണ് ശ്രദ്ധേയമായ ഗ്രന്ഥങ്ങള്‍.

Related Posts

Middle East

അലപ്പോ ആണ് പരിഹാരം

by മുഹമ്മദ് മുഖ്താർ ശൻഖീത്വി
19/01/2023
Politics

2023 ഏത് ദിശയിലേക്കാണ് നീങ്ങുന്നത് ?

by ഖലീൽ അൽ അനാനി
12/01/2023
Middle East

‘ലോകകപ്പിലെ മദ്യ നിരോധനം ഞങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നു’

by ഹഫ്‌സ ആദില്‍
23/11/2022
Politics

റിപ്പബ്ലിക്കൻമാർ ജയിച്ചു; ട്രംപ് തോറ്റു!

by ഹാസിം അയാദ്
15/11/2022
Middle East

യൂസുഫുല്‍ ഖറദാവി: സമകാലിക ഇസ്ലാമിലെ ഒരു യുഗത്തിന് അന്ത്യമാകുമ്പോള്‍

by ഉസാമ അല്‍ അസാമി
29/09/2022

Don't miss it

Editors Desk

നജീബ്: നീതിയുടെ വെട്ടം കാണാത്ത അഞ്ച് വര്‍ഷങ്ങള്‍

14/10/2021
Adkar

ഹദീസുകളിൽ വന്ന ഏതാനും പ്രാർഥനകൾ

24/11/2022
Quran

നിങ്ങള്‍ക്കറിയാമെങ്കില്‍, അതൊരു വമ്പിച്ച സത്യം തന്നെയാണ്‌

18/10/2021
Interview

ദലിത്-ന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യം വ്യാജം ആരോപിക്കുന്നു

28/03/2013
Quran

ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ് നിങ്ങളില്‍ ഉത്തമര്‍

01/04/2020
Columns

രണ്ടു കാര്യങ്ങളിൽ ഇസ്രായിലിന്റെ നിലപാട് ശരിയല്ല പോലും

11/10/2021
Marwan-Barghouti.jpg
Views

തല കീഴായ് മറിഞ്ഞ ചിത്രം

29/01/2016
nit-srinagar.jpg
Onlive Talk

കാശ്മീരി വിദ്യാര്‍ഥികള്‍ എന്‍.ഐ.ടിക്ക് അന്യരാണ്

13/04/2016

Recent Post

മസ്തിഷ്കത്തിന്‍റെ ആരോഗ്യവും പരിപോഷണവും

27/01/2023

വ്യാഖ്യാനഭേദങ്ങൾ

27/01/2023

അബ്ദുല്ല ഗുൽ മത്സരിക്കാനുണ്ടാകുമോ?

27/01/2023

റിപ്പബ്ലിക് ദിന ചിന്തകൾ

26/01/2023

ഡോക്യുമെന്ററി പ്രദര്‍ശനം: ജാമിഅയില്‍ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു, ജെ.എന്‍.യുവില്‍ കല്ലേറ്

25/01/2023

Categories

Art & Literature Book Review Civilization Columns Counselling Counter Punch Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഹിജാബുമായി ബ്രിട്ടീഷ് എയര്‍വേസ് യൂണിഫോം
https://islamonlive.in/news/world-wide-news/british-airways-uniform-hijab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • പലസ്തീൻ അറബ് സത്വത്തിന്റെ കാതലാവുന്നത് എങ്ങനെ?
https://islamonlive.in/palestine-2/opinion-palestine-2/why-palestine-is-at-the-heart-of-what-it-means-to-be-arab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL
  • സയ്യിദ് മൗദൂദി പ്രതിഭയും പോരാട്ടവും ( 1- ​3 )
https://islamonlive.in/your-voice/sayid-maudoodi/
  • പെലെയെ മെക്‌സിക്കന്‍ തൊപ്പി അണിയിച്ചപ്പോള്‍ ഇല്ലാത്ത അസ്വസ്ഥത എങ്ങിനെ മെസ്സിയെ ബിഷ്ത് അണിയിച്ചപ്പോഴുണ്ടാകുന്നു ?
https://islamonlive.in/news/social-media-questiones-about-europian-medias-policy/

🟣_ഇത് കൃത്യമായ അറബ്-ഇസ്ലാം വിരോധവും അറബ് രാഷ്ട്രങ്ങളോടുള്ള വെറുപ്പും വംശീയതയുമാണ് എന്നാണ് മിക്ക ആളുകളും അഭിപ്രായപ്പെട്ടത്_.

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • അവരുടെ നിഘണ്ടുവിൽ
 ‘അസാധ്യം’ എന്ന വാക്കില്ല https://islamonlive.in/columns/the-word-impossible-does-not-exist-in-their-dictionary/
  • പണത്തിന് വേണ്ടിയല്ല ഞാന്‍ മൊറോക്കോയ്ക്ക് വേണ്ടി കളിക്കാന തീരുമാനിച്ചത്. ഹൃദയത്തില നിന്നെടുത്ത തീരുമാനമായിരുന്നു 
https://islamonlive.in/news/hakim-ziyech-donates-2022-world-cup-earnings-to-poor-in-morocco/

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!