ഫലസ്തീൻ എന്ന വാക്കും ഗസ്സ എന്ന പ്രദേശവും അതിജീവനത്തിന്റെ പുതിയ തലങ്ങളെ ലോകത്തിന് മുമ്പിൽ എക്കാലവും തുറന്നു വെച്ചിട്ടുണ്ട്. ഇസ്രായേലിന്റെ അതിഭയങ്കര കൂട്ടുക്കൊരുതിയും മാരക ശേഷിയുള്ള ബോംബിംഗും നടക്കുമ്പോൾ തന്നെ ഗസ്സ എന്ന ‘തുറന്ന ജയിലി’ലെ ഫലസ്തീനികളുടെ വിവിധ രീതിയിലുള്ള ചെറുത്തു നിൽപ്പുകൾ ലോകശ്രദ്ധയാകർഷിക്കുകയാണ്.
സമകാലിക യുദ്ധമുഖത്ത് പോലും തകർന്ന വീടുകളും കെട്ടിട ചുവരുകളും കവിതകൾ കൊണ്ട് നിറക്കുകയാണ് 35 വയസ് പ്രായമുള്ള അയ്മൻ അൽ ഹൊസരി എന്ന ഫലസ്തീൻ കലിഗ്രഫിറ്റി ആർട്ടിസ്റ്റ്. അറബ് ലോകത്ത് കൂടുതൽ വായനാസ്വാദകരുള്ള തമീം അൽ ബർഗൂട്ടിയുടെ ഫലസ്തീനിനെക്കുറിച്ചുള്ള കവിതകളാണ് അയ്മൻ അൽ ഹൊസരിയുടെ ക്യാൻവാസിൽ അധികവും. പകുതി നിലം പൊത്തിയതോ പൂർണമായി നിലം പൊത്താറായ കെട്ടിടങ്ങളുടെ ചുവരുകളിലോ കലിഗ്രഫിറ്റി ചെയ്യുമ്പോൾ, തന്നെയും മരണം പിടികൂടാമെന്ന് പ്രതീക്ഷിച്ച് തന്നെയാണ് ഓരോ എഴുത്തും അയ്മൻ പൂർത്തിയാക്കുന്നത്.
ഗസയിൽ ഗ്രഫിറ്റിയിലൂടെ ശ്രദ്ധ നേടിയ വ്യക്തിയാണ് ബിലാൽ ഖാലിദ്. ഗസയിൽ പതിച്ച ഭീമാകാരങ്ങളായ മിസൈൽ ചീളുകളെ ക്യാൻവാസാക്കി ലോകത്ത് ഒരു പ്രദേശം തന്നെ ക്യാൻവാസിലൊതുക്കിയ കലാകാരൻ. കലയിലൂടെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ വ്യത്യസ്ത വാതായനങ്ങൾ തുറന്നിടുകയാണ് ഫലസ്തീനിലെ കലിഗ്രഫിറ്റി, ഗ്രഫിറ്റി കലാകാരന്മാർ.
🪀കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW