ഫലസ്തീന്‍ സ്വത്വത്തെയും സംസ്‌കാരത്തെയും മായ്ച്ചുകളയാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടേണ്ട സീരീസാണ് ‘മൊ’. ഫലസ്തീന്‍ സാംസ്‌കാരിക സമ്പന്നത കാലങ്ങളായി അവഗണിക്കപ്പെടുകയോ പാശ്ചാത്യ മാധ്യമങ്ങളില്‍ തെറ്റായി ചിത്രീകരിക്കപ്പെടുകയോ ആണ്. ഹോളിവുഡിലും പാശ്ചാത്യ മാധ്യമങ്ങളിലും ഫലസ്തീന്‍ ആഖ്യാനങ്ങള്‍ക്ക് പ്രത്യേക പ്രാധിനിധ്യമില്ലെന്നിരിക്കെ, ‘മൊ’ പുതിയ കാഴ്ചയാണ്. ഫലസ്തീന്‍ ചിത്രീകരിക്കപ്പെടുമ്പോള്‍, തീവ്രവാദത്തിന്റെ യുദ്ധത്തിന്റെയും പര്യായമായാണ് കാണാറുള്ളത്. തെളിവുകളൊന്നുമില്ലെങ്കിലും, ഫലസ്തീനികളെയും ഫലസ്തീന്‍ മനുഷ്യാവകാശ സംഘടനകളെയും തീവ്രവാദ സഖ്യങ്ങളായി മുദ്രകുത്താന്‍ ഇസ്രായേലിന് യാതൊരു മടിയുമില്ല. അത് കഴിഞ്ഞ മാസവും കണ്ടതാണ്. മുഖ്യാധാര അമേരിക്കന്‍ ശൃംഖലയിലെ ഫലസ്തീന്‍ കഥാപാത്രങ്ങളെ ഭീകരവാദിയായി ചിത്രീകരക്കുന്നില്ലെന്നത് ‘മൊ’യുടെ വ്യതിരിക്തതയാണ്. ഫലസ്തീന്‍ അനുകൂല കഥകളെ ഹോളിവുഡിലെത്തിക്കാന്‍ നന്നെ ബുദ്ധിമുട്ടുണ്ടെന്നിരിക്കെ ‘മൊ’ നിര്‍ണായക ചുവടാണ് വെച്ചിരിക്കുന്നത്. ഹോളിവുഡില്‍ മുഖ്യമായും ഇസ്രായേല്‍ കാഴ്ച്ചപ്പാടുകളാണ് കാണാറുള്ളത്. അറബികളെ ഹോളിവുഡില്‍ പലപ്പോഴും ശത്രുക്കളായാണ് അവതരിപ്പിക്കാറുള്ളത്. നെറ്റ്ഫ്‌ലിക്‌സില്‍ തന്നെ ധാരാളം ഉദാഹരണങ്ങള്‍ കാണാം. ഗിഡിയോന്‍ റാഫ് നിര്‍മിച്ച ദി സ്‌പൈ (The Spy) എന്ന ചിത്രത്തില്‍, ഇസ്രായേല്‍ ഡബിള്‍ ഏജന്റായ എലി കോഹന്‍ നായകനും അറബിയായ കഥാപാത്രം വില്ലനുമാണ്. അതുപോലെ, ഫൗദ (Fauda), ഇന്‍സൈഡ് ദ മൊസാദ് (Inside the Mossad), ആപ്പിള്‍ ടിവിയിലെ തെഹ്‌റാന്‍ (Tehran) എന്നിവയില്‍ ഫലസ്തീനികളെയും അറബികളെയും കുറ്റവാളികളായും ഇസ്രായേലുകാരെ നായകന്മാരായുമാണ് അവതരിപ്പിക്കുന്നത്.
എ24 നിര്‍മിച്ച പുതിയ കോമഡി ചിത്രമായ ‘മൊ’ നെറ്റ്ഫ്‌ലിക്‌സിലെത്തുന്നത് 2022 ആഗസ്‌ററ് 24നാണ്. കൊമേഡിയന്‍ മുഹമ്മദ് അമീര്‍ അഭിനയിക്കുന്ന സീരീസ്, പൗരത്വത്തിന് അപേക്ഷിച്ച് ടെക്‌സസിലെ ജീവിതവുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുന്ന അഭയാര്‍ഥി കുടുംബത്തെയാണ് കാണിക്കുന്നത്. സീരീസിലുടനീളം ഫലസ്തീന്‍ പൈതൃകത്തെ അഭിമാനപൂര്‍വം സ്മരിക്കുന്ന മുഹമ്മദ് അമീര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ കാണാം. യഥാര്‍ഥത്തില്‍, ഇത് മുഹമ്മദ് അമീറിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഹമ്മുസിനോടും ഒലിവ് എണ്ണയോടമുള്ള ‘മൊ’യുടെ പ്രണയം മുതല്‍ സ്വന്തം ജനതയുടെ ഭൂമി നഷ്ടപ്പെടുന്നതിനെ കുറിച്ചും രാജ്യത്തേക്ക് മടങ്ങുന്നത് അന്യായമായി തടയുന്നതിനെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ വരെ, കാഴ്ചക്കാരെ ഫലസ്തീന്‍ പോരാട്ടത്തെയും സാംസ്‌കാരിക സമ്പന്നതയെയും സംബന്ധിച്ച് കൃത്യമായി ബോധ്യപ്പെടുത്തുന്നുണ്ട്.
‘ഇത് ഫലസ്തീനാണ്’ -ഹമ്മുസ് മിഡില്‍ ഈസ്റ്റ് ഭക്ഷ്യവിഭവമാണോയെന്ന് സംശയിക്കുന്ന കടക്കാനോരോട് നായകന്‍ സീരീസില്‍ ആവര്‍ത്തിച്ച് പറയുന്നതാണിത്. പതിറ്റാണ്ടുകളായി, ഫലസ്തീന്‍ സ്വത്വവും സംസ്‌കാരവും വ്യവസ്ഥാപിതമായി മായ്ച്ചില്ലാതാക്കികൊണ്ടിരിക്കുമ്പോള്‍, ഫലസ്തീന്റേത് തിരികെ കൊണ്ടുവരുകയാണ് ‘മൊ’. അമേരിക്കന്‍ ഭക്ഷണശാലകളിലും കടകളിലും ഹമ്മുസ് ഇസ്രായേല്‍ വിഭവമായിട്ടാണ് പലപ്പോഴും മനിസ്സിലാക്കപ്പെടുന്നത്. ഫലസ്തീന്‍ സംസ്‌കാരം പതിയെ പതിയെ മായ്ഞ്ഞില്ലാതാകുന്നതിലൂടെ ഇസ്രായേല്‍ രാഷ്ട്രം പുനര്‍ജനിച്ചുകൊണ്ടിരിക്കുകയാണ്. ഫലസ്തീന്‍ സ്വത്വവും സംസ്‌കാരവും ഇല്ലാതായാല്‍ മാത്രമേ രാഷ്ട്രത്തിന് നിലനില്‍പ്പൊള്ളൂ എന്നാണ് ഇസ്രായേല്‍ മനിസ്സിലാക്കുന്നത്. ഫലസ്തീനികളുടെ എല്ലാ ചിഹ്നങ്ങളും മായിച്ചില്ലാതാക്കണമെന്നാണ് ഇസ്രായേല്‍ രാഷ്ട്രത്തിന്റെ സ്ഥാപക പിതാവായ ഡേവിഡ് ബെന്‍ ഗുറിയന്‍ പുതിയ രാഷ്ട്രമെന്ന നിലയില്‍ ഇസ്രായേലിനോട് ആഹ്വാനം ചെയ്തത്. നിരന്തരമായ സാംസ്‌കാരിക തുടച്ചുനീക്കലിലൂടെ സംഭിവിക്കുന്നത്, ഫലസ്തീനികളെ മനുഷ്യരല്ലാതായി കാണാനും അവരുടെ മരണം പാശ്ചാത്യ കേള്‍വിക്കാര്‍ക്ക് കേള്‍ക്കാന്‍ ‘സുഖ’മുള്ള വാര്‍ത്തയാവുകയും ചെയ്യുന്നുവെന്നതാണ്. ഈയൊരു ആഖ്യാനത്തെ കൃത്യമായി പൊളിക്കുകയാണ് ‘മൊ’.
അവലംബം: aljazeera.com
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj