Current Date

Search
Close this search box.
Search
Close this search box.

അപവാദ പ്രചാരണങ്ങളുടെ സൂനാമി

egypt.jpg

അസ്വസ്ഥതകളും, ഉല്‍കണ്തയും സൃഷ്ടിക്കുന്ന കുപ്രചരണങ്ങളുടെ സൂനാമിയാണ് ഈ ദിവസങ്ങളില്‍ ഈജിപ്തില്‍ ആഞ്ഞുവീശിക്കൊണ്ടിരിക്കുന്നത്. അധികാരവൃത്തങ്ങളും, അവരുടെ ശിങ്കിടികളും ഇക്കാര്യത്തില്‍ പലവിധത്തിലും പങ്കാളികളാവുന്നുവെന്നത് ആശങ്കയിരട്ടിപ്പിക്കുകയും, സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച ഭയം അധികരിപ്പിക്കുന്ന വിഷയമാണ്. സലഫികളില്‍ നിന്നും ജനങ്ങളെ അകറ്റുന്ന ബ്രദര്‍ഹുഡിനെക്കുറിച്ച് അവരുടെ മനസ്സുകളില്‍ ഭീതി ജനിപ്പിക്കുന്ന പ്രചരണങ്ങളാണ് രംഗത്തുള്ളത്. ഈ വിഭാഗങ്ങളുടെ ഭരണത്തിന് കീഴില്‍ ഈജിപ്തുകാര്‍ ജിസ്‌യ അടക്കേണ്ടി വരുമെന്നും, സൈന്യത്തില്‍ നിന്നും രാഷ്ട്രത്തിന്റെ ഉയര്‍ന്ന തസ്തികകളില്‍ നിന്നും അവര്‍ അകറ്റപ്പെടുമെന്നും പറഞ്ഞുപരത്തുന്നുണ്ട്. രാഷ്ട്രത്തിലെ കലാകാരന്‍മാരെയും അതുപോലുള്ളവരെയും പാര്‍ശ്വവല്‍ക്കരിക്കുകയും, ടിവിയിലും റേഡിയോയിലും വിശുദ്ധ ഖുര്‍ആന്‍ മാത്രം പ്രക്ഷേപണം ചെയ്യുകയുമായിരിക്കും അവരുടെ രീതി. പട്ടണങ്ങളുടെയും, റോഡുകളുടെ നാമങ്ങള്‍ മാറ്റിയെഴുതും. എത്രത്തോളമെന്നാല്‍ വളഞ്ഞ റോഡുകളെല്ലാം നേരായ (സിറാതുല്‍ മുസ്തഖീം) വഴികളാക്കി മാറ്റും. ഇത്തരത്തിലുള്ള വിഢ്ഢിത്തങ്ങളും അസംബന്ധങ്ങള്‍ പ്രചരിപ്പിക്കപ്പെടുകയും ഇസ്‌ലാമോഫോബിയയുടെ അന്തരീക്ഷത്തില്‍ ചില ആളുകള്‍ അവ വിശ്വസിക്കുകയും ചെയ്യുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.

ഇവക്കിടയിലും എനിക്ക് മനസ്സിലാക്കാനാവത്ത ഒരു കാര്യം ഈജിപ്തില്‍ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെടാനിരിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന സംസാരങ്ങളാണ്. നിലവില്‍ ഭരണം നടത്തുന്ന സൈനിക സഭയോട് അടുത്ത ബന്ധമുള്ള ഒരു രാഷ്ട്രീയ നിരീക്ഷകന്‍ അത്തരത്തിലുള്ള അഭിപ്രായപ്രകടനം നടത്തിയതായി ഞാന്‍ കേട്ടു. ലക്ഷക്കണക്കിന് ആയുധങ്ങള്‍ പലയിടങ്ങളിലായി നിലവില്‍ ഈജിപ്തിലുണ്ടെന്നും, അതോടൊപ്പം സൈന്യം ഇക്കാര്യത്തില്‍ ജാഗ്രതയോടെ നിലകൊള്ളേണ്ടതുണ്ടെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.
രാഷ്ട്രസംവിധാനങ്ങളുടെ അപര്യാപ്തതയെയും, കഴിവ്‌കേടിനെയും കുറിക്കുന്ന ആരോപണമാണിത്. ഇത്രവലിയ ആയുധ ശേഖരം രാഷ്ട്രത്തിലുണ്ടെങ്കില്‍ പിന്നെ എന്ത് കൊണ്ട് അവ ജനങ്ങളില്‍ തന്നെ അവശേഷിക്കുന്നു. അവ കണ്ട് കെട്ടാനും, അവ കൈവശം വെച്ചവനെ ശിക്ഷിക്കാനും രാഷ്ട്രത്തില്‍ സംവിധാനമില്ല എന്നാണോ പറഞ്ഞ് വരുന്നത്? അതല്ല നിലവിലുള്ള സംവിധാനം കേവലം കാഴ്ചക്കാരനായി നോക്കിനില്‍്ക്കുകയാണോ ചെയ്യുന്നത്?
ലിബിയയില്‍ നിന്നും ആയുധങ്ങള്‍ കടത്തിയതായ റിപ്പോര്‍ട്ടുകളുണ്ട്. അതിനുള്ള സാധ്യത ഞാന്‍ തള്ളിക്കളയുന്നില്ല. കാരണം വിപ്ലവ സന്ദര്‍ഭത്തില്‍ ഖദ്ദാഫി തന്റെ അനുയായികള്‍ക്ക് ആയുധം ശേഖരിച്ച അറകള്‍ തുറന്ന് കൊടുത്തിരുന്നു. ലിബിയ അവയില്‍ മുങ്ങിക്കുളിച്ചു. മാത്രമല്ല, നൈജര്‍, അള്‍ജീരിയ തുടങ്ങിയ രാഷ്ട്രങ്ങളിലേക്കും അവ കടത്തപ്പെട്ടു. ഭീകര സംഘടനകളും, സംഘങ്ങളും അവ തങ്ങളുടെ പ്രദേശത്തേക്ക് കടല്‍മാര്‍ഗം കടത്തുകയുണ്ടായി.
ഇവയെല്ലാം നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളായിരുന്നുവെന്നതില്‍ സംശയമില്ല. പക്ഷെ നമ്മുടെ വിഷയം അതല്ല. മറിച്ച് അവ ഈജിപ്തിലേക്കല്ലായിരുന്നു കടത്തപ്പെട്ടത് എന്നാണ് നാം പറയുന്നത്. ഗസ്സയിലേക്ക് അവ കടത്താനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. എന്നിട്ടും ഈജിപ്ഷ്യന്‍ അധികാരവൃത്തങ്ങള്‍ അവിടെ കലാപത്തിന് സാധ്യതയുണ്ടെന്ന് പ്രസ്താവിക്കുന്നു. മറ്റൊന്നിനുമല്ല, മറിച്ച് അത്തരത്തിലുള്ള ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചെടുക്കാനും അവക്ക് ഹമാസുമായി ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനും. പ്രസ്തുത കലാപം കത്തിച്ചെടുക്കാനുള്ള ഇന്ധനം ഒരുക്കിക്കൊണ്ടിരിക്കുകയാണ് അവര്‍ ചെയ്യുന്നത്. ഒരു വെടിക്ക് രണ്ട് പക്ഷികളെയാണ് അവര്‍ ലക്ഷ്യം വെക്കുന്നത്. ഈജിപ്തില്‍ ആഭ്യന്തരകലഹം സൃഷ്ടിച്ചെടുക്കുകയും, തങ്ങളുടെ ഭീഷണിയായ ഹമാസി ഒതുക്കുകയും ചെയ്യുക എന്നിവയാണവ.

മഞ്ഞപ്പത്രങ്ങളുടെയും, വൃത്തികെട്ട ചാനലുകളുടെയും കുപ്രചരണങ്ങളോട് അഞ്ജത നടിക്കാവതല്ല. രാഷ്ട്രത്തെ കത്തിച്ചാമ്പലാക്കാന്‍ അവ തയ്യാറായി ഇറങ്ങിയിരിക്കുകയാണ്. അവക്ക് വേണ്ടത് വായനക്കാരെയും, ശ്രോതാക്കളെയുമാണ്. നമുക്ക് മുമ്പില്‍ പച്ചയായ ഉദാഹരണമുണ്ട്. കഴിഞ്ഞ വാരത്തില്‍ ഒരു ദിനപത്രം മുഖ്യതലവാചകമായി ഉദ്ധരിച്ചത് ഈജിപ്തിലെ ഖറന്‍ എന്ന പ്രദേശത്ത് കൂട്ടക്കൊല എന്നായിരുന്നു. അതിന് താഴെ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടിയുടെ നേതാക്കള്‍ രഹസ്യമായി സമ്മേളിച്ച വ്യാജവാര്‍ത്തയാണ് കൊടുത്തിരുന്നത്. മുര്‍സി വിജയിച്ചാലും പരാജയപ്പെട്ടാലും കലാപമുണ്ടാക്കാനാണ് ഇഖ്‌വാന്റെ പദ്ധതിയെന്നും അതില്‍ ആരോപിച്ചിട്ടുണ്ടായിരുന്നു.
കാര്യമെന്തായാലും പ്രസ്തുത പത്രത്തിനെതിരെ കേസ് ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പോലും ശത്രുക്കള്‍ ല്ക്ഷ്യം വെക്കുന്ന കലഹത്തിനായി അശ്രാന്തപരിശ്രം നടത്തുക തന്നെ ചെയ്യും. ഏറ്റവും ഒടുവില്‍ സൈന്യം നല്‍കിയ വിശദീകരണ സന്ദേശത്തിലും അതിന്റെ അലയടികളുണ്ടായിരുന്നു.

Related Articles